എന്റെ വേര്‍ഡ് പ്രസ്‌ബ്ലോഗില്‍ നിന്നും പേജ്‌പ്ലേക്സിലേയ്ക്ക് ഫീഡുകള്‍ (എനിക്കിത് എക്സ്‌പ്ലോറര്‍ പേജില്‍ തുറക്കുവാന്‍ കഴിയുന്നില്ല. എന്നാല്‍ ഫയര്‍ ഫൊക്സില്‍ തുറക്കാന്‍ കഴിയുന്നുണ്ട്) അപ്‌ഡേറ്റാവാതെ ബ്ലോക്ക് ചെയ്തിരിക്കുന്നു. സ്വാഭാവിക റബ്ബര്‍ 2006-07 ലെ കണക്കുകള്‍ പ്രസിദ്ധീകരിച്ചതിനുശേഷമാണ് ഇത് സംഭവിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്. പല ഭാഷയില്‍ പല ബ്ലോഗ് പോസ്റ്റുകളായി അല്ലെങ്കില്‍ ആരെങ്കിലും എനിക്ക് സൌജന്യമായി തരുന്ന ബ്ലോഗുകളിലൂടെ എനിക്ക് റബ്ബറിനെ സംബന്ധിക്കുന്ന കള്ളക്കണക്കുകള്‍ വെളിച്ചം കാണിക്കുവാന്‍ കഴിയും. കര്‍ഷക സംഗമം എന്ന പോസ്റ്റിന് ശേഷമുള്ള പോസ്റ്റ്ഫീഡുകളാണ് ബ്ലോക്കായിരിക്കുന്നത്. എന്റെ ഐ.എസ്‌പി മാത്രമല്ല വിദേശങ്ങളില്‍ പോലും ഇത് അപ്‌ഡേറ്റാകുന്നില്ല. സൌദിയില്‍ നിന്ന് നന്ദകുമാര്‍ എന്റെ ഫീഡ് ആഡ് ചെയത ശേഷമുള്ള ചിത്രമാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്. അതിനുശേഷമുള്ള പോസ്റ്റ് ഇതാണ്.
അതെ ഈ ഒരേ ഒരു പോസ്റ്റ് (റബ്ബര്‍ 2006-07) മാത്രമായിരുന്നു തടസം. തീയതിയും സമയവും മാറ്റിയപ്പോള്‍ മറ്റെല്ലാം അപ്‌ഡേറ്റായി.
പ്രശ്നം പരിഹരിക്കപ്പെട്ടു. മറ്റാരും ബ്ലോക്ക് ചെയ്തതല്ല എക്സ്‌പ്ലോററിലുണ്ടായ സങ്കേതിക തടസമായിരുന്നു.