ബുധനാഴ്‌ച, നവംബർ 02, 2005

വിഷമില്ലാത്തതും ഭക്ഷ്യ യോഗ്യവുമായ ചില ഫലങ്ങൾ

മാങ്ങ (Mango)



ചക്ക (Jack Fruit)


ചക്കയുള്ള സമയത്ത്‌ ഇത്‌ പലരും പാഴാക്കുകയോ ഉപയോഗിക്കുവാൻ ഇഷ്ടപെടാതിരിക്കുകയോ ചെയ്യുന്നു. എന്നാൽ ഈ ചുള ചൂടുവെള്ളത്തിൽ അൽപ്പം മഞ്ഞളും ഇട്ട്‌ അര വേകായി ഉണക്കിയെടുത്താൽ വർഷം മുഴുവൻ നിങ്ങൾക്ക്‌ വറുത്തോ അവിയൽ വെച്ചോ തിന്നാം. ഉണങ്ങിയതിനെ വെള്ളത്തിൽ കുതിർത്തെടുത്താൽ മതി. ഗ്യാസിന്റെ ശല്യവും വരികയില്ല. പ്രെരണ: റോക്സി (പടം മോഷ്ടിക്കാൻ നോക്കി പറ്റുന്നില്ല)
നാളികേരം (Coconut)



ലോകത്തിൽ ഏറ്റവും കൂടുതൽ (എണ്ണിയാലൊടുങ്ങാത്ത) വൈവിദ്ധ്യമാർന്ന പോഷണ സന്‌പുഷ്ടമായ ഭക്ഷ്യോൽപന്നങ്ങൾ ഉണ്ടാകൂവാൻ കഴിയുന്ന ഒരേ ഒരു വൃക്ഷം. മണ്ണിലെ ചില മൂലകങ്ങളുടെ കുറവും ചിലതിന്റെ ആധിക്യവും വിളവെടുപ്പുമാത്രം നടത്തുന്ന കേരളമെന്ന പേരുതന്നെ നഷ്ടപ്പെടുവാൻ പോകുന്നു. വീട്ടുമുറ്റത്തു നിൽക്കുന്ന തെങ്ങുകൾ പലതും ഇന്നും അഭിമാനകരമായ വിളവു നൽകുന്നു. മരുന്നു കന്‌പനികളും ഡാൾഡ കന്‌പനിക്കാരും ഇതിന്റെ ഗുണം അറിയാമെന്നുള്ളതുകൊണ്ട്‌ ഇടനിലക്കാരെ ഉപയോഗിച്ച്‌ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകി കർഷകരെ നാശത്തിലേയ്ക്ക്‌ നയിക്കുന്നു. ഓരോ വ്യക്ത്തിയിൽ നിന്നും ഉൽപ്പന്നങ്ങളെപ്പറ്റിയും അവരുടെ സ്ഥത്തെ വിലയും ഇന്ത്യൻ രൂപയിൽ രേഖപ്പെടുത്തുമെന്നും വിശ്വസിക്കുന്നു.

പപ്പായ (Papaya)


വീട്ടുമുറ്റത്ത്‌ നട്ടുവളർത്താവുന്ന മരത്തിൽ നിന്നും ലഭിക്കുന്ന കപ്പയ്ക്ക (തിരുവനന്തപുരം ഭാഷയിൽ) ഹിന്ദിയിലെ പപീത്ത വളരെയധികം ഔഷധഗുണമുള്ളതാണ്‌. പച്ച കായ്‌ കൊണ്ട്‌ കിച്ചടി പച്ചടി മുതലായവയും, രണ്ടായി മുറിച്ച്‌ ചിരവയിൽ ചുരണ്ടി തോരനും വെയ്ക്കാം. മറ്റു കറികളിലും ഇത്‌ ഉപയോഗിക്കാം. പഴുപ്പിച്ച്‌ തിന്നാനും നല്ലതാണ്‌. കൂടുതൽ പഴുത്ത താണെങ്കിൽ രണ്ടായി മുറിച്ച്‌ കുരുകളഞ്ഞശേഷം സ്പൂണിൽ ഇളക്കി ഭക്ഷിക്കാം. പ്രാരംഭദശയിൽ ഇത്‌ ഗർഭിണികൾ കഴിക്കാറില്ല. ഗർഭം അലസിപ്പോകുവാന്‌ സധ്യതയുണ്ടാവാം. നിങ്ങളുടെ ശരിയായ പ്രതികരണങ്ങളാണ്‌ എന്റെ ശക്തി.

30 അഭിപ്രായങ്ങൾ:

  1. ചന്ദ്രേട്ടാ,
    എന്റെ അമ്മയുടെ നാട്ടിൽ (ആറന്മുള) ഇതിന് “ഓമയ്ക്ക” എന്ന് പറയും. എരിശ്ശേരി വയ്ക്കാ‍നും ഉഗ്രനല്ലേ സാധനം?

    മറുപടിഇല്ലാതാക്കൂ
  2. Naarnonu ooninu morano atho kanyangano kaplangano, chorangere viyarkanthenthe bhavan, veesano veswalano-

    Novin perumazhakalam- chandretta nammude baalyathil - Dharidhryam
    pattini roga peeda ennivayilekku kanikandunarnnirunna keralthinte vishappu maatiyirunna pappaya, chembu, kavathu. Eva marannal nammalude raktham veluthu pokille.

    Ennivan vidheshathu kannadi kootil oru costly vibhavam. Chillara undengilum vaangan vilakelkumbol madikkum.

    Vitamin sampushtam ennariyumbozhekku ere vaiky. Eppo edakku noky vellamirakkum, pazhamayilekku oru ethinottavum kootathil.

    മറുപടിഇല്ലാതാക്കൂ
  3. പേരിലെന്തിരിക്കുന്നു പപായ പാവപ്പെട്ടവന്റെ ആഹാരമാണ്‌ എങ്കിൽ അവൻ രോഗങ്ങളിൽ നിന്നും മുക്തനാണ്‌ എന്നർത്ഥം. അറിയാത്ത പേരുകൾ അറിയുവാൻ അവസരവുമായി ഈ ബ്ലോഗിലൂടെ.
    കലേഷ്‌......
    ഗന്ധർവൻ....
    സു (പലയിടത്തും ഞാൻ സു വിനെ നിശബ്ദമായി കാണുന്നു)
    പുല്ലുരാൻ.....

    മറുപടിഇല്ലാതാക്കൂ
  4. കുറച്ചു വർഷങ്ങൾക്കു മുമ്പ് യുനെസ്‌കോയുടെ ഒരു വർക്ക് ഷോപ്പുമായി ബന്ധപ്പെട്ട ജോലികൾക്കായി തിരു: മാസ്കോട് ഹോട്ടലിൽ ഒരാഴ്ച താമസിച്ചിരുന്നു.
    പല വിദേശികളും പപ്പായ നെടുകേ മുറിച്ചത് സ്പൂൺ കൊണ്ട് പ്രാതലാക്കുന്നതുകണ്ട് അതിശയം തോന്നിയിരുന്നു.
    അക്കാലത്തും നമ്മുടെ നാടൻ ചായക്കടകളിൽ പോലും മുട്ടക്കറി,മട്ടൻ കറി ഒക്കെ ആയിരുന്നു രാവിലത്തെ ഫാസ്റ്റ് മൂവിങ് ഐറ്റംസ്.

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2:16 PM

    ഇതിനു വടക്കേ മലബാറിൽ കപ്പകായി എന്നു പറയും, നാട്ടിൽ മിക്ക വീടുകളിലും അടുക്കള ഭാഗത്ത്‌ ഒരു മുരിങ്ങ ,ഒരു കൂട്ടം കരിയാമ്പില(കറിവേപ്പില)പിന്നൊരു കപ്പക്കായി മരം ഇന്നും കാണാം

    മറുപടിഇല്ലാതാക്കൂ
  6. .. എന്റെ വീട്ടില്‍ (തൃശ്ശൂര്‍ അടുത്ത്‌) ഇതിനെ വിളിക്കാറ്‌ 'വപ്പക്കായ' എന്നാണ്‌. ഇനിയിപ്പോ അത്‌ എന്റെ വീട്ടിലെ മാത്രം പേരാണോ എന്നറിയില്ല. എന്തായാലും വപ്പക്കായ തിന്നാല്‍ പിറ്റേദിവസത്തെ അപ്പിക്കൊരു പ്രത്യേക 'സുഗന്ധ'മാണ്‌ :)

    മറുപടിഇല്ലാതാക്കൂ
  7. റോക്‌സി പപായയുടെ കാര്യത്തിൽ എന്നെ വളരെ വളരെ ചെറുതാകിക്കളഞ്ഞു. എങ്കിലും ഒരുപ്ര്കൃതിസ്നേഹിയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്‌.
    നിങ്ങളെല്ലാം ഇതൊന്നു കാണുക

    http://www.rock-sea.net/nature/birds/index.php

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍7:23 PM

    ഹഹ.. കര്‍ത്താവേ.. കൊള്ളാമല്ലോ, ഈ പിന്‍മൊഴി ഞാനിപ്പോഴാണ് കാണുന്നത്, നന്ദി.

    എനിക്കും സന്തോഷമുണ്ട് അങ്ങയുടെ ഉദ്യമങ്ങളില്‍. പപ്പായ വളര്‍ത്താനും കഴിക്കാനും കറിവെക്കാനും വളരെ എളുപ്പമാണ്. ഞങ്ങളുടെ നാട്ടില്‍ (പാലാ - കോട്ടയം) മരത്തിന് കപ്പളം എന്നും ഫലത്തിന് കപ്പളങ്ങ എന്നും പറയും. പപ്പായ ഒരു ആംഗലേയ നാമം തന്നെ. ഗര്‍ഭിണികള്‍ക്ക് നല്ലതല്ലെന്നത് ശരിയോ അതോ ഒരു വിശ്വാസം മാത്രമോ?

    ഇവിടെ ഹൊക്കൈഡോയില്‍ കപ്പളങ്ങയും തേങ്ങയും ഒന്നുമില്ല, അതൊക്കെ ട്രോപ്പിക്കല്‍ (മലയാളമെന്ത്?) ഫലങ്ങളല്ലെ.. കറിയ്‍ക്കകത്ത് തേങ്ങ ചേര്‍ക്കാന്‍ കൊതി തോന്നുന്പോള്‍ 'കോക്കനട്ട്-ക്രീം' വാങ്ങിയൊഴിക്കും.

    പിന്നെ, ഈ ബ്ലോഗ്-പേജ് ആര്‍കൈവ്സില്‍ കാണുന്നില്ലല്ലൊ??

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍7:25 PM

    ya am seeing it in archives now. sorry.

    മറുപടിഇല്ലാതാക്കൂ
  10. അല്ലെന്നു തോന്നുന്നു. ‘ഭൂമധ്യരേഖാപ്രദേശം’ എന്നാണെന്ന്‌ നേരിയ ഓര്‍മ്മ.

    മറുപടിഇല്ലാതാക്കൂ
  11. പുല്ലൂരാൻ പറഞ്ഞതു ശരിയാണെന്നു തോന്നുന്നു -- ഉഷ്ണമേഖല, മിതോഷ്ണമേഖല, ശൈത്യമേഖല എന്നിങ്ങനെ മൂന്ന് എന്നാണു ഞാൻ പഠിച്ചതായി ഓർക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍8:23 PM

    ‘ഭൂമധ്യരേഖാപ്രദേശം’ may be equatorial region.

    മറുപടിഇല്ലാതാക്കൂ
  13. ഞങ്ങള്‍ കൊല്ലത്തുകാര്‍ ‘കപ്പയ്ക്കാ‘യെന്നു വിളിക്കും. അതുപോലെ മരച്ചീനി ചുരുക്കി ചീനിയെന്നു പറയും. ചീനി ചിലയിടങ്ങളില്‍ ‘കപ്പ’യായിട്ടാണറിയപ്പെടുന്നതു്. ഈ പേരിലെന്തിരിക്കുന്നുവെന്നു ചോദിച്ചാല്‍ ഒന്നുമില്ലെന്നങ്ങു പറയാന്‍ വരട്ടെ.
    ഒരിക്കല്‍ എവിടയോ കപ്പവറ്റല്‍ എന്നു വായിച്ചിട്ട് കപ്പയ്ക്കാവറ്റലായിരിക്കുമെന്നും തെറ്റിദ്ധരിച്ചു കപ്പയ്ക്കാ ഉണക്കി വറ്റലുണ്ടാക്കുകയെന്ന സാഹസത്തില്‍ വരെ എത്തിച്ചുകളഞ്ഞു.:)

    മറുപടിഇല്ലാതാക്കൂ
  14. ഇങ്ങനെ ഓരോനാട്ടിലേയും ചെടി കായ മീന്‍ ഭക്ഷണം വസ്ത്രം എന്നിവയുടെ പേരിലുള്ള വ്യത്യാസങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ഒരു അന്തവും ഉണ്ടാവില്ല. കപ്പ തൃശ്ശൂരെത്തിയാല്‍ 'കൊള്ളി' ആവും. പുട്ട്‌, പൂട്ടാവും. തൃശ്ശൂര്‍ക്കാര്‍ക്ക്‌ peanut എന്ന സാധനം കപ്പലണ്ടി ആണെങ്കില്‍ കോട്ടയം പാല ബെല്‍ട്ടില്‍ അത്‌ 'കടല' ആണ്‌. കൈലി തൃശ്ശൂര്‌ കള്ളിമുണ്ട്‌. അങ്ങനെ അങ്ങനെ.. ആരെങ്കിലും ഇതൊക്കെയൊന്ന്‌ എഴുതി വച്ചിരുന്നെങ്കില്‍...

    മറുപടിഇല്ലാതാക്കൂ
  15. ഈ മൊതലിനെ ഞങ്ങൾ 'കൊപ്പക്കായ' എന്ന് പറയും. 'കൊപ്പക്കായ തരാം തരാം....' എന്ന പാട്ടുള്ള കുട്ടിക്കഥ നിങ്ങൾ കേട്ടിരിക്കും എന്ന് കരുതുന്നു.

    പണ്ട്‌, കാക്കകളുടെ സഹായത്താൽ മുളച്ച രണ്ട്‌ കൊപ്പകൾ ഞങ്ങളുടെ പറമ്പിലുമുണ്ടായിരുന്നു. ജമ്പോ സൈസ്‌ കൊപ്പമരവും അവക്ക്‌ ചേർന്ന കായകളും. പിളുങ്ങിപ്പോകാതിരിക്കാൻ 'ഞാൻ തോട്ടികൊണ്ട്‌ കുത്തും ചേട്ടൻ താഴെ നിന്ന്‌ ക്യാച്ചെടുക്കും' ഈ രീതിയിലായിരുന്നു, പറിക്കൽ. ഒരിക്കൽ ചേട്ടന്റെ ടൈമിങ്ങ്‌ ശരിയായില്ല, തരക്കേടില്ലാത്ത ഒരു കൊപ്പക്കായ പാവത്തിന്റെ തലയിൽ വീണുപോയി. ബാലൻസ്‌ പോയി തറയിലമർന്ന ചുള്ളന്റെ തല മുഴുവൻ ഓറഞ്ച്‌ കളറായിപ്പോയി. ആളെ കളിയാക്കിയതിൽ പ്രതിക്ഷേധിച്ച്‌, എനിക്ക്‌ കുത്തിയിടാൻ അറിയാത്തതുകൊണ്ടാണെന്ന് പറഞ്ഞ്‌ എന്നെ വീട്‌ നാല്‌ വട്ടം ഓടിക്കുകയും ചെയ്തു.

    മറുപടിഇല്ലാതാക്കൂ
  16. ഹാഹാ ഈ വിശാലന്റെ ഓരോ കാര്യങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  17. njangal malappurathukaar ithine KARMOOSA(KARMOOCHI)ennu parayum..

    മറുപടിഇല്ലാതാക്കൂ
  18. ചക്ക ക്യാച്ചെടുക്കാന്‍ ശ്രമിക്കാഞ്ഞത്‌ ഭാഗ്യമമായി വിശാല മനസ്കോ.. ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെങ്കില്‍ കപ്പക്കായ, മാങ്ങാ, ആയനിച്ചക്ക ഒക്കെ അടര്‍ത്താന്‍ പോകുമ്പോള്‍ ഒരു കുട്ടിച്ചാക്ക്‌ കയ്യില്‍ കരുതുക.. ഏട്ടനു താഴെ നിന്നു റ്റെന്നിസ്‌ ബാറ്റ്‌ പോലെ ചാക്കുവീശി സുഖമായി ക്യാച്ചാം, കപ്പക്കായുടെയും ഏട്ടന്റെയും ഷേപ്പ്‌ മാറാതെ തന്നെ...

    ഋഗ്വേദി cut a green pepper to 8 equal pieces എന്ന ജാതി പാചകക്കുറിപ്പു പരീക്ഷിച്ചെങ്കില്‍ നളന്റെ കപ്പക്കായ ചിപ്സിനെക്കാള്‍ ഗംഭീരമായേനേ...

    തമാശ വിട്ട്‌ കാര്യത്തിലേക്ക്‌..
    ചന്ദ്രേട്ടാ,
    പഴന്തേങ്ങായുടെ ഉള്ളിലെ നൊങ്ക്‌ (ഇതിനു നിങ്ങളൊക്കെ വിളിക്കുന്ന പേരെന്താണാവോ കര്‍ത്താവേ- ഈ തേങ്ങ കിളിര്‍ക്കാരാകുമ്പോ ഉള്ളില്‍ റ്റെന്നിസ്‌ ബാള്‍ പോലെ വളരുന്ന സാധനം) ഭക്ഷ്യ-ഔഷധ ഗുണമുള്ളതാണോ?

    മറുപടിഇല്ലാതാക്കൂ
  19. Quote: Keralafarmer said "ഓരോ വ്യക്ത്തിയിൽ നിന്നും ഉൽപ്പന്നങ്ങളെപ്പറ്റിയും അവരുടെ സ്ഥത്തെ വിലയും ഇന്ത്യൻ രൂപയിൽ രേഖപ്പെടുത്തുമെന്നും വിശ്വസിക്കുന്നു."
    ദുബായിലെ വില
    (അബുധാബിയൊഴികെ ഈ രാജ്യത്തെ മറ്റു സ്തലങ്ങളെക്കാല്‍ ഇതു കൂടുതലാകും, ഇതു കടയിലെ വില, 5 രൂപ വരെ കുറയും ചന്തയില്‍ നിന്നു വാങ്ങിയാല്‍)

    തേങ്ങാ: 1.5 ദിര്‍ഹം= 17.85 രൂപാ
    തേങ്ങാ തിരുമ്മിയത്‌ (ഫ്രഷ്‌) = 2 ദിര്‍ഹം = 23.8 രൂപാ
    കരിക്ക്‌(ഇളനീര്‌) = 2.5 = 29.75
    കരിക്കിന്‍വെള്ളം ക്യാനില്‍ പെപ്സി പോലെ (200എം എല്‍)1 ദിര്‍ഹം = 11.90 രൂപ
    കള്ള്‌ 750 മില്ലി = 15 ദിര്‍ഹം = 178.50 രൂപയും റ്റാക്സും (ത്രിനക്ഷത്ര ഹോട്ടലില്‍ മാത്രമേ കിട്ടൂ)
    ഇളനീര്‍ക്കുഴമ്പ്‌ (ഐ ഡ്രോപ്സ്‌) = 3.5 ദിര്‍ഹം = 41.65
    വെളിച്ചെണ്ണ (കെ എല്‍ എം നിര്‍മ്മല്‍1 ലിറ്റര്‍)9 ദിര്‍ഹം 107.10 രൂപ

    ഇനി, ഒറോന്നും വരുന്നതെവിട്ടെന്നെനു നോക്കാം
    നാളീകേരം/ഇളനീര്‌ ഒമാനിലെ സലാലാ എന്ന സ്ഥലത്തുനിന്ന് (കാരണം തേങ്ങായുടെ വിലയില്‍ ചരക്കു ഗതാഗതകൂലി ഒരു നിര്‍ണ്ണായക ഘടകമ്പള്ളി സുരേന്ദ്രനാണ്‌)

    ക്യാന്‍ ചെയ്ത ഇളനീര്‌ തായ്ലാന്റില്‍ നിന്ന് കാരണം നാട്ടില്‍ കരിക്കിന്‍വെള്ളം വില്‍പ്പന ഇപ്പൊഴും എന്‍ എച്ച്‌ 47 ന്റെ അരികില്‍ കെട്ടിയിട്ട തേങ്ങാ സ്റ്റേജില്‍ തന്നെ.


    വെളിചെണ്ണ നാട്ടില്‍ നിന്ന് പോസ്റ്റ്‌ മാന്‍ , നിര്‍മ്മല്‍ എന്നിവ കിട്ടും, ശ്രീലങ്കന്‍ വെളിച്ചെണ്ണ ഇതിലും വില കുറവാണ്‌, മലയാളികള്‍ കേരളത്തിന്നു വരുന്നതാണ്‌ കൂടിയ വില കൊടുത്ത്‌ വാങ്ങാറ്‌.. കേരഫെഡ്‌, നാഫെഡ്‌ വെളിച്ചെണ്ണകള്‍ കാണാനില്ല ഇവിടെ..

    കള്ള്‌ വരുന്നത്‌ ശ്രീലങ്കയില്‍ നിന്ന്. നാട്ടില്‍ കള്ളിന്റെ
    ഗുണനിലവാരം ഉറപ്പുവരുത്താന്‍ സംവിധാനമില്ല- സാധനം ആഹാരമല്ലാത്തതുകൊണ്ട്‌ ഫൂഡ്‌ ഇന്‍സ്പക്റ്ററും മരുന്നല്ലാത്തതുകൊണ്ട്‌ ഡ്രഗ്‌ ഇന്‍സ്പക്റ്ററും സര്‍ട്ടിഫൈ ചെയ്യില്ലല്ലോ.. ഒക്കെ കാലാപ്പാനിയാണ്‌ത്രേ നാട്ടിലെ കള്ള്‌..

    പിന്നെ ബാക്കി ഇളനീര്‍ക്കുഴമ്പ്‌ - അതു വര്‍ഷത്തില്‍ നൂറെണ്ണം വില്‍ക്കുന്നുണ്ടാവും, വരുന്നത്‌ കോട്ടക്കല്‍ ആര്യ വൈദ്യ ശാലയില്‍ നിന്ന്..

    മറുപടിഇല്ലാതാക്കൂ
  20. VaLare vaLare nandiyuNT~ dEvaa. kEraLaththile blOgukaar ee vilakaL aRiyTTe. pakshE iviTe enthenkilum thuTangaan theerumaanameTukkun~pOzhEykkum thengellaam naSichchirikkum.

    മറുപടിഇല്ലാതാക്കൂ
  21. ദേവാ ഞങ്ങടെ നാട്ടിൽ നൊങ്ക്‌ എന്നുപറഞ്ഞാൾ പനയിൽ കായ്ക്കുന്ന ഇളനീർ പരുവത്തിലുള്ളതാണ്‌. മൂത്താൽ പനങ്ങയാകും. തേങ്ങ കിളിർക്കുന്‌പോൾ ഉണ്ടാകുന്നതിനെ പൊങ്ങ്‌ എന്നാണ്‌ പറയുക. പൂർണമായും ഗുണം മാത്രമല്ല ദഹങ്ക്കേട്‌ ഉണ്ടാക്കാതതുമാണ്‌. ചേനയുടെ പേര്‌ കോഴിക്കോട്ടുകാരോട്‌ ചോദിച്ചുകളയരുത്‌. അത്‌ തിരുവനന്തപുരത്തുകാർക്ക്‌ ക്യാച്ച്‌ ചെയ്യാൻ കഴിയില്ല.

    മറുപടിഇല്ലാതാക്കൂ
  22. കുപ്പിയിലാക്കിവരുന്ന ശ്രീലങ്കൻ കള്ളിന് ഇവിടെ (ഉം അൽ കുവൈനിൽ)ഒരു കുപ്പിക്ക് 5 ദിറഹംസേയുള്ളു. ഒരുപക്ഷേ ഇവിടെ ടാക്സ് ഇല്ലാത്തതുകൊണ്ടാകും!

    മറുപടിഇല്ലാതാക്കൂ
  23. അജ്ഞാതന്‍6:57 PM

    ചക്ക വേവിച്ചത്
    പഴുത്ത തേന്‍വരിക്കയുടെ ചുളകള്‍
    ചക്കക്കുരു തോരന്‍
    ചക്കക്കുരു കറി
    ചക്കച്ചൊള വറുത്തത്..

    ആഹാ... എന്തു സുഖം നിങ്ങള്ക്കെല്ലാം.. ഇവിടെ ഇതൊന്നുമില്ല..

    മറുപടിഇല്ലാതാക്കൂ
  24. റോക്‌സി പറയുമ്പോലെയല്ല കാര്യങ്ങൾ. കണ്ടുനിറഞ്ഞാൽ ഉണ്ടുനിറഞ്ഞുഎന്നാണ്‌ പറയാറ്‌. ധാരാളം ചക്ക കണ്ടാൽ പിന്നെ കഴിക്കാൻ തോന്നില്ല. അതിനാലാണ്‌ ഉണക്കിവെയ്ക്കുവാനുള്ള ഒരു പ്രതിവിധി ഞാൻ നിർദ്ദേശിച്ചത്‌. ഇനി വലുതായി അക്ഷരത്തെറ്റുകൾ ഉണ്ടാകുകയില്ല. ഇത്രയും നാൾ ഒരു പൊട്ടൻ കളിയായിരുന്നു എന്നതാണ്‌ വാസ്ഥവം. എന്റെ ചെറിയച്ഛന്റെ മകന്റെ (ഡോ.എം.സശിധരൻ നായർ റിട്ടയേർഡ്‌ സൂപ്രണ്ട്‌ കാലിക്കട്ട്‌ മെഡി.കോളേജ്‌) വീട്ടിളുള്ളത്‌ ആകെ ഒരു പ്ലാവാണ്‌. കായ്ക്കുന്ന സമയത്ത്‌ പഴുത്ത്‌ താഴെ വീണ്‌ ചീഞ്ഞു നാറിയപ്പോൾ കാറിൽ എന്റെ വീട്ടിൽ 20 ചക്കയോളം കൊണ്ടുവന്നിടുമായിരുന്നു. പശുക്കൾക്ക്‌ കൊടുക്കുകയോ വളക്കുഴിയിൽ ചാണകത്തിൽ താഴ്ത്തുകയോ ചെയ്യാൻ. ലോകത്ത്‌ ധാരാളം പേർ പട്ടിണിയിലാണ്‌. ചക്ക ചെറിയ ഒരു പരിഹാരമാവട്ടെ.

    മറുപടിഇല്ലാതാക്കൂ
  25. ഒന്നരവഷം മുമ്പ് നാട്ടിൽ‌ പോയിവന്നപ്പോൾ ചന്ദ്രേട്ടൻ പറഞ്ഞ തരത്തിൽ പ്രോസസ് ചെയ്ത ചക്ക കുറേ കൊണ്ടുവന്നിരുന്നു.
    ഉണക്കച്ചക്ക കൊണ്ടുള്ള വിഭവങ്ങൾ ഉണ്ടാക്കിക്കൊടുത്ത് ചില കൂട്ടുകാരികളെ ഞെട്ടിക്കുകയും (ഇതെവിടുന്ന് ചക്ക?!!!) അതു പ്രോസസ്സ് ചെയ്തുകൊടുത്ത അമ്മയുടെ കഴിവിൽ അഭിമാനിക്കുകയും സുധയുടെ ഒരു ഹോബിയായിരുന്നു, ഇക്കഴിഞ്ഞ മാസം വരെ.

    മറുപടിഇല്ലാതാക്കൂ
  26. അജ്ഞാതന്‍9:16 PM

    മാങ്ങ എല്ലായിടത്തും മാങ്ങ തന്നെയായിരിക്കുമല്ലൊ?
    ഇവിടെ ഹൊക്കൈഡോ-യില്‍ പണ്ടു ഞാന്‍ ഒരു മാങ്ങ അബദ്ധവശാല്‍ കണ്ടു. 350 yen (100 രൂപാ) ഒരെണ്ണം. കൊതിതോന്നി വാങ്ങിതിന്നു.. കൊതിയും തീര്‍ന്നു കൈയിലെ കാശും തീര്‍ന്നു..

    മറുപടിഇല്ലാതാക്കൂ
  27. മാങ്ങാ എല്ലായിടത്തും മാങ്ങായല്ല റോക്സി. ചിലയിനം, ചില നാട്ടിലെ മണ്ണിൽ വളരുന്നവ, ചില കാലാവസ്ഥയിൽ വളരുന്നവ എന്നിവ മമമമാങ്ങയും മറ്റു ചിലത് വെറും ങ്ങയും ആണ്.

    മാങ്ങാ എക്സ്പേർട്ടുകൾ മാങ്ങയുടെ “മുഖ“ ലക്ഷണം കണ്ട് മധുരം കൃത്യമായി പ്രവചിക്കും. വൈദഗ്ദ്ധ്യം കുറഞവർ അണ്ടിയോടടുക്കുംപ്പോൾ മാങയുടെ പുളി അറിയും. വിരൽ‍വാഴ്ച്ച (റൂൾ ഒഫ് തം‍ബ്) അല്ഫോൺസോ, മൽ-ഗോവ എന്നീ ഇന്ത്യൻ ഇനങളും മിക്ക കെനിയൻ മാങ്ങകളും മിക്കവാറും രുചിയുള്ളവ..മാങയുടെ പേരില്ലേ അവിടെ കടകളിൾ? കടശ്ശിക്കൈക്ക് ഏറ്റവും ഹൃദ്യമായ മണം ഉള്ള മാങ്ങാ വാങ്ങുക- ഇന്നെനിക്കു പ്രാതൽ ഒരു പപ്പായയാണ്- ആരെൻകിലും കൂടുന്നോ?

    മറുപടിഇല്ലാതാക്കൂ
  28. അജ്ഞാതന്‍2:56 PM

    hi
    very nice.

    മറുപടിഇല്ലാതാക്കൂ