21-07-09 ന് രാത്രി 10-45 അടുപ്പിച്ച് എട്ടുമീറ്റര്‍ വീതിയുള്ള റോഡ് സൈഡില്‍ നിന്ന ടെലഫോണ്‍ പോസ്റ്റിനെ ഇടിച്ച് മറിച്ചിട്ടശേഷം നിറുത്തിതെ പോയ വാഹനം ഏതെന്നുപോലും കണ്ടെത്താനായില്ല. വണ്ടി നമ്പര്‍ കണ്ടെത്താനായി ബൈക്കില്‍ പിന്തുടര്‍ന്നയാള്‍ക്ക് നമ്പരില്ലാത്ത വാഹനമാണ് കാണാന്‍ കഴിഞ്ഞത് എന്ന് പറയപ്പെടുന്നു.
എന്നാല്‍ അതിലൂടെ ഏഷ്യാനെറ്റ് ഡാറ്റാലൈന്‍ ടെലിവിഷനും ഇന്റെര്‍നെറ്റും നിശ്ചലമായി. അതോടൊപ്പം പ്രസ്തുത പോസ്റ്റില്‍ നിന്ന് ലഭ്യമായ ടെലഫോണ്‍ കണക്ഷന്‍ ലോക്കല്‍ കേബിള്‍ ടിവി കണക്ഷന്‍ എന്നിവയും കേടായി. ഏഷ്യാനെറ്റ് ഡാറ്റാലൈനിന് നഷ്ടമായത് ഏകദേശം 29,000 രൂപയ്ക്കടുപ്പിച്ചാണ്.
അവ ഇപ്രകാരമാണ്.
൧. ആംപ്ലിഫയര്‍ ഒരെണ്ണം വില 18,000 രൂപ
൨. ടാപ്പ് മൂന്നെണ്ണം 600 രൂപ നിരക്കില്‍ വില 1800 രൂപ
൩. സ്‌പ്ലിറ്റര്‍ രണ്ടെണ്ണം 1600 രൂപ നിരക്കില്‍ 3200 രൂപ
൪. കേബിള്‍ 540 നൂറ് മീറ്റര്‍ ഏകദേശവില 6000 രൂപ
കൂടാതെ റിപ്പയര്‍ ചെയ്യാന്‍ വേണ്ടിവന്ന ലേബര്‍ വേറെയും.
രാവിലെ അതുവഴി നടന്നുപോയ ഒരാളിന് റോഡില്‍ നിന്ന് കിട്ടിയതാണ് വാഹനത്തിന്റെ പിന്‍ഭാഗത്തുള്ള നമ്പര്‍പ്ലേറ്റ്. പൊട്ടിവീണ് മാര്‍ഗ തടസ്സമുണ്ടായ കേബിളും മറ്റും ഓരത്തേയ്ക്ക് മാറ്റിയത് നാട്ടുകാരാണ്. അല്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തിയേനെ.
വലതുവശം കാണുന്ന നമ്പര്‍ പ്ലേറ്റ് ടെലഫോണ്‍ പോസ്റ്റ് ഇടിച്ചുവീഴ്ത്തിയ വാഹനത്തിന്റേതാകുവാന്‍ സാധ്യത ഉണ്ട്. അടച്ചുമൂടിയ കാബിനോട് കൂടിയ വാഹനമാണെന്നാണ് പൊതുജന സംസാരം.
മരണപ്പാച്ചിലില്ല് ഇങ്ങിനെ എത്രയോ നഷ്ടങ്ങൾ :)
മറുപടിഇല്ലാതാക്കൂഇന്ഷുറന്സ് ക്ലെയിം ചെയ്യാനാകില്ലേ
മറുപടിഇല്ലാതാക്കൂനല്ല ജാഗ്രത.
മറുപടിഇല്ലാതാക്കൂഅഭിനന്ദനംസ്.
bhaaagyam.. avanmaare shock adichillallo
മറുപടിഇല്ലാതാക്കൂഇങ്ങനെ ഒരപകടം ഉണ്ടാക്കിയിട്ട് നിര്‍ത്താതെ പോയവര്‍ രക്ഷപെട്ടു എന്നു കരുതുന്നുണ്ടാവും ഒരു പക്ഷെ ഈ നമ്പര്‍ പ്ലേറ്റ് പോയ കാര്യം ആ സമയത്ത് അവരറിഞ്ഞിട്ടും ഉണ്ടാവില്ല. ഈ നമ്പര്‍ വച്ച് വാഹനം ഏതെന്ന് കണ്ടു പിടിക്കാമല്ലോ..
മറുപടിഇല്ലാതാക്കൂഒന്നുകില് മദ്യപിച്ചു വാഹനം ഓടിച്ചിരുന്നു അല്ലങ്കില്‍ എന്തോ അരുതാത്തത് ആ വാഹനത്തില്‍ ഉണ്ടായിരുന്നു..
ആളപായം ഇല്ലാത്തത് ആശ്വാസം.
ഒരു പക്ഷെ പോസ്റ്റിനു പകരം ആളായിരുന്നങ്കിലും
ഇതു തന്നെ ആവില്ലേ അവര്‍ ചെയ്യുക?