റബ്ബര്‍ മരങ്ങളുടെ സൈലം എന്ന ഭാഗം മണ്ണില്‍ നിന്ന് ജലവും ലവണവും ഇലകളിലെത്തിക്കുന്ന ജോലിയാണ് ചെയ്യുന്നത്. ഇലയില്‍ നടക്കുന്ന പ്രകാശസംശ്ലേഷണത്തിലൂടെ രൂപപ്പെടുന്ന അന്നജം കേമ്പിയത്തിന് മുകളിലുള്ള ഫ്ലോയത്തിലൂടെ താഴേയ്ക്ക് ഒഴുകി വേരിലെത്തി വേരുകള്‍ വളരുവാന്‍ സഹായിക്കുന്നു. വേരുകള്‍ വളരുവാന്‍ വേണ്ടിവരുന്ന ഊര്‍ജ്ജം ചെലവായശേഷം ബാക്കി വരുന്നവ ഫ്ലോയത്തിന് മുകളിലൂടെ മുകളിലേക്ക് സഞ്ചരിച്ച് തിരികെ ഇലകളിലെത്തുന്നു. അത് തെളിയിക്കുവാന്‍ വളരെ എളുപ്പമാണ്. താഴേയ്ക്ക് സാധാരണ രീതിയില്‍ ടാപ്പ് ചെയ്യുന്ന മരങ്ങളില്‍ അല്പം എഥിഫോണ്‍ പുരട്ടി ടാപ്പ് ചെയ്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വെട്ടുപട്ടയുടെ താഴ് ഭാഗത്ത് കറയുടെ കട്ടി ക്രമാതീതമായി കുറയുന്നു. മറിച്ച് മകളിലുള്ള പട്ടയിലെ കറയുടെ കട്ടി കുറയുന്നതും ഇല്ല. അപ്രകാരം ഉണ്ടാകുന്ന മഗ്നീഷ്യത്തിന്റെ അഭാവമാണ് താഴെത്തട്ടിലുള്ള ഇലകള്‍ മഞ്ഞളിക്കുവാനും പൊഴിയുവാനും ശിഖരങ്ങള്‍ വരെ ഉണങ്ങുവാനും കാരണമാകുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ച ഒരു ചിത്രമാണ് ഇടതുവശത്തായി കാണുന്നത്. കേമ്പിയത്തിന് മുകളിലുള്ള ഫ്ലോയത്തിലെ ഒഴുക്ക് താഴേക്കാണെങ്കില്‍ പാല്‍ക്കുഴലുകള്‍ മുകളിലേക്കാണ് ഒഴുകുന്നത്. അവയില്‍ ലാറ്റെക്സ് രൂപപ്പെടുന്നത് സെക്കന്ററി തിക്കനിംഗ് ഓഫ് ഡൈക്കോട് സ്റ്റെം (പ്രസ്തുത ലേഖനം എഴുതിത്തന്നത് എഎംഎച്ച്എസ്എസിലെ ബോട്ടണി ടീച്ചറായ മിനി ടീച്ചറാണ്. അത് താഴെ ചേര്‍ത്തിട്ടുണ്ട്.) എന്ന പ്രക്രിയയിലൂടെയാണ്. അതില്‍ നിന്ന് മനസിലാക്കുവാന്‍ കഴിയുന്നത് ലെന്റി സെല്ലുകളുടെ പ്രവര്‍ത്തനഫലമായാണ് ഫുഡ് സ്റ്റോറേജും ലാറ്റെക്സും രൂപപ്പെടുന്നത് എന്നാണ്..
കേമ്പിയമാണ് തടിയെയും തൊലിയെയും വളരുവാന്‍ സഹായിക്കുന്നത്. എന്നുവെച്ചാല്‍ തടിയും തൊലിയും വളരുന്നത് മുകളില്‍ നിന്ന് താഴേക്കാണ് എന്നര്‍ത്ഥം. അതുകൊണ്ട് ടാപ്പ് ചെയ്യുന്നതും താഴേക്ക് മാത്രമേ പാടുള്ളു എന്ന് ആര്‍ക്കും മനസിലാക്കാം. ഡോ. എല്‍. തങ്കമ്മ പ്രചരിപ്പിച്ച 'ഐയുടി' ടാപ്പിംഗ് രീതി റബ്ബര്‍ ബോര്‍ഡ് അംഗീകരിക്കുന്നില്ല എങ്കില്‍ 'റബ്ബര്‍ ബോര്‍ഡ് പ്രചരിപ്പിച്ച സിയുടി' (കണ്ട്രോള്‍ഡ് അപ്‌വേര്‍ഡ് ടാപ്പിംഗ്) അല്ലെ ആദ്യം നിരുത്സാഹപ്പെടുത്തേണ്ടത്?
ഒരു ദ്വിബീജപത്ര സസ്യകാണ്ഡത്തിന്റെ (Dicot stem) Secondary thickening -ന് മുന്‍പുള്ള ഘടനയാണ് മുകളില്‍ കാണിച്ചിരിക്കുന്നത്. ഈ അവസ്ഥയില്‍ ഓരോ Vascular bundle ഉം xylem (Primary xylem), phloem (primary phloem) and cambium ഇവ ചേര്‍ന്നാണ് നിര്‍മിതമായിരിക്കുന്നത്. xylem കാണ്ഡത്തിന്റെ മധ്യഭാഗത്തിന് (pith) അഭിമുഖമായും, phloem ഉപരിവൃതി (Epidermis) യ്ക്ക് അഭിമുഖമായും കാണുന്നു. Cambium (ഭവകല) xylem-നും phloem-നും ഇടയില്‍ കാണുന്ന വിഭജനശേഷിയുള്ള കലകളാണ്. സൈലവും ഫ്ലോയവും ഉണ്ടാകുന്നത് ഈ കലകള്‍ വിഭജിച്ചാണ്.
ദ്വിബീജപത്രസസ്യങ്ങളില്‍ Secondary thickening തുടങ്ങുന്നത് പുതിയ ഒരു Cambial Strip -ന്റെ ഉത്‌ഭവത്തോടെയാണ് ഈ പുതിയ Cambial Strip ഉണ്ടാകുന്നത് Vascular bundles-ന് ഇടയിലായിട്ടാണ്.
ഈ Cambial Strip -ന് inter fascicular cambium എന്നു പറയുന്നു. സാവധാനത്തില്‍ ഈ പുതിയ cambial strip(B)ഉം Vascular bundle-നുള്ളിലെ Cambial Strip (A)-ഉം തമ്മില്‍ യോജിക്കുന്നു. അങ്ങിനെ ഒരു Cambial ring ഉണ്ടാകുന്നു.
ഈ Cambial ring ലെ കോശങ്ങള്‍ വിഭജിച്ച് ഉള്ളിലേയ്ക്ക് Secondary xylem ഉം പുറത്തേയ്ക്ക് Secondary phloem ഉം ഉല്‍പാദിപ്പിക്കപ്പെടുന്നു. ഈ അവസരത്തില്‍ കാണ്ഡത്തിന്റെ Vascular bundle -ല്‍ ഉണ്ടായിരുന്ന primary xylem മധ്യഭാഗത്തേയ്ക്ക് തള്ളപ്പെടുന്നു. primary phloem - ഉപരിവൃതിക്കടുത്തേയ്ക്കും (epidermis) തള്ളപ്പെടുന്നു. ഉപരിവൃതിയിലെ കോശങ്ങള്‍ പൊട്ടുകയും പകരം പുതിയ ഒരു protective layer ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെ Periderm (Cork) എന്നു പറയുന്നു. Cork ഉണ്ടാകുന്നത് ഉപരിവൃതിയ്ക്കടുത്ത്‌ആയി പുതുതായി ഉണ്ടാകുന്ന കേമ്പിയത്തിന്റെ പ്രവര്‍ത്തനഫലമായിട്ടാണ്. ഈ കേമ്പിയത്തിന് കോര്‍ക്ക് കേമ്പിയം (Phellogen) എന്നു പറയുന്നു. ഈ കേമ്പിയം വിഭജിച്ച് പുറത്തേയ്ക്ക് ഉത്‌പാദിപ്പിക്കുന്ന കോശങ്ങളാണ് കോര്‍ക്ക് അഥവാ Phellum. ഈ cork cells -ല്‍ Suberin എന്ന Waxy material അടിഞ്ഞ് കൂടി dead cells ആയി മാറുന്നു. ഈ Cork -ല്‍ ചെറിയ സുഷിരങ്ങള്‍ കാണുന്നു. ഇവയാണ് lenticells. ഇവയിലൂടെ gaseous exchange നടക്കുന്നു. Cork cambium വിഭജിച്ച് ഉള്ളിലേയ്ക്കുണ്ടാകുന്ന കോശങ്ങളാണ് Phelloderm - ഇവ living cells ആണ്. ഇവയുടെ functions "Photosynthesis and food storage" എന്നിവയാണ്.
ആദ്യത്തെ കമന്റ് എന്റെ വക :)
മറുപടിഇല്ലാതാക്കൂറബര് തോട്ടം ഉണ്ടെങ്കിലും ടാപ്പിംഗിനെ പറ്റി ഒന്നും അറിയില്ല :'(
ചന്ദ്രേട്ടാ, ഐ.യു.ടി യുടെ ദോഷവശങ്ങൾ മാതൃഭൂമി റിപ്പോർട്ടിൽ നിന്ന് മനസ്സിലായി. എന്നാൽ സിയുടി എന്താണെന്നും അതിന്റെ ദോഷവശങ്ങൾ എന്താണെന്നും ചന്ദ്രേട്ടൻ എഴുതിയതിൽ നിന്ന് മനസ്സിലായില്ല. ഒന്നുകൂടീ വ്യക്തമായി പറയാമോ?
മറുപടിഇല്ലാതാക്കൂഅപ്പു,
മറുപടിഇല്ലാതാക്കൂഐയുടി എന്നു പറയുന്നത് മരത്തിന്റെ ചുവട്ടില്‍ നിന്ന് തുടങ്ങുന്നു. സിയുടി എന്നത് വെട്ടിത്തുടങ്ങിയ ഭാഗത്തിന് മുകളില്‍ നിന്ന് തുടങ്ങുന്നു. രണ്ടിലും ഫലം ഒന്നുതന്നെ. ഫ്ലോയത്തിലെ അന്നജത്തിന്റെ ഒഴുക്ക് താഴേക്കാണ്. ആ ദിശയിലേക്ക് വെട്ടിയിറങ്ങിയാല്‍ മാത്രമേ കേമ്പിയം എന്ന തടിയേയും തൊലിയേയും വളരുവാന്‍ സഹായിക്കുന്ന ഭാഗത്തിന് വളരുവാനുള്ള ഊര്‍ജം കിട്ടുകയുള്ളു. മുകളിലേക്ക് വെട്ടിക്കയറിയാല്‍ ആ ഭാഗത്തിന് താഴേക്കൊഴുകുന്ന ഫ്ലോയം ചുരുങ്ങുകയും മുകളില്‍ നിന്ന് വരുന്ന അന്നജം ആ ഭാഗത്തുതന്നെ കൂടുതലായി വിനിയോഗിക്കപ്പെടുകയും താഴേക്കുള്ള പട്ട അശക്തമാകുകയും വേരുകള്‍ക്ക് വളരാന്‍ കഴിയാതാകുകയും ചെയ്യുന്നു. പട്ടമരപ്പിന് കാരണമാകുന്ന ഫിസിയോളജിക്കല്‍ ഡിസോര്‍ഡര്‍ എന്നത് തെറ്റായ ടാപ്പിംഗിലൂടെയും ഇന്‍പട്ടിലുണ്ടാകുന്ന ഡെഫിഷ്യന്‍സിയിലൂടെയും സംഭവിക്കുന്നതാണ്. പട്ടയുടെ മുകള്‍ ഭാഗത്തുള്ള ലെന്റിസെല്‍സ് ആണ് അന്നജത്തെ ലാറ്റെക്സ് ആയി രൂപാന്തരം പ്രാപിക്കുവാന്‍ സഹായിക്കുന്നത്. അതിനാല്‍ താഴേയ്ക്ക് മാത്രമേ ടാപ്പ് ചെയ്യാന്‍ പാടുള്ളു. സിയുടി എന്നത് വെട്ടിമാറ്റുവാന്‍ പോകുന്ന മരങ്ങള്‍ക്കായതിനാലാണ് മാതൃഭൂമി ലേഖനത്തില്‍ പറയുന്ന രീതിയില്‍ ഉല്പാദനത്തിന്റെ കണക്കുകള്‍ ആരും പ്രസിദ്ധീകരിക്കാത്തത്. റബ്ബര്‍ മരങ്ങള്‍ അന്‍പത് വര്‍ഷത്തില്‍ക്കൂടുതല്‍ വെട്ടിയ പല തോട്ടങ്ങളും ഉണ്ട്. അവയുടെ ടാപ്പിംഗ് രീതികളെപ്പറ്റി മൌനം പാലിക്കുന്നത് കാരണം അത് മറ്റു കര്‍ഷകര്‍ക്ക് പ്രാപ്യമല്ലാതെ പോകുന്നു.
സെക്കന്‍ഡറി തിക്കനിംഗ് ഓഫ് ഡൈക്കോട് സ്റ്റെം എന്ന ലേഖനം ഒരു ബോട്ടണി ലക്ചററെക്കൊണ്ട് എഴുതിച്ച് പ്രസിദ്ധീകരിച്ചത് ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കുക എന്ന ഉദ്ദേസത്തോടെ ആയിരുന്നു.