നോക്കുകൂലി: സിഐടിയുക്കാര്‍ സൈനികന്റെ വീട് ആക്രമിച്ചു
മണ്ണഞ്ചേരി: ഒന്നര വര്‍ഷം മുന്‍പ് ടൈലുകള്‍ ഇറക്കിയതിനു നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ സൈനികന്റെ വീട് ആക്രമിച്ചു. അക്രമികള്‍ സഹോദരനെയും തൊഴിലാളികളെയും മര്‍ദിക്കുകയും സ്ത്രീകളെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഉത്തരാഞ്ചലില്‍ ജോലി നോക്കുന്ന സൈനികന്‍ പുത്തന്‍ചന്ത ഇടനാവീട്ടില്‍ ദിലീപ് നിര്‍മിക്കുന്ന വീട്ടില്‍ ഇന്നലെ രാവിലെയായിരുന്നു ആക്രമണം.
ദിലീപിന്റെ സഹോദരനും സിഐടിയു ചെത്തുതൊഴിലാളിയുമായ ജയചന്ദ് മുഹമ്മ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലാണ്.ദിലീപിന്റെ വീടിന്റെ നിര്‍മാണം ആരംഭിച്ചിട്ട് ഒന്നര വര്‍ഷമായി. അടുത്ത ദിവസം ഗൃഹപ്രവേശം നടത്താനുള്ള തയാറെടുപ്പിലാണ്. ഇവിടേക്ക് ആവശ്യമായ ടൈലുകള്‍ ഇറക്കിയത് ദിലീപും ജയചന്ദും ചേര്‍ന്നായിരുന്നു. കഴിഞ്ഞ ദിവസവും ടൈലുകള്‍ എത്തിച്ചിരുന്നു. ഇതറിഞ്ഞെത്തിയ സിഐടിയുക്കാര്‍ ഒന്നര വര്‍ഷം മുന്‍പ് ടൈലുകള്‍ ഇറക്കിയതിനടക്കം 4000 രൂപ നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നത്രേ.
കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ സംഘം നോക്കുകൂലി നല്‍കാതെ പണിക്ക് ആളെ നിര്‍ത്തരുതെന്നു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത് അവഗണിച്ചു ജോലിക്കെത്തിയ തൊഴിലാളി തുമ്പോളി സ്വദേശി ആന്റണിക്കും മര്‍ദനമേറ്റു. വീടിനുള്ളില്‍ കടന്നു സിഐടിയു സംഘം ആക്രമണം തുടങ്ങിയ ഉടന്‍ ആന്റണി ഓടി രക്ഷപ്പെടുകയായിരുന്നു. 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു ദിലീപ് ആലപ്പുഴ നോര്‍ത്ത് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
കടപ്പാട്- മനോരമ 6-04-09
ഈ നോക്കു കൂലിയെ ശക്തമായി നേരിടണം. ഇതിനെതിരെ നിയമം ഉണ്ടായിട്ടും എന്ത് കാര്യം? ഇവിടെ തന്നെ സ്വന്തം യൂണിയനില്‍ പെട്ടവന്റെ കുടുംബത്തിലാണ് പ്രശ്നം ഉണ്ടാക്കിയത്, അതും ഒരു സൈനികന്റെ വീട്.
മറുപടിഇല്ലാതാക്കൂനന്ദി മനോജ്,
മറുപടിഇല്ലാതാക്കൂതൊഴിലില്ലാതെ പട്ടിണി കിടക്കുന്ന പാവപ്പെട്ട അസംഘടിത തൊഴിലാളികളെ ഇത്തരം ഗുണ്ട തൊഴിലാളികളുടെ പട്ടികയില്‍ പെടുത്തി വോട്ടുബാങ്ക് വളര്‍ത്തുന്നവര്‍ സത്യം അറിയാത്തവരല്ല. അവര്‍ക്ക് വേണ്ടത് അവശത അനുഭവിക്കുന്നവരംയാണ്. ദേശീയ തൊഴിലുറപ്പു പദ്ധതിയെ ശരിയായ രീതിയില്‍ നടപ്പിലാക്കുന്ന എത്ര പഞ്ചായത്തുകളുണ്ടാവും കേരളത്തില്‍?
CPM/CITU ഗുണ്ടായിസത്തെ എതിര്‍ത്ത് തോല്‍പ്പിക്കാനുള്ള സുവര്‍ണ്ണ അവസരം ഈ വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രയോജനപ്പെടുത്തും എന്നും കരുതാം.
മറുപടിഇല്ലാതാക്കൂയു.ഡി.എഫ്. അധികാരത്തില്‍ വന്നാലും നോക്കുകൂലി ഇതേപടി തുടരും. ചുമട്ടിറക്കുതൊഴിലാളികള്‍ ശാരീരിക ഭീഷണി മുഴക്കുമ്പോഴും ഭീകരാന്തരീക്ഷം സ്രുഷ്‌ടിക്കുമ്പോഴും അത്യാവശ്യം അക്രമപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോഴും പൊലീസ് "നോക്കി" നിന്നാല്‍ മാത്രം മതി, ബാക്കിയൊക്കെ ഇറക്കുതൊഴിലാളികള്‍ ചെയ്തുകൊള്ളും എന്നത് പത്തിരുപത്തഞ്ചുകൊല്ലമായി കേരളത്തില എല്ലാ രാഷ്‌ട്രീയപ്പാര്‍ട്ടികളും, ഗവണ്മെന്റുകളും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റും കോടതികള്‍ വരെയും അംഗീകരിച്ചുപോന്നിട്ടുള്ള കാര്യമല്ലേ? ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടുള്ള എല്ലാവരും, അതു ചന്തയിലേക്കുവാഴക്കുലയുമായിപ്പോകുന്ന കര്‍ഷകനായാലും സ്‌ഥലം മാറിവരുന്ന ചീഫ് സെക്രട്ടറിയായാലും മര്‍ദ്ദിക്കപ്പെടുകയോ ഭീഷണിക്കുകീഴ്‌പ്പെടേണ്ടിവരികയോ ചെയ്തിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂഇവര്ക്ക് ജയ് വിളിക്കുകയാണ് യതാര്‍ത്ഥ രാഷ്ട്രീയക്കാരന്‍. ഈ നോക്കുകൂലി പ്രശ്നം ഒരുപാട് അനുഭവിക്കുന്ന ഒരാളാണ് സിവില്‍ കോണ്ട്രാകടര്‍ ആയ എന്റെ സഹോദരന്‍. പലപ്പോഴും പാതിരാത്രികളിലാണ് സൈറ്റുകളില്‍ നിന്നും സൈറ്റുകളിലേക്ക് സാധങ്ങല്‍ എത്തിക്കുന്നത്. നമ്മുടെ ഗുണ്ടാരാഷ്ട്രീയം. അതിന് വളം വച്ചുകൊടുക്കാന്‍ ഇവരുടെ നേതാക്കളും. നമ്മുടെ നാടിന്റെ ഗതികേട് എന്നല്ലാതെ എന്തുപറയാന്‍
മറുപടിഇല്ലാതാക്കൂനോക്കു കൂലി ആരുടെ അവകാശം?
മറുപടിഇല്ലാതാക്കൂജോലി ചെയ്യുന്നവനാണ് കൂലി നല്‍കേണ്ടതെന്നും അല്ലാതെ നോക്കി നില്‍ക്കുന്നവനായിരിക്കരുതെന്നും സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവിച്ചിരിക്കുന്നു. നിയമസഭാ സുവര്‍ണജൂബിലിയുടെ ഭാഗമായി നടത്തിയ കേരളം ഇന്നു , ഇന്നലെ, നാളെ എന്ന സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു (25-4-2008) വിജയന്‍ .
ഇവന്മാരെ അപേക്ഷിച്ച് തിവ്രവാദികള്‍ എത്രയോ ഭേദമാണ്. അവര് ഒറ്റയടിക്കങ്ങ് തിര്‍ക്കും;മറിച്ച് ഇവന്മാര്‍ മനുഷ്യനെ ഇന്ചിന്ച്ചായി കൊല്ലുകയാണ്
മറുപടിഇല്ലാതാക്കൂFarmer,
മറുപടിഇല്ലാതാക്കൂits not only for CITU union. every union in kerala does the same work. in our district we two union both will ask their share for loading/unloading.
LDF want to talk only Isrel and America. there are thousands of kutti comrades in blog and none of them seen this blog? no reply atleast!
Mr MM Lorence once told, nokku kooli is not taken by any of the LDF unions...:) I would like to see that news coverage along with this :)