നോക്കുകൂലി 35,000; എന്നിട്ടും തര്‍ക്കം
ആലപ്പുഴ: നോക്കുകൂലി വാങ്ങി റെഡിമിക്‌സ് (കോണ്‍ക്രീറ്റ് മിശ്രിതം തയ്യാറാക്കുന്ന യന്ത്രം) ഉപയോഗിച്ചുള്ള വാര്‍ക്കപ്പണിക്ക് തൊഴിലാളികള്‍ സമ്മതിച്ചപ്പോള്‍ നേതൃത്വം ഇടഞ്ഞു. തുടര്‍ന്ന് റെഡിമിക്‌സ് കൊണ്ടുവന്ന വാഹനം ആലപ്പുഴയില്‍ തടഞ്ഞിട്ടു. നോക്കുകൂലിയായി 35,000 രൂപ തൊഴിലാളികള്‍ വാങ്ങിയിട്ടും തര്‍ക്കം തുടരുകയുംചെയ്‌തു.
ആലപ്പുഴ കളര്‍കോട് ജങ്‌ഷനുസമീപം റിട്ട. മേജര്‍ പി.സി. ചെറിയാന്റെ ഉടമസ്ഥതയിലുള്ള കെട്ടിടനിര്‍മാണമാണ് യന്ത്രവല്‍കൃത സിമന്റുകുഴയ്‌ക്കല്‍ എന്ന പേരില്‍ വിഷയമായത്. എറണാകുളത്തെ ചെറിയാന്‍ വര്‍ക്കി ആന്‍ഡ് കണ്‍സ്‌ട്രക്ഷന്‍ കമ്പനിയാണ് കെട്ടിടംവാര്‍ക്കയ്‌ക്കായി റെഡിമിക്‌സ് എത്തിച്ചത്. നോക്കുകൂലിയുടെ പേരില്‍ 35 തൊഴിലാളികള്‍ 35,000 രൂപ ആവശ്യപ്പെട്ടതായും അത് നല്‍കിയതായും കരാറുകാര്‍ വ്യക്തമാക്കി. വാര്‍ക്കപ്പണിക്ക് നഗരത്തില്‍ റെഡിമിക്‌സ് ഉപയോഗിക്കാന്‍ യൂണിയനുകളുമായി ധാരണയില്ലെന്നപേരിലാണ് വൈകുന്നേരത്തോടെ സി.ഐ.ടി.യു. യൂണിയന്‍ വാഹനം തടയാനെത്തിയത്. എ.ഐ.ടി.യു.സി., സി.ഐ.ടി.യു. യൂണിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ക്കാണ് 35,000 രൂപ കരാറുകാര്‍ നല്‍കിയത്. കരാറുകാരുടെ തൊഴിലാളികള്‍ വാര്‍ക്കപ്പണിചെയ്‌ത് തീര്‍ക്കുകയുംചെയ്‌തു. ഇതെല്ലാം കഴിഞ്ഞാണ് നേതാക്കള്‍ വിവരമറിഞ്ഞത്. ഇവര്‍ ഇടപെട്ട് വൈകുന്നേരത്തോടെ വാഹനം തടഞ്ഞെങ്കിലും പണംവാങ്ങിയ തൊഴിലാളികള്‍ വാഹനങ്ങള്‍ നഗരം കടത്തിവിടാന്‍ തയ്യാറായി. ഇതോടെ നേതാക്കള്‍ വെട്ടിലായി. ഇങ്ങനെയൊരു സംഭവം ഉണ്ടായതായി അറിയില്ല എന്നായി ഒടുവില്‍ സി.ഐ.ടി.യു. നേതൃത്വം. സംഭവത്തില്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആലപ്പുഴ സെന്റര്‍ പ്രതിഷേധിച്ചു.
കടപ്പാട് - മാതൃഭൂമി 30-06-09
ഈ പോക്കിന് പോയാല്‍ ഭൂമിയില്‍ പണിയെടുക്കുന്ന കര്‍ഷകനോടും വാങ്ങാമല്ലോ നോക്കുകൂലി. പ്രതിദിനം 180 റബ്ബര്‍ മരം ടാപ്പ് ചെയ്യുകയും രണ്ട് പശുവിനെ കറക്കുകയും ചെയ്യുന്ന എന്നോടും വാങ്ങാം നോക്കുകൂലി 210 (180 + 30) രൂപ. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇത്തരം ഗുണ്ടകള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരേ ഏതെങ്കിലും ഒരു എം.പി അല്ലെങ്കില്‍ ഒരു എം.എല്‍.എ പ്രതികരിച്ചാല്‍ അടുത്ത ഇലക്ഷനില്‍ ആ വ്യക്തിക്ക് കൂടുതല്‍ വോട്ട് കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
ചൊവ്വാഴ്ച, ജൂൺ 30, 2009
വ്യാഴാഴ്‌ച, ജൂൺ 25, 2009
അട്ടിമറിക്കൂലി തര്‍ക്കം കാരണം സൌജന്യമായി
അട്ടിമറിക്കൂലിക്കായി തര്‍ക്കം, ഒടുവില്‍ കൂലിയില്ല; പണിയിലൂടെ പരിഹാരം
ആലപ്പുഴ: കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് ആസ്‌പത്രിയിലേക്കുള്ള ഉപകരണങ്ങള്‍ ഇറക്കുന്നതു തടഞ്ഞ തൊഴിലാളി യൂണിയന്‍ അവസാനം സൗജന്യമായി സാധനം ഇറക്കി തടിയൂരി.
രക്തബാങ്കിലെ ഉപകരണങ്ങള്‍ സൗജന്യമായി മാറ്റാന്‍ വേറെ ആളെത്തിയപ്പോഴാണ് അട്ടിമറിക്കൂലിക്കായി വാശിപിടിച്ച എഐടിയുസി യൂണിയന്‍ നിലപാട് മാറ്റിയത്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്‌പത്രിയിലെ രക്തബാങ്കിലെ ഉപകരണങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് മൂന്ന്‌ദിവസമായി നീണ്ടതര്‍ക്കത്തിന് ഇതോടെ പരിഹാരമായി. 2000 രൂപയ്‌ക്ക് ഉപകരണങ്ങള്‍ മാറ്റാമെന്ന് ആദ്യം സമ്മതിച്ച എഐടിയുസി യൂണിയനില്‍പ്പെട്ട പൊതുമരാമത്ത് ലാന്റിംഗ് ആന്റ് ലോഡിംഗ് തൊഴിലാളികള്‍ തിങ്കളാഴ്‌ച ഇരട്ടിതുക കൂലിയായി ആവശ്യപ്പെട്ടിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ഉപകരണങ്ങളുടെ നീക്കം തടസ്സപ്പെട്ടു. ഇത് വാര്‍ത്തയായതോടെ 2000 രൂപയ്‌ക്ക് തന്നെ ബുധനാഴ്‌ച ഉപകരണങ്ങള്‍ മാറ്റാമെന്ന് തൊഴിലാളികള്‍ സമ്മതിച്ചു. ബുധനാഴ്‌ച ഉച്ചയോടെ സൗജന്യനായി ഉപകരണങ്ങള്‍ മാറ്റാമെന്ന് പറഞ്ഞ് പിഡിപി ആലപ്പുഴ ജില്ലാ സെക്രട്ടറി സുനില്‍ ഇസ്‌മയിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നം വഴിത്തിരിവിലെത്തിയത്. എഐടിയുസി യൂണിയന്‍ തൊഴിലാളികളും പിഡിപി പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമായി. പിന്നീട് ഉന്തുംതള്ളുമായി. തുടര്‍ന്ന് പോലീസ് ഇടപെട്ടിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ല. ഒടുവില്‍ എഐടിയുസി ജില്ലാ നേതൃത്വം ഇടപെട്ട് സൗജന്യമായി ഉപകരണങ്ങള്‍ വണ്ടാനത്ത് എത്തിക്കാന്‍ തൊഴിലാളികളോട് നിര്‍ദ്ദേശിച്ചു. വൈകീട്ടോടെ തൊഴിലാളികള്‍ സൗജന്യമായി ഉപകരണങ്ങള്‍ വണ്ടാനത്തേക്ക് മാറ്റുകയും ചെയ്‌തു.
കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് ഉപകരണങ്ങള്‍ മാറ്റാന്‍ സാധിക്കാതിരുന്നതിനാല്‍ തിങ്കളാഴ്‌ച വണ്ടാനം മെഡിക്കല്‍ കോളേജില്‍ രക്തബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന് റഫ്രിജറേറ്റര്‍, ഇന്‍കുബേറ്റര്‍, രണ്ട് കസേര, ഒരു കട്ടില്‍ എന്നിവ മാറ്റുന്നതിനായിരുന്നു അട്ടിമറിക്കൂലിയായി 5500 രൂപ ആവശ്യപ്പെട്ടത്. നീണ്ട ചര്‍ച്ചയെ തുടര്‍ന്ന് ഇത് പിന്നീട് 4000 ആയും 2000 ആയും കുറച്ചിരുന്നു. ഇതിനിടെയാണ് ആസ്‌പത്രി വികസനസമിതിയിലെ അംഗം കൂടിയായ പിഡിപി ജില്ലാ സെക്രട്ടറി സുനില്‍ ഇസ്‌മയിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എത്തിയത്. അതേസമയം സൗജന്യമായി ഉപകരണങ്ങള്‍ മാറ്റാന്‍ തൊഴിലാളികള്‍ക്ക് നേരത്തെ തന്നെ ജില്ലാ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും ഇതിനിടയിലാണ് ചിലര്‍ പ്രശ്‌നമുണ്ടാക്കാന്‍ എത്തിയതെന്നും എഐടിയുസി സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു.
കടപ്പാട് - മാതൃഭൂമി 25-06-09

തിങ്കളാഴ്‌ച, ജൂൺ 22, 2009
നോക്കുകൂലി ഈ നാടിന്റെ ശാപം
നോക്കുകൂലി തര്‍ക്കം: വാഹനത്തിന് മോചനമില്ല;പോലീസും നോക്കുകുത്തികള്‍
തിരുവനന്തപുരം:നോക്കുകൂലി തര്‍ക്കത്തിന് മുന്നില്‍ പോലീസും നോക്കുകുത്തികള്‍. ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ മുതല്‍ കമ്മീഷണര്‍ക്കുവരെ പരാതി പോയിട്ടും നോക്കുകൂലിത്തര്‍ക്കം മൂലം പെരുവഴിയിലാകേണ്ടി വന്ന വാഹനത്തിന് ശാപമോക്ഷമില്ല.നോക്കുകൂലി തര്‍ക്കത്തെത്തുടര്‍ന്ന് മൂന്ന് ദിവസമായി പെരുവഴിയില്‍ കിടക്കുന്ന ലോറി മൂന്നാം ദിവസവും ലോഡിറക്കാനാകാതെ ചെങ്കൊടിയേന്തി വഴിയരികില്‍ കിടക്കുകയാണ്. വാഹനത്തിന്റെ കാറ്റഴിച്ചുവിട്ടവരെക്കുറിച്ച് അറിയില്ലെന്നാണ് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡധികൃതര്‍ പറയുന്നത്. പൊള്ളുന്ന വിഷയമായതിനാല്‍ പോലീസും അറച്ചുനില്‍ക്കുകയാണെന്ന് ആരോപണമുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നും ആര്യശാലയില്‍ വൈക്കോലുമായി വന്ന ലോറിയാണ് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ലോഡിറക്കാനാകാതെ വഴിയില്‍ കിടക്കുന്നത്. ലോറിയുടെ ടയറിന്റെ കാറ്റഴിച്ചുവിട്ടാണ് ഒരു വിഭാഗം കടന്നുകളഞ്ഞതെങ്കില്‍ മറുവിഭാഗം ചെങ്കൊടി നാട്ടിക്കൊണ്ടാണ് കടന്നുകളഞ്ഞത്. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനുള്ളിലെ ചേരിതിരിവാണ് അന്യസംസ്ഥാന വാഹനത്തെ പെരുവഴിയില്‍ തള്ളിയ നിലയിലേക്കെത്തിച്ചത്.
കടപ്പാട് - മാതൃഭൂമി 22-06-09
കഴിഞ്ഞഭാഗത്തിന്റെ തുടര്‍ച്ചയാണിത്
തമിഴ്‌നാട്ടില്‍ നിന്ന് വക്കോല്‍ കൊണ്ടുവരുന്നത് കാലികള്‍ക്ക് തീറ്റ കൊടുക്കാനാണ്. ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളോ അവരുടെ അവസ്ഥയോ നമ്മുടെ ഭരണാധികാരികള്‍ക്ക് നോക്കേണ്ട ആവശ്യമില്ലല്ലോ. അറുപത് ശതമാനം ശുദ്ധമായ പാലിനൊപ്പം മായം കലര്‍ത്തി (സോപ്പുലായനിയും, ഡെക് സ്ട്രോസും, വെളിച്ചെണ്ണയും, വെള്ളവും കലത്തിയും മറ്റും) കവറുകളില്‍ ലഭിക്കുന്നത് പാലിന്റെ വിലയെ നിയന്ത്രിക്കുന്നു. ഒരു ചെറിയ ശതമാനം ഗുണ്ട തൊഴിലാളികളെ ഒപ്പം നിറുത്തി പാര്‍ട്ടിഭേദമന്യേ പോരാടുന്നതിന്റെ തെളിവാണിത്. ഇതിനെ ന്യയീകരിക്കാന്‍ പലരെയും കിട്ടും എന്നത് ഖേദകരം തന്നെയാണ്.
നോക്കുകുത്തികളാകുന്ന പോലീസുകാര്‍!!!!

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)