ആസിയാന്‍ കരാറാണ് വിഷയമെങ്കില്‍ അത് കരാറൊപ്പിട്ടതിന് ശേഷം ആരംഭിക്കുന്ന വിഷയമാണ്. എന്നാല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൃഷിയെ രക്ഷപ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന പല പാക്കേജുകളും പദ്ധതികളും ഉണ്ട്. ഏത് പദ്ധതിയിലും ബാങ്ക് വായ്പ ഒരു പ്രധാന വിഷയമായിരിക്കും. വായ്പയെടുത്ത് കൃഷിചെയ്യുന്ന കര്‍ഷകന് കിട്ടുന്ന ലാഭം പോയിട്ട് തിരിച്ചടക്കുവാന്‍ മറ്റ് മാര്‍ഗങ്ങളിലൂടെ പണം കണ്ടെത്തേണ്ട ചുറ്റുപാടാണ് നിലവിലുള്ളത്. കുറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത് കഴിയുമ്പോള്‍ കേന്ദ്ര ബഡ്ജറ്റില്‍ വായ്പ എഴുതിത്തള്ളാനായി കുറെ കോടികള്‍ നീക്കിവെയ്ക്കും. ഫലമോ കൃത്യമായി കെട്ടുതാലി വിറ്റും തിരിച്ചടച്ച കര്‍ഷകന്‍ മഠയന്‍. എഴുതിത്തള്ളുന്ന തുക ഒരു തേയ്‌മാനവും ഇല്ലാതെ ബാങ്കുകളില്‍ എത്തിച്ചേരും. ബാങ്കുകളാണല്ലോ സാമ്പ്യത്തിക മാന്യത്തില്‍ നിന്ന് നാടിനെ രക്ഷിക്കുന്നത്. ആയിരം രൂപ ചെലവാക്കി കൃഷിചെയ്യുന്ന കര്‍ഷകന് വിളവെടുക്കുമ്പോള്‍ അഞ്ഞൂറ് രൂപയുടെ വിളവ് ലഭിച്ചാല്‍ ആ കര്‍ഷകന്റെ ഗതിയെന്താവും? അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സര്‍ക്കരുദ്യോഗസ്ഥരുടെ ശമ്പളം കൂടിയാല്‍ ആര്‍ക്കും പരാതിയില്ല. അതിന് പ്രധാന കാരണം ഒരു കര്‍ഷകന്റെ ഏതെങ്കിലും ഒരു ബന്ധുവോ സുഹൃത്തോ സര്‍ക്കാരുദ്യോഗസ്ഥനായുണ്ടാവും. മൊനം പാലിക്കുകയാവും ആ കര്‍ഷകന് ഉചിതം. 1983 ല്‍ ഒരു രണ്ടാം ഗ്രേഡ് യൂണിവേഴ്സിറ്റി അസിസ്റ്റന്‍ഡിന് ഉണ്ടായിരുന്ന ശമ്പളം (initial basic pay of Rs. 675 carrying a DA of Rs. 112 with a total of Rs. 797 (excluding other allowances such as HRA, CCA which vary from place to place) 2008 ആയപ്പോഴേക്കും 13.8 ഇരട്ടിയായി ( initial starting basic pay for the same post is Rs. 7990 carrying a DA of Rs. 3036 with a total of Rs. 11,026 during 2008) വര്‍ദ്ധിക്കുകയും അതിന് ആനുപാതികമായി പുരുഷ തൊഴിലാളിയുടെ വേതനം 20 രൂപയില്‍ നിന്ന് 350 രൂപായായി ഉയരുകയും ചെയ്തു. എന്നുവെച്ചാല്‍ തൊഴിലാളികള്‍ക്ക് ഒരു നഷ്ടവും സംഭവിച്ചില്ല എന്നര്‍ത്ഥം. പക്ഷെ കാര്‍ഷികമേഖലയിലുണ്ടായ നഷ്ടം ആ മേഖലയിലെ തൊഴിലവസരങ്ങള്‍ നഷ്ടമാക്കി. തരിശ് ഭൂമിയുടെ വിസ്തൃതി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയും ചെയ്തു. തൊഴിലാളികള്‍ കാര്‍ഷികമേഖല ഉപേക്ഷിച്ച് നിര്‍മ്മാണമേഖലയില്‍ ചേക്കേറി. മറ്റ് വരുമാന സ്രോതസുകളുള്ള കര്‍ഷകര്‍ക്ക് അതൊരു പ്രശ്നമേ അല്ല. എന്നാല്‍ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ എക്കണോമിസ്റ്റുകളല്ലാത്തതുകാരണം നഷ്ടം സഹിച്ചും അവരത് ചെയ്യുന്നു. അവരെ സംരക്ഷിക്കേണ്ട എക്കണോമിസ്റ്റുകളും കുബുദ്ധിയുള്ള കൃഷിശാസ്ത്രജ്ഞരും കര്‍ഷകന് ഉല്പാദന വര്‍ദ്ധനവിനുള്ള കുറുക്ക് വഴികള്‍ കാട്ടിക്കൊടുത്തു. രാസവളങ്ങളും കള, കുമിള്‍, കീടനാശിനികള്‍ മണ്ണിന്റെ ഫലഭൂയിഷ്ടി നശിപ്പിക്കുകമാത്രമല്ല മനുഷ്യനെയും പക്ഷി മൃഗാദികളെയും രോഗികളാക്കുകയും ചെയ്തു. നിത്യരോഗികളാവുന്ന പശുക്കളും ഭാരിച്ച തീറ്റവിലയും മൃഗപരിപാലനം കുറയാന്‍ കാരണമായി. ഇപ്പോള്‍ പലതും തമിഴ്‌നാട്ടില്‍ നിന്ന് വരണം എന്ന ഗതിയായി. ഇത്രയും പറഞ്ഞത് ഇത്തരം പ്രശ്നങ്ങള്‍ നാം തന്നെ സൃഷ്ടിച്ചെടുത്തതാണ് എന്ന തെളിവിലേക്കായാണ്. ആഗോളവത്ക്കരണവും ഉദാരവത്ക്കരണവും അതിന് ആക്കം കൂട്ടുകയും ചെയ്തു. ചെറിയൊരു വ്യത്യാസം റബ്ബര്‍ കൃഷിയിലാണ് കാണാന്‍ കഴിയുന്നത്. 2003 മുതല്‍ 2008 വരെ റബ്ബര്‍ വിലയില്‍ 6.47 ഇരട്ടിയുടെ വില വര്‍ദ്ധനയാണുണ്ടായത്. സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പള അനുപാതമാണ് റബ്ബര്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതെങ്കില്‍ 2008 ല്‍ റബ്ബറിന് കിട്ടിയ വിലയുടെ ഇരട്ടികിട്ടണം. മറ്റു ഭക്ഷ്യ വിളകളുടെ കാര്യം പറയാതിരിക്കയാവും ഭേദം.
കേരളത്തിലെ നെല്‍പ്പാടങ്ങളിലെ നെല്‍കൃഷി 1986 വരെ ലാഭകരമായി ചെയ്ത അനുഭവം എനിക്കുണ്ട്. കാലാവസ്ഥയില്‍ വന്ന മാറ്റവും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ ഉല്പാദന ചെലവിനേക്കാള്‍ താണവിലയ്ക്ക് വിപണിയില്‍ ലഭ്യമാവാന്‍ തുടങ്ങിയ അരിയൂം നെല്‍കൃഷിയെ ഇഞ്ചിഞ്ചായി തകര്‍ത്തു. കരഭൂമിയുടെ വിലയിലുണ്ടായ വര്‍ദ്ധന നഷ്ടകൃഷിയിലായ നെല്‍ക്കര്‍ഷകരില്‍ നിന്ന് താണവിലക്ക് നെല്‍പ്പാടങ്ങള്‍ വിലയ്ക്ക് വാങ്ങി ജെസിബിയുടെയും ടിപ്പര്‍ ലോറികളുടെയും സഹായത്താല്‍ നികത്തി കരയാക്കുവാന്‍ കാരണമായി. കുന്നിടിച്ച് നിരപ്പാക്കിയും വയല്‍ നികത്തിയും മറ്റും കരയും വയലും ഉയര്‍ന്ന വിലക്ക് വിറ്റ് ലാഭം പലരും കൊയ്തു. അവരില്‍ ഏറിയ പങ്കും റിയല്‍ എസ്റ്റേറ്റുകാര്‍ തന്നെ. നെല്‍ വയല്‍ സംരക്ഷണ നിയമം കൊണ്ടുവന്നത് നെല്‍ കര്‍ഷകനെ ശിക്ഷിക്കുവാനുള്ള അവസരമായി മാറി. അതിലും പഴുതുകളിട്ട് നികത്താനും വില്‍ക്കാനും വകുപ്പും നിലനിറുത്തി.
കയറ്റുമതി ഇറക്കുമതി നയങ്ങള്‍ ഏതു കൃഷിയെയും തകര്‍ക്കാന്‍ പ്രാപ്തമാണ്. പലതും നെഗറ്റീവ് ലിസ്റ്റില്‍പ്പെടുത്തി കൃഷിയെ സംരക്ഷിക്കുന്നു എന്നവകാശപ്പെടുമ്പോള്‍ റബ്ബറിന്റെ കാര്യം തന്നെ നോക്കാം. റബ്ബറിന്റെ ഇറക്കുമതി തീരുവ 20 % ആണ്. എന്നാല്‍ 85,000 ഉം 89,000 ഉം ടണ്ണുകള്‍ ഇറക്കുമതി ചെയ്പ്പോള്‍ അതില്‍ എത്രശതമാനമാണ് തീരുവനല്‍കി ഇറക്കുമതി ചെയ്തത്? 99% ഇറക്കുമതിയും 0% ഇറക്കുമതി തീരുവയില്‍ത്തന്നെയാണ് ഇറക്കുമതി ചെയ്യപ്പെട്ടത്. ഇറക്കുമതി മാത്രമല്ല കയറ്റുമതിയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. റബ്ബര്‍ കയറ്റുമതിയില്‍ സഹകരണ സംഘങ്ങളാണ് ഏറിയ പങ്കും കയറ്റുമതി ചെയ്യുന്നത്. അവരുടെ ലാഭ വിഹിതം സര്‍ക്കാര്‍ ഖജനാവിലേക്ക് വരേണ്ടതാണ്. ഉല്പന്ന നിര്‍മ്മാതാക്കളും ഇത്തരം സഹകരണ സംഘങ്ങളും ഒത്തുചേര്‍ന്ന് വിപണിവിലയില്‍ ഏറ്റക്കുറച്ചിലുണ്ടാക്കി ചെറുമത്സ്യങ്ങളെ വലിയ മത്സ്യം വിഴുങ്ങുന്ന രീതി തന്നെയാണ് നിലവിലുള്ളത്. വിപണി വില നിയന്ത്രിക്കുന്നത് ഒരു ടയര്‍ നിര്‍മ്മാതാവിന്റെ ഗ്രൂപ്പില്‍പ്പെട്ട പത്രത്തിലെ വ്യാപാരി വിലയാണ്. ഡീലര്‍മാര്‍ ഗ്രേഡിംഗ് മാനദണ്ഡങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ റബ്ബര്‍ ബോര്‍ഡും ഒത്താശ ചെയ്യുന്നു. 1996-97 മുതല്‍ 2001-02 വരെ 38698 ടണ്ണാണ് ഉള്ളസ്റ്റോക്ക് കുറച്ച് കാട്ടി വിലയിടിക്കുവാനാണ് റബ്ബര്‍ ബോര്‍ഡ് സഹായിച്ചത്. 2002-03 മുതല്‍ 2008-09 വരെ 39200 ടണ്‍ ഇല്ലാത്ത റബ്ബര്‍ ഉല്പാദനവും സ്റ്റോക്കും ഉയര്‍ത്തിക്കാട്ടി വില ഉയരാതിരിക്കുവാന്‍ സഹായിച്ചു. 2009 ഏപ്രില്‍ മേയ് മാസങ്ങളില്‍ 30249 ടണ്‍ ഇറക്കുമതി ചെയ്തതില്‍ എത്ര ശതമാനം കാണും 20% തീരുവ നല്‍കി ഇറക്കുമതി ചെയ്തത്? ഇറക്കുമതി ചെയ്യാന്‍ വേണ്ടി ഏപ്രിലില്‍ ശരാശരി 13 രൂപയും മേയില്‍ 18 രൂപയുമാണ് ആഭ്യന്തര വിപണിയില്‍ ഉയര്‍ത്തി നിറുത്തിയത്. എന്നാല്‍ ഈ അവസരത്തില്‍ 840 ടണ്‍ സ്വാഭാവിക റബ്ബര്‍ നഷ്ടം സഹിച്ച് ആരാണ് കയറ്റുമതി ചെയ്തത്? 2006 ആഗസ്റ്റ് മാസം പാലാ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ആഭ്യന്തര വിപണിയില്‍ 92 രൂപ വിലയുണ്ടായിരുന്നപ്പോള്‍ 2.11 രൂപക്ക് എപ്രകാരമാണ് കയറ്റുമതി ചെയ്തത്?
കുരുമുളക്, പാംഓയില്‍, ഗോതമ്പ്, സോയാബീന്‍ ഓയില്‍ മുതലായവയുടെ ഇറക്കുമതി വിവരങ്ങള്‍ പരിശോധിച്ചാലും പലതും കണ്ടെത്തുവാന്‍ കഴിയും. ഇത് കണ്ടെത്തേണ്ട എക്കണോമിസ്റ്റുകള്‍ കര്‍ഷകരെ കബളിപ്പിക്കയല്ലെ ചെയ്യുന്നത്? നിത്യോപയോഗ സാധനങ്ങളായ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലകൂടിപ്പോയി എന്ന് പറഞ്ഞ് അത് ഉല്പാദിപ്പിക്കുന്ന കര്‍ഷകനെക്കൊണ്ട് സമരം ചെയ്യിപ്പിക്കലല്ലെ കക്ഷി രാഷ്ട്രീയക്കാര്‍ ചെയ്തു വരുന്നത്. അത്തരം ഒരു മനുഷ്യച്ചങ്ങലയല്ലെ ഒക്ടോബര്‍ രണ്ടിന് അരങ്ങേറിയത്. ഒരു കയ്യില്‍ കര്‍ഷകരെയും മറുകയ്യില്‍ കര്‍ഷക തൊഴിലാളികളെയും താങ്ങി നിറുത്തുന്നത് കാണുമ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല. 375 രൂപ ശമ്പളം വാങ്ങുന്ന പുരുഷ തൊഴിലാളിക്ക് കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമോ? ഇല്ലേ ഇല്ല. അത്രയും തൊഴിലാളി വേതനം നല്‍കുമ്പോള്‍ കാര്‍ഷികോത്പന്ന വില എന്തായിരിക്കണം എന്ന് എക്കണോമിസ്റ്റുകള്‍ കര്‍ഷകര്‍ക്ക് പറഞ്ഞു തന്നാല്‍ കൊള്ളാം.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ തൊഴിലുറപ്പ് പദ്ധതി കര്‍ഷകര്‍ക്ക് ലഭ്യമാക്കി ഓരോ സ്ഥലത്തെയും കൂലി നിരക്കനുസരിച്ച് ബാക്കി കൂലി കര്‍ഷകര്‍ കൊടുക്കട്ടെ. അതിലൂടെ തല്കാലം അല്പമൊരാശ്വാസവും കര്‍ഷകന് ലഭിക്കും. ബാങ്ക് വായ്പകളല്ല കര്‍ഷകനാവശ്യം കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കലാണ് പ്രധാനം. ഇറക്കുമതി ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി സര്‍ക്കാര്‍ ചെയ്യട്ടെ. കയറ്റുമതി ചെയ്യാന്‍ വേണ്ടി ഇറക്കുമതി ചെയ്ത് ഇവിടത്തെ ഉല്പന്ന വില നിയന്ത്രിക്കുന്ന സംവിധാനമാണ് അവസാനിപ്പിക്കേണ്ടത്. എന്നിട്ട് കര്‍ഷക ദ്രോഹമല്ലാത്ത രീതിയില്‍ അത് വിപണിയില്‍ പ്രാവര്‍ത്തികമാക്കട്ടെ.
മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
ശനിയാഴ്‌ച, ഒക്‌ടോബർ 03, 2009
ചൊവ്വാഴ്ച, സെപ്റ്റംബർ 22, 2009
ട്വിറ്ററും എക്കോഫോണും മൈക്രോബ്ലോഗിങ്ങും
ഇന്ന് ഒരു വന്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ട്വിറ്റര്‍ ഒരുക്കുന്ന മൈക്രോബ്ലോഗിങ്ങിനെപ്പറ്റി പലര്‍ക്കും മനസിലാക്കാന്‍ കഴിയാതെ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് എനിക്കറിയാവുന്ന രീതിയില്‍ പരാമര്‍ശിക്കുവാനാണ് ഈ പോസ്റ്റു ലക്ഷ്യമിടുന്നത്. ട്വിറ്ററിനെപ്പറ്റി കൂടുതലറിയുവാന്‍ വി.കെ ആദര്‍ശ് പ്രസിദ്ധീകരിച്ചിട്ടുള്ള ട്വീറ്റാം നമുക്ക് ട്വീറ്റാം വീണ്ടുമൊരു ട്വീറ്റഗാനം എന്ന പോസ്റ്റും, ഹരീയുടെ ട്വിറ്റര്‍ എന്നാ പോസ്റ്റും, ബ്രിജേഷ് നായരുടെ Six Reasons Why Indian Politicians Should Use Twitter എന്ന പോസ്റ്റും ഇതുമായി ബന്ധപ്പെട്ടവ തന്നെയാണ്.
ഈ മെയില്‍ ഐഡി ഉള്ള ആര്‍ക്കും ട്വിറ്ററില്‍ ഒരു അക്കൌണ്ട് തുറക്കാം. താനിഷ്ടപ്പെടുന്നവരെയോ, ഇഷ്ടവിഷയങ്ങളോ, വാര്‍ത്തകളോ, ചാനലുകളോ എന്നുവേണ്ട എന്തും പ്രസിദ്ധീകരിക്കുന്നവരെ ഇഷ്ടത്തിനനുസരിച്ച് പിന്തുടരാം. ആരെയെങ്കിലും പിന്തുടര്‍ന്ന് കഴിഞ്ഞാല്‍ അവര്‍ അപ്ഡേറ്റുചെയ്യുന്നതെല്ലാം നമ്മുടെ പേജില്‍ ദൃശ്യമാവും. നിങ്ങളെ ഇഷ്ടമുള്ളവര്‍ നിങ്ങളെ പിന്തുടരും. അതില്‍ നിങ്ങള്‍ ഇഷ്ടപ്പെടാത്തവ്യക്തിയെ ബ്ലോക്ക് ചെയ്യുകയും ചെയ്യാം. ഭാരതത്തില്‍ ട്വിറ്ററിന്റെ വളര്‍ച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ വരവോടെയാണ് ഉണ്ടായത്. ഇത്രയധികം അദ്ദേഹത്തിന് ആരാധകരുണ്ടായതും പലരും ട്വിറ്ററിന്റെ മഹത്വം മനസിലാക്കാന്‍ ഇടയായതും മാധ്യമങ്ങളുടെ സഹായവും ഉണ്ടായതിലൂടെയാണ്. മാത്രമല്ല ധാരാളം മാധ്യമങ്ങള്‍ ട്വിറ്ററില്‍ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ട്വിറ്ററിലൂടെ ലഭിക്കുന്ന ലിങ്കുകള്‍ വാര്‍ത്തകള്‍ യഥാസമയം വായനക്കാരിലെത്തുന്നു.
ഫയര്‍ഫോക്സ് ഉപയോഗിക്കുന്ന ഒരാളിന് ട്വിറ്റര്‍ ഫോക്സ് എന്ന ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനും അത് ചിത്രത്തില്‍ വലത് താഴെയറ്റത്ത് കാണുന്ന വിന്‍ഡോരൂപത്തില്‍ തുറക്കാനും താഴ്ത്തിവെയ്ക്കാനും കഴിയും. ഓരോ പുതിയ ട്വീറ്റും നാം ഏത് പോജിലാണെങ്കിലും നമ്മോടപ്പം ട്വിറ്റര്‍ ഫോക്സും നാം കൂടെ കൊണ്ടു നടക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ മാതിരി പ്രവര്‍ത്തിക്കുന്നു. വരുന്ന ട്വീറ്റുകളില്‍ ഇഷ്ടപ്പെട്ടവ റീ ട്വീറ്റ് ചെയ്യുവാന്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Retweet അമര്‍ത്തിയാല്‍ മതി അതേ മെസേജ് റീട്വീറ്റ് ചെയ്യുവാന്‍ പാകത്തിന് ട്വിറ്റര്‍ ഫോക്സിലെ താഴെയറ്റത്തുള്ള വിന്‍ഡോയില്‍ തെളിയുന്നു. എന്റര്‍ ചെയ്താല്‍ അത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. @ എന്ന തുടക്കത്തോടെ നമ്മുടെ ട്വിറ്റര്‍ ഐഡി ആരെങ്കിലും ഉപയോഗിച്ചാല്‍ Mentions ല്‍ അവര്‍ എത്ര എണ്ണം എന്ന് നാമത് തുറന്ന് വായിക്കുന്നതുവരെ പ്രദര്‍ശിപ്പിക്കും. മറുപടി കൊടുക്കുവാന്‍ ട്വീറ്റിന് മുകളില്‍ മൊസ് വെയ്ക്കുമ്പോള്‍ത്തന്നെ ഒരു സ്റ്റാറും അതിന് താഴെ ലെഫ്റ്റ് ആരോയും കാണാം. ആരോയില്‍ ക്ലിക്ക് ചെയ്താല്‍ മറുപടി കിട്ടേണ്ട ഐഡിയില്‍ കൊടുക്കുകയും ആവാം. ട്വിറ്ററിലൂടെ വ്യക്തിഗത മെസേജ് അയക്കുവാനും കൈപ്പറ്റുവാനും സാധിക്കും.
പലരും പല ഇടങ്ങളില്‍ നിന്ന് ട്വീറ്റ് ചെയ്യുന്നതായി കാണാം. bit.ly | titterfeed | twitter4j | Echofon | tweetdeck | Uber Twitter | Api | Su.pr | Snaptu | Seesmic | XMPP Gateway മുതലായവയും വെബ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെ ട്വീറ്റു ചെയ്യുന്നതും കാണാന്‍ കഴിയും. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ബി.ആര്‍.പി ഭാസ്ക്കര്‍, കെ. ഗോവിന്ദന്‍കുട്ടി എന്നിവര്‍ ഫയര്‍ഫോക്സ് ആഡ്ഓണിലൂടെയാണ് ട്വീറ്റ് ചെയ്യുന്നത്.
ഞാനുപയോഗിക്കുന്നത് എക്കോഫോണ്‍ ആണ്. ട്വിറ്ററുമായി ബന്ധപ്പെട്ടതെല്ലാം സൈറ്റില്‍ പോകാതെ സൌകര്യപ്രദമായി എക്കോഫോണിലൂടെ സാധിക്കുന്നു. വായിക്കാത്ത ട്വീറ്റുകള്‍ എണ്ണമെത്രയെന്ന് കാണിക്കുന്നു. റീ
ട്വീറ്റ് ചെയ്യുവാനും മറുപടി നല്‍കുവാനും അനായാസം സാധിക്കുന്നു എന്നുമാത്രമല്ല മറുപടി കൊടുക്കുമ്പോള്‍ ഏത് ട്വീറ്റിനാണ് മറുപടി കൊടുക്കുന്നത് എന്ന് താഴത്തെ വിന്‍ഡോയില്‍ കാണിക്കുകയും ചെയ്യുന്നു. ഏതുപേജിലും എന്നോടൊപ്പം ഇത് സഞ്ചരിക്കുകമാത്രമല്ല ഞാന്‍ ടൈപ്പു ചെയ്യുന്നത് തടസപ്പെടുത്തി പുതിയ മെസേജ് അറിയിക്കുകയും ചെയ്യും. വീണ്ടും മൊസ് ക്ലിക്കിലൂടെ ടൈപ്പിംഗ് തുടരുകയും ചെയ്യാം. കൂടുതല്‍ ട്വീറ്റുകള്‍ ഫോളോ ചെയ്യുവാന്‍ വിഷയങ്ങള്‍ തരം തിരിച്ച് പ്രത്യേകം അക്കൌണ്ട് തുടങ്ങുകയാവും നല്ലത്. ഇല്ലെങ്കില്‍ നമുക്ക് എല്ലാം കൂടെ ഒരു അവിയല്‍ പരുവത്തിനേ വായിക്കുവാന്‍ കഴിയുകയുള്ളു. ബ്ലോഗുകളെ സംബന്ധിക്കുന്നവ, വാര്‍ത്തകള്‍, ചാനലുകള്‍, മറ്റുള്ളവ എന്നിങ്ങനെ തരം തിരിച്ച് വെവ്വേറെ അക്കൌണ്ടില്‍ ഫോളോ ചെയ്യുകയും എക്കോഫോണിലൂടെ അവ ഓരോന്നും തരം തിരിച്ച് വെവ്വേറെയുള്ള ഐഡികളില്‍ ലോഗിന്‍ ചെയ്യാനും സാധിക്കും. എക്കോഫോണ്‍ വിന്‍ഡോ
തുറന്നുവെച്ചുകൊണ്ടുതന്നെ ഓരോ അക്കൌണ്ടിലേയും ട്വീറ്റുകള്‍ മാറി മാറി പരിശോധിക്കാം. പരിശോധിക്കുക മാത്രമല്ല വെവ്വേറെ അക്കൌണ്ടുകളില്‍ നിന്ന് ട്വീറ്റുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാം. ചുരുക്കിപ്പറഞ്ഞാല്‍ സൈറ്റില്‍ കയറാതെ തന്നെ എല്ലാ പണികളും എക്കോഫോണിലൂടെ പൂര്‍ത്തിയാവുകയാണ് ചെയ്യുന്നത്. ട്വിറ്റര്‍ അപ്ഡേറ്റുകളെല്ലാം ഫെയിസ്‌ബുക്കുമായി ബന്ധിപ്പിക്കുവാനും സാധിക്കും.
ഞാന്‍ കൈകാര്യം ചെയ്യുന്ന മൂന്ന് ട്വിറ്റര്‍ ഐഡികളില്‍ എന്റെ ഭാഷ സെലക്ട് ചെയ്തതായി ചിത്രത്തില്‍ കാണാം. മറ്റുള്ളവ സെലക്ട് ചെയ്താല്‍ ആ ഐഡിയില്‍ ഞാന്‍ ഫോളോ ചെയ്യുന്നത് കാണാം റീ ട്വീറ്റ് ചെയ്യാം അല്ലെങ്കില്‍ മറുപടി നല്‍കാം. സ്റ്റാര്‍ നല്‍കി ഫേവറൈറ്റിലും സൂക്ഷിക്കാം. റൈറ്റ് ക്ലിക്ക് ചെയ്ത് പ്രിഫറന്‍സ് എടുത്തുവേണം അക്കൌണ്ട് കൂട്ടിച്ചേര്‍ക്കാന്‍.
ഈ മെയില്‍ ഐഡി ഉള്ള ആര്‍ക്കും ട്വിറ്ററില്‍ ഒരു അക്കൌണ്ട് തുറക്കാം. താനിഷ്ടപ്പെടുന്നവരെയോ, ഇഷ്ടവിഷയങ്ങളോ, വാര്‍ത്തകളോ, ചാനലുകളോ എന്നുവേണ്ട എന്തും പ്രസിദ്ധീകരിക്കുന്നവരെ ഇഷ്ടത്തിനനുസരിച്ച് പിന്തുടരാം. ആരെയെങ്കിലും പിന്തുടര്‍ന്ന് കഴിഞ്ഞാല്‍ അവര്‍ അപ്ഡേറ്റുചെയ്യുന്നതെല്ലാം നമ്മുടെ പേജില്‍ ദൃശ്യമാവും. നിങ്ങളെ ഇഷ്ടമുള്ളവര്‍ നിങ്ങളെ പിന്തുടരും. അതില്‍ നിങ്ങള്‍ ഇഷ്ടപ്പെടാത്തവ്യക്തിയെ ബ്ലോക്ക് ചെയ്യുകയും ചെയ്യാം. ഭാരതത്തില്‍ ട്വിറ്ററിന്റെ വളര്‍ച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ വരവോടെയാണ് ഉണ്ടായത്. ഇത്രയധികം അദ്ദേഹത്തിന് ആരാധകരുണ്ടായതും പലരും ട്വിറ്ററിന്റെ മഹത്വം മനസിലാക്കാന്‍ ഇടയായതും മാധ്യമങ്ങളുടെ സഹായവും ഉണ്ടായതിലൂടെയാണ്. മാത്രമല്ല ധാരാളം മാധ്യമങ്ങള്‍ ട്വിറ്ററില്‍ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ട്വിറ്ററിലൂടെ ലഭിക്കുന്ന ലിങ്കുകള്‍ വാര്‍ത്തകള്‍ യഥാസമയം വായനക്കാരിലെത്തുന്നു.
ഫയര്‍ഫോക്സ് ഉപയോഗിക്കുന്ന ഒരാളിന് ട്വിറ്റര്‍ ഫോക്സ് എന്ന ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനും അത് ചിത്രത്തില്‍ വലത് താഴെയറ്റത്ത് കാണുന്ന വിന്‍ഡോരൂപത്തില്‍ തുറക്കാനും താഴ്ത്തിവെയ്ക്കാനും കഴിയും. ഓരോ പുതിയ ട്വീറ്റും നാം ഏത് പോജിലാണെങ്കിലും നമ്മോടപ്പം ട്വിറ്റര്‍ ഫോക്സും നാം കൂടെ കൊണ്ടു നടക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ മാതിരി പ്രവര്‍ത്തിക്കുന്നു. വരുന്ന ട്വീറ്റുകളില്‍ ഇഷ്ടപ്പെട്ടവ റീ ട്വീറ്റ് ചെയ്യുവാന്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Retweet അമര്‍ത്തിയാല്‍ മതി അതേ മെസേജ് റീട്വീറ്റ് ചെയ്യുവാന്‍ പാകത്തിന് ട്വിറ്റര്‍ ഫോക്സിലെ താഴെയറ്റത്തുള്ള വിന്‍ഡോയില്‍ തെളിയുന്നു. എന്റര്‍ ചെയ്താല്‍ അത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. @ എന്ന തുടക്കത്തോടെ നമ്മുടെ ട്വിറ്റര്‍ ഐഡി ആരെങ്കിലും ഉപയോഗിച്ചാല്‍ Mentions ല്‍ അവര്‍ എത്ര എണ്ണം എന്ന് നാമത് തുറന്ന് വായിക്കുന്നതുവരെ പ്രദര്‍ശിപ്പിക്കും. മറുപടി കൊടുക്കുവാന്‍ ട്വീറ്റിന് മുകളില്‍ മൊസ് വെയ്ക്കുമ്പോള്‍ത്തന്നെ ഒരു സ്റ്റാറും അതിന് താഴെ ലെഫ്റ്റ് ആരോയും കാണാം. ആരോയില്‍ ക്ലിക്ക് ചെയ്താല്‍ മറുപടി കിട്ടേണ്ട ഐഡിയില്‍ കൊടുക്കുകയും ആവാം. ട്വിറ്ററിലൂടെ വ്യക്തിഗത മെസേജ് അയക്കുവാനും കൈപ്പറ്റുവാനും സാധിക്കും.പലരും പല ഇടങ്ങളില്‍ നിന്ന് ട്വീറ്റ് ചെയ്യുന്നതായി കാണാം. bit.ly | titterfeed | twitter4j | Echofon | tweetdeck | Uber Twitter | Api | Su.pr | Snaptu | Seesmic | XMPP Gateway മുതലായവയും വെബ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെ ട്വീറ്റു ചെയ്യുന്നതും കാണാന്‍ കഴിയും. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ബി.ആര്‍.പി ഭാസ്ക്കര്‍, കെ. ഗോവിന്ദന്‍കുട്ടി എന്നിവര്‍ ഫയര്‍ഫോക്സ് ആഡ്ഓണിലൂടെയാണ് ട്വീറ്റ് ചെയ്യുന്നത്.
ഞാനുപയോഗിക്കുന്നത് എക്കോഫോണ്‍ ആണ്. ട്വിറ്ററുമായി ബന്ധപ്പെട്ടതെല്ലാം സൈറ്റില്‍ പോകാതെ സൌകര്യപ്രദമായി എക്കോഫോണിലൂടെ സാധിക്കുന്നു. വായിക്കാത്ത ട്വീറ്റുകള്‍ എണ്ണമെത്രയെന്ന് കാണിക്കുന്നു. റീ
തുറന്നുവെച്ചുകൊണ്ടുതന്നെ ഓരോ അക്കൌണ്ടിലേയും ട്വീറ്റുകള്‍ മാറി മാറി പരിശോധിക്കാം. പരിശോധിക്കുക മാത്രമല്ല വെവ്വേറെ അക്കൌണ്ടുകളില്‍ നിന്ന് ട്വീറ്റുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാം. ചുരുക്കിപ്പറഞ്ഞാല്‍ സൈറ്റില്‍ കയറാതെ തന്നെ എല്ലാ പണികളും എക്കോഫോണിലൂടെ പൂര്‍ത്തിയാവുകയാണ് ചെയ്യുന്നത്. ട്വിറ്റര്‍ അപ്ഡേറ്റുകളെല്ലാം ഫെയിസ്‌ബുക്കുമായി ബന്ധിപ്പിക്കുവാനും സാധിക്കും.ഞാന്‍ കൈകാര്യം ചെയ്യുന്ന മൂന്ന് ട്വിറ്റര്‍ ഐഡികളില്‍ എന്റെ ഭാഷ സെലക്ട് ചെയ്തതായി ചിത്രത്തില്‍ കാണാം. മറ്റുള്ളവ സെലക്ട് ചെയ്താല്‍ ആ ഐഡിയില്‍ ഞാന്‍ ഫോളോ ചെയ്യുന്നത് കാണാം റീ ട്വീറ്റ് ചെയ്യാം അല്ലെങ്കില്‍ മറുപടി നല്‍കാം. സ്റ്റാര്‍ നല്‍കി ഫേവറൈറ്റിലും സൂക്ഷിക്കാം. റൈറ്റ് ക്ലിക്ക് ചെയ്ത് പ്രിഫറന്‍സ് എടുത്തുവേണം അക്കൌണ്ട് കൂട്ടിച്ചേര്‍ക്കാന്‍.
തിങ്കളാഴ്‌ച, സെപ്റ്റംബർ 21, 2009
കേരളത്തില്‍ ഗുണ്ടകള്‍ക്ക് പിന്നില്‍ ആരാണ്?
പത്രത്താളുകളിലെയും ചാനലുകളിലെയും പോരാഞ്ഞ് സിനിമകളില്‍ വരെ ഗുണ്ടകളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ സാധാരണക്കാരെ നോക്കി പല്ലിളിക്കുന്നു. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)