മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
വെള്ളിയാഴ്‌ച, മാർച്ച് 03, 2006
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സാധാരണ കിണറുകള്‍ കുഴിച്ചാല്‍ ജലനിരപ്പിന് പ്രശ്നമുണ്ടാകില്ലേ ചന്ദ്രേട്ടാ?
മറുപടിഇല്ലാതാക്കൂകലേഷേ: ഒരു കാലത്ത് കേരളത്തിലെ നെൽപ്പാടങ്ങൾ ഭൂജലനിരപ്പ് പരിപാലിച്ചിരുന്നു. ഇന്ന് അവശേഷിച്ച പല കുളങ്ങളുടെയും നില ശോചനീയമാണ്. പൈപ്പ് കണക്‌ഷനും ജലവിതരണവും ഡ്രയിനേജ് സംവിധാനവും കാരണം ഭൂമി റീ ചാർജ് ആകുവാൻ കഴിയാത്ത സ്ഥിതിയിലേയ്ക്‌പൊയ്ക്കൊണ്ടിരിക്കുന്നു. ഗുണനിലവാരമുള്ള കുടിവെള്ളത്തിന് ചില മൂലകങ്ങളുടെ ലഭ്യത ആവശ്യമാണ്. കിണറുകളീലും കുളങ്ങളിലും മണ്ണിലൂടെ അലിഞ്ഞിറങ്ങുന്ന ജലം സംഭരിക്കപ്പെടുന്നതിനാൽഅവശ്യമൂലകങ്ങളും ലഭ്യമായിരിക്കും. നല്ല വ്‌എള്ളത്തിന് രുചിയും ഉണ്ടാകും. കിണറുകളിലെ ജലനിരപ്പ് ഭൂജലനിരപ്പ് വിളിച്ചോതുന്നു. നമ്മുടെ ചുറ്റുപാടും ലഭിക്കുന്ന ജലം മണ്ണിലൂടെ ഫിൽറ്റ്‌ചെയ്ത് കിണറുകൾ നിറയ്ക്കാം. ഭൂഗർഭജലം പമ്പ്‌ചെയ്ത് ഉപയോഗിക്കുന്നതിലൂടെ ജലനിരപ്പ് ക്രമാതീതമായി താഴുകയും അതിനുമുകളിൽ ലഭ്യമാകുന്ന വായു മഴവെള്ളത്തെ അറബിക്കടലിലേയ്ക്ക് ഒഴുക്കിക്കളയും ചെയ്യും. എനിക്ക് 10 അടി വ്യാസത്തിൽ രണ്ട് കിണറുകളും മഴപെയ്താൽ അതുനിറയെ ജലവും ലഭ്യമാകും. ഒരു കിണറ്റിലെ ജലനിരപ്പ് തെങ്ങിൻ പുരയിടത്തേക്കാൾ 15 അടി ഉയരത്തിലുമായിരിക്കും. പുരയിടത്തിന് താഴെ പഞ്ചായത്തുവക കുളവും ഉണ്ട്. ആ കുളത്തിൽ അൽപ്പമെങ്കിലും ജലമുണ്ടെങ്കിൽ ഒരിക്കലും എന്റെ കിണറുകൾ വറ്റാറില്ല. 1990 കാൽഅഘട്ടത്തിൽ ഈ പ്രദേശം മുഴുവൻ ഉള്ള കിണറുകളും കുളവും വരൾച്ചയിലൂടെ ഉണങ്ങിയിട്ടും എന്റെ കിണറ്റിലെ വെള്ളം ധാരാളം പേർ ഉപയോഗിച്ചു.
മറുപടിഇല്ലാതാക്കൂറബ്ബർ തോട്ടത്തിൽ 110 നീർക്കുഴികൾ ഉണ്ട് അതിൽനിന്നും കിണറുകൾ വളരെവേഗം നിറയും. എനിക്ക് പൈപ്പ് കണക്‌ഷൻ ഇല്ല.