ശനിയാഴ്‌ച, ഒക്‌ടോബർ 22, 2005

നീലക്കുറിഞ്ഞി


വ്യാഴവട്ടമെത്തുന്നു ; മൂന്നാറിൽ ഇനി നീലവസന്തം

മൂന്നാർ: പന്ത്രണ്ട്‌ വർഷത്തെ ഇടവേള കഴിയാറായി. മൂന്നാർ മലകളിൽ നീലപ്പൂക്കൾ വിടരുന്നു. നീലക്കുറിഞ്ഞികൾ 1994-ൽ മൂന്നാറിലെ മലനിരകൾ പൂത്തുലഞ്ഞ നീലക്കുറിഞ്ഞികൾകൊണ്ട്‌ നിറഞ്ഞിരുന്നു. ടൂറിസം മേഖലയിൽ മൂന്നാറിന്റെ കുതിച്ചുചാട്ടത്തിന്‌ വഴിയൊരുക്കിയതും നീലപ്പൂക്കളുടെ കൺകുളിർക്കും കാഴ്ച്യായിരുന്നു.തുടർന്നുള്ള ചില വർഷങ്ങളിൽ വിവിധയിനം കുറിഞ്ഞികൾ അത്ര വ്യാപകമല്ലാതെ പൂത്തു. എങ്കിലും മലനിരകളെ നീലമയമാക്കി പന്ത്രണ്ടുവർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന 'സ്ടോബാലാന്താസ്കുന്ത്യാനസ്‌' എന്ന ശാസ്ത്ര നാമമുള്ള നീലക്കുറിഞ്ഞികൾ പൂത്തിതുടങ്ങുന്നത്‌ ഇപ്പോഴാണ്‌. പലഭാഗത്തും ഒറ്റയായും ചെരുകൂട്ടങ്ങളായും ഇവ പൂത്തിട്ടുണ്ട്‌. വട്ടവട പഞ്ചായത്തിലെ ചിലന്തിയാർ, കുഡലാർ, വൽസപ്പെട്ടി പ്രദേശങ്ങളിലാണ്‌ നീലക്കുറിഞ്ഞിപ്പൂക്കൾ കൂടുതൽ കണ്ടുതുടങ്ങിയിട്ടുള്ളത്‌.

മാട്ടുപ്പെട്ടി, ടോപ്‌സ്റ്റേഷൻ ഭാഗങ്ങളിലും പൂത്ത ന്നീലക്കുറിഞ്ഞികൾ അവിടവിടെകാണാം. 2002-ൽ ഈ ഭഗത്ത്‌ 'സ്ട്രോബലാന്താസ്‌കെമറിക്കാസ്‌' എന്ന കല്ലുക്കുറിഞ്ഞി പരക്കെ പൂത്തിരുന്നു.

കടപ്പാട്‌: മാതൃഭൂമി ദിനപത്രം

13 അഭിപ്രായങ്ങൾ:

  1. കുറിഞ്ഞിപ്പൂക്കൾ കാണുക എന്നുള്ളത് എന്റെ മനസ്സിലെ വല്യൊരാഗ്രഹമാണ് ചന്ദ്രേട്ടാ...
    ഞാ‍ൻ കൊടൈക്കനാലിൽ 2 വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. അവിടെയും കുറിഞ്ഞി പുക്കും! അവിടെ പൂത്തോ? വല്ല വിവരവും ഉണ്ടോ?

    മറുപടിഇല്ലാതാക്കൂ
  2. നീലക്കുറിഞ്ഞി പൂവിട്ടതു ഒറ്റത്തവണ കണ്ടിട്ടുണ്ട്. മൂന്നാറിലും ഒപ്പം മൂന്നാറിൽ നിന്നും കൊടൈയിലേക്കുള്ള വഴിയിൽ ബേരിജം എന്ന മലഞ്ചരുവിലും. മനസിനെ മയക്കാനുള്ള കഴിവുണ്ട് ആ കാഴ്ചയ്ക്ക്, നിറത്തിന്.
    കയ്യിൽ ക്യാമറ ഇല്ലാത്ത കാലത്തെ കാഴ്ചയാണെങ്കിലും മനസിലത് മങ്ങാതെ കിടക്കുന്നു.
    ചന്ദ്രേട്ടാ നന്നായി ഈ ഓർമ്മപ്പെടുത്തൽ.

    മറുപടിഇല്ലാതാക്കൂ
  3. ഇത്തവണത്തെ പൂക്കാലത്ത് പോകുമ്പോൾ ക്യാമറ മറക്കണ്ട കുമാറ്. ഞാൻ ഈ നീലക്കുറിഞ്ഞിയെ സിനിമാപ്പാട്ടിൽ മാത്രമേ കണ്ടിട്ടുള്ളൂ ഇതുവരെ.

    മറുപടിഇല്ലാതാക്കൂ
  4. 1994-ൽ മൂന്നാറിൽ പോകാനൊത്തില്ല, ഇത്തവണയും രക്ഷയില്ല. കുമാർ പോയി നല്ല 'ചങ്കൻ' പടങ്ങളെടുത്ത്‌ പോസ്റ്റ്‌ ചെയ്യുന്നത്‌ കാണാമെന്ന പ്രതീക്ഷയിലാണ്‌ ഞാൻ.

    മറുപടിഇല്ലാതാക്കൂ
  5. ശ്രമിക്കാം വിശാലമനസ്കൻ. എനിക്കും ഒന്നുകൂടി കാണണം എന്നുണ്ട്. ചങ്കൻ ഒന്നുമാവില്ലെങ്കിലും അതിൽ ഒരു ചിത്രം നിങ്ങൾക്കുള്ളതായിരിക്കും

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ കുമാർ, ആ ബേരിജാം പടങ്ങൾ വല്ലതും സ്റ്റോക്കുണ്ടോ? അതൊക്കെയൊന്ന് പോസ്റ്റ് ചെയ്യുമോ? ഞങ്ങൾ പറയുമായിരുന്നു സ്വർഗ്ഗം എന്നത് അവിടെയാണെന്ന്!

    ഞാ‍ൻ കൊടൈക്കനാലിലുണ്ടായിരുന്ന സമയത്ത് അടഞ്ഞു കിടക്കുന്ന ബേരിജാം-മൂന്നാർ റോഡ് ശരിയാ‍ക്കി തുറപ്പിക്കാൻ ഒരുപാട് ശ്രമിച്ചതാ. ഒരുപാട് നിവേദനങ്ങളൊക്കെ കൊടുത്തതുമാ‍.പക്ഷേ ഉറപ്പുകൾ കിട്ടിയെന്നല്ലാതെ അന്നൊന്നും നടന്നില്ല.

    മറുപടിഇല്ലാതാക്കൂ
  7. ബെരിജാം ചിത്രങ്ങൾ ഒന്നുമില്ല കലേഷ് കയ്യിൽ. അതൊക്കെ മനസിൽ പതിഞ്ഞ ചിത്രങ്ങളായി ഇപ്പോഴും കിടക്കുന്നു.

    ബേരിജാം! അതുകണ്ടവരാരും മറക്കില്ല എന്നു കലേഷിന്റെ വാക്കുകളിലൂടെ ഞാൻ ഉറപ്പിക്കുന്നു. അവിടെ ഒരു നാടൻ ചായപ്പീടികയുണ്ട്. ഒരു ചേട്ടനും ചേടത്തിയും നടത്തുന്നത്. തൽക്കാ‍ലം ഒരുദിവസം നമുക്കവിടെ തങ്ങാനുള്ള ഒരുക്കങ്ങൾ അവർ ചെയ്തുതരും. ഇപ്പോൾ അത് ഉണ്ടാകുമോ ആവോ? ഞാൻ പറഞ്ഞത് ഏകദേശം 15 വർഷം പഴക്കമുള്ള കഥയാണ്, ഞങ്ങൾ കുറച്ചു ‘പയ്യന്മാർ’ നടത്തിയ ബൈക്ക് യാത്രയുടെ കഥ.
    ഞാൻ ചിന്തിക്കാറുണ്ട് നമ്മുടെ വിനോദ സഞ്ചാരവകുപ്പിലെ ദൈവങ്ങൾ ഇതുവരെ ബേരിജം കണ്ടിട്ടില്ലേ എന്ന്?
    അത് പോലെ നമ്മൾ കണ്ടിട്ടും കാണാത്ത ഒത്തിരി സ്ഥലങ്ങൾ; കുട്ടൻപുഴ, തട്ടേക്കാടിനടുത്ത്. കേരളത്തിലെ ‘ആമസോൺ’ ആണ് ആ സ്ഥലം. ഇവിടെ പെരിയാർ നാലായി കീറി ഒഴുകുന്നു. ചുറ്റും മഴക്കാടുകൾ. ചില്ലറകൊടുത്ത് ഒരു വഞ്ചി ഒപ്പിച്ചാൽ അത് ഒരു വലിയ അനുഭവം. ചില സ്ഥലങ്ങളിൽ കുറുകേവീണുകിടക്കുന്ന മരക്കൊമ്പുകൾ വലിച്ചുമാറ്റിതുഴയണം.
    വേണ്ട. നമ്മുടെ വിനോദ സഞ്ചാരരാജാക്കന്മാർ അതു കാണണ്ട. കണ്ടാൽ പിന്നെ നമുക്കിതിനെ ഇതുപോലെ കിട്ടില്ല. ഇതിന്റെ കുളിരൊക്കെ അവർ തല്ലിതകർത്തുകളയും.

    മറുപടിഇല്ലാതാക്കൂ
  8. കലേഷിന്റെയും കുമാറിന്റെയും ബ്ലോഗുകളിലൂടെ ഞാൻ കാണാത്ത ബേരിജവും, നീലക്കുറിഞ്ഞിപ്പൂക്കളും കാണുന്നുണ്ട്‌. കർഷകനായ എനിക്ക്‌ കുമറിന്റെ വാക്കുകൾ "നമ്മുടെ വിനോദ സഞ്ചാരരാജാക്കന്മാർ അതു കാണണ്ട. കണ്ടാൽ പിന്നെ നമുക്കിതിനെ ഇതുപോലെ കിട്ടില്ല" ഹൃദയസ്പർശിയായി. നല്ല പടങ്ങൾ കിട്ടിയാൽ ബ്ലോഗിൽ ഇടുക.

    മറുപടിഇല്ലാതാക്കൂ
  9. കുമാറേട്ടാ,
    കഴിഞ്ഞ കൊടൈ യാത്രയിലെടുത്ത ഏതാനും ബെര്ജാം ചിത്രങ്ങള്‍ ഇവിടെ പോസ്റ്റിയിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  10. കണ്ടു ജേക്കബ്ബ് ഭായ്!
    അത് തുറന്നാല്‍ വളരെ നല്ലതാണ്. കേരളത്തില്‍ നിന്ന് കൊടൈയില്‍ പോകാന്‍ പിന്നെ വളരെ എളുപ്പമാണ്.മാത്രമല്ല, എന്തൊരു പ്രകൃതിഭംഗിയാണെന്നറിയാമോ ആ പ്രദേശങ്ങളില്‍!

    വെത്തലക്കുണ്ട് വഴിയോ പഴനി വഴിയോ മാത്രമേ ഇപ്പം കൊടൈയില്‍ എത്താന്‍ പറ്റു. ഒരു മൂന്നാം പാത തുറന്നുകിട്ടുന്നതും നല്ല കാര്യമാണ്.

    മറുപടിഇല്ലാതാക്കൂ