മുന്‍പൊക്കെ ചിത്രകാരന്‍ പ്രതികരിച്ചിരുന്നത് അസഭ്യവര്‍ഷങ്ങളിലൂടെ ആയിരുന്നു. സന്തോഷ് ജെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ചിത്രകാരന്‍ എന്നറിയപ്പെടുന്ന മുരളിയുടെ സഹയാത്രികര്‍ സഹായത്തിനെത്തുകയും പല പല ന്യായവാദങ്ങള്‍ ബ്ലോഗ് പോസ്റ്റുകളിലൂടെ നിരത്തുകയും സ്വതന്ത്ര മാധ്യമം എന്ന ബ്ലോഗ് എന്തും പറയുവാനുള്ള സ്വാതന്ത്ര്യം ആണെന്ന് സ്ഥാപിക്കാന്‍ ഒരു പാഴ് ശ്രമം നടത്തുകയുണ്ടായി. ഐ.ടി ആക്ട് 2000 ത്തിനോ 2008 ല്‍ വന്ന ഭേദഗതിക്കോ ആരെയും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന രീതിയിലുള്ള പ്രചരണങ്ങളാണ് നടത്തിയത്. എന്നാല്‍ മുരളിയുടെ ബ്ലോഗിലെ അസഭ്യ വര്‍ഷങ്ങള്‍ അവസാനിച്ചതായി കാണുവാന്‍ സാധിക്കുന്നു. ഇപ്പോഴെന്നല്ല പലപ്പോഴായി ശ്രമിച്ചിട്ടുള്ളത് എന്നെ എപ്രകാരം പ്രകോപിതനാക്കി ചിത്രകാരന്റെ അശ്ലീലഭാഷ എന്നെക്കൊണ്ട് പോസ്റ്റുകളിലൂടെ വരുത്തിക്കാം എന്നതാണ്. ചിലര്‍ കോവാലകൃഷ്ണനായും ഇപ്പോള്‍ അനോണിക്കുട്ടനായും (നീക്കം ചെയ്ത പോസ്റ്റ് ഇമേജ് രൂപത്തില്‍) മറ്റും പ്രകോപിതനാകത്തക്ക രീതിയില്‍ എന്റെ നല്ല പ്രവര്‍ത്തനങ്ങളെപ്പോലും തമാശരൂപേണ വിമര്‍ശിക്കുകയാണ്. സഭ്യമായ ഭാഷയില്‍ വന്നിരുന്ന പോസ്റ്റുകള്‍ക്ക് പണ്ടൊക്കെ ചിത്രകാരന്റെ അശ്ലീല കമെന്റുകള്‍ മറ്റുള്ളവര്‍ നീക്കം ചെയ്യേണ്ടിവന്നിരുന്നു. അപ്രകാരം മറ്റുള്ളവര്‍ നീക്കം ചെയ്തതിനെതിരെ പ്രതികരിക്കുവാന്‍ തുറന്ന കമെന്റ് ഭരണിയില്‍ പരസ്യവും നല്‍കുന്നു.
നിയമപരമായി എന്നെ എങ്ങിനെ കുടുക്കാം എന്ന ഈ ശ്രമം ഒരിക്കലും വിജയിക്കില്ല എന്ന് മുരളിയും കൂട്ടരും മനസിലാക്കുന്നത് നന്ന്. എക്സംപ്ലററി കാരക്ടര്‍ ആയി പതിനേഴ് വര്‍ഷത്തെ പട്ടാള ജീവിതത്തില്‍ നിന്ന് വിരമിച്ച എന്നെ മര്യാദ പഠിപ്പിക്കാന്‍ ഇവരാരും വളര്‍ന്നിട്ടില്ല എന്നതാവും ശരി. സീനിയേഴ്സിനെ ബഹുമാനിക്കാനും, അനുസരിക്കാനും സഭ്യമായ ഭാഷയില്‍ സംസാരിക്കുവാനും അല്പം വിദ്യാഭ്യാസ യോഗ്യത കുറവാണെങ്കില്‍ക്കൂടി ഞാന്‍ ശീലിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി എന്നോടൊപ്പം ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന പലരും എന്നോട് കാണിക്കുന്ന സ്നേഹത്തിനും സഹകരണത്തിനും ഞാനെന്നും കടപ്പെട്ടവനായിരിക്കുകയും ചെയ്യും.
സ്കൂളുകള്‍ക്കായി ഒരു നെറ്റ്‌വര്‍ക്ക് ഉണ്ടാക്കിക്കൊടുത്തതിന് എന്നെ ആദരിക്കേണ്ട ആവശ്യം ഇല്ല എന്ന് അഭ്യര്‍ത്ഥിച്ചിട്ടുപോലും വിളവൂര്‍ക്കല്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായ ശ്രീ ഉദയകുമാര്‍ ആണ് സൈറ്റിന്റെ പേരില്‍ ഐ.റ്റി സെക്രട്ടറി ഡോ. അജയ്‌കുമാര്‍ അവര്‍കളെക്കൊണ്ട് എന്നെ ആദരിക്കുവാന്‍ തീരുമാനിച്ചത്. ഐ.റ്റി സെക്രട്ടറിയുടെ അഭാവത്തില്‍ വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ശ്രീനിവാസനാണ് പ്രസ്തുത കര്‍മ്മം നിര്‍വ്വഹിച്ചത്. അല്ലാതെ അനോണിക്കുട്ടന്‍ പറയുന്നതുപോലെ ഞാന്‍ പൊന്നാട വാങ്ങിക്കൊടുത്ത് ആദരിച്ചതൊന്നും അല്ല. ബ്ലോഗ് അക്കാദമി എന്ന പേരില്‍ മലയാളികളായ പുതുമുഖങ്ങളെ കബളിപ്പിക്കുന്നത് വെളിച്ചം കാണിച്ചതിന്റെ പേരില്‍ എന്നെ വേട്ടയാടുവാന്‍ ശ്രമിക്കുന്ന മുരളി അനോണിക്കുട്ടന്റെ പോസ്റ്റിന് പരസ്യം നല്‍കിക്കൊണ്ട് പല അടവുകളും പയറ്റുന്നു. അതിന്റെ തെളിവാണ് fsug-tvm ഗ്രൂപ്പിന് ഞാനയച്ച ക്ഷണക്കത്ത് ഇപ്രകാരം പ്രസിദ്ധീകരിച്ചത് എന്നറിയുവാന്‍ എന്റെ അറുപതാം പിറന്നാളിന് പത്തുപേരെ ക്ഷണിച്ചുകൊണ്ട് ഞാനയച്ച കത്ത് ഫോര്‍വേര്‍ഡ് ചെയ്തതിനെപ്പറ്റി (പോസ്റ്റ് നീക്കം ചെയ്തതുകാരണം ഈ ഇമേജ് പലരും കണ്ടുകാണില്ല) കണ്ടെത്തുവാന്‍ സാക്ഷാല്‍ ഗഗൂഗിളിന്റെ സഹായം തന്നെ തേടേണ്ടിവരും എന്നത്. അനോണിക്കുട്ടന്‍ കത്തിന്റെ ഇമേജായി പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രസ്തുത പോസ്റ്റ് വ്യക്തിഹത്യ ആണ് എന്നതിന് വേറെ തെളിവൊന്നും വേണമെന്നില്ലല്ലോ. എന്റെ അറുപതാം പിന്നാളാഘോഷം അപമാനിക്കപ്പെടുന്നതിലൂടെ നിസ്സഹയാരും നിരാലംബരും മനോരോഗികളുമായവരെ സംരക്ഷിക്കുന്ന അഭയഗ്രാമം എന്ന പ്രസ്ഥാനത്തെത്തന്നെ അപമാനിക്കുന്നതാണ് അനോണിക്കുട്ടന്റെ പോസ്റ്റും മുരളിയുടെ പരസ്യവും.
വിക്കിപ്പീഡിയ എന്ന പ്രസിദ്ധമായ സൈറ്റില്‍ എന്റെ കണ്ടെത്തലുകള്‍ (റബ്ബര്‍ സ്ഥിതിവിവര കണക്കിന്റെ വിശകലനം) വരുന്നതിനേക്കാള്‍ എന്റെ സൈറ്റിലും പോസ്റ്റിലും നിലനിറുത്തിക്കൊണ്ട് സെര്‍ച്ച് എഞ്ചിന്റെ സഹായത്താല്‍ ആവശ്യക്കാരന്റെ കൈകളില്‍ എത്തിക്കുന്നതാണ് മഹത്തരം എന്ന് എനിക്ക് മനസിലായത് വൈകിയാണെന്ന് മാത്രം. 2008 ലെ ഇന്‍ഡ്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് വാല്യം 31 ല്‍ ലഭ്യമായ രണ്ടു ഹെക്ടറില്‍ താഴെയുള്ള 1055885 കര്‍ഷകരില്‍ 0.96 ഹെക്ടര്‍ മാത്രമുള്ള എന്റെ വിശകലനങ്ങളിലെ തെറ്റ് ചൂണ്ടിക്കാണിക്കുവാനുള്ള കഴിവുള്ള ഒരു ബ്ലോഗറെ ആര്‍ക്കെങ്കിലും ഒന്ന് കാട്ടിത്തരാമോ?
മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
ശനിയാഴ്‌ച, ഫെബ്രുവരി 14, 2009
തിങ്കളാഴ്‌ച, ഫെബ്രുവരി 09, 2009
നിങ്ങള്‍ക്ക് വായനയില്‍ ചില്ലുകള്‍ ഒരു പ്രശ്നമാണോ?

ഒരു പേജിന്റെ ഒരേ ഭാഗമാണ് രണ്ടുരീതിയില്‍ മുകളിലും താഴെയുമായി കാണുന്നത്. മുകളില്‍ ഫിക്സ് എംഎല്‍ ആഡ്ഓണ്‍ ഡിസേബിള്‍ ചെയ്തും താഴെ എനേബിള്‍ ചെയ്തും ലഭിച്ച ചിത്രങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്.

വികടശിരോമണി ഞാന്‍ വായിക്കുന്നത് ഇക്കാണുന്നതുപോലെയാണ്.
സാങ്കേതിക വശങ്ങളൊന്നും തന്നെ സാധാരണക്കാര്‍ക്ക് ബ്ലോഗ് പ്രസിദ്ധീകരിക്കുവാനും വായിക്കുവാനും നോക്കേണ്ടകാര്യമില്ല. തല്കാലം സെര്‍ച്ച് റിസല്‍ട്ട് ഒഴിവാക്കിയാല്‍ നമുക്ക് ചില്ലുകള്‍ പ്രശ്നങ്ങളില്ലാതെ വായിക്കുവാന്‍ ഫയര്‍ഫോക്സില്‍ ഫിക്സ് എംഎല്‍ 04 എന്ന ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ സാധിക്കും. ബൂലോഗത്തുള്ള സകലമാന ബ്ലോഗുകളും ഇപ്രകാരം തെറ്റുകൂടാതെ വായിക്കുവാന്‍ കഴിയുന്നു. വികടശിരോമണി ഏത് എഡിറ്ററാണ് ഉപയോഗിക്കുന്നത് എന്ന് ഞാന്‍ നോക്കേണ്ട ആവശ്യമില്ലല്ലോ.
ഇക്കാണുന്നത് ആദ്യാക്ഷരി പ്രസിദ്ധീകിക്കുന്ന അപ്പുവിന്റെ ചില്ലക്ഷരങ്ങള്‍ ജീമെയിലില്‍ സബ്‌സ്ക്രൈബ് ചെയ്ത് എനിക്ക് പ്രശ്നമില്ലാതെ വായിക്കുവാന്‍ കഴിയുന്നതിന്റെ തെളിവാണ്.
എന്നാല്‍ ഇക്കാണുന്ന വിശ്വപ്രഭ ഇട്ട കമെന്റ് എനിക്ക് കിട്ടുമ്പോള്‍ ഇപ്രകാരം കാണുന്നു. ഇപ്രകാരം തന്നെയാണ് ചിലരുടെ കത്തുകള്‍ ജീമെയിലില്‍ ചില്ലക്ഷരങ്ങള്‍ പ്രശ്നത്തോടെ കാണുന്നത്. ഇത് ഒരു ഉദാഹരണമായി അവതരിപ്പിച്ചു എന്നേ ഉള്ളു.
കൂടാതെ താഴെക്കാണുന്ന സെറ്റിഗുകളും അനിവാര്യമാണ്.

1. Click Firefox menu: Tools:Options OR Edit Preferences
2. Select Tab Content.
3. Click Button "Advanced.." at the Fonts & Colors section.
4. Choose Language as Malayalam.
5.മുകളില്‍ Malayalam എന്നു കാണുന്ന സമയത്ത് Proportional എന്നയിടത്ത് Serif അല്ലെങ്കില്‍ Sans Serif ആവാം.
അതിനുശേഷം Serif, sans serif. monospace എന്നിവ മൂന്നിലും AnjaliOldLipi OR Meera തന്നെ എന്നുറപ്പു വരുത്തുക.
6. Default Character Encoding = Unicode (UTF-8) എന്നാണെന്ന് ഉറപ്പു വരുത്തുക.
7. Click OK, OK to close Options.
8. Close and restart Fire Fox.

ഇത്രയും കാര്യങ്ങള്‍ മനസിലാക്കിയാല്‍ പൂര്‍ണമായും വായനാ പ്രശ്നങ്ങള്‍ പരിഹരിക്കാം. സാങ്കേതികമായ കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ നമുക്ക് തെറ്റില്ലാതെ വായിക്കാന്‍ കഴിയണം. ര്‍, ന്‍, ള്‍, ണ്‍, ല്‍ മുലലായവ വാക്കുകളില്‍ വന്നാല്‍ ചില്ല് ശരിക്ക് മനസിലായില്ലയെങ്കില്‍ അര്‍ത്ഥം തന്നെ മാറിപ്പോകാം.
മേല്പറഞ്ഞത് 5.1 എന്ന ആണവച്ചില്ലിനെ 5.0 ആയി മാറ്റി പഴയരീതിയില്‍ വായിക്കുവാനാണ്.
താഴെക്കാണുന്ന ലിങ്കുകള്‍ 5.0 എന്ന പഴയതിനെ പുതിയ ആണവച്ചില്ലായി 5.0 വായിക്കുവാനുള്ളവയാണ്.
ലിനക്സ്, മലയാളം, യൂണീകോഡു് 5.1

ഫോര്‍ജാത്തവന്‍ ഫോര്‍ജുമ്പോള്‍ ഫോണ്ട് കൊണ്ട് ആറാട്ട്..
ഇവയില്‍ ഏത് രീതി തെരഞ്ഞെടുത്താലും ചില്ല് പ്രശ്നം പരിഹരിക്കപ്പെടും. 5.1 ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ "മനുഷ്യന്‍ ഒരുകാലത്തും ഉപയോഗിക്കാത്ത അവഗ്രഹം, പ്രശ്ളേഷം, 0, 100, 1000, അര, കാല്‍, മുക്കാല്‍ ചിഹ്നങ്ങള്‍, ൠ, ഌ, ൡ എന്നിവയുടെ സ്വരചിഹ്നങ്ങള്‍ എന്നിവയൊന്നും ഇല്ല കേട്ടോ" (ഇത് ഏവുരാന്റെ വാക്കുകള്‍).വെള്ളിയാഴ്‌ച, ഫെബ്രുവരി 06, 2009
ഐ.റ്റി ആക്ട് 66 ഉം 67 ഉം
IT Act 2000 പരിഷ്കരിച്ചത് IT Act 2008 ആയി ലഭ്യമാണ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അമെന്റഡ് ബില്‍ 2006 (പിഡിഎഫ് ഫയലായി കാണുക). ഇത്തരം വിഷയങ്ങളുടെ ശേഖരം ലഭ്യമാക്കുന്ന മറ്റൊരു സൈറ്റാണ് നാവി ഡോട് ഓര്‍ഗ് . ഐ.റ്റി ആക്ട് 2008 ആയി ലഭ്യമായതില്‍ 66 നെപ്പറ്റിയും 67 നെപ്പറ്റിയും ചുവടെകാണുന്ന ഇമേജില്‍ വായിക്കുവാന്‍ ചിത്രത്തില്‍ ഞെക്കുക.

തിങ്കളാഴ്‌ച, ഫെബ്രുവരി 02, 2009
എന്റെ അറുപതാം പിറന്നാള്‍ വേളയിലൊരു തിരിഞ്ഞുനോട്ടം
ഇന്ന് ഞാനെന്റെ അറുപതാം പിറന്നാള്‍ ഇവര്‍ക്കൊപ്പം ആഘോഷിക്കുന്നു.
അഭയബാലയിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ പാടിയ ഹൃദയസ്പര്‍ശിയായ ഒരു ഗാനം.
ഞാനെന്റെ അറുപത് വര്‍ഷത്തെ ജീവിതം ഇന്ന് പൂര്‍ത്തിയാക്കുകയാണ്. അമ്മയുടെ നാല്പത്തെട്ടാം വയസ്സില്‍ ജന്മം കൊണ്ട എനിക്ക് ജീവിതത്തിന്റെ പല പാതകളും പിന്നിടേണ്ടി വന്നു. ചെറുപ്പം മുതല്‍ പുസ്തകവായന എനിക്ക് താല്പര്യമില്ലാത്ത ഒരു വിഷയമായിരുന്നു. എന്നാല്‍ ഇന്റെര്‍ നെറ്റ് അക്കാര്യത്തില്‍ എന്നിലൊരു വലിയ മാറ്റം തന്നെ സൃഷ്ടിച്ചു. പല നല്ല സുഹൃത്തുക്കളെയും ഇന്റെര്‍നെറ്റ് എനിക്ക് സമ്മാനിച്ചു. 2005 ല്‍ ബ്ലോഗ് രചന തുടങ്ങുമ്പോള്‍ ഞാനൊരു മണ്ടശിരോമണി ആയിരുന്നു. പല ഐ.റ്റി പ്രൊഫഷണലുകളുടെയും മണിക്കൂറുകളുടെ പ്രയത്നം ഒന്നു കൊണ്ട് മാത്രമാണ് ഞാന്‍ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേര്‍ന്നത്. അവരെയെല്ലാം ഞാനെന്നും ഗുരു തുല്യരായി കണക്കാക്കുന്നു. വിന്‍ഡോസ് 98 ന്റെ പരിമിതികളും എന്റെ അറിവില്ലായ്മകളും മാത്രം കൈമുതലായി തുടക്കം കുറിച്ച ഞാനിന്ന് ബൂലോഗമെന്ന ഒരത്ഭുത ലോകത്താണ് എത്തിച്ചേര്‍ന്നത്. ഇന്നാണെങ്കില്‍ അനായാസം എനിക്കൊരു ബ്ലോഗറാകുവാന്‍ ബുദ്ധിമുട്ടില്ല. കാരണം ഒരു സാധാരണ ഐ.റ്റി പ്രൊഫഷണലല്ലാത്ത മലയാളിക്ക് വായിച്ച് മനസിലാക്കുവാനും സ്വന്തം ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍ മാത്രമല്ല അതുമായി ബന്ധപ്പെട്ടതെന്തും ലഭ്യമാക്കുന്ന ആദ്യാക്ഷരി തന്നെ ഏറ്റവും നല്ലരുദാഹരണം. അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും വ്യക്തി വിദ്വേഷത്തിനും കാരണമായി ഭവിച്ചിരിക്കാം. എന്നിരുന്നാലും അവരെല്ലാം എന്റെ ഗുരുമിത്രങ്ങള്‍ തന്നെയാണ്. ശരിയായി ഒരു പാരഗ്രാഫ് പോലും മലയാളത്തിലെഴുതുവാന്‍ കഴിയാതിരുന്ന എനിക്ക് എഴുത്തിന്റെ മാതൃക പലരും കാട്ടിത്തന്നു. അവരോട് എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തട്ടെ. ഐ.റ്റി പ്രൊഫഷണലുകളുടെ ഇടയില്‍ വേറിട്ട കാഴ്ചപ്പാടുമായി പ്രവര്‍ത്തിക്കുന്ന ഒരു കര്‍ഷകനെന്ന നിലയില്‍ എന്റെ കര്‍മ്മം ചെയ്യുവാനൊരു എളിയ ശ്രമം ഞാന്‍ നടത്തുന്നു. അതില്‍ പാളിച്ചകള്‍ ഉണ്ടാവാം ശരിയും ഉണ്ടാവാം. എന്റെ തെറ്റുകളെ എനിക്ക് വിശ്വാസം വരുന്ന രീതിയില്‍ ചൂണ്ടിക്കാട്ടുന്നതില്‍ മറ്റുള്ളവര്‍ വിജയിക്കുന്നിടത്താണ് ബ്ലോഗിന്റെ വിജയം.
എനിക്കെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ കൊച്ചിയിലെ ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന പ്രഥമ മലയാളം ബ്ലോഗേഴ്സ് മീറ്റ് ഒരു വിലപിടിപ്പുള്ള ഓര്‍മ്മക്കുറിപ്പ് തന്നെയാണ്. സൌഹൃദവും സ്നേഹവും പങ്കിട്ട പ്രസ്തുത വേദി പിന്നൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. അന്നത്തെ ഏറ്റവും പ്രായം ചെന്ന ബ്ലോഗര്‍ ഞാനായിരുന്നു. ഇന്ന് എന്നെ പിന്തള്ളിക്കൊണ്ട് ധാരാളം പേര്‍ എനിക്ക് വഴികാട്ടികളായി മുന്നില്‍ത്തന്നെയുണ്ട്. എന്നെക്കാള്‍ പ്രായം ചെന്നവരെ ബ്ലോഗിലായാലും നേരിട്ടായാലും ബഹുമാനിക്കണം എന്നുമാത്രമാണ് എന്റെ ആഗ്രഹം. ബൂലോഗത്ത് പിന്നീട് നടന്ന പലതും വേദനാ ജനകം ആയിപ്പോയി എന്ന് പറയുന്നതാവും ശരി. ആദ്യകാലങ്ങളില്‍ ബ്ലോഗിന് നിരക്കാത്ത ആശയങ്ങളുള്ളവ തനിമലയാളം, ചിന്ത പോലുള്ള അഗ്രിഗേറ്ററിലൂടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്നും തടയപ്പെട്ടിരുന്നു. ഇന്ന് അപ്രകാരം തടയുവാന്‍ കഴിന്ന അവസ്ഥ അല്ല എന്നു പറയുന്നതാവും ശരി. അഗ്രിഗേറ്ററുകള്‍ ധാരാളം സുലഭം ആണ് താനും.
സൌജന്യമായി നമുക്ക് ലഭിക്കുന്ന ഇടം ചില നിബന്ധനകള്‍ക്ക് വിധേയമാണെങ്കില്‍ക്കൂടി "ഐ എഗ്രി" എന്ന് ഞെക്കി വായിച്ചുപോലും നോക്കാതെ ലംഘിക്കപ്പെടുന്ന ഒരവസ്ഥയാണ് നിലവിലുള്ളത്. അവരെല്ലാം എന്നെക്കാള്‍ എത്രയോ വിദ്യാ സമ്പന്നര്‍ ആണ് എന്നോര്‍ക്കുമ്പോള്‍ ലജ്ജതോന്നുന്നു. ബൂലോഗത്തിന് മാതൃകയാക്കുവാന്‍ കഴിയുന്ന ധാരാളം ബ്ലോഗര്‍മാരും ബ്ലോഗിനികളും ഉള്ളത് അഭിമാനിക്കാവുന്ന ഒന്നു തന്നെയാണ്. ഇത്തരുണത്തില്‍ ഞാനാരുടെയും പേരുകള്‍ വ്യക്തമാക്കുന്നില്ല. യൂണികോഡെന്ന മലയാളം ഫോണ്ട് ഇന്ന് ലോകവ്യാപകമായി വായിക്കുവാനും എഡിറ്റ് ചെയ്യുവാനും പ്രസിദ്ധീകരിക്കുവാനും സാധ്യമാക്കിത്തന്ന പ്രൊഫഷണലുകളും അല്ലാത്തവരുമായ പലരെയും എന്റെ എളിയ പ്രണാമം അറിയിക്കട്ടെ. പൈറേറ്റഡ് സോഫ്റ്റ്‌വെയറുകളും ഓപ്പറേറ്റിങ്ങ് സിസ്റ്റവും ഉപയോഗിക്കുന്നതില്‍ നിന്നും എനിക്ക് ഗ്നു-ലിനക്സ് സമ്മാനിച്ച യുവ തലമുറ എനിക്ക് നല്ലൊരു വഴികാട്ടിയായി. അന്നും ഇന്നും എന്നെ സ്നേഹിക്കുന്നവരെയും പ്രായത്തില്‍ ബഹുമാനിക്കുന്നവരെയും ഞാനീ സുദിനത്തില്‍ അഭിനന്ദിക്കട്ടെ. നാളെത്തെ വാഗ്ദാനങ്ങളായ നിങ്ങള്‍ തെറ്റും ശരിയും തിരിച്ചറിയുവാന്‍ എന്നെക്കാള്‍ കഴിവുള്ളവരാണുതാനും.
ഞാന്‍ എന്നും ഓര്‍മ്മിക്കുവാന്‍ ആഗ്രഹിക്കുന്നത് സൌജന്യമായിക്കിട്ടിയ സ്പേസ് ഗൂഗിളിന്റെ നിബന്ധനകള്‍ക്കും ഞാന്‍ താമസിക്കുന്ന രാജ്യത്തിന്റെ നിയമങ്ങള്‍ക്കും വിധേയമായി രചനകള്‍ പ്രസിദ്ധീകരിക്കണം എന്നു തന്നെയാണ്. ഞാന്‍ പ്രസിദ്ധീകരിക്കുന്ന വിഷയങ്ങള്‍ക്കും അതില്‍ വരുന്ന കമെന്റുകള്‍ക്കും ഞാന്‍ തന്നെയാണ് ഉത്തരവാദി. ഇത്തരം കാര്യങ്ങള്‍ ഞാന്‍ ശിരസാ വഹിക്കുവാന്‍ ബാധ്യസ്ഥനാണ്. എന്റെ രചനകള്‍ ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ അത് ഒരിക്കലും കരുതിക്കൂട്ടി ആയിരുന്നില്ല. അതെന്റെ കര്‍മ്മമായിരുന്നു എന്നുമാത്രം ഞാന്‍ ഓര്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. എനിക്ക് നല്ലൊരു വഴിയാട്ടിയാവുന്ന ഓരോരുത്തരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.
അച്ചടക്കമില്ലാതെ വളര്‍ന്ന എന്റെ ചെറുപ്പത്തിന് അച്ചടക്കവും, മുതിര്‍ന്നവരെയും മേലുദ്യോഗസ്ഥരെയും ബഹുമാനിക്കാനും (ബൈ ഓര്‍ഡര്‍ തന്നെ), ജാതിഭേദങ്ങളുടെയും ഭാഷയുടെയും അതിര്‍ വരമ്പുകളില്ലാതെ ജീവിക്കുവാന്‍ എന്നെ പഠിപ്പിച്ചത് എന്റെ പതിനേഴ് വര്‍ഷത്തെ പട്ടാള ജീവിതമായിരുന്നു.

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)