ശനിയാഴ്‌ച, ഫെബ്രുവരി 14, 2009

ചിത്രകാരന്‍ എന്ന മുരളിയില്‍ വന്ന മാറ്റം

മുന്‍പൊക്കെ ചിത്രകാരന്‍ പ്രതികരിച്ചിരുന്നത് അസഭ്യവര്‍ഷങ്ങളിലൂടെ ആയിരുന്നു. സന്തോഷ് ജെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ചിത്രകാരന്‍ എന്നറിയപ്പെടുന്ന മുരളിയുടെ സഹയാത്രികര്‍ സഹായത്തിനെത്തുകയും പല പല ന്യായവാദങ്ങള്‍ ബ്ലോഗ് പോസ്റ്റുകളിലൂടെ നിരത്തുകയും സ്വതന്ത്ര മാധ്യമം എന്ന ബ്ലോഗ് എന്തും പറയുവാനുള്ള സ്വാതന്ത്ര്യം ആണെന്ന് സ്ഥാപിക്കാന്‍ ഒരു പാഴ് ശ്രമം നടത്തുകയുണ്ടായി. ഐ.ടി ആക്ട് 2000 ത്തിനോ 2008 ല്‍ വന്ന ഭേദഗതിക്കോ ആരെയും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന രീതിയിലുള്ള പ്രചരണങ്ങളാണ് നടത്തിയത്. എന്നാല്‍ മുരളിയുടെ ബ്ലോഗിലെ അസഭ്യ വര്‍ഷങ്ങള്‍ അവസാനിച്ചതായി കാണുവാന്‍ സാധിക്കുന്നു. ഇപ്പോഴെന്നല്ല പലപ്പോഴായി ശ്രമിച്ചിട്ടുള്ളത് എന്നെ എപ്രകാരം പ്രകോപിതനാക്കി ചിത്രകാരന്റെ അശ്ലീലഭാഷ എന്നെക്കൊണ്ട് പോസ്റ്റുകളിലൂടെ വരുത്തിക്കാം എന്നതാണ്. ചിലര്‍ കോവാലകൃഷ്ണനായും ഇപ്പോള്‍ അനോണിക്കുട്ടനായും (നീക്കം ചെയ്ത പോസ്റ്റ് ഇമേജ് രൂപത്തില്‍) മറ്റും പ്രകോപിതനാകത്തക്ക രീതിയില്‍ എന്റെ നല്ല പ്രവര്‍ത്തനങ്ങളെപ്പോലും തമാശരൂപേണ വിമര്‍ശിക്കുകയാണ്. സഭ്യമായ ഭാഷയില്‍ വന്നിരുന്ന പോസ്റ്റുകള്‍ക്ക് പണ്ടൊക്കെ ചിത്രകാരന്റെ അശ്ലീല കമെന്റുകള്‍ മറ്റുള്ളവര്‍ നീക്കം ചെയ്യേണ്ടിവന്നിരുന്നു. അപ്രകാരം മറ്റുള്ളവര്‍ നീക്കം ചെയ്തതിനെതിരെ പ്രതികരിക്കുവാന്‍ തുറന്ന കമെന്റ് ഭരണിയില്‍ പരസ്യവും നല്‍കുന്നു.
നിയമപരമായി എന്നെ എങ്ങിനെ കുടുക്കാം എന്ന ഈ ശ്രമം ഒരിക്കലും വിജയിക്കില്ല എന്ന് മുരളിയും കൂട്ടരും മനസിലാക്കുന്നത് നന്ന്. എക്സംപ്ലററി കാരക്ടര്‍ ആയി പതിനേഴ് വര്‍ഷത്തെ പട്ടാള ജീവിതത്തില്‍ നിന്ന് വിരമിച്ച എന്നെ മര്യാദ പഠിപ്പിക്കാന്‍ ഇവരാരും വളര്‍ന്നിട്ടില്ല എന്നതാവും ശരി. സീനിയേഴ്സിനെ ബഹുമാനിക്കാനും, അനുസരിക്കാനും സഭ്യമായ ഭാഷയില്‍ സംസാരിക്കുവാനും അല്പം വിദ്യാഭ്യാസ യോഗ്യത കുറവാണെങ്കില്‍ക്കൂടി ഞാന്‍ ശീലിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി എന്നോടൊപ്പം ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന പലരും എന്നോട് കാണിക്കുന്ന സ്നേഹത്തിനും സഹകരണത്തിനും ഞാനെന്നും കടപ്പെട്ടവനായിരിക്കുകയും ചെയ്യും.
സ്കൂളുകള്‍ക്കായി ഒരു നെറ്റ്‌വര്‍ക്ക് ഉണ്ടാക്കിക്കൊടുത്തതിന് എന്നെ ആദരിക്കേണ്ട ആവശ്യം ഇല്ല എന്ന് അഭ്യര്‍ത്ഥിച്ചിട്ടുപോലും വിളവൂര്‍ക്കല്‍ ഗവണ്മെന്റ് ഹയര്‍‌സെക്കന്ററി സ്കൂളിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായ ശ്രീ ഉദയകുമാര്‍ ആണ് സൈറ്റിന്റെ പേരില്‍ ഐ.റ്റി സെക്രട്ടറി ഡോ. അജയ്‌കുമാര്‍ അവര്‍കളെക്കൊണ്ട് എന്നെ ആദരിക്കുവാന്‍ തീരുമാനിച്ചത്. ഐ.റ്റി സെക്രട്ടറിയുടെ അഭാവത്തില്‍ വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ശ്രീനിവാസനാണ് പ്രസ്തുത കര്‍മ്മം നിര്‍വ്വഹിച്ചത്. അല്ലാതെ അനോണിക്കുട്ടന്‍ പറയുന്നതുപോലെ ഞാന്‍ പൊന്നാട വാങ്ങിക്കൊടുത്ത് ആദരിച്ചതൊന്നും അല്ല. ബ്ലോഗ് അക്കാദമി എന്ന പേരില്‍ മലയാളികളായ പുതുമുഖങ്ങളെ കബളിപ്പിക്കുന്നത് വെളിച്ചം കാണിച്ചതിന്റെ പേരില്‍ എന്നെ വേട്ടയാടുവാന്‍ ശ്രമിക്കുന്ന മുരളി അനോണിക്കുട്ടന്റെ പോസ്റ്റിന് പരസ്യം നല്‍കിക്കൊണ്ട് പല അടവുകളും പയറ്റുന്നു. അതിന്റെ തെളിവാണ് fsug-tvm ഗ്രൂപ്പിന് ഞാനയച്ച ക്ഷണക്കത്ത് ഇപ്രകാരം പ്രസിദ്ധീകരിച്ചത് എന്നറിയുവാന്‍ എന്റെ അറുപതാം പിറന്നാളിന് പത്തുപേരെ ക്ഷണിച്ചുകൊണ്ട് ഞാനയച്ച കത്ത് ഫോര്‍വേര്‍ഡ് ചെയ്തതിനെപ്പറ്റി (പോസ്റ്റ് നീക്കം ചെയ്തതുകാരണം ഈ ഇമേജ് പലരും കണ്ടുകാണില്ല) കണ്ടെത്തുവാന്‍ സാക്ഷാല്‍ ഗഗൂഗിളിന്റെ സഹായം തന്നെ തേടേണ്ടിവരും എന്നത്. അനോണിക്കുട്ടന്‍ കത്തിന്റെ ഇമേജായി പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രസ്തുത പോസ്റ്റ് വ്യക്തിഹത്യ ആണ് എന്നതിന് വേറെ തെളിവൊന്നും വേണമെന്നില്ലല്ലോ. എന്റെ അറുപതാം പിന്നാളാഘോഷം അപമാനിക്കപ്പെടുന്നതിലൂടെ നിസ്സഹയാരും നിരാലംബരും മനോരോഗികളുമായവരെ സംരക്ഷിക്കുന്ന അഭയഗ്രാമം എന്ന പ്രസ്ഥാനത്തെത്തന്നെ അപമാനിക്കുന്നതാണ് അനോണിക്കുട്ടന്റെ പോസ്റ്റും മുരളിയുടെ പരസ്യവും.
വിക്കിപ്പീഡിയ എന്ന പ്രസിദ്ധമായ സൈറ്റില്‍ എന്റെ കണ്ടെത്തലുകള്‍ (റബ്ബര്‍ സ്ഥിതിവിവര കണക്കിന്റെ വിശകലനം) വരുന്നതിനേക്കാള്‍ എന്റെ സൈറ്റിലും പോസ്റ്റിലും നിലനിറുത്തിക്കൊണ്ട് സെര്‍ച്ച് എഞ്ചിന്റെ സഹായത്താല്‍ ആവശ്യക്കാരന്റെ കൈകളില്‍ എത്തിക്കുന്നതാണ് മഹത്തരം എന്ന് എനിക്ക് മനസിലായത് വൈകിയാണെന്ന് മാത്രം. 2008 ലെ ഇന്‍ഡ്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് വാല്യം 31 ല്‍ ലഭ്യമായ രണ്ടു ഹെക്ടറില്‍ താഴെയുള്ള 1055885 കര്‍ഷകരില്‍ 0.96 ഹെക്ടര്‍ മാത്രമുള്ള എന്റെ വിശകലനങ്ങളിലെ തെറ്റ് ചൂണ്ടിക്കാണിക്കുവാനുള്ള കഴിവുള്ള ഒരു ബ്ലോഗറെ ആര്‍ക്കെങ്കിലും ഒന്ന് കാട്ടിത്തരാമോ?

14 അഭിപ്രായങ്ങൾ:

  1. Blog has been removed

    Sorry, the blog at anonykuttan.blogspot.com has been removed. This address is not available for new blogs.

    Did you expect to see your blog here? See: 'I can't find my blog on the Web, where is it?'

    മറുപടിഇല്ലാതാക്കൂ
  2. ആശയ സംഘട്ടനം നല്ലതാണ് പക്ഷേ അത് വ്യക്തിപരമായി മാറാതെ നോക്കുന്നതിലല്ലേ ഒരു മനുഷ്യന്റെ വിജയം?

    എന്റെ വിവാഹം, എന്റെ കുട്ടിയുടെ പിറന്നാള്‍ എന്നൊക്കെ പോസ്റ്റിടാമെങ്കില്‍ 60 വര്‍ഷം പിന്നിടുന്ന ഒരാള്‍ക്ക് എന്റെ അറുപതാം പിറന്നാള്‍ ആണ് എന്ന് കൊടുക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

    അതും ഞാന്‍ ഈ രീതിയില്‍ ആഘോഷിക്കുന്നു എന്ന് പറയുമ്പോള്‍ “ആഘോഷങ്ങള്‍” ഇങ്ങനെയും ആകാമല്ലോ എന്ന് അത് വായിക്കുന്നവരില്‍ കുറച്ച് പേര്‍ക്കെങ്കിലും മനസ്സില്‍ തോന്നുന്നുവെങ്കില്‍ അതല്ലേ ഒരാളുടെ ജീവിതത്തിലെ അഭിമാന നിമിഷം.

    പണ്ട് കോട്ടയത്തുള്ള റമ്പര്‍ ബോര്‍ഡിലെ ശാസ്ത്രജ്ഞരെ കുറിച്ചുള്ള “അഭിപ്രായങ്ങള്‍” കര്‍ഷകരായ സഹപാഠികള്‍ പറഞ്ഞ് കേട്ടിണ്ടുണ്ട്. ഇന്ത്യന്‍ റമ്പര്‍ വിപണിയെ നിയന്ത്രിക്കുന്ന “പത്രങ്ങളെ” കുറിച്ചും കോട്ടയത്തെ കര്‍ഷകരില്‍ നിന്നാണ് അറിഞ്ഞത്. കാര്‍ഷിക രംഗത്തെ നേട്ടങ്ങളെയും കോട്ടങ്ങളെയും ഒരു കര്‍ഷകന്റെ കണ്ണിലൂടെ കാണുമ്പോഴല്ലേ അത് കൂടുതല്‍ ആധികാരികമാവുക.

    മറുപടിഇല്ലാതാക്കൂ
  3. മനോജ്,
    പ്രതികരിച്ചതിനും നല്ലൊരഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍..
    നല്ല തീരുമാനമായിരുന്നു അത്.

    വിമര്‍ശിക്കുന്നവരോട് പോയിപണിനോക്കാന്‍ പറയ്...
    ഫലമുള്ള വൃക്ഷത്തിലേ കല്ലെറിയൂ...

    മറുപടിഇല്ലാതാക്കൂ
  5. വിദൂഷകന്‍-1,
    ശരിയാണ് ഫലമുള്ള വൃക്ഷം ആയതുകൊണ്ടുതന്നെയാണ് കല്ലെറിയുന്നത്.

    മറുപടിഇല്ലാതാക്കൂ
  6. ചേട്ടാ....
    ബ്ലോഗുകള്‍ അന്വേഷിച്ചു തുടങ്ങിയത് അബദ്ധമായോ എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. അഭിപ്രായങ്ങള്‍ നല്ല രീതിയില്‍ പറയുന്ന ഒരു രീതി നാം പലരും പാലിക്കുന്നില്ല എന്നതുതന്നെ കാരണം.
    അത് പോട്ടെ. പക്ഷെ ആ വഴക്കുകള്‍ കമന്റുകളില്‍ നിന്നു മാറി സ്വന്തം പോസ്റ്റിലും എത്തുന്പോള്‍ പ്രശ്നം ഒന്ന് കൂടി രൂക്ഷമാകുന്നു. ചിത്രകാരന്‍ പോസ്റ്റിട്ടതു മറന്നു കൊണ്ടല്ല ഇതു പറയുന്നതു. പക്ഷെ ഒരല്പം സംയമനം ഇരുഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെങ്കില്‍ അതൊരു തുറന്ന വഴക്കിലേക്കല്ലേ പോകുന്നത്. ഇത്രയും അസഹിഷ്ണുത വേണോ. ചര്‍ച്ചകള്‍ വ്യക്തിപരമാകുന്പോള്‍ നമുക്കു നഷ്ടമാകുന്നത് ഉള്ളിലെ നന്മയല്ലേ. Negative feelings അതെത്ര പ്രകോപനത്തിന്റെ ഫലമാണെങ്കിലും ഉള്ളില്‍ നിന്നും തികട്ടി വരുന്നതും പ്രചരിപ്പിക്കപ്പെടുന്നതും ഒഴിവാക്കാവുന്നതല്ലേ? ഒരുപാടുപേര്‍ മുന്‍വിധിയോടുകൂടി മാത്രം കാര്യങ്ങള്‍ കാണുന്ന നിലയിലേക്ക് ഇതു വളരില്ലേ?

    മറുപടിഇല്ലാതാക്കൂ
  7. അപ്പൂട്ടന്‍,
    ഞാനിടുന്ന പോസ്റ്റുകളിലോ കമെന്റുകളിലോ സഭ്യത വിട്ട് ഒരു വാക്കുപോലും പ്രസിദ്ധീകരിക്കാറില്ല. താങ്കള്‍ 2008 സെപ്റ്റംബര്‍ മുതലാണ് ബ്ലോഗില്‍ വന്നത്. അതിന് ശേഷം വായിക്കുവാന്‍ കൂടുതലായി സാധിക്കുന്നത് പുതിയ പോസ്റ്റുകളാവാം. ഒരു കാര്യം ചെയ്യുക ചിത്രകാരന്റെ പല പഴയ പോസ്റ്റുകളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അയാളുടെ പഴക്കംചെന്ന പോസ്റ്റുകള്‍ മുതല്‍ വായിച്ചു തുടങ്ങുക. എന്നിട്ട് വിലയിരുത്തുക. എന്താണ് ഈ ബൂലോഗത്ത് ആരോഗ്യകരമല്ലാത്തത് നടക്കുന്നത് എന്ന്.

    മറുപടിഇല്ലാതാക്കൂ
  8. ചേട്ടാ,
    ഞാനാരെയും ന്യായീകരിക്കുന്നില്ല. ചിത്രകാരന്റെ ഇതുപോലുള്ള പോസ്റ്റിലും ഞാന്‍ ഇതേ തരത്തില്‍ അഭിപ്രായമാണ് പറഞ്ഞത്. ചിത്രകാരന്റെ ഭാഷ ഞാന്‍ കണ്ടിട്ടുള്ളതാണ്, സരസ്വതിയുടെ പോസ്റ്റിലും ഞാന്‍ പറയുകയുണ്ടായി.

    ഞാന്‍ പറഞ്ഞു വന്നത് ഒരു പ്രവണതയെക്കുറിച്ചാണ്. അങ്ങോട്ടും ഇങ്ങോട്ടും വ്യക്തിപരമായി പരാമര്‍ശിച്ചു പോസ്റ്റിടുന്പോള്‍ അതിനൊരു അന്ത്യം കാണില്ല എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. രാഷ്ട്രീയ-മത കൊലപാതക പരന്പരകള്‍ പലതും പ്രതികാരങ്ങള്‍ ആയി വളര്‍ന്നതല്ലേ. ഇതിനെപറ്റി ചിത്രകാരന്‍ ഒരു പോസ്റ്റിടുക, അതിന് പ്രതികരണങ്ങള്‍.... അങ്ങിനെ അങ്ങിനെ ഈ പ്രശ്നം വളരുകയല്ലേ ഉള്ളു. അഭികാമ്യമായ ഒരു കാര്യമാണോ അത്? ഈ ഒരു ചോദ്യം മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം.

    വ്യക്തിപരമായി എനിക്ക് താങ്കളും ചിത്രകാരനും ഒരുപോലെ ആണ്. എന്നെക്കാള്‍ അറിവോ പ്രായമോ ഒക്കെ കൂടുതലുള്ള രണ്ടു വ്യത്യസ്ത വ്യക്തികള്‍. എന്റെ മനസ്സില്‍ തോന്നിയ ഒരു കാര്യം പറഞ്ഞു, അത്രമാത്രം. മുന്‍വിധിയോടുകൂടിയല്ല ഞാന്‍ ഒന്നും വായിക്കാറ്. അതിനൊരു സാധ്യത ഉണ്ട് എന്നെ പറഞ്ഞുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  9. Oraalkku mattoralilninnum palathum manassilaakkuvanundakum. Athu ettavum sabhyamaaya reethiyilanenkil, athalle manassinoru sukham.

    മറുപടിഇല്ലാതാക്കൂ
  10. തെക്കേടന്‍ 100% ശരിയാണ് പറഞ്ഞത്.

    മറുപടിഇല്ലാതാക്കൂ
  11. ജന്മദിനാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍..
    നല്ല തീരുമാനമായിരുന്നു അത്.

    മറുപടിഇല്ലാതാക്കൂ
  13. പിറന്നാള്‍ ആശംസകള്‍. ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു.

    ഈയൊരു ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ പരസ്പരം ചെളി വാരിയെറിയലുകള്‍ ആവശ്യമുണ്ടോ ചേട്ടാ?

    മറുപടിഇല്ലാതാക്കൂ
  14. "ഈയൊരു ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ പരസ്പരം ചെളി വാരിയെറിയലുകള്‍ ആവശ്യമുണ്ടോ ചേട്ടാ?"
    പാടില്ല എന്നാണ് എന്റെ ആഗ്രഹം. പക്ഷെ എന്നെക്കൊണ്ട് അത് ചെയ്യിച്ചെ അടങ്ങു എന്ന് തീരുമാനിച്ചാല്‍ ഞാന്‍ എന്താ ചെയ്യുക? ചിത്രകാരന്റെ പോസ്റ്റുകള്‍ക്ക് മറുപടി ഇടാന്‍ അറിയാഞ്ഞിട്ടല്ല. ഞാനത് മനപ്പൂര്‍വ്വം ഒഴിവാക്കുകയാണ്.

    മറുപടിഇല്ലാതാക്കൂ