29-11-09 ല്‍ തിരുവനന്തപുരം മ്യൂസിയം അങ്കണത്തില്‍ നടന്ന ട്വീറ്റപ്പ് വിശേഷങ്ങളില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയത്.
മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
ഞായറാഴ്‌ച, നവംബർ 29, 2009
വെള്ളിയാഴ്‌ച, നവംബർ 27, 2009
സിഐടിയുവിന് അഭിനന്ദനങ്ങള്‍
നോക്കു കൂലി അവസാനിപ്പിക്കും; തെറ്റു തിരുത്താന്‍ സിഐടിയു
പത്തനംതിട്ട: തിരുത്തല്‍ രേഖയുമായി സിപിഎം തെറ്റു തിരുത്തലിന് ഇറങ്ങിയിരിക്കുന്നതിന്റെ ചുവടു പിടിച്ച്സിഐടിയുവും തിരുത്താനൊരുങ്ങുന്നു. കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം തിരുത്തലിന് വേദിയാകുമെന്ന് നേതാക്കള്‍. സമ്മേളന കാര്യങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സിഐടിയു നേതാക്കള്‍ ഇക്കാര്യം പറഞ്ഞത്.
നോക്കുകൂലി യാഥാര്‍ഥ്യമാണെന്നു സമ്മതിച്ച നേതാക്കള്‍ ഈ സമ്മേളനത്തോടെ അതിന് അവസാനമാകുമെന്നും അറിയിച്ചു. ടിപ്പര്‍ ലോറികളും കുത്തക കമ്പനികളും മൂലം ഉണ്ടായ തൊഴില്‍ നഷ്ടമാണ് നോക്കുകൂലി വാങ്ങാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത്. അടുത്ത കാലത്ത് ചുമട്ടു തൊഴിലാളികള്‍
ഏറെ പഴി കേട്ടു. അമിത കൂലി വാങ്ങുന്നു എന്നതായിരുന്നു പ്രധാന ആരോപണം. ഇതില്‍ സത്യമുണ്ട്. പരിഹാരമായി ജില്ലാ തലത്തില്‍ അടിസ്ഥാന കൂലി ഏകീകരണം സര്‍ക്കാര്‍ നടപ്പാക്കണം.
കേന്ദ്ര സര്‍ക്കാരിന്റേത് തെറ്റായ തൊഴില്‍ നയമാണ്. വിലക്കയറ്റത്തിനെതിരെ രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളെയും ഒരേ വേദിയില്‍ അണിനിരത്തും. കേരളത്തിന്റെ വ്യവസായ പുരോഗതിക്ക് ചുമട്ടു തൊഴിലാളികള്‍ തടസ്സം സൃഷ്ടിക്കുന്നു എന്ന ആക്ഷേപവുമുണ്ട്. ഈ സമ്മേളനത്തില്‍ തെറ്റുകളും പാളിച്ചകളും വിശകലനം ചെയ്തു തിരുത്തും. തിരുത്തലിന് മാധ്യമങ്ങളുടെ സഹകരണം വേണമെന്ന് കെ. സി. രാജഗോപാല്‍ എംഎല്‍എ, ഫെഡറേഷന്‍ നേതാക്കളായ കാട്ടാക്കട ശശി, പി. ടി. രാജന്‍, മലയാലപ്പുഴ മോഹനന്‍, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് ടി. വി. സ്റ്റാലിന്‍ എന്നിവര്‍ പറഞ്ഞു.
ആദ്യമായാണ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ നടക്കുന്നത്. 28, 29, 30 തീയതികളിലായാണു സമ്മേളനം. 29ന് പ്രതിനിധി സമ്മേളനം മന്ത്രി പി. കെ. ഗുരുദാസന്‍ ഉദ്ഘാടനം ചെയ്യും. 30ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. സമ്മേളനം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കടപ്പാട് - മനോരമ
പത്തനംതിട്ട: തിരുത്തല്‍ രേഖയുമായി സിപിഎം തെറ്റു തിരുത്തലിന് ഇറങ്ങിയിരിക്കുന്നതിന്റെ ചുവടു പിടിച്ച്സിഐടിയുവും തിരുത്താനൊരുങ്ങുന്നു. കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം തിരുത്തലിന് വേദിയാകുമെന്ന് നേതാക്കള്‍. സമ്മേളന കാര്യങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സിഐടിയു നേതാക്കള്‍ ഇക്കാര്യം പറഞ്ഞത്.
നോക്കുകൂലി യാഥാര്‍ഥ്യമാണെന്നു സമ്മതിച്ച നേതാക്കള്‍ ഈ സമ്മേളനത്തോടെ അതിന് അവസാനമാകുമെന്നും അറിയിച്ചു. ടിപ്പര്‍ ലോറികളും കുത്തക കമ്പനികളും മൂലം ഉണ്ടായ തൊഴില്‍ നഷ്ടമാണ് നോക്കുകൂലി വാങ്ങാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത്. അടുത്ത കാലത്ത് ചുമട്ടു തൊഴിലാളികള്‍
കേന്ദ്ര സര്‍ക്കാരിന്റേത് തെറ്റായ തൊഴില്‍ നയമാണ്. വിലക്കയറ്റത്തിനെതിരെ രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളെയും ഒരേ വേദിയില്‍ അണിനിരത്തും. കേരളത്തിന്റെ വ്യവസായ പുരോഗതിക്ക് ചുമട്ടു തൊഴിലാളികള്‍ തടസ്സം സൃഷ്ടിക്കുന്നു എന്ന ആക്ഷേപവുമുണ്ട്. ഈ സമ്മേളനത്തില്‍ തെറ്റുകളും പാളിച്ചകളും വിശകലനം ചെയ്തു തിരുത്തും. തിരുത്തലിന് മാധ്യമങ്ങളുടെ സഹകരണം വേണമെന്ന് കെ. സി. രാജഗോപാല്‍ എംഎല്‍എ, ഫെഡറേഷന്‍ നേതാക്കളായ കാട്ടാക്കട ശശി, പി. ടി. രാജന്‍, മലയാലപ്പുഴ മോഹനന്‍,
ആദ്യമായാണ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ നടക്കുന്നത്. 28, 29, 30 തീയതികളിലായാണു സമ്മേളനം. 29ന് പ്രതിനിധി സമ്മേളനം മന്ത്രി പി. കെ. ഗുരുദാസന്‍ ഉദ്ഘാടനം ചെയ്യും. 30ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. സമ്മേളനം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കടപ്പാട് - മനോരമ
ചൊവ്വാഴ്ച, നവംബർ 17, 2009
തിരുവനന്തപുരം ട്വീറ്റപ് വിശേഷങ്ങള്‍
കര്‍മഡുഡെ റിക്കോര്‍ഡ് ചെയ്ത് പ്രസിദ്ധീകരിച്ച വീഡിയോ.
ഹോട്ടല്‍ ഗീത് ഇന്റെര്‍നാഷണലില്‍ ഞാന്‍ എത്തുന്നതിന് മുന്നേതന്നെ ശ്രീ ബാലാനന്ദന്‍, ശ്രീ ചന്ദ്രകുമാര്‍, ഡോ. ബൃജേഷ്‌നായരുടെ അച്ഛന്‍, കെന്നി, കൂടാതെ കുറച്ചുപേര്‍ മാത്രമാണ് പത്തേകാലിന് മുമ്പ് അവിടെ ഉണ്ടായിരുന്നത്. അല്പക്കഴിഞ്ഞപ്പോള്‍ ശ്രീകണ്ഠകുമാര്‍, ടോമും സുഹൃത്തും തുടങ്ങി പലരും എത്തിത്തുടങ്ങി. രാവിലെതന്നെ എന്റെ മൌബൈല്‍ ചാര്‍ജ് മകളെ വിളിച്ച് മിനിമം ആക്കി എന്റെ ശ്രീമതി എന്നെ ഏല്‍പ്പിച്ചിരുന്നു. ഗീതില്‍ എത്തിയ ഉടന്‍ പ്ലഗില്‍ ചാര്‍ജര്‍ കണക്ട് ചെയ്ത് മറ്റൊരു പ്ലഗില്‍ ലാപ്ടോപ്പും കണക്ട് ചെയ്തു. അതിന് ശേഷം എന്റെ ബിഎസ്എന്‍എല്‍ ജിപിആര്‍എസ് ഇന്റെര്‍നെറ്റ് കണക്ട് ചെയ്ത് ശ്രീ ലോഗിന്‍ ചെയ്ത് ഷൌട്ട്ഔട് ഡോട് ഇന്‍ എന്ന സൈറ്റ് ശ്രീ തരൂര്‍ ഉദ്ഘാടനം ചെയ്താല്‍ അനൌണ്‍സ്‌മെന്റ് വിന്‍ഡോ ദൃശ്യമാകത്തക്കരീതിയില്‍ സെറ്റ് ചെയ്തു.
I reached the venue for Tweetup @ShashiTharoor at Hotel Geeth International
തദവസരത്തിലാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ. തരൂരിന്റെ ട്വീറ്റ് മെസ്സേജ് കിട്ടുന്നത്.
@keralafarmer am stuck at KPCC mtg. Will come as soon as poss, closer to 11
ഒരു പ്രമുഖനായ ട്വീറ്ററുടെ ഉത്തരവാദിത്വം ഇവിടെ നമുക്ക് കാണാന്‍ കഴിയുന്ന മറുപടിയില്‍ ദൃശ്യമാണ്.
ശ്രീ തരൂര്‍ എത്തുന്നതിന് മുന്‍പായി എന്റെ മൊബൈലില്‍ പകര്‍ത്തിയ ചിത്രം ചുപടെ കാണാം.
ശ്രീ തരൂര്‍ വന്നത് മുതല്‍ ട്വീറ്ററില്‍ എന്നാലാവും വിധം അപ്ഡേറ്റ് ചെയ്തതുകാരണം വിശദമായ ഒരു പോസ്റ്റിടുവാനുള്ള അവസരം എനിക്ക് നഷ്ടപ്പെട്ടു.
സജ്ജീവ് അയച്ചുതന്ന കാരിക്കേച്ചറുകള്‍ കെന്നി ജേക്കബ് തരൂരിന് സമര്‍പ്പിച്ചപ്പോള്‍.
ഇതിന് ശേഷമുള്ള വിശേഷങ്ങള്‍ മറ്റുള്ളവരുടെ ബ്ലോഗ് പോസ്റ്റുകളും പത്ര വാര്‍ത്തകളും ലഭ്യമാകുന്ന മുറക്ക് കൂട്ടിച്ചേര്‍ക്കുന്നതാണ്.
- സോണി വെള്ളായണി (ഡോ. ബ്രിജേഷ്)
- ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് (ആംഗലേയം)
- തിരുവവന്തപുരം ബ്ലോഗേഴ്സ്
- വൈഗാന്യൂസ് (ആംഗലേയം)
- ഫ്ലിക്കര്‍ ഫോട്ടോസ് (കെവിന് ബാബു)
- ട്വിറ്റര്‍ കേരള (ആംഗലേയം)
- ഓര്‍ക്കൂട് (കെവിന് ബാബു)
- ദേശാഭിമാനി (പത്രവാര്‍ത്ത)
- ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് (ആംഗലേയം)
- വിപ്ലവം (ഇവിടെ കമെന്റു് മോഡറേഷന് ഉണ്ട് )
- എഡിറ്റ് ചെയ്യാത്ത ആഡിയോ (അങ്കിള്‍ റിക്കാര്‍ഡ് ചെയ്തത് )
- 4 ഷയേര്‍ഡ് (കേള്‍ക്കാം ഡൌണ്‍ലോഡും ചെയ്യാം)
- #NMST (netizens meet with Shashi Tharoor)
- Tweetup with Tharoor in Trivandrum (Video)
അങ്കിളിന്റെ വിശദീകരണം ഇത്തരത്തില്‍ ആംഗലേയത്തില്‍ സൈറ്റ് ലഭ്യമാണ് മലയാളത്തില്‍ ഇത്തരം ഒരു സംരംഭം ആദ്യത്തേതാണ്.
ചിത്രങ്ങള്‍ക്ക് കടപ്പാട് ട്വിറ്റര്‍ കമ്യൂണിറ്റി
ഡോ. ശശിതരൂരിന്റെ ഈ റീ ട്വീറ്റ് ചെന്നെത്തുക 434,000 കൈകളിലാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)