ചൊവ്വാഴ്ച, ഡിസംബർ 30, 2008

കര്‍ഷകവിരുദ്ധ റബ്ബര്‍ മിസ്സിങ്ങ് അല്ലെങ്കില്‍ തിരിമറി

മാസാരംഭത്തിന് മുമ്പ് കര്‍ഷകരുടെയും ഡീലര്‍ പ്രൊസസ്സര്‍ നിര്‍മാതാക്കള്‍ എന്നിവരുടെയും പക്കല്‍ അസംസ്കൃത റബ്ബറിന്റെ ശേഖരം ഉണ്ടാവും അതിനെയാണ് മുന്‍മാസ നീക്കിയിരുപ്പ് അല്ലെങ്കില്‍ മുന്നിരിപ്പ് എന്ന് ഈ ലേഖനത്തില്‍ കാട്ടുന്നത്. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളില്‍ മുന്നിരിപ്പ്, ഉല്പാദനം, ഉപഭോഗം, കയറ്റുമതി, ഇറക്കുമതി, മിച്ച സ്റ്റോക്ക് അല്ലെങ്കില്‍ നീക്കിയിരിപ്പ് എന്നിവ വെവ്വേറെയായി പ്രസിദ്ധീകരിക്കുന്നതിനാല്‍ കണക്കിലെ കൃത്രിമം ശ്രദ്ധയില്‍ പെടുകയില്ല. അക്കൌണ്ടന്‍സി പഠിച്ച ഒരാളിനോട് കണക്കുകള്‍ എങ്ങിനെയാണ് ടാലി ചെയ്യേണ്ടത് എന്ന് പറയേണ്ട കാര്യമില്ലല്ലോ? മുന്നിരിപ്പും പ്രതിമാസ ഉല്‍പാദനവും ഇറക്കുമതിയും കൂട്ടിയാല്‍ കിട്ടുന്നതാണ് ആകെ ലഭ്യത. ആകെ ലഭ്യതയില്‍ നിന്നും ഉപഭോഗവും കയറ്റുമതിയും കുറവു ചെയ്താല്‍ മിച്ച സ്റ്റോക്ക് അല്ലെങ്കില്‍ നീക്കിയിരിപ്പ് ലഭിക്കണം. അത് ലഭിക്കാതെ വരുമ്പോള്‍ ടാലി ആക്കുന്നതിന് വേണ്ടി ചേര്‍ക്കുന്ന അക്കങ്ങളെയാണ് മിസ്സിങ്ങ് അല്ലെങ്കില്‍ തിരിമറി എന്ന് പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ബോര്‍ഡില്‍ ആഡിറ്റിങ്ങ് നടക്കാറുണ്ടെങ്കിലും അത് പൈസയുടെ കാര്യത്തില്‍ മാത്രമാണ് എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അതിനാല്‍ ആരാലും ചോദ്യം ചെയ്യപ്പെടാത്ത രീതിയില്‍ വിപണി വിലയെ നിയന്ത്രിക്കുന്നതില്‍ കണക്കിലെ തിരിമറികള്‍ക്ക് പ്രധാന പങ്കാണ് ഉള്ളത്. 1995 ഏപ്രില്‍ മുതല്‍ 2002 മാര്‍ച്ച് വരെയുള്ള മിസ്സിങ്ങ് +ve ആയിരുന്നു. എന്നുവെച്ചാല്‍ വിപണിയില്‍ ഉള്ളതിനേക്കാള്‍ കുറച്ച് കാട്ടി ദീര്‍ഘനാളത്തേയ്ക്ക് വിലയിടിക്കുന്ന തന്ത്രം. അതിന് ശേഷം -Ve മിസ്സിങ്ങ് ആണ്. ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടി വില ഉയരാതിരിക്കുവാനുള്ള നടപടിയായണത്. ഇവ ഈ സ്പ്രെഡ് ഷീറ്റുകളില്‍ കാണാം.

2007-08 വര്‍ഷത്തെ സ്ഥിതിവിവര കണക്കിന്റെ വിശകലനം റബ്ബര്‍ ബ്ലോര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുള്ള പ്രതിമാസ സ്ഥിതിവിവരക്കണക്കിലെ പ്രധാന ഭാഗങ്ങള്‍ പി.ഡി.എഫ് ഫയലുകളില്‍ നിന്നും സ്ക്രീന്‍ ഷോട്ട് ഇമേജായി ചുവടെ ചേര്‍ത്തിരിക്കുന്നതില്‍ നിന്നും കാണാവുന്നതാണ്.

ചിത്രം 1

stock-bal-07

ചിത്രം 2

head1production-07-08

ചിത്രം 3

headexport-import-07-08

ചിത്രം 4

head1consumption-07-08

ചിത്രം 5

headexport-07-08

ചിത്രം 6

stock-bal-07-08

വിശകലനം

ചിത്രം 1 ല്‍ 2007 മാര്‍ച്ച് മാസം അവസാനം ഉള്ള നീക്കിയിരിപ്പാണ് 163530 ടണ്‍. അത് 2007-08 ലെ മുന്നിരിപ്പായി മാറുന്നു. പ്രസ്തുത വര്‍ഷത്തെ ഉല്പാദനം ചിത്രം 2 ല്‍ കഴിഞ്ഞ വര്‍ഷത്തെ 852835 ടണില്‍ നിന്നും -3.2% കുറഞ്ഞ് 825345 ടണ്ണായി കുറഞ്ഞു. ഇറക്കുമതി ചിത്രം 3 ല്‍ കഴിഞ്ഞ വര്‍ഷത്തെ 89699 ല്‍ നിന്ന് കുറഞ്ഞ് 89295 ടണ്ണുായിമാറി. അപ്രകാരം ആകെ ലഭ്യത = (163530 + 825345 + 89295 ) 1078170 ടണ്‍

ഉപഭോഗം ചിത്രം 4 ല്‍ കഴിഞ്ഞ വര്‍ഷത്തെ 820305 ല്‍ നിന്നും 5% വര്‍ദ്ധനയോടെ 861455 ടണ്‍ ആയി രേഖപ്പെടുത്തി. കയറ്റുമതി ചിത്രം 5 ല്‍ 56545 ടണ്ണില്‍ നിന്നും വര്‍ദ്ധിച്ച് 60280 ആയി ഉയര്‍ന്നു. ആകെ ഉപഭോഗം = (861455 + 60280) 921735 ടണ്‍ ആയി.

ആകെ ലഭ്യതയില്‍ നിന്ന് ഉപഭോഗം കുറവ് ചെയ്താല്‍ നീക്കിയിരിപ്പ് ടാലി ആകണം. അതായത് 1078170 - 921735 = 156435 ആണ് കിട്ടുക. എന്നാല്‍ എപ്രകാരമാണ് 167120 ടണ്‍ ആയി ചിത്രം 6 ല്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിനിടയിലെ 10685 ആണ് മിസ്സിങ്ങ് ഫിഗര്‍.

rubber-statsഈ കണക്കുകള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ ലഭ്യമായത് ആണ്. എന്നാല്‍ വാര്‍ഷിക സ്ഥിതിവിവര കണക്ക് പ്രസിദ്ധീകരിക്കുന്നതില്‍ ധാരാളം മാറ്റങ്ങള്‍ കാണാന്‍ കഴിയും. അത് സൈറ്റില്‍ വരാറും ഇല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക - പ്രതിമാസ റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ || സ്പ്രെഡ് ഷീറ്റില്‍ പുതുക്കിയ റബ്ബര്‍ വിവരങ്ങള്‍

missing

വെള്ളിയാഴ്‌ച, ഡിസംബർ 26, 2008

ഷിജു അലക്സിനൊരു മറുപടി

"അങ്കിള്‍ തന്നെ അങ്കിളിന്റെ സംഭാവനയെക്കുറിച്ച് പറഞ്ഞാല്‍ പോരാ മറ്റ് ആധികാരികാമായ ഇടങ്ങളില്‍ മൂന്നാമതൊരാള്‍ അതു പ്രസിച്ചീകരിക്കണ്ടതുണ്ട് എന്നും ഞാന്‍ സൂചിപ്പിച്ചു. അതിനു അദ്ദേഹത്തിന്റെ മറുപടി, താന്‍ മറ്റുള്ളവര്‍ പറയുമ്പോഴാണു ഇതു അറിയുന്നത് എന്നും, വേറെ ആരൊക്കെയോ ഏതൊക്കെയോ സൈറ്റുകളില്‍ ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നുമായിരുന്നു. ഏതാ സൈറ്റ് എന്നു ഞാന്‍ ചൊദിക്കാന്‍ പൊയില്ലെങ്കിലും ഇപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ അതു നമ്മുടെ ചന്ദ്രേട്ടന്റെ സൈറ്റ് തന്നെയാണെന്ന് കാണുന്നു. http://keralafarmeronline.com/first-malayalam-fonts ഇതാണു അങ്കിള്‍ പറഞ്ഞ സൈറ്റെങ്കില്‍ ഇതു സഹകരണസംഘം പോലെയാണു എനിക്ക് ഇപ്പോ തോന്നുന്നത്. "എന്റെ ലെഖനം വിക്കിയിലാക്കാന്‍ സഹായിച്ചാല്‍ ഞാന്‍ നിങ്ങടെ ലേഖനവും വിക്കിയിലാക്കാന്‍ സഹായിക്കാം". ഒരു പരസ്പരസഹകരണ സംഘം."
ഷിജു അലക്സെ തെളിവുകളില്ലാതെ ഇത്തരം കുപ്രചരണം നടത്തരുത്. അങ്കില്‍ 1986 ല്‍ മലയാളം ഫോണ്ട് കമ്പ്യൂട്ടറില്‍ പ്രദര്‍ശിപ്പിച്ചു എന്നത് മാതൃഭൂമി വാര്‍ത്ത ആയിരുന്നു. ആ പത്രവാര്‍ത്തയ്ക്ക് ഒരു പ്രാധാന്യവും ഇല്ലെ? അതുപോരെ അങ്കിന്റെ കാര്യം വിക്കിയില്‍ ചേര്‍ക്കാന്‍. വിക്കിയില്‍ ഒരിടത്ത് പറയും സ്വയം പൊക്കി ലേഖനങ്ങള്‍ പാടില്ല എന്ന്. എന്നാല്‍ അത് ഞാനാണ് ചേര്‍ത്തതെങ്കില്‍ സത്യം പോലും അന്വേഷിക്കാതെ വെട്ടിമാറ്റും. അങ്കിളിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഞാനിത് വിക്കിയില്‍ ചേര്‍ത്തത് മഹാപരാധം തന്നെ അല്ലെ? അതിന് പരസ്പര സഹകരണ സംഘമെന്ന് പേരും തന്നു. അതിന് നായര്‍ സംഘമെന്ന് കമെന്റും കിട്ടി.
"പണ്ടത്തെ യാഹൂ-വെബ്ബ് ദുനിയ-മലയാളം ബ്ളോഗര്‍മാര്‍ കോപ്പിറൈറ്റ് പ്രശ്നവും, കേരള്‍സ് ഡോട്ട് കോം പ്രശ്നത്തേക്കാളും വലിയ വാര്‍ത്തയാണു ഒരു തന്നെപൊക്കി ലേഖനം വിക്കിസംരംഭങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന വാര്‍ത്ത എന്നറിഞ്ഞതില്‍ സന്തോഷം."
ഈ തന്നെപ്പൊക്കി വിശകലനം എന്താണെന്ന് അറിയണം ആദ്യം അതിന്റെ മഹത്വം മനസിലാകണമെങ്കില്‍. പൂര്‍ണമായും ഓപ്പണ്‍ ഓഫീസ് ഡോട് ഓര്‍ഗ് ഉപയോഗിച്ചുള്ള വിശകലനം എന്തെന്ന് ആദ്യം മനസിലാക്കൂ അലക്സെ. തിരുവനന്തപുരത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠനകേന്ദ്രം സ്വാപിക്കുന്നു എന്ന മംഗളം വാര്‍ത്ത അഭിമാനത്തോടെ എസ്.എം.സി ഗ്രൂപ്പില്‍ ഇട്ടല്ലോ. അവിടെ അഭിമാനിക്കേണ്ടത് ഞാനല്ലെ?
"പിന്നെ ചന്ദ്രേട്ടന്‍ പലയിടത്തും, ഇംഗ്ളീഷ്, ഹിന്ദി വിക്കികളില്‍ തന്റെ ലേഖനം ഇട്ടിട്ടു അതാരും ഡിലീറ്റിയിട്ടില്ല എന്നു പറഞ്ഞു കണ്ടു. അതു വിക്കിയിലെ ലേഖനങ്ങളുടെ താളും, യൂസേര്‍പേജും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാഞ്ഞിട്ടാണു."
ഞാന്‍ മലയാളം വിക്കിയിലും യൂസര്‍ പേജില്‍ ഇടാന്‍ തന്നെയാണ് ശ്രമിച്ചത്. ഒരു അഡ്മിന്‍ എനിക്ക് തന്ന നിര്‍ദ്ദേശം ഷിജുവിന്റെ പോസ്റ്റില്‍ കമെന്റായി ഉണ്ട്.
"ഞാന്‍ മനോരമയെക്കുറിച്ചല്ലല്ലോ പറഞ്ഞത്. അങ്ങനെ ഈ പൊസ്റ്റില്‍ പറഞ്ഞിട്ടും ഇല്ല. എന്നോട് മനോരമയെക്കുറിച്ചും അല്ല ചന്ദ്രേട്ടന്‍ പറഞ്ഞതും. വേറൊരു ടയറു കമ്പനിയുടെ കാര്യമാണു. ടയറു കമ്പനിയുടെ പേരു ഞാന്‍ ഇനി ഇവിടെ പറയണ്ടല്ലോ."
എങ്കില്‍ ആ ടയറുകമ്പനിയെക്കുറിച്ച് പറഞ്ഞതെന്തെന്ന് വ്യക്തമാക്കിക്കൂടെ?
"തിരുവനന്തപുരത്ത് രണ്ടാം അന്തര്‍ദ്ദേശീയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനത്തില്‍ അവതാരകനായി വന്ന വിക്കിപീഡിയയുടെ സ്ഥാപകനായ ജിമ്മി വെയില്‍സിനെ നേരിട്ട് കാണുകയും പ്രസ്തുത പരാതി ഞാന്‍ നേരിട്ട് അവതരിപ്പിക്കുകയും എന്റെ വിസിറ്റിംഗ് കാര്‍ഡ് അദ്ദേഹത്തിന് നല്‍കുകയും ചെയ്തു "
ഈ മലയാളം വിക്കിപ്പീഡിയയുടെ അവതാരകരെയാറരയും ജിമ്മി വെയില്‍സിന്റെ ഏഴയലത്ത് കണ്ടില്ലല്ലോ?
"ആ പഠനം ഒരു വിക്കി സംരംഭത്തിലും പ്രസിദ്ധീകരിക്കാന്‍ വിക്കിയുടെ നയം അനുവദിക്കുന്നില്ല എന്നാണു കഴിഞ്ഞ 2.5 -3 വര്‍ഷമായി പലരും പറയുന്നത്."

താങ്കള്‍ പ്രസിദ്ധീകരിച്ച വിശകലനാത്മക സ്വഭാവമുള്ള ലേഖനത്തിനു പറ്റിയ സ്ഥലം ഇതല്ല. ഇതിലെ ഉള്ളടക്കം പുസ്തക ശൈലിയില്‍ വിക്കിപുസ്തകശാ‍ലയില്‍ പ്രസിദ്ധീകരിക്കുകയാവും നല്ലത്. തികച്ചും വിജ്ഞാനകോശ സ്വഭാവമുള്ള ലേഖനങ്ങളാണ് വിക്കിപീഡിയയില്‍ പ്രസിദ്ധീകരിക്കപ്പെടേണ്ടത്. സഹകരിക്കുമല്ലോ.

Manjithkaini 15:50, 19 ജൂലൈ 2006 (UTC)
ഇതായിരുന്നു അന്നത്തെ വിലക്ക്. അതും എന്റെ സംവാദം പേജില്‍. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കല്‍ ആണ് ഇത്.
"ലെഖനത്തിലെ വിഷയത്തെ കുറിച്ച് മാത്രം സംവദിക്കുക. ഇവിടെ ജാതിയും മതവും ഒന്നും കയറ്റണ്ട. അനാവശ്യകമെന്റുകള്‍ ഡിലീറ്റുന്നു."
അതുതന്നെയാണോ സന്തോഷും, കുറുമാനും, VM ഉം മറ്റും അവതരിപ്പിച്ചിട്ടുള്ളത്? ഫാര്‍മറുടെ മേക്കിട്ട് കയറന്നത് കാണാന്‍ ഒരു സുഖം.

"ഉത്തരം മുട്ടുമ്പൊള്‍ മുണ്ടു പൊക്കി കാണിക്കുക എന്നു കേട്ടിട്ടുണ്ടൂണ്ട്. ഇവിടിപ്പോ മൈക്രോസോഫ്റ്റിനെ ഒക്കെ കൊണ്ടു വരേണ്ട വാര്യമെന്താ. മനോരമ, ടയറു കമ്പനി, മൈക്രോസോഫ്‌‌റ്റ് ഇങ്ങനെ പല വിധ മുണ്ടുകള്‍ കുറേ നാളായി പൊക്കി കൊണ്ടിരിക്കുന്നു. ഈ വഹ സാധനങ്ങള്‍ വായിക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും കൂടി സംഭാവനചെയ്യാന്‍ അനുമതി ഉള്ള ഇടമാണു വിവിധ വിക്കിസംരഭങ്ങള്‍. അല്ലാതെ അതു സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്കു മാത്രമായി തീറെഴുതി വെച്ചിട്ടൊന്നും ഇല്ല. ഈ വിഷയത്തില്‍ പ്രതികരിക്കുന്നവര്‍ ഒക്കെ സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ ഉപയോഗിക്കുന്നരായിരിക്കണം അല്ലെന്കില്‍ വിക്കി ഉപയോക്താക്കള്‍ ആയിരിക്കണം എന്ന ഡിസ്‌‌ക്ളൈമര്‍ പൊസ്റ്റില്‍ ഇട്ടിട്ടും ഇല്ല.

വിക്കിഉപയോക്തക്കാള്‍ കൂടുതലും സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ ഉപയോഗിക്കുന്നവരായിരിക്കാം. എന്നു വച്ച് മൈക്രോസോ‌‌ഫ്റ്റ് ഉപയോഗിക്കുന്നവര്‍ക്ക് അവിടെ അയിത്തമൊന്നും ഇല്ല. മനോരമയിലേയും വെബ്ബ് ദുനിയയിലേയും ടയറു കമ്പനിയിലേയും ആള്‍ക്കാര്‍ക്കും അവിടെ വരാം.

ഞാന്‍ ഈ പോസ്റ്റിന്റെ കമ്നെറ്റ് ഓപ്ഷന്‍ ഇവിടെ ക്ളോസ് ചെയ്യുന്നു. ഇനി മറുപടികള്‍ പറയാന്‍ ഉള്ളവര്‍ ഒക്കെ അവരവരുടെ ബ്ളോഗുകളീല്‍ കൂടെ പറഞ്ഞാല്‍ മതി."
ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു മറുപടി പറഞ്ഞ് കമെന്റ് ഓപ്ഷന്‍ പൂട്ടിയത് നന്നായി. ഇന്നെങ്കില്‍ ഇതുപോലുള്ള കോവാലന്മാരും അവന്റെ കിങ്കരന്മാരും ജന്മമെടുത്തെന്ന് വരും. ചിലര്‍ ചേര്‍ന്ന് വിക്കി സംരംഭങ്ങളില്‍ പോളിസി ഉണ്ടാക്കി വരുന്ന താളുകളെക്കുറിച്ച് ഒരറിവുമില്ലാത്തവരെക്കൊണ്ട് നീക്കം ചെയ്യിച്ച് മെയിലിങ്ങ് ഗ്രൂപ്പിലിരുന്ന ചര്‍ച്ചകള്‍ ചെയ്ത് തീരുമാനങ്ങളെടുത്ത് വിമര്‍ശിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ പടവാളോങ്ങുന്നവര്‍ ഉത്തരം മുട്ടിക്കത്തക്ക രീതില്‍ പോസ്റ്റുകളിട്ട് അഭിമാനം കൊള്ളുമ്പോള്‍ തനിക്കറിയാവുന്ന ഭാഷയില്‍ മറ്റുള്ളവര്‍ക്കും പ്രതികരിക്കാന്‍ കഴിയും എന്ന് ഷിജു അലക്സിനെപ്പോലുള്ളവര്‍ മറന്നുപോകുന്നു. വലിയൊരു വിക്കി സംരംഭത്തിന് അന്തസ്സുള്ള യൂണിവേഴ്സിറ്റികളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത് വലിയൊരു ക്ഷീണം തന്നെയാണ്. ഇക്കാര്യം എനിക്ക് നേരത്തെ അറിയാമായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ വിക്കിയില്‍ എത്തിച്ചേരില്ലായിരുന്നു. ഞാനഭിമാനിക്കുന്ന റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനത്തെപ്പറ്റി ഒരു വാക്കുപോലും ഉരിയാടാതെ വിക്കിയില്‍ എന്റെ സംവാദം പേജില്‍ ഇത് പ്രസിദ്ധീകരിക്കാമെന്നിരിക്കെ അതിനുപോലും സമ്മതിക്കാതെ എന്നെ ആട്ടിയോട്ടിക്കുന്നതില്‍ ചിലര്‍ വിജയം കൈവരിച്ചു. അങ്കിള്‍ എന്ന മാന്യതയുള്ള വ്യക്തിയുമായി ചേര്‍ന്ന പരസ്പരധാരണ ഉണ്ടാക്കി എന്ന ഷിജുവിന്റെ അപവാദ പ്രചരണം എത്രത്തോളം തരംതാണതാണെന്ന് പറയേണ്ടതില്ലല്ലോ.
::: VM ::: said...
സന്തോഷ്ജീ‍ീ‍ീ‍ീ!!!! ഐ കാണ്ട് ബിലീവ് ദിസ്..
ഗോപാലക്രിഷ്ണനോ?? യേതു കോവാലക്രിഷ്ണം?? ഇമ്മടെ ഈ കോവാലനാണോ>??? ( http://www.kovaalan.blogspot.com/ )

(പരസ്യമെങ്കിലും മര്യാദക്കു ശ്രദ്ധിക്കൂ സന്തോഷ്ജീ ;) സീരിയലു വിട്.. )
ഇത് നീക്കണ്ട അവിടെത്തന്നെ കിടക്കട്ടെ മുണ്ടുപൊക്കിക്കാണിക്കുന്നതിനേക്കാള്‍ നല്ല പദങ്ങള്‍ അവിടുണ്ട്.
എന്നാല്‍ സെര്‍ച്ച് എഞ്ചിനുകള്‍ ആവശ്യക്കാരന് വേണ്ടത് കണ്ടെത്തുവാനുള്ള സംവിധാനം നില നില്‍ക്കുന്നിടത്തോളം ഞാന്‍ പ്രസിദ്ധീകരിക്കുന്ന വിശകലനങ്ങള്‍ ആവശ്യക്കാരന് ലഭിക്കുകതന്നെ ചെയ്യും. മറ്റൊരിടത്തും ലഭിക്കാത്ത ഒരു വിഷയം എന്റെ മാത്രം പേജില്‍ ലഭിക്കുക എന്നത് അഭിമാനത്തിന്റെ പ്രശ്നം തന്നെയാണ്.
അനിലിന്റെ അച്ഛന്‍ മരിച്ച് മരണമന്വേഷിച്ച് ചെന്ന എന്റെ കൈവശം പട്ടമരപ്പല്ലായിരുന്നു മറിച്ച് ചിന്തയില്‍ പ്രസിദ്ധീകരിച്ച ലേഖനം ആര്‍.പി.ശിവകുമാര്‍ തിരുത്തിത്തന്നതിന്റെ പ്രിന്റൌട്ട് ആയിരുന്നു. അതിന് റബ്ബറുമായി ഒരു ബന്ധവും ഇല്ലായിരുന്നു. മരണമന്വേഷിച്ച് ചെന്ന ഞാന്‍ അന്ന് പരിമിതമായ അറിവുകള്‍ ഉണ്ടായിരുന്ന അവസരമായിരുന്നതിനാല്‍ കിട്ടുന്ന അവസരങ്ങള്‍ എന്റെ സംശയ ദൂരീകരണത്തിന് വിനിയോഗിച്ചിരുന്നു. ആ തെറ്റ് ഞാന്‍ സമ്മതിക്കുന്നു. മുമ്പും ഈ തെറ്റ് ഏറ്റ് പറഞ്ഞിരുന്നെങ്കിലും അനിലിനും കുമാറിനും തങ്ങളുടെ അച്ഛന്‍ മരിച്ച ദഃഖവുമായി കഴിഞ്ഞിരുന്ന അവസരത്തില്‍ ഞാനിത്തരത്തില്‍ ചെയ്ത ചതെറ്റ് അവരെ വേദനിപ്പിച്ചു എന്നതാണല്ലോ പുറം ലോകം അറിയാന്‍ ഇടയാക്കിയത്.
അനിലിന്റെയും കുമാറിന്റെയും അച്ഛന്റെ മരണമന്വേഷിച്ച് ചെന്ന ഞാന്‍ ചെയ്ത തെറ്റിന് ബൂലോഗരുടെ മുന്നില്‍ പരസ്യമായി മാപ്പ് ചോദിക്കുന്നു.

ബുധനാഴ്‌ച, ഡിസംബർ 24, 2008

മലയാളം മലയാളംവിക്കി എനിക്ക് വേണ്ടേ വേണ്ട

റബ്ബറിന്റെ സ്ഥിതിവിവരക്കണക്കും മലയാളം വിക്കിസംരംഭങ്ങളും എന്ന ഷിജു അലക്സിന്റെ പോസ്റ്റ് വായിക്കുന്നവര്‍ ഷിജു അലക്സ് നീക്കം ചെയ്യാത്ത ചിത്രകാരന്റെ കമെന്റ് കൂടി വായിക്കുന്നത് നല്ലതായിരിക്കും. കേരളഫാര്‍മറെപ്പറ്റി വീണുകിട്ടുന്നിടത്തെല്ലാം സഭ്യമല്ലാത്ത രീതിയില്‍ കമെന്റിടുകയും അത് തന്റെ കമെന്ററയില്‍ കൊണ്ട്പോയി ഇട്ട് സായൂജ്യമടയുകയും ചെയ്യുന്ന ചിത്രകാരന്‍. നായര്‍ എന്ന ഒറ്റക്കാരണം മതി ചിത്രകാരന് എന്നോട് വിരോധത്തിനും എതിര്‍ക്കുവാനും. ബീകോം പാസ്സായ ചിത്രകാരന് എന്റെ ഈ ഡാറ്റാ തുറന്ന് നോക്കിയാല്‍ ഒന്നും മനസിലാകുകയില്ല എന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?

സര്‍വ്വലോക സമ്മതനും, സര്‍വ്വജ്ഞനും, അറിവിന്റെ കുത്തകാവകാശിയും, പരോപകാരിയായ ചൊറിച്ചില്‍ വിദഗ്ദനുമായ ഫാര്‍മറെ വിക്കിപ്പീഡിയ പ്രവര്‍ത്തകര്‍ വാലില്‍ തൂക്കിയെടുത്ത് കംബോസ്റ്റു കുഴിയിലെറിഞ്ഞത് മഹാപാതകമായിപ്പോയി എന്നത് അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷിയായ ചിത്രകാരനെ ഏറെ ചിരിപ്പിക്കുന്നു എന്നു പറയാതെവയ്യ !

ചിരിച്ചോ മുരളീ നീ മതിയാവോളം ചിരിച്ചോ. കാരണം വിക്കി മലയാളത്തില്‍ നിന്ന് കേരളഫാര്‍മറെ വാലില്‍ തൂക്കി എറിഞ്ഞ് എന്റെ പ്രശസ്തിയും അംഗീകാരവും കൂട്ടുകയാണ് ചെയ്തത്. കാരണം സെര്‍ച്ചിലൂടെ റബ്ബര്‍ സ്ഥിതിവിവര കണക്കിലേക്കും വിശകലനങ്ങളിലേക്കും എന്റെ പേജില്‍ മാത്രം വന്നെത്തുക എന്നത് എനിക്ക് അഭിമാനം പകരുന്ന ഒന്നാണ് എന്ന് ഇന്റെര്‍നെറ്റിനെപ്പറ്റി അറിയാവുന്ന മുരളിക്കും അറിയാമെന്നുള്ളതാണല്ലോ.
മുരളീ എനിക്ക് വിക്കിമലയാളത്തിന്റെ ഒരംഗീകാരമോ അവിടൊരിടമോ വേണ്ട. ഞാന്‍ ചെയ്യേണ്ട കര്‍മ്മം ഞാന്‍ ചെയ്തു അത്രതന്നെ. വിക്കി എന്നത് എന്റേയോ മുളിയുടെയോ സ്വകാര്യ സ്വത്തല്ല.

ചൊവ്വാഴ്ച, ഡിസംബർ 23, 2008

പഠനം വിക്കി പാഠശാലയ്ക്ക യോജിച്ചതല്ല

മലയാളം വിക്കിസംരംഭങ്ങള്‍ ചിലരുടെ കുടുംബ സ്വത്ത്. സ്വതന്ത്ര വിജ്ഞാന കോശം എന്ന അര്‍ത്ഥതന്നെ നഷ്ടപ്പെടുന്നു.
ഷിജു അലക്സിന് സ്വന്തം അഭിപ്രായം "ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് മൊത്തം എന്റെ അഭിപ്രായങ്ങള്‍ മാത്രമാണു. അതിനു മലയാളം വിക്കിസംരഭങ്ങളോ മലയാളം വിക്കിപ്രവര്‍ത്തകരോ ഉത്തരവാദികള്‍ ആയിരിക്കില്ല."
ഷിജു അലക്സിന്റെ ഈ വാക്കുകളെക്കാള്‍ മറ്റെന്തു തെളിവ് വേണം വിക്കി നടത്തിപ്പിനെതിരായി?
ഇത്രയും കാലമായിട്ടും എനിക്ക് മനസിലാക്കാന്‍ കഴിയാതെ പോയ വിക്കി. ഒരു സര്‍വ്വ വിജ്ഞാന കോശം എന്ന ധാരണയേ എനിക്കുള്ളു. ഷിജു അലക്സ് പറയുന്നത് മുഴുവന്‍ സത്യങ്ങള്‍. അതിന് കാരണം താരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകള്‍ വള്ളിപുള്ളി തെറ്റാതെ ഷിജു അറിയുന്നു.
ഇത് വിക്കി മെയിങ്ങ് ലിസ്റ്റിലും
പാലക്കാട് കൊഴിഞ്ഞാമ്പാറ ഭാഗത്ത് ഒരു കൃഷ്ണേട്ടനുണ്ട്, ഭൂമി പരന്നതാണെന്നു വാദിക്കുന്ന കൃഷ്ണേട്ടന്‍. അയാളെപ്പറ്റി പത്രവാര്‍ത്തകളും ധാരാളം. മി. ഫാര്‍മറുടെ ടേബിള്‍ റബ്ബറിന്റെ താളിലാക്കിയൊരു കോമ്പ്രമൈസാണെങ്കില്‍ ആ കൃഷ്ണേട്ടനെ ഭൂമിക്കു താഴെയുമാക്കാം. ഏത്? ഇത് മഞ്ജിത്തിന്റെ അഭിപ്രായം.

"മറ്റ് ജേണലുകളില്‍ / പാഠപുസ്തകങ്ങളില്‍ ഇത് പ്രസിദ്ധീകരിക്കൂ, എന്നിട്ട് അത് റെഫറന്‍സ് ആക്കി തീര്‍ച്ചയായും റബ്ബര്‍ എന്ന ലേഖനത്തിന്റെ ഭാഗമാക്കാം." സിമീ ഈ താഴെക്കാണുന്ന റഫറന്‍സ് പോരെ?
ഇന്‍ഡ്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് വാല്യം 31, 2008 . ഇത് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പുസ്തകം.
"1986-ല്‍ മുതലുള്ള മാതൃഭൂമി പേപ്പര്‍ / പേപ്പറ്റ് കട്ടിങ്ങുകള്‍ ഒരു കൗതതുകത്തിനു പുറത്താണെങ്കില്‍ കൂടി 20 വര്‍ഷത്തിനു ശേഷം ഉപയോഗിക്കാം എന്ന ഉദ്ദേശത്തോടു കൂടി സൂക്ഷിച്ചു വച്ചിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്." ഇത് ഞാനല്ല അലക്സെ സൂക്ഷിച്ച് വെച്ചിരുന്നത്. ഇത് അങ്കിളിന്റെ പക്കല്‍ത്തന്നെ ഉള്ളതാണ്. അദ്ദേഹം സ്കാനറില്ലാത്തതുകൊണ്ട് എനിക്ക് തന്നതാണ്. അത് ഞാന്‍ മമ്പും സൂചിപ്പിച്ചിട്ടുണ്ട്.

തിങ്കളാഴ്‌ച, ഡിസംബർ 22, 2008

മലയാളം വിക്കി ഇങ്ങനെപോയാല്‍ !!!!

ഞാന്‍ ആംഗലേയത്തിലിട്ട താഴെക്കാണുന്ന ഉള്ളടക്കമാണ് ജസ്സി എന്ന ഒരു അഡ്മിനിസ്ട്രേറ്റര്‍ (രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി) മലയാളം വിക്കിബുകസില്‍ നിന്നും നീക്കം ചെയ്തത്. അതേ ഉള്ളടക്കം ആംഗലേയത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചതും നീക്കം ചെയ്യിക്കും എന്നൊരു ഭീഷണിയും മറ്റൊരാളില്‍ നിന്നുണ്ടായി. എന്റെ പഠനങ്ങള്‍ ഈ പേജില്‍ ലഭ്യമാണ്. പഠശാല എന്നാല്‍ പഠിക്കാനും പഠിപ്പിക്കാനും ഉതകുന്നതാണ് എന്നാണ് എന്റെ അറിവ്. മലയാളം വിക്കിയില്‍ വരുന്ന ലേഖനങ്ങളെ പ്രസ്തുത വിഷയവുമായി പുല ബന്ധം പോലുമില്ലാത്തവര്‍ ഇപ്രകാരം വെട്ടിമാറ്റി തങ്ങളുടെ വിക്കിയിലുള്ള ആധിപത്യം കാണിക്കുന്നത് എപ്രകാരമാണ് വിക്കിക്ക് പ്രയോജനപ്രദമാകുന്നത്?
വിക്കി ഇങ്ങനെ പറയുന്നു

വിക്കിപാഠശാലയില്‍ എഴുതപ്പെടുന്ന ലേഖനങ്ങളെല്ലാം GNU Free Documentation License പ്രകാരം സ്വതന്ത്രമാണ് (വിശദാംശങ്ങള്‍ കാണുക:Project:പകര്‍പ്പവകാശം). "താങ്കള്‍ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിര്‍പ്പുണ്ടെങ്കില്‍ ദയവായി ലേഖനമെഴുതാതിരിക്കുക." തിരുത്തുവാനും ഒഴിവാക്കുവാനും ഉള്ള യോഗ്യതകൂടെ പരിഗണിക്കേണ്ടതല്ലെ?

"ഈ ലേഖനം താങ്കള്‍ത്തന്നെ എഴുതിയതാണെന്നും അതല്ലെങ്കില്‍ പകര്‍പ്പവകാശ നിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളില്‍നിന്നും പകര്‍ത്തിയതാണെന്നും ഉറപ്പാക്കുക." വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന സര്‍ക്കാര്‍ രേഖകള്‍ പകര്‍പ്പവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ?

പകര്‍പ്പവകാശ സംരക്ഷണമുള്ള സൃഷ്ടികള്‍ ഒരു കാരണവശാലും ഇവിടെ പ്രസിദ്ധീകരിക്കരുത്.

ഈ താള്‍ നീക്കം ചെയ്യുവാനുള്ള ശ്രമത്തിലാണ്.


ശനിയാഴ്‌ച, ഡിസംബർ 20, 2008

വിക്കിബുക്സ് വാര്‍ത്തകള്‍

എന്റെ വിലപിടിപ്പുള്ള കണ്ടെത്തലുകള്‍
റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളുടെ വിശകലനം വര്‍ഷങ്ങളായി ഞാന്‍ കൈകാര്യം ചെയ്യുന്നു. അത്തരം വിവരങ്ങള്‍ എം.ബി.എ, എക്കണോമിക്സ് പി.ജി, പി.എച്ചച്.ഡി മുതലായ പഠനങ്ങള്‍ക്ക് പ്രയോജനപ്രദമാകയാല്‍ ഇന്റെര്‍ നെറ്റ് അക്സസ് ഇള്ളവര്‍ക്ക് ലഭ്യമാകത്തക്ക രീതിയില്‍ പ്രസിദ്ധീകരിക്കുന്നു. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോക്താവായ എന്നെ ഇന്നത്തെ നിലയിലെത്തിച്ചത് ലോകമെമ്പാടുമുള്ള സന്മനസ്സുള്ള ധാരാളം ഐ.ടി പ്രൊഫഷണലുകളുടെ സഹായം കൊണ്ടു തന്നെയാണ്. ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റി (ചാരിറ്റബിള്‍ സൊസൈറ്റി) യുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച എനിക്ക് റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളെക്കുറിച്ചുള്ള അറിവ് പകര്‍ന്നു തന്നതില്‍ പ്രധാനി ചങ്ങനാശേരി എസ്.ഡി കോളേജിലെ എക്കണോമിക്സ് അധ്യാപകനായ എല്‍.ഉണ്ണികൃഷ്ണന്‍ അവര്‍കള്‍ ആണ്. മുന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാള വൈസ് ചാന്‍സലറായിരുന്ന ഡോ. ശ്യാമസുന്ദരന്‍ നായര്‍ക്ക് കൈമാറിയിരുന്ന വിവരങ്ങള്‍ (ഇതൊരുദാഹരണം അന്ന് പ്രസിദ്ധീകരിച്ചത്) ലോക വ്യാപാര സംഘടനയുമായി ബന്ധപ്പെടുത്തി നടക്കുന്ന പഠനങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് അറിയിച്ചിരുന്നു. കത്തിലൂടെ അന്ന് പ്രതികരിച്ച വിദഗ്ധന്‍ അദ്ദേഹം മാത്രമായിരുന്നു. തിരുവനന്തപുരം സി.ഡി.എസ്സിലെ ഉദ്യോഗസ്ഥനും ഇപ്പോള്‍ പ്ലാനിംങ്ങ് ബോര്‍ഡ് മെംബറും ആയ ഡോ. കെ.എന്‍. ഹരിലാല്‍ അവര്‍കളുടെ നിര്‍‌ദ്ദേശാനുസരണം ഒരിക്കല്‍ എന്റെ കണ്ടെത്തലുകള്‍ കോട്ടയത്തുള്ള ഒരു കോളേജ് അധ്യാപകനായ ഉമ്മന്‍ ചെറിയാന്‍ (അദ്ദേഹവും എക്കമോമിക്സ് തന്നെയാണ് പഠിപ്പിക്കുന്നത്) അവര്‍കള്‍ക്കും പകര്‍ന്ന് നല്‍കിയിട്ടുണ്ട്. കൂടാതെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം ദേവിന്ദര്‍ ശര്‍മ്മ അവര്‍കളെയും മെയില്‍ മുഖേനയും നേരിട്ടും അറിയിക്കാറും ഉണ്ട്. എസ്.എസ്.എല്‍.സി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള എനിക്ക് ചെയ്യുവാന്‍ കഴിഞ്ഞ ഏറ്റവും വലിയ ഒരു കര്‍മ്മം തന്നെയാണ് ഇന്ത്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ വിശകലനം. റബ്ബര്‍ ടാപ്പിംഗ്, അതുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍, പശുവളര്‍ത്തല്‍, കറവ, തെങ്ങുകയറ്റം, നെല്‍കൃഷി (ഇപ്പോഴില്ലെങ്കിലും അറിവുകള്‍ ഉണ്ട്)മുതലായവയും സ്വന്തം ഹോം കമ്പ്യൂട്ടറും എഷ്യാനെറ്റ് ഡാറ്റാലൈനിന്റെ ഹോം 475 ഇന്റെര്‍ നെറ്റ് കണക്ഷനും മാത്രമുള്ള സര്‍ക്കാര്‍ സഹായമോ ആനുകൂല്യങ്ങളോ കൂടാതെ സ്വന്തം അധ്വാനത്തിലൂടെ വിയര്‍പ്പൊഴുക്കി ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. വിക്കി പേജുകളുടെ പരിപാലനത്തില്‍ ഇടപെടുവാന്‍ താല്പര്യമുണ്ടെങ്കിലും കഴിവില്ലായ്മ കാരണം വിക്കിയുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നു. വിക്കിയുടെ ഏതെങ്കിലു മൊരിടത്ത് എന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദം ലഭിക്കുന്നതു വരെ കാത്തിരിക്കാനുള്ള സന്മനസ്സ് എനിക്കുണ്ട്.
വിക്കിയെപ്പറ്റിയല്ല എനിക്കുള്ള പരാതി. ഇത്തരം ഒരു വിഷയം വിക്കിയില്‍ ആവ്ശ്യമില്ല എന്ന് വാശി പിടിക്കുന്നവരോടാണ് പരാതി.

അറിവില്ലാത്തവര്‍ വിക്കി ലേഖനങ്ങള്‍ തമസ്കരിക്കുന്നു എന്നു പരാതി

വിക്കിപീഡിയ എന്ന ആര്‍ക്കും എഴുതാനും പ്രസിദ്ധീകരിക്കാനും എഡിറ്റ് ചെയ്യാനും സൌകര്യമൊരുക്കുന്ന സംവിധാനം ഒരു പറ്റം ആളുകളുടെ അറിവില്ലായ്മ മൂലം ദൂഷിതമാവുന്നു എന്ന പരാതി. കൂടുതല്‍ വായിക്കുവാന്‍ വെബ് ദുനിയാ പേജ് കാണുക.
വിക്കി പാഠശാല നയങ്ങള്‍
വിക്കിയില്‍ നിന്നും നീക്കം ചെയ്ത മറ്റൊരു താള്‍
Wikipedia-ml not answering