വെള്ളിയാഴ്‌ച, സെപ്റ്റംബർ 02, 2005

ഇന്ന്‌ ലോക നാളികേര ദിനം






നെൽ കൃഷി ഏകദേശം തകർന്നു കഴിഞ്ഞു. ഇനി കുട്ടനാട്‌ ഭാഗത്തുപോലും ലാഭകരമായി കൃഷി ചെയ്യുവാൻ കഴിയുമോ?
നാളികേരകൃഷിയുടെ കാര്യവും നെൽകൃഷിയുടെ അവസ്ഥ്യിലേക്കുതന്നെയാണ്‌ നീങ്ങുന്നത്‌. ഒരു മരത്തിണ്ടെ വളർച്ചയും അതിന്റെ പൂക്കുവാനും കായ്ക്കുവാനുമുള്ള കഴിവ്‌ അതിനു കിട്ടുന്ന ആഹാരത്തെ (മൂലകങ്ങൾ) ആശ്രയിച്ചാണിരിക്കുന്നത്‌. വിളവെടുപ്പ്‌ മാത്രം നടത്തുകയും അതിന്‌ ആവശ്യമുള്ള മൂലകങ്ങൽ ലഭിക്കതെ വരുകയും ചെയ്യുമ്പോൾ പല രോഗ ലക്ഷണങ്ങളും കാട്ടിത്‌തുടങ്ങും. ആദ്യം ഇലകളിലും പിന്നീട്‌ പൂവിലും കായിലും എന്നുവേണ്ട എല്ലാ ഭാഗതും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പരിഹാരം മുറിച്ചുമാറ്റി പുതിയ തൈ നടലാണോ വേണ്ടതെന്ന്‌ അൽപം ചിന്തിക്കുന്നത്‌ നന്ന്‌.
ജൈവ വസ്തുക്കൾ ബയോഗ്യാസ്‌ സ്ലറിയായി മറ്റിയാൽ എൻ.പി.കെ തുടങ്ങിയ മൂലക്ങ്ങൽ ഇരട്ടിയായി വർദ്ധിക്കും. അപ്രകാരം മാത്രമെ മണ്ണിന്റെ ഫലഭൂയിഷ്ടി വർധിപ്പിക്കുവാൻ കഴിയുകയുള്ളു. മണ്ണിരകൾ മണ്ണിൽ ഉണ്ടാകണമെങ്കിൽ മണ്ണിര കമ്പോസ്റ്റ്‌ നൽകരുത്‌. മണ്ണിരയുടെ വിസർജ്യം മണ്ണിര ഭക്ഷിക്കുകയില്ല.

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2005

മഗ്നീഷ്യം

ഇപ്പോൾ മഗ്നീഷ്യം സൾഫേറ്റ്‌ ഇടുകയാണെങ്കിൽ വരുന്ന കന്നി വെറിയെ തരണം ചെയ്യുവാനും ഉത്‌പാദനം വർദ്ധിപ്പിക്കുവാനും സഹായകമാകും. എന്നാൽ ഇതോടൊപ്പം കാണുന്ന ബില്ലിലെ രീതിയിൽ എം നംബരും ഡീലറുടെ പേരും ഇല്ലാതെ രാസവളം വിൽക്കുവാൻ പാടില്ല എന്ന നിയമം ഈ നാട്ടിൽ നിലവിലുണ്ട്‌. കർഷകർ ബില്ല്‌ വാങ്ങുവാൻ മറക്കരുത്‌ ബില്ലുണ്ടെങ്കിൽ മാത്രമെ പരാതിപ്പെടുവാൻ അവകാശമുള്ളു. മറ്റു രാസവളങ്ങൾക്കൊപ്പം (എൻ.പി.കെ) മഗ്നീഷ്യം ഇടാൻ പടില്ല. മണ്ണിലെ ക്ഷാര സ്വഭാവം മഗ്നീഷ്യത്തിന്‌ അനിവാര്യമാണ്‌.

ബുധനാഴ്‌ച, ഓഗസ്റ്റ് 31, 2005

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ 27 -ന്‌ ഫലമറിയാം

30-8-05 -ൽ മാതൃഭൂമി ദിനപത്രത്തിൽ വന്ന എഡിറ്റോറിയലിൽ പറയുന്ന പ്രകാരം ഇപ്രാവ്ശ്യവും ഒരു സ്ഥാനാർത്ധി നിർണയം ഉണ്ടാകുവാൻ വഴിയില്ല. കാരണം അണികളെ കൂടെ നിറുത്തുവാൻ പല വിട്ടുവീഴ്ച്ച്കളും വേണ്ടിവരുമെന്നതു തന്നെ. വാർഡുതലങ്ങളിൽ നിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക്‌ ഒരു മൃഗ ഡോക്ടറെയോ കൃഷി ഓഫീസറെയോ ഭരിക്കുവാൻ ഇന്നത്തെ ചുറ്റുപാടിൽ ഏകദേശം 30 ശതമാനം വോട്ടുകിട്ടിയാൽ മതി. സഹതാപ വോട്ടായാലും എണ്ണം തികക്കാൻ ജയിച്ചുകിട്ടിയാൽ മതി. ഭരണ പ്രതിപക്ഷഭേദമന്യെ വെട്ടിതിന്നുവാൻ ചില പഴുതുകൾ ലഭ്യമാക്കുക തന്നെ ചെയ്യും. എങ്കിൽ മാത്രമെ അണികളെ കൂടെ നിറുത്തുവാൻ കഴിയുകയുള്ളു. വേണട്പ്പെട്ടവർക്ക്‌ ആനുകൂല്യം വിതരണം ചെയ്യുവാൻ പ്രതികരിക്കാത്ത ഗ്രാമസഭകളുണ്ടല്ലോ. വെട്ടിപ്പിന്റെ കഥകൾ സി.എ.ജി അല്ല ആരുതന്നെ പുറത്തു കൊണ്ടുവന്നാലും ഭരണം കൈയിൽ ഉണ്ടെങ്കിൽ പേടിക്കേണ്ട ആവശ്യമില്ലല്ലോ.