തിങ്കളാഴ്‌ച, ജൂലൈ 16, 2007

ആയിരം നാവുള്ള കര്‍ഷകന്‍ ഞാന്‍

എന്റെ വേര്‍ഡ്‌ പ്രസ്‌ബ്ലോഗില്‍ നിന്നും പേജ്‌പ്ലേക്സിലേയ്ക്ക്‌ ഫീഡുകള്‍ (എനിക്കിത്‌ എക്സ്‌പ്ലോറര്‍ പേജില്‍ തുറക്കുവാന്‍ കഴിയുന്നില്ല. എന്നാല്‍ ഫയര്‍ ഫൊക്സില്‍ തുറക്കാന്‍ കഴിയുന്നുണ്ട്‌) അപ്‌ഡേറ്റാവാതെ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. സ്വാഭാവിക റബ്ബര്‍ 2006-07 ലെ കണക്കുകള്‍ പ്രസിദ്ധീകരിച്ചതിനുശേഷമാണ് ഇത്‌ സംഭവിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്. പല ഭാഷയില്‍ പല ബ്ലോഗ്‌ പോസ്റ്റുകളായി അല്ലെങ്കില്‍ ആരെങ്കിലും എനിക്ക്‌ സൌജന്യമായി തരു‍ന്ന ബ്ലോഗുകളിലൂടെ എനിക്ക്‌ റബ്ബറിനെ സംബന്ധിക്കുന്ന കള്ളക്കണക്കുകള്‍ വെളിച്ചം കാണിക്കുവാന്‍ കഴിയും. കര്‍ഷക സംഗമം എന്ന പോസ്റ്റിന് ശേഷമുള്ള പോസ്റ്റ്ഫീഡുകളാണ് ബ്ലോക്കായിരിക്കുന്നത്‌. എന്റെ ഐ.എസ്‌പി മാത്രമല്ല വിദേശങ്ങളില്‍ പോലും ഇത്‌ അപ്‌ഡേറ്റാകുന്നില്ല. സൌദിയില്‍ നിന്ന്‌ നന്ദകുമാര്‍ എന്റെ ഫീഡ്‌ ആഡ്‌ ചെയത ശേഷമുള്ള ചിത്രമാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്‌. അതിനുശേഷമുള്ള പോസ്റ്റ് ഇതാണ്.


അതെ ഈ ഒരേ ഒരു പോസ്റ്റ്‌ (റബ്ബര്‍ 2006-07) മാത്രമായിരുന്നു തടസം. തീയതിയും സമയവും മാറ്റിയപ്പോള്‍ മറ്റെല്ലാം അപ്‌ഡേറ്റായി.
പ്രശ്നം പരിഹരിക്കപ്പെട്ടു. മറ്റാരും ബ്ലോക്ക്‌ ചെയ്തതല്ല എക്സ്‌പ്ലോററിലുണ്ടായ സങ്കേതിക തടസമായിരുന്നു.

7 അഭിപ്രായങ്ങൾ:

  1. ആയിരം നാവുള്ള കര്‍ഷകന്‍ ഞാന്‍

    “മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍”
    ഫലമില്ലെങ്കില്‍ എന്തുചെയ്യും അല്ലേ?

    മറുപടിഇല്ലാതാക്കൂ
  2. അപ്പോള്‍ ഒരു പോസ്റ്റായും ബ്ലോക്ക്‌ചെയ്യാം അല്ല?

    മറുപടിഇല്ലാതാക്കൂ
  3. ആര് ബ്ലോക്ക് ചെയ്തു എന്നാണ് ഉദ്ദേശിക്കുന്നത്? പേജ്ഫ്ലക്സ് കാരാണോ? അവര്‍ക്കതെങ്ങിനെ സാധിക്കുവാനാണ്? എത്രയോ ഉപയോക്താക്കള്‍, അവര്‍ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന എത്രയോ ഫീഡുകള്‍. ഇവയെല്ലാം മോണിട്ടര്‍ ചെയ്ത്, പോസ്റ്റുകള്‍ തിരഞ്ഞു പിടിച്ച് ബ്ലോക്ക് ചെയ്യുവാന്‍ അവര്‍ക്ക് കഴിയുമോ? എനിക്കു തോന്നുന്നത്, മറ്റെന്തോ തികച്ചും സാങ്കേതിക കാരണം മൂലമാവാം ആ പോസ്റ്റ് ബ്ലോക്കായതെന്നാണ്. അവരുടെ ടേംസിനെ പ്രത്യക്ഷത്തില്‍ വയലേറ്റ് ചെയ്യുന്ന വാക്കുകളോ, ലിങ്കുകളോ അങ്ങിനെയെന്തെങ്കിലും.
    --

    മറുപടിഇല്ലാതാക്കൂ
  4. ഹരീ: പേജ്‌ ഫ്ലേക്ക്‌ ആകാന്‍ വഴിയില്ല ബ്ലോക്ക്‌ ചെയ്തത്‌. കാരണം അതേ പോസ്റ്റ്‌ ഞാന്‍ കോപ്പി ചെയ്ത്‌ സ്വാഭാവിക റബ്ബറില്‍ പേസ്റ്റ്‌ ചെയ്തത്‌. ആ ഫീഡ്‌ പേജ്‌ഫ്ലേക്കില്‍ വരുന്നുണ്ട്‌. അപ്പോള്‍ അതേ കണ്ടെറ്റുള്ള പോസ്റ്റ്‌ വേര്‍ഡ്‌ പ്രസില്‍ എങ്ങിനെ തടയുന്നു?

    മറുപടിഇല്ലാതാക്കൂ
  5. എന്റെ നായരേ,
    അതാരും ബ്ലോക്ക് ചെയ്തതാവില്ല.
    താങ്കള്‍ സെറ്റിങ്സില്‍ പോയി ചെക്ക് ചെയ്തു നോക്കൂ ചിലപ്പോള്‍ താന്‍കള്‍ക്ക് തന്നെ വന്ന ഒരു കൈയബദ്ധമാവാം

    മറുപടിഇല്ലാതാക്കൂ
  6. കാക്കക്കണ്ണന്‍: എന്റെ ഈ പോസ്റ്റിനും ഈ വിഷയത്തിനും മാത്രമെ ഇപ്പോള്‍ ഫീഡ്‌ ബ്ലോക്ക്കുള്ളു. അതിനകത്തെ കണ്ടെന്റ്‌ മുഴുവന്‍ നീക്കിയിട്ടും ബ്ലോക്ക്‌ തന്നെയാണ്. ഇതേ വിഷയവുമായി ബന്ധപ്പെട്ട്‌ മറ്റൊരു പോസ്റ്റിട്ടു അതും ബ്ലോക്ക്‌. മറ്റ്‌ പോസ്റ്റ്കള്‍ക്കൊന്നും ഈ പ്രശ്നമില്ല.

    മറുപടിഇല്ലാതാക്കൂ
  7. അപ്പോള്‍ ആരോ കളിക്കുന്നുണ്‍ട് എന്നു വേണം കരുതാന്‍

    മറുപടിഇല്ലാതാക്കൂ