മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
വ്യാഴാഴ്‌ച, ഒക്‌ടോബർ 09, 2008
എന്റെ വെബ് പേജിലേക്ക് സ്വാഗതം
ആംഗലേയം, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ ഒരേ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു. എന്റെ വെബ് പേജിലേക്ക് ഏവര്‍ക്കും സ്വാഗതം.
വെള്ളിയാഴ്‌ച, ഫെബ്രുവരി 15, 2008
എന്റെ ഹോം പേജ് - തറവാട്
കേരളഫാര്‍മറുടെ പല ബ്ലോഗുകളിലേയ്ക്കം പോകുവാനുള്ള അവസരം മാത്രമല്ല പുതിയ പോസ്റ്റുകളും തിരിച്ചറിയാം
തിങ്കളാഴ്‌ച, ഒക്‌ടോബർ 08, 2007
റബ്ബര് കണക്കുകള്‍ കള്ളക്കണക്കുകള്‍
ഒറിജിനല്‍ ലേഖനം ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. കാരണം ഉല്പന്ന നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് വാങ്ങിയത് കണക്കാക്കുവാന്‍ ഞാന്‍ കണ്ടെത്തിയ ഫോര്‍മുല തെറ്റായിരുന്നു എന്നതാണ് വാസ്തവം. അക്കാരണത്താല്‍ മാവേലിനാട് മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ വന്നുപോയ പിഴവിന് ക്ഷമചോദിക്കുന്നു. മാസിക വായിച്ചശേഷം കണക്കിലെ പിശക് ചൂണ്ടിക്കാട്ടിയ ശ്രീ കെ.പരമേശ്വരന്‍നായര്‍ (റിട്ട.ഡെപ്യൂട്ടി തഹസീല്‍ദാര്‍) ക്ക് നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം മാസികയുടെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്താവുന്ന എന്റെ തെറ്റിന് ഞാന്‍ എന്‍ടിവി യോടും ക്ഷമ ചോദിച്ചുകൊള്ളട്ടെ. വിവാദമായ ഈ ലേഖനം പ്രസിദ്ധീകരിച്ച മാവേലിനാട് മറ്റേത് മാധ്യമത്തേക്കാളും ഒരു ചുവട് മുന്നില്‍ തന്നെയാണ്.
മാവേലിനാട് ഒക്ടോബര്‍ 2007 - ഒരു എന്‍ടിവി പ്രസിദ്ധീകരണം
ആഗസ്റ്റ് 2007 ലെ വിലയിലെ ഏറ്റക്കുറച്ചില്‍ (ചിത്രം Price-Aug-07 എന്ന അറ്റാച്ച്‌മെന്റ്)
വര്‍ഷങ്ങളായി ബ്ലോഗുകളിലൂടെ ഞാനവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം മറ്റൊരു മാധ്യമത്തിലൂടെയും (പല മാധ്യമങ്ങളിലും പലപ്പോഴും കയറിയിറങ്ങിയിട്ടുണ്ട്) വെളിച്ചം കാണിക്കാതിരുന്നത് "മാവേലിനാട് എന്ന മാസികയിലൂടെ" വായനക്കാരുടെ മുന്നിലെത്തിച്ചതിന് എന്‍ടിവി യോടും മാവേലിനാട് മാസികയോടും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)