അഖിലേന്ത്യ കിസാൻ സഭയുടെ കൃഷിക്കാരൻ 2005 ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ചത്.
മഗ്നീഷ്യം എന്ന ലോഹമൂലകം
മണ്ണിരകളെ മണ്ണില് ജീവിക്കുവാന് അനുവദിച്ചും സന്തുലിതമായ മൂലകങ്ങള് നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്നിന്ന് മുക്തിനേടാന് സഹായകമാണ്.
ശനിയാഴ്ച, ഒക്ടോബർ 15, 2005
വെള്ളിയാഴ്ച, ഒക്ടോബർ 14, 2005
ഇളവുകൾ വോട്ട്ബാങ്ക്
ഭക്ഷ്യസബ്സിഡി ഒഴികെ ഒരിളവും വേണ്ട എന്നു കേരള മുഖ്യമന്ത്രി പറയുമ്പോൾ വാർഡ്തലം വരെ എത്തുന്ന സൌജന്യവും ആനുകൂല്യങ്ങളുമാണ് വോട്ടിംഗ് ശതമാനം എത്രതന്നെ കുറഞ്ഞാലും അണികളുടെ പിൻബലം ഉറപ്പാക്കാൻ കഴിയുന്നത്. കേരളത്തിൽ ജോലി ചെയ്യുവാൻ അന്യ സംസ്ഥാനങ്ങളിൽ നിന്ന് ആളെ കിട്ടും. കേരളീയന് ജോലിവേണമെങ്കിൽ അന്യസംസ്ഥാനത്ത് പോകേണ്ടിവരും. കേരളം അറബിക്കടലിലേയ്ക്ക് ഒഴുക്കിക്കളയുന്ന ജലം തമിഴ്നാട് വിനിയോഗിക്കാൻ പദ്ധതികൾ തയ്യാറാക്കുന്നു. പച്ചക്കറിയും പാലും വേണമെങ്കിൽ അത് തമിഴ്നാട്ടിൽ നിന്ന് വരണം. ധാരാളം നദികളുള്ള കേരളത്തിലെ ഭൂജലനിരപ്പ് താഴുന്നു. ഒരു നിരപരാധിയെ ഉരുട്ടികൊന്ന ദുഖം ഒരു അമ്മയുടെമനസിലെ കനലായി അവശേഷിക്കുന്നു. നഗരങ്ങളിൽ ഗുണ്ട വിളയാട്ടം, മോഷണം, പിടിച്ചുപറി മുതലായവ നിർബാധം തുടരുന്നു. ഗുണ്ടകൾ നേതാക്കളുടെ മുണ്ടുരിയാനും സമരങ്ങളുടെ മറവിൽ സർക്കാർ വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുവാനും ലഭ്യമാകുന്നതിന്റെ വാർത്തകൾ പത്രങ്ങൾക്ക് കൊഴുപ്പുപകരുന്നു. വിദ്യാസംബന്നരും തൊഴിൽ രഹിതരും വൈറ്റ് കോളർ ജോലിതേടി അലയുന്നു. അദ്ധ്വാനിക്കുന്നത് ആർക്കും ഇഷ്ട്മില്ലാത്ത പണി.
ശനിയാഴ്ച, സെപ്റ്റംബർ 24, 2005
അനവസരത്തിലെ കൊപ്ര സംഭരണം
ക്വിന്റലിന് 3570 രൂപ നിരക്കിൽ കേരഫെഡ് കൊപ്ര ഇപ്പോൾ സംഭരിക്കുന്നത് കർഷകരെ സഹായിക്കുവാനല്ല. കാരണം ഇപ്പോൽ ചില്ലീടാണെന്നതും അയൽ സംസ്ഥാനങ്ങളിൽ കൊപ്ര കുറഞ്ഞ നിരക്കിൽ ലഭ്യമാണെന്നതും പലതരം വെട്ടിപ്പുകൾക്കും വഴിയൊരുക്കും. തെരഞ്ഞെടുപ്പിന്റെ പേരും പറഞ്ഞ് സുതാര്യത പൂർണമായും ഒഴിവാക്കിയുള്ള സംഭരണം പല കള്ളത്തരങ്ങൾക്കും വേദിയാകും. കൊപ്ര സംഭരിക്കേണ്ടത് ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള നല്ലീട് സമയത്താണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)