മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
ശനിയാഴ്‌ച, സെപ്റ്റംബർ 24, 2005
അനവസരത്തിലെ കൊപ്ര സംഭരണം
ക്വിന്റലിന് 3570 രൂപ നിരക്കിൽ കേരഫെഡ് കൊപ്ര ഇപ്പോൾ സംഭരിക്കുന്നത് കർഷകരെ സഹായിക്കുവാനല്ല. കാരണം ഇപ്പോൽ ചില്ലീടാണെന്നതും അയൽ സംസ്ഥാനങ്ങളിൽ കൊപ്ര കുറഞ്ഞ നിരക്കിൽ ലഭ്യമാണെന്നതും പലതരം വെട്ടിപ്പുകൾക്കും വഴിയൊരുക്കും. തെരഞ്ഞെടുപ്പിന്റെ പേരും പറഞ്ഞ് സുതാര്യത പൂർണമായും ഒഴിവാക്കിയുള്ള സംഭരണം പല കള്ളത്തരങ്ങൾക്കും വേദിയാകും. കൊപ്ര സംഭരിക്കേണ്ടത് ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള നല്ലീട് സമയത്താണ്.
ബുധനാഴ്‌ച, സെപ്റ്റംബർ 21, 2005
ഇത് വെള്ളരിക്ക പട്ടണം
ചെക്ക്‌പോസ്റ്റുകൾ പണം കായ്ക്കും മരങ്ങൾ, കള കുമിൾ കീടനാശിനി ഭക്ഷണം, സബ്സിഡി നൽകി നികുതികൾ ഒഴിവാക്കി താണ വിലക്ക് കയറ്റൂമതി, അണികൾക്ക് നീതി ലഭിക്കാത നേതൃത്വം തുടങ്ങി പറയുവാൻ എന്തെല്ലാം. ചുമ്മാതല്ല സ്വാമി വിവേകാനന്ദൻ പറഞ്ഞത് കേരളം ഒരു ഭ്രാന്താലയമാണെന്ന്. ബുദ്ധി കൂടിയാലും ഭ്രാന്ത് തന്നെ ഫലം. ഇവിടെ ഒരു ശരിയായ നീതി, നിയമം, സമാധാനം, ഐശ്വര്യം മുതലായവ ലഭ്യമാണോ? പ്രവാസികളുടെ പണം കേരളത്തിലേയ്ക്ക് ഒഴുകിയില്ലായിരുന്ന്ഉവെങ്കിൽ ഇപ്പോഴുള്ള കടം എത്ര കോടികൾ കവിഞ്ഞേനെ.
സന്ദർശിക്കുക: എൻഡോസൾഫാൻ
സന്ദർശിക്കുക: എൻഡോസൾഫാൻ
ചൊവ്വാഴ്ച, സെപ്റ്റംബർ 20, 2005
ലാഭം കൊയ്യുന്ന കയറ്റുമതിയും ഇറക്കുമതിയും
2005 സെപ്റ്റംബർ 19 ലെ മാതൃഭൂമി ധനകാര്യത്തിൽ ലില്ലിബെറ്റ് ഭാനുപ്രകാശ് പ്രസിദ്ധീകരിച്ച ചില കാര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടവയാണ്.
1. കുരുമുളക് കയറ്റുമതിക്ക് ഇന്ത്യയുടെ സമ്മർദ്ത്തെ തുട്ര്ന്ന് ശ്രീലങ്ക 8 മുതൽ 10 ശതമാനം വരെ ഡ്യൂട്ടി ഏർപ്പെടുത്തുവാൻ പോകുന്നു. ഇന്ത്യൻ കുരുമുളക് സബ്സിഡി ലഭ്യമാകി കയറ്റുമതി ചെയ്യുവാൻ പോകുന്നു. സബ്സിഡി പ്രാബല്യത്തിൽ വരുന്നതോടെ ക്രിസ്തുമസ് നവവൽസരാവസ്യങ്ങളിൽ കയറ്റുമതിക്ക് പ്രതീക്ഷ.
2. മഴ മാറി അന്തരീക്ഷ്‌അം തെളിഞ്ഞതോടെ റബ്ബരിന്റെ വരവ് കൂടും. 50,000 ടൺ ഇറക്കുമതി ചെയ്യുന്നതിന് അഡ്വാൻസ് ലൈസൻസ് ലഭിച്ച വ്യവസായികൾ ആഗസ്റ്റ് വരെ 37,000 ടൺ ഇറക്കുമതി ചെയ്തു കഴിഞ്ഞു. ബാക്കി ഈ മാസം ഇറക്കുമതി ചെയ്യും.അന്താരാഷ്ട്രവില കിലോയ്ക്ക് 75 രൂപ യുള്ളപ്പോൾ 52-53 രൂപ നിരക്കിൽ കച്ചവടം ഉറപ്പിച്ച ചരക്കാണ് ഇപ്പോൾ ഇറക്കുമതി നടക്കുന്നത്.
3. ഓണം കഴിഞ്ഞതോടെ നാളികേരോൽപന്നങ്ങളുടെ വില കുറഞ്ഞു. അയൽ സംസ്ത്താനങ്ങളിൽനിന്നുള്ള കൊപ്ര വരവ് തുടരുന്നു. എണ്ണയ്ക്ക് ഡിമാന്റ് കുറഞ്ഞതാണ് വിലയിടിയാൻ കാരണം.
4. സ്വർണ വില വർദ്ധിച്ചു. രാജ്യാന്തര വിപണിയിലെ നിരക്ക് ഉയർന്നതിന്റെ ചുവടുപിടിച്ച് കേരളത്തിലും വില വർദ്ധിച്ചു.
***************************
കാർഷിക മെഖലയുടെ നിയന്ത്രണം കർഷകന്റെ കൈവശമല്ല ഇടനിലക്ക്‌ആരുടെ കൈവശമാണ്. ഭരിക്കുന്ന സർക്കരുകൾക്ക് ഇടനിലക്കാരെ സഹായിക്കാനേ കഴിയൂ. ഇവിടെ പട്ടിണി മരണങ്ങളും ആത്മഹത്യകളും വർദ്ധിച്ചാൽ ചിലപ്പോൾ ശവശരീരത്തിന്റെ അന്താരഷ്ട്ര ഡിമാന്റ് വർദ്ധിക്കുകയാണെങ്കിൽ രക്ഷപ്പെട്ടു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)