ഇന്ന് (24-06-06) എ.സി.വി ന്യൂസിൽ റൌണ്ടപ് എന്ന കളനാശിനി ദോഷകരമാണെന്നും പശുക്കൾക്ക് തിന്നുവാനുള്ള പുല്ലുകളിൽ ഇത് തളിക്കാൻ പാടില്ലയെന്നും എന്നെയും പശുക്കളെയും റബ്ബർ തോട്ടത്തിൽ കാണിച്ചും ഇന്റർവ്യൂ ചെയ്തും അവതരിപ്പിച്ചു. ഇപ്രകാരം ഒരു പരസ്യം കൊടുത്ത റബ്ബർ ബോർഡിന്റെ പ്രവർത്തനത്തിൽ ദുരൂഹതയുണ്ടെന്നും അവർ കൊടുത്തിരിക്കുന്ന പരസ്യത്തിൽ കമ്പനിയോ വിതരണക്കാരോ കഷ്ടനഷ്ടങ്ങൾക്ക് ഉത്തരവാദികളായിരിക്കില്ല എന്ന് വായിക്കുവാൻ കഴിയാത്ത രീതിയിൽ തിരിച്ചുകൊടുത്തിരിക്കുന്നതും പറഞ്ഞു. അതിന് ശേഷം എന്റെ വെബ് അഡ്രസ് പറയുകയും കാണിക്കുകയും ബ്ലോഗിലൂടെ ക്യാമറ ചലിപ്പിച്ച് കാണിക്കുകയും ചെയ്തു. അപ്രകാരം തിരുവനന്തപുരത്തെ ഒരു മലയാളിയുടെ മലയാള ബ്ലോഗ് എ.സി.വി യിലൂടെ വെളിച്ചം കണ്ടു. എന്തായാലും കുറെ പുതിയ ബ്ലോഗർമാരെ കിട്ടാതിരിക്കില്ല. എന്റെ പരിപാടി കണ്ട് വരുന്ന ബ്ലോഗർമാർക്ക് അഡ്വാൻസായി സ്വാഗതം.വെളിച്ചം കാണിച്ച എ.സി.വി ക്ക് എന്റെ സ്വന്തം പേരിലും ബൂലോകമലയാളികളുടെപേരിലും നന്ദി രേഖപ്പെടുത്തുന്നു.
എ.സി.വി യിൽനിന്ന് സി.ഡി ചോദിക്കാം തരുകയാണെങ്കിൽ സൈറ്റിൽ ഇടാം. നന്ദിയും അഭിനന്ദനവും പറയേണ്ടത് എന്നോടല്ല എ.സി.വി യോടാണ്. തിരുവനന്തപുരത്തു കണിച്ചത് കേരളത്തിൽ അവരുടെ കേബിൽ ദാതാവിനോട് അതെ വിഷയം നിങ്ങളുടെ ഏരിയയിലും കാണിക്കുവാൻ ആവശ്യപ്പെടുക. അങ്ങിനെയെങ്കിലും പലരും മലയാളം ബ്ലോഗുകൾ തുറന്ന് വായിക്കട്ടെ. ഒരിടത്ത് കാണിക്കുകയും മറ്റ് മലയാളികളെ കാണിക്കാതിരിക്കുകയും ചെയ്യുന്നത് ശരിയല്ലല്ലോ.
മൊൺസാന്റോയുടെ ശമ്പളം പറ്റുന്ന ആർക്കാണ് അവർക്കെതിരെ ശബ്ദിക്കുവാൻ കഴിയുക. റബ്ബർ മാസികയിൽ ഇന്നർ കവർ പേജിന് പരസ്യത്തിന്റെ പൈസമാത്രമല്ല ഇത് പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈക്കൂലിയും കൊടുത്തുകാണും. കാരണം വിപുലവും വിശാലവുമായ ഒരു ഗവേഷണവിഭാഗം റബ്ബർ ബോർഡിന് ഉണ്ട് എന്നുള്ളതുതന്നെ. ഭൂമിയിൽ വളരുന്ന ഓരോപുൽക്കൊടിയും ഔഷധഗുണം മാത്രമല്ല അതരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിനെ സ്വീകരിച്ച് നമുക്കും പ്രകൃതിക്കും ആവശ്യമായ ഓക്സിജൻ ലഭ്യമാക്കുന്ന കാര്യം ആർക്കാണ് അറിഞ്ഞുകൂടാത്തത്. നമ്മുടെ ശാസ്ത്രജ്ഞർ ഗവേഷണമൊന്നും നടത്താതെ ശമ്പളം വാങ്ങിക്കൊള്ളട്ടെ. ദയവുചെയ്ത് വിദേശികളായ പല ശാസ്ത്രജ്ഞരും നടത്തിയ പഠന റിപ്പോർട്ടുകൾ വെബ് പേജുകളിൽ ലഭ്യമായത് ഒന്ന് നോക്കിക്കൂടെ!!!