വെള്ളിയാഴ്‌ച, സെപ്റ്റംബർ 16, 2005

അണിയറ എൻ.ടി.വിയുടെ പരിപാടി

ആരെപ്പറ്റിയും അവരവര്‍ പറയുന്നതിനേക്കാള്‍ മറ്റുള്ളവര്‍ പറഞ്ഞുകേള്‍ക്കുന്നതാണ്‌ ഉത്തമം. അത്തരത്തില്‍ അവതരിക്കപ്പെട്ട 24 മിനിറ്റ്‌സ്‌ ദൈര്‍ഖ്യമുള്ള ഒരു പരിപാടി 3-2-2002 -ല്‍ സൂര്യ ടി.വിയിലൂടെ അവതരിപ്പിച്ച അണിയറ (ക്ലിക്കു ചെയ്യുക) എന്ന പരിപാടി ഗൂഗിള്‍ (Google Player) പ്ലയറിലൂടെ കാണുവാന്‌ വീണ്ടും അവസരമൊരുക്കുന്നു. കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുവാന്‍ ഇതൊരവസരമാണ്‌. ഇപ്പോള്‍ അണിയറ ഇന്ത്യ വിഷനിലാണ്‌ അവതരിപ്പിക്കുന്നത്‌. ഇത്തരം നല്ല ഒരു പരിപാടി അവതരിപ്പിച്ച ശ്രീമാന്‍ ഏലിയാസ്‌ ജോണിനോട്‌ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.ക്വാളിറ്റി റബ്ബര്‍ മാര്‍ക്കെറ്റിംഗ്‌ സൊസൈറ്റി എന്ന പേരില്‍ സുതാര്യമായ പ്രവര്‍ത്തനത്തിന്‌ രൂപം കൊടുക്കുകയും പൂര്‍ണ പരാജയം ഏറ്റു വാങ്ങുകയും ചെയ്തതുകൊണ്ടാണ്‌ സ്വന്തം ചെലവില്‍ കാര്‍ഷിക മേഖലയിലെ അനീതിക്കെതിരെ വെബ്‌ പേജുകളിലൂടെ പ്രതികരിക്കുന്നത്‌. എന്റെ പേജുകള്‍ വരമൊഴി ഗ്രൂപ്പിലെ ചിലരെങ്കിലും സന്ദര്‍ശിക്കുന്നതില്‍ അതിയായ സന്തോഷം ഉണ്ട്‌. അറിവുകല്‍ കാശിനു വേണ്ടി പകര്‍ന്നു നല്‍കുന്ന ഈ നാട്ടില്‍ തെറ്റായ അറിവുകള്‍ പ്രചരിപ്പിക്കുന്നവരുടെ എനിക്കെതിരെയുള്ള പെരുമാറ്റം നേരില്‍ കാണുവാന്‍ കഴിയുന്നു. കാര്‍ഷികോത്പന്നന്‍ഗളിലൂടെ ലഭ്യമാകൂന്ന വിഷ വസ്തുക്കള്‍ മനുഷ്യനെ രോഗികളാകൂന്നതില്‍ ചില ശാത്രജ്ഞന്‍മാരുടെ പങ്ക്‌ നിര്‍ണായകമാണ്‌.

9 അഭിപ്രായങ്ങൾ:

  1. എൻ.ടി.വിയുടെ വാർത്താധിഷ്ടിത പരിപാടികളെല്ലാം ഉഗ്രനാണ്.

    മറുപടിഇല്ലാതാക്കൂ
  2. അണിയറ എന്ന വാക്ക്‌ ക്ലിക്ക്‌ ചെയ്ത്‌ റിയൽ പ്ലയറിലൂടെ ആ പഴയ പരിപാടി വീണ്ടും കാണുക.

    മറുപടിഇല്ലാതാക്കൂ
  3. അണിയറ എന്ന വാക്കിലൂടെ ശരിയായ ലിങ്ക് വരുന്നില്ലായിരുന്നു. മറിച്ച് http://us.share.geocities.com/janapaksham/Aniyara.ram എന്നുള്ള URL നോക്കിയപ്പോൾ പ്രോഗ്രാം കിട്ടുന്നു.
    നന്നായിരിക്കുന്നു.
    ഈ ലിങ്ക് കിട്ടിയിരുന്നില്ല എങ്കിൽ താങ്കളുടെ പോസ്റ്റ് എന്തിനെപ്പറ്റിയെന്നാലോചിച്ച് ആകെ കൺഫ്യൂഷൻ ആയേനെ.

    മറുപടിഇല്ലാതാക്കൂ
  4. http://www.geocities.com/janapaksham/Aniyara.ram (1 KB Uploaded)
    http://www.geocities.com/janapaksham/Aniyara.rm
    (3777 KB Uploaded)

    എന്റെ സിസ്റ്റത്തിൽ ഈ രണ്ട്‌ ഫയലുകളൂം തുറക്കുവാൻ കഴിയുന്നുണ്ട്‌. എന്താണ്‌ പ്രശ്നമെന്ന്‌ പരിശോധിക്കാം.

    മറുപടിഇല്ലാതാക്കൂ
  5. "അണിയറ എന്ന വാക്കിലൂടെ ശരിയായ ലിങ്ക് വരുന്നില്ലായിരുന്നു".
    ഇപ്പോൾ ശരിയായിക്കാണുമെന്ന്‌ വിശ്വസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍6:01 PM

    പരിപാടി കണ്ടു. നന്നായിരിക്കുന്നു.ആശംസകൽ

    മറുപടിഇല്ലാതാക്കൂ
  7. ഇത് ടി വിയിൽ തന്നെ കണ്ടിരുന്നു. ഞാൻ അണിയറയുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്. ശ്രി. ഏലിയാസ് ജോണിനോടും ശ്രീ. ലീൻ ബി ജസ്‌മസിനോടും ഉള്ള നന്ദി മലയാളി പ്രേക്ഷകർ ഉള്ളിൽ സൂക്ഷിക്കും എന്നു കരുതുന്നു.
    തികച്ചും ജനകീയമായ പരിപാടി.

    മറുപടിഇല്ലാതാക്കൂ
  8. what happened to "aniyara" these days?
    Ippo indiavisionil illallo?

    മറുപടിഇല്ലാതാക്കൂ