മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
ബുധനാഴ്‌ച, ഓഗസ്റ്റ് 31, 2005
പഞ്ചായത്ത് തെരഞ്ഞെടുപ്പ് 27 -ന് ഫലമറിയാം
30-8-05 -ൽ മാതൃഭൂമി ദിനപത്രത്തിൽ വന്ന എഡിറ്റോറിയലിൽ പറയുന്ന പ്രകാരം ഇപ്രാവ്ശ്യവും ഒരു സ്ഥാനാർത്ധി നിർണയം ഉണ്ടാകുവാൻ വഴിയില്ല. കാരണം അണികളെ കൂടെ നിറുത്തുവാൻ പല വിട്ടുവീഴ്ച്ച്കളും വേണ്ടിവരുമെന്നതു തന്നെ. വാർഡുതലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ഒരു മൃഗ ഡോക്ടറെയോ കൃഷി ഓഫീസറെയോ ഭരിക്കുവാൻ ഇന്നത്തെ ചുറ്റുപാടിൽ ഏകദേശം 30 ശതമാനം വോട്ടുകിട്ടിയാൽ മതി. സഹതാപ വോട്ടായാലും എണ്ണം തികക്കാൻ ജയിച്ചുകിട്ടിയാൽ മതി. ഭരണ പ്രതിപക്ഷഭേദമന്യെ വെട്ടിതിന്നുവാൻ ചില പഴുതുകൾ ലഭ്യമാക്കുക തന്നെ ചെയ്യും. എങ്കിൽ മാത്രമെ അണികളെ കൂടെ നിറുത്തുവാൻ കഴിയുകയുള്ളു. വേണട്പ്പെട്ടവർക്ക് ആനുകൂല്യം വിതരണം ചെയ്യുവാൻ പ്രതികരിക്കാത്ത ഗ്രാമസഭകളുണ്ടല്ലോ. വെട്ടിപ്പിന്റെ കഥകൾ സി.എ.ജി അല്ല ആരുതന്നെ പുറത്തു കൊണ്ടുവന്നാലും ഭരണം കൈയിൽ ഉണ്ടെങ്കിൽ പേടിക്കേണ്ട ആവശ്യമില്ലല്ലോ.
വെള്ളിയാഴ്‌ച, ഓഗസ്റ്റ് 26, 2005
കേരകൃഷി പ്രതിസന്ധിയിൽ
പൊതു ബജറ്റിൽ വിവിധ മന്ത്രാലയങ്ങൾക്കായി നിർദ്ദേശിച്ച പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ലക്ഷ്യ നിർണയ രേഖയായ ഭൌധിക ലക്ഷ്യ ബജറ്റ് (ഔട്ട് കം ബജറ്റ്) കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. വ്യാഴാഴ്ച ധനമന്ത്രി ചിദമ്പരമാണ് ഈ രേഖ ലോക്‌സഭയിൽ വെച്ചത്. ലോക വാണിജ്യ കരാറിന്റെ കാലഘട്ടത്തിൽ നാളികേരകൃഷി കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും അതിനാൽ ഈ രംഗത്ത് സർക്കാർ ഇടപടൽ വർധിപ്പിക്കേണ്ടതുണ്ടെന്നും രേഖ വിലയിരുത്തുന്നു.മേൽപ്‌പറഞ്ഞ റിപ്പോർട്ട് മാതൃഭൂമിയിൽ മനോജ്മേനോൻ പ്രസിദ്ധീകരിച്ചതാണ്. വിദേശ മലയാളികൾക്ക് കേരളത്തിൽ കാലെടുത്തു കുത്തുമ്പോൾത്ത്തന്നെ നാളികേരതിന്റെ ഗതി വളരെ വേഗം മനസിലാകും. വിളവെടുപ്പല്ലാതെ ശരിയായ വളപ്രയൊഗം ആരും ചെയ്യാറില്ല എന്നതാണ് വസ്തവം. പലർക്കും കാശ് കൃഷിയാണ് (ഒരു രൂപ മുടക്കിയാൽ രണ്ടു രൂപ വരുമാനമണ്) ഇഷ്ടം. നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്............ ഇനി ആരും പാടുകയില്ല.
കേരളത്തിലെ കൃഷിയെ സംരക്ഷിക്കുവാനാണല്ലോ എല്ലാ പഞ്ചായത്തിലും കൃഷിഭവനുകൾ ഉള്ളത്. നാളികേരകൃഷിയുടെ നാശത്തിന്റെ കാരണങ്ങൾ പറയുവാൻ അവർക്കും കഴിയില്ല എന്നതാണ് വാസ്തവം. അതിസമർത്ഥരായ ശാസ്ത്രജ്ഞർ ഇല്ലാഞ്ഞിട്ടാണോ? അവരെ കക്ഷിരഷ്ടീയത്തിന് അതീതമായി പ്രവർത്തിക്കുവാൻ അനുവദിച്ചാൽ ഒരു പരിധിവരെ കൃഷി രക്ഷപ്പെടും.
കേരളത്തിലെ കൃഷിയെ സംരക്ഷിക്കുവാനാണല്ലോ എല്ലാ പഞ്ചായത്തിലും കൃഷിഭവനുകൾ ഉള്ളത്. നാളികേരകൃഷിയുടെ നാശത്തിന്റെ കാരണങ്ങൾ പറയുവാൻ അവർക്കും കഴിയില്ല എന്നതാണ് വാസ്തവം. അതിസമർത്ഥരായ ശാസ്ത്രജ്ഞർ ഇല്ലാഞ്ഞിട്ടാണോ? അവരെ കക്ഷിരഷ്ടീയത്തിന് അതീതമായി പ്രവർത്തിക്കുവാൻ അനുവദിച്ചാൽ ഒരു പരിധിവരെ കൃഷി രക്ഷപ്പെടും.
ബുധനാഴ്‌ച, ഓഗസ്റ്റ് 24, 2005
റബ്ബർ മേഖല: രാഷ്ട്രപതി നിർദ്ദേശിച്ച വഴി
2005 ആഗസ്റ്റ് 23-ആം തീയതിയിലെ മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന റബ്ബർ മേഖല: രാഷ്ട്രപതി നിർദ്ദേശിച്ച വഴി എന്ന തൽക്കെട്ടോടെ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റിൂട്ടിൽ മൈക്കോളജിസ്റ്റ് ആയിരുന്ന എൽഠങ്കമ്മയുടെ ലേഖനതിന് ഒരു കർഷകനയ ഞാൻ താമസിയാതെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.
Kindly inform me about spelling mistake. I can't read properly.
Visit the following page in Malayalam
http://img382.imageshack.us/img382/6112/lthankamma6bk.gif
Kindly inform me about spelling mistake. I can't read properly.
Visit the following page in Malayalam
http://img382.imageshack.us/img382/6112/lthankamma6bk.gif
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)