റബ്ബര്‍ വാര്‍ത്തകള്‍ ഭാഗം - ഒന്ന്
RUBBER BOARD CAMPAIGN ON LOW FREQUENCY TAPPING
The Rubber Board is organising an intensive mass contact programme among small holders to popularise the technique of low frequency tapping in rubber. The meetings are scheduled to be held from 8 June to 24 July 2009. Four thousand meetings with a participation of one lakh growers will be arranged in the traditional rubber growing belt of Kerala, Tamil Nadu and Karnataka with the active involvement of the Rubber Producers� Societies.
Unscientific exploitation practices among small growers is a matter of concern, as it leads to low productivity, high incidence of Tapping Panel Dryness and premature replantation. There is an urgent need for popularising scientific tapping practices among small growers for the sustainable growth of the rubber plantation industry. Adoption of low frequency tapping has an important role in improving the conditions of the mature holdings and extending the productive life of the plantations. It can also be considered as a viable solution for the problem of the shortage of skilled tappers.
More details >>>>>
മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
ചൊവ്വാഴ്ച, ജൂൺ 16, 2009
ചൊവ്വാഴ്ച, ജൂൺ 09, 2009
പൊതുമുതല്‍ നശിപ്പിച്ചാണോ പ്രതിഷേധിക്കേണ്ടത്?

Update
ഇപ്രകാരം ഒരു പ്രതിഷേധം അരങ്ങേറിയത് ബീഹാറിലാണ്. ഓരോ പ്രതിഷേധം സമരവും ഇപ്രകാരം അരങ്ങേറിയാല്‍ ഭാരതത്തിന്റെ ഭാവി എന്താകും? ബന്ത് നിരോധിച്ചപ്പോള്‍ അത് ഹര്‍ത്താലായി മാറി. കേരളത്തിലും ബ്ലോഗുകളിലും അത് കരിദിനമായി. ബ്ലോഗിലെ കരിദിനം ഒന്നും നശിപ്പിച്ചില്ല. പേപ്പറും പേനയും ബോര്‍ഡും ഇല്ലാതെ വെറും ഒരു ഇന്റെര്‍നെറ്റ് പ്രസിദ്ധീകരണം. എന്നാല്‍ അതാണോ ബന്തായാലും ഹര്‍ത്താലായാലും കരിദിനമായാലും ഭാരതത്തില്‍ അരങ്ങേറുന്നത്. സാധാരണക്കാരെ സമരം ചെയ്ത് ബുദ്ധിമുട്ടിക്കുന്ന സമരം പൊതുമുതല്‍ നശിപ്പിക്കുന്നിടത്തേയ്ക്ക് നീങ്ങുമ്പോള്‍ പ്രതിഷേധ സമരം നടത്തുന്ന പ്രസ്തുത രാഷ്ട്രീയ പാര്‍ട്ടിയോടുള്ള സാധാരണക്കാരന്റെ അകലം കൂടുകയേ ഉള്ളു. ഇതിന്റെ പ്രതിഫലനം പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമുതല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുവരെ പ്രതിഫലിച്ചു എന്ന് വരാം.Railway Minister Mamata Banerjee has ordered a departmental inquiry into the cancellation of stoppage of some trains at a station in Bihar, which sparked violent protests, and said halting of trains there will continue like in the past. "As a Railway Minister I am not in favour of withdrawing any facility and it has been done locally without the consent of my Ministry," the minister, who also talked to Bihar CM Nitish Kumar on the issue, said. Courtesy : Visionmp
കേരളത്തില്‍ അരങ്ങേറിയത് ഒരു പാര്‍ട്ടി സെക്രട്ടറിയെ നിയമ വ്യവസ്ഥയ്ക്കും, സിബിഐയ്ക്കും മറ്റു അതീതമായി അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല എന്ന്

തെളിയിക്കുന്നതിന് പകരം തെരുവിലിറങ്ങി കരിദിനത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കലും അക്രമ മാര്‍ഗങ്ങളുമാണോ സ്വീകരിക്കേണ്ടത്? ഇവര്‍ നശിപ്പിച്ചത് പൊതുജനം നല്‍കുന്ന നികുതിപ്പണത്തിന്റെ ഒരംശമാണ്. കോഴിക്കോട് കസ്റ്റംസിന്റെയും തിരുവനന്തപുരത്ത് വിഎസ്എസിയുടെ വാഹനങ്ങളാണ് കത്തിച്ചത്. ഈ വാഹനങ്ങള്‍ക്ക് ചിലപ്പോള്‍ ഇന്‍ഷിറസ് കവറേജ് ഉണ്ടാവാം. അങ്ങിനെയെങ്കില്‍ നഷ്ടം സഹിക്കേണ്ടത് ഇന്‍ഷുറന്‍സ് കമ്പനിയും. തീവെച്ചവരില്‍ നിന്ന് നഷ്ടം നികത്താനുള്ള നടപടികളാണ് വേണ്ടത്.(കാറുകളുടെ ചിത്രങ്ങള്‍ക്ക് കടപ്പാട് മാതൃഭൂമിയും, മനോരമയും)
ഞായറാഴ്‌ച, ജൂൺ 07, 2009
കേരളമുഖ്യനും സുകുമാര്‍ അഴിക്കോടും
ഒരു സംസ്ഥാന മുഖ്യമന്ത്രിയെ പല വേഷങ്ങള്‍ കെട്ടിക്കുന്നതില്‍ പ്രസിദ്ധമാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. അതിന്റെ സമീപകാല ഉദാഹരണമാണല്ലോ മുഖ്യന്റെ പാര്‍ലമെന്റ് ഇലക്ഷന് ശേഷമുള്ള ചിരിയും സുകുമാര്‍ അഴിക്കോടിന്റെ വിശകലനവും പത്രത്താളുകളില്‍ നിറഞ്ഞു നിന്നത്.
എന്നാല്‍ ഇത്രത്തോളം ഊതിപ്പെരുപ്പിക്കേണ്ട ഒരു വിഷയമായിരുന്നോ ഇത്. ചിരിക്കുന്നതിന് പകരം കരയണമായിരുന്നോ എന്നൊരു സംശയം തോന്നിപ്പോകുന്നു. ചിരിച്ചതിനെന്തെല്ലാം വിമര്‍ശനങ്ങള്‍ എന്തെല്ലാം വിശകലനങ്ങള്‍. ശതാഭിഷേകം കഴിഞ്ഞ അഴിക്കോട് ശശിതരൂരിനൊപ്പം വേദി പങ്കിടുകയും പ്ര്‍ലമെന്റ് ഇലക്ഷന്‍ സമയത്ത് തരൂരിനെതിരേ ഇല്ലാത്ത അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഫലമോ ജനങ്ങള്‍ക്കതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല പ്രതീക്ഷിക്കാത്ത ഭൂരിപക്ഷവുമായി തരൂര്‍ വിജയിച്ചു. ഇപ്പോഴിതാ പരിഹാസ രൂപത്തില്‍ കേരള മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ടും കളിയാക്കിക്കൊണ്ടും പത്രപ്രസ്താവനകള്‍ ഇറക്കുന്നു. ദിവസവും ലഭിക്കുന്ന പത്രത്താളുകളില്‍ പലതും ഇതേവിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. അതുകാരണം സംഭവിക്കുന്നതോ സുപ്രധാനമായ പല വിഷയങ്ങളും പരിഗണനയില്‍ വരാതെ പോയെന്നു വരാം.
വായനക്കാരെ തൃപ്തിപ്പെടുത്താനാമെങ്കില്‍ കിട്ടുന്ന വിഷയത്തെ ഊതിപ്പെരുപ്പിക്കുന്നതിനേക്കാള്‍ സംഷിപ്തരൂപത്തില്‍ അവതരിപ്പിക്കുകയാവും ഉചിതം. ഇത് പറയുവാനുള്ള യോഗ്യത എനിക്കില്ലെന്നറിയാം. എങ്കിലും ഒരു പത്രവായനക്കാരനെന്ന രീതിയില്‍ പറഞ്ഞുപോകുകയാണ്. വി.എസ് ആ പദവി അലങ്കരിക്കുന്നിടത്തോളം കാലം ആ സ്ഥാനത്തിന് മാന്യത കൊടുക്കാന്‍ ഓരോ കേരളീയനും ബാധ്യസ്ഥനാണ്. ചിരിക്കുന്നത് ടി.വിയില്‍ ക്കൂടി കാണിക്കുന്നതുകാരണം പൊടിപ്പും തൊങ്ങലും വെച്ച് എഴുതി പ്രസിദ്ധീകരിക്കാനും ബുദ്ധിമുട്ടില്ല. അഴിക്കോടിനെ മുഖ്യന്‍ ഫോണില്‍ വിളിച്ചെന്നും വിളിച്ചില്ലെന്നും വെണ്ടയ്ക്കാ അക്ഷരത്തില്‍ പത്രങ്ങളില്‍ നിരത്തേണ്ട കാര്യമെന്താണ്? വാര്‍ത്തകള്‍ വായിച്ചാല്‍ തോന്നുന്നത് അഴിക്കോടിനെ കേരള മുഖ്യന്‍ ഫോണില്‍ വിളിച്ച് സംസാരിക്കണം എന്ന ഒരാശ അദ്ദേഹത്തിനുള്ളതുപോലെ തോന്നുന്നു. ഇത്രയും തരംതാഴാമോ ഡോ. സുകുമാര്‍ അഴിക്കോട്. ഫോണ്‍ ചെയ്ത നമ്പരേതെന്ന് കണ്ടുപിടിക്കുവാന്‍ സൌജന്യമായി കോളര്‍ ഐഡി ഉപയോഗിക്കാമെന്ന കാര്യവും അഴിക്കോടിനറിയില്ലെ?
ഇനിയെങ്കിലും ഈ മാധ്യമങ്ങള്‍ക്ക് അല്പം ജനോപകാരപ്രദമായ വിഷയങ്ങള്‍ പ്രധാനപ്പെട്ട പേജുകളില്‍ അവതരിപ്പിച്ചുകൂടെ. ഇത്തരം വാര്‍ത്തകള്‍ ഉള്‍പ്പേജില്‍ കൊടുക്കുകയാവും നല്ലത്.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)