ബയോഗ്യാസ് ട്യൂബുകളില്‍ ഉണ്ടാകുന്ന ജലം ഒഴുകി പ്ലാന്റിലെതത്തുമ്പോള് അത്തരം ബയോഗ്യാസ് പ്ലാന്റുകള്‍ പ്രശ്നം സൃഷ്ടിക്കാറില്ല.
എന്നാല്‍ ഇത്തരത്തിലുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ പലപ്പോഴും പ്ലാന്റിനോട് ചേര്‍ന്ന് U ആകൃതിയില്‍ ട്യൂബ് തൂങ്ങിക്കിടക്കുകയും അതില്‍ ജലം കെട്ടിക്കിടക്കാന്‍ സാധ്യത ഏറുകയും ചെയ്യുന്നു. പലപ്പോഴും സിലിണ്ടറില്‍ ഗ്യാസ് നിറഞ്ഞു നില്കക്കുമ്പോഴാണ് കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുന്നത്. തുടക്കത്തില്‍ കത്തുന്ന ജ്വാല കുറയുകയും പിന്നീടത് കുറഞ്ഞു കുറഞ്ഞ് കത്താതാവുകയും ചെയ്യുന്നു. പലപ്പോഴും കത്താത്തതിന്റെ കാരണം പോലും പലര്‍ക്കും മനസിലാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതേപോലെ മറ്റൊരു തടസമാണ് പ്ലാന്റുകള്‍ക്കുള്ളില്‍ പാട ചൂടുന്നത്. ഇത്തരം പ്ലാന്റുകളിലെ ഗ്യാസ് ഉപയോഗിച്ചു കഴിയുമ്പോള്‍ പതിഞ്ഞ് താഴുന്നു. തദവസരത്തില്‍ വല്ലപ്പോഴും സിലിണ്ടറിനെ കറക്കി വിട്ടാല്‍ പാട പൊളിയുന്നു. കക്കൂസ് വിസര്‍ജ്യവും കൂടി യോജിപ്പിച്ചിട്ടുള്ള പ്ലാന്റാണിത്. ഇതില്‍ വാട്ടര്‍ ജാക്കറ്റ് സിസ്റ്റം ആയതിനാല്‍ ഉള്ളിലേയ്ക്ക് പോകുന്ന ജൈവ മാലിന്യങ്ങള്‍ വെളിയില്‍ കാണാറില്ല. പുറംതള്ളുന്ന ഔട്ട് ലറ്റിലൂടെ വെളിയിലേയ്ക്ക് വരുമ്പോഴേയ്ക്കും ദുര്‍ഗന്ധം വളരെ പരിമിതമായ തോതിലായിരിക്കും. അതത്തേയ്ക്ക് നിക്ഷേപിക്കുന്ന ജൈവാംശത്തിന്റെ അളവിന് ആനുപാതികമായി സൈസും ക്രമീകരിക്കണം.


സുമേഷ് ഐസക് രൂപകല്‍പ്പന ചെയ്ത് പാട ചൂടാത്ത രണ്ടുതരം പ്ലാന്റുകളാണ് മുകളില്‍ കാണുന്നത്. ഇടത് വശത്തുള്ളത് കക്കൂസ് മാലിന്യവും അടുക്കള മാലിന്യവും സംസ്കരിക്കാനുള്ളതും, വലതുവശത്തേത് അപ്രകാരം പാട ചൂടാത്ത പരിമിതമായ സ്ഥലത്ത് സ്ഥാപിക്കാവുന്ന ജൈവമാലിന്യ സംസ്കരണ പ്ലാന്റാണ്.
എല്‍.പി.ജിയെക്കാള്‍ ശക്തമായ പാചകവാതകം നിങ്ങള്‍ വാഴാക്കുന്ന സ്വന്തം വിസര്‍ജ്യമുള്‍പ്പെടെയുള്ള ജൈവാംശങ്ങളില്‍ നിന്ന് ലഭ്യമാക്കാം. സ്ഥലപരിമിതി ഒരു കാരണമല്ല. ഒരു കാര്യം മാത്രം ഒഴിവാക്കുക. അവയാണ് കുളിമുറിയില്‍നിന്നും, വാഷിംഗ് മെഷീനില്‍ നിന്നും, അടുക്കള സിങ്കില്‍ നിന്നും ഒഴുകുന്ന ഉള്‍പ്പെടെയുള്ള ജൈവേതരമാലിന്യങ്ങള്‍.

This work is licensed under a Creative Commons Attribution-NonCommercial 4.0 International License.