മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
ചൊവ്വാഴ്ച, മാർച്ച് 03, 2009
എംജി യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ബ്ലോഗ് ശില്പശാല
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് വിഭാഗം ഡയറക്ടര്‍ കുര്യന്‍ കെ തോമസ് ക്ഷണിച്ചത് പ്രകാരം 01-03-09 ന് അങ്കിളും ആദര്‍ശും വളരെ നേരത്തെതന്നെ സിഎംഎസ് കോളേജില്‍ എത്തിച്ചേര്‍ന്നിരുന്നു. ഹാള്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നെന്നും ഗംഭീരമായിത്തന്നെ ക്ലാസെടുക്കാന്‍ കഴിഞ്ഞു എന്നും അങ്കിളില്‍ നിന്ന് മനസിലാക്കുവാന്‍ കഴിഞ്ഞിരുന്നു. മകള്‍ക്ക് എന്റെ പേരക്കുട്ടിയോടൊപ്പം മംഗള എക്സ്പ്രസില്‍ യാത്ര ചെയ്യേണ്ടിവന്നതിനാല്‍ മകളെ യാത്രയാക്കിയശേഷം ഞാന്‍ കോട്ടയത്തെത്തിയപ്പോഴേക്കും മൂന്നര കഴിഞ്ഞിരുന്നു. ഒന്നരമണിക്ക് ക്ലാസ് ആരംഭിച്ചു എന്നാണ് എനിക്ക് കിട്ടിയ അറിവ്. ട്രയിനില്‍ ഇരുന്നുതന്നെ ഞാന്‍ കുര്യന്‍ സാറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അപ്പോള്‍ത്തന്നെ അദ്ദേഹം വാര്യര്‍സാറിനെ കാറുമായി സ്റ്റേഷനില്‍വന്ന് എന്നെ കൂട്ടിക്കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കി. കാറിന്റെ നമ്പരും എനിക്ക് പറഞ്ഞുതന്നു. അതോടൊപ്പം എന്നെ എങ്ങിനെ തിരിച്ചറിയാം എന്നതിന് ഞാന്‍ കൊടുത്ത അടയാളം ഇളം നില ഷര്‍ട്ടും കടും നീല പാന്റും ആണ് ഞാന്‍ ധരിച്ചിട്ടുള്ളത് എന്ന വിവരവും കൈമാറി. ഞാന്‍ സ്റ്റേഷന് വെളിയിലെത്തിയതും കാറവിടെ എത്തിയതും ഒപ്പം ആയിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ശില്പശാല നടക്കുന്ന ഹാളില്‍ എത്തിച്ചേര്‍ന്നു.
പ്രൊജക്ടറിലൂടെ ആദ്യാക്ഷരിയും ആദര്‍ശിന്റെ വിവരണവും കേട്ടുകൊണ്ടാണ് ഞാനവിടെ എത്തിച്ചേര്‍ന്നത്. അവിടുണ്ടായിരുന്ന ഒരു വ്യക്തിക്ക് തീര്‍ത്താലും തീരാത്ത സംശയങ്ങള്‍ അല്പം കൂടിപ്പോയോ എന്നെനിക്ക് തോന്നി. അതിന് ശേഷം ആദര്‍ശ് കേരള സര്‍ക്കാര്‍ സൈറ്റായ മലയാളം.കേരള.ഗോവ്.ഇന്‍ എന്ന സൈറ്റും ഹാളിലുണ്ടായിരുന്നവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അടുത്തതായി റ്റീ ബ്രേക്കായിരുന്നു. തദവസരത്തില്‍ എന്റെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ അവിടെവെച്ചുതന്നെ അപ്ലോഡ് ചെയ്യുവാന്‍ പകര്‍ത്തിയത് സമയക്കുറവുമൂലം സാധിക്കാതെ പോയി. അതാണ് മുകളില്‍ കാണുന്നത്. ചായകുടിക്ക് ശേഷം ഈമെയില്‍ ഐഡി ഉണ്ടായിരുന്ന ചിലരെക്കൊണ്ട് ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന വിധം ആദര്‍ശ് കാട്ടിക്കൊടുത്തു. അക്കൂട്ടത്തില്‍ വാര്യര്‍ സാറിന്റെ മകനാണ് ആദ്യമായി ബ്ലോഗ് പ്രസിദ്ധീകരിക്കാന്‍ രംഗത്ത് വന്നത്. അവിടെവെച്ചുതന്നെ http://emmotions.blogspot.com എന്ന ഒരു ബ്ലോഗ് മറ്റൊരു വ്യക്തി പ്രസിദ്ധീകരിച്ചു. വിട്ട് വിട്ട് പവ്വര്‍ സപ്ലെ തടസ്സപ്പെട്ടെങ്കിലും കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തില്‍ തടസമുണ്ടായില്ല. ധാരാളം പെണ്‍കുട്ടികളും, മുതിര്‍ന്നവരും, യുവാക്കളും, സ്കൂള്‍ കട്ടികളും ബ്ലോഗ് ശില്പശാലയില്‍ ഉണ്ടായിരുന്നു.
അടുത്തതായി ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് എല്ലാ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമുതല്‍ പറഞ്ഞുകൊടുക്കുകയെന്നതായിരുന്നു. ആദ്യാക്ഷരിയിലൂടെ എക്സ്‌പ്ലോററില്‍ അറിയാന്‍ കഴിയാതെപോയ പോപ്പ് അപ്പും, ഫയര്‍ഫോക്സില്‍ മനസിലാക്കാന്‍ കഴിയാതെ പോയ അഞ്ജലിഓള്‍ഡ്ലിപി ഇന്‍സ്റ്റലേഷനും സാരമായി ബാധിച്ചു എന്നത് ഒരു സത്യം. കേരള സര്‍ക്കാര്‍ സൈറ്റായിരുന്നു എങ്കില്‍ ആ ബുദ്ധിമുട്ട് ആരുടെയും ശ്രദ്ധയില്‍പ്പെടാതെ നോക്കാമായിരുന്നു. ഞാന്‍ കൈകാര്യം ചെയ്ത സിസ്റ്റത്തില്‍ varamozhi editor ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കീമാനും വരമൊഴിയും ഫോണ്ടും ഒരുമിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുകയും വളരെ കുറച്ച് പേര്‍ക്ക് ഞാന്‍ ചെയ്ത രീതി പറഞ്ഞുകൊടുക്കുകയും ചെയ്തു. ഒറ്റത്തടി ആദര്‍ശ് അന്നവിടെത്തങ്ങി. എനിക്കും അങ്കിളിനും വേണാട് എക്സ്പ്രസ് പിടിക്കണം എന്നതിനാല്‍ അഞ്ചരമണിക്ക് തിരികെ പുറപ്പെടേണ്ടിവന്നു.
ആവശ്യപ്പെട്ടവര്‍ക്കെല്ലാം എന്റെ വിസിറ്റിംഗ് കാര്‍ഡ് നല്‍കുകയും എനിക്കറിയാമെന്നുള്ള സംശയങ്ങള്‍ എന്നെ ബന്ധപ്പെട്ടാല്‍ പറഞ്ഞുതരാമെന്നും പറഞ്ഞാണ് അവിടെനിന്നും പുറപ്പെട്ടത്.
03-03-09 തിങ്കളാഴ്ച ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു.
ബ്ളോഗിന്റെ നേട്ട-കോട്ടങ്ങള്‍: ചര്‍ച്ച ശ്രദ്ധേയമായി
കോട്ടയം: പത്ത് വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ഥി ഉണ്ണിമുതല്‍ എപത് പിന്നിട്ട മാധ്യമപ്രവര്‍ത്തകന്‍ എം കെ മാധവന്‍നായര്‍ വരെ പങ്കെടുത്ത ബ്ളോഗ് ശില്‍പ്പശാല ശ്രദ്ധേയമായി. മഹാത്മാഗാന്ധി സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സിഎംഎസ് കോളേജിലാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ബ്ളോഗ് എങ്ങിനെ നിര്‍മിക്കാം, ബ്ളോഗിന്റെ നേട്ടങ്ങള്‍, കോട്ടങ്ങള്‍, ബ്ളോഗെഴുത്തുകള്‍, ബ്ളോഗര്‍മാര്‍, 'ബൂ'ലോകം എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. പുതിയ ബ്ളോഗുകള്‍ നിര്‍മിച്ച്, ബ്ളോഗ് ശില്‍പ്പശാലക്ക് തുടക്കം കുറിച്ചത്. സ്വന്തമായ ബ്ളോഗുള്ള ഏഴാംക്ളാസുകാരന്‍ കേന്ദ്രീയ വിദ്യാലയ വിദ്യാര്‍ഥി ആനന്ദ്ജിത്ത് ശില്‍പ്പശാലയുടെ ശ്രദ്ധ പിടിച്ചുപറ്റി. ബ്ളോഗിങ്ങും വ്ളോഗിങും തമ്മിലള്ള വ്യത്യാസങ്ങള്‍അവകൊണ്ട് സാധാരണ ജനങ്ങള്‍ക്കുണ്ടാകുന്ന ഗുണങ്ങളും ഇറാഖ് യുദ്ധത്തിന്റെ സമയത്ത് പലകാര്യങ്ങളും പുറംലോകത്തെത്തിച്ച സലാംപാക്സ് എന്ന ബ്ളോഗറും പ്രാസാധന രംഗത്തെ വെല്ലുവിളിച്ച് ബുക്ക് റിപ്പബ്ളിക് എന്ന പേരില്‍ ബ്ളോഗെഴുത്തുകള്‍ പുസ്തകം പ്രസിദ്ധീകരിച്ചതുമൊക്കെ പുതിയ കാലത്ത് ബ്ളോഗ് എന്ന മാധ്യമത്തിന്റെ ശക്തമായ ഇടപെടലുകളായി. ഉപയോക്താവ്, സര്‍ക്കാര്‍ കാര്യം എന്നീ ബ്ളോഗുകളുടെ ഉടമയായ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചശേഷം ബ്ളോഗറായ എന്‍ പി ചന്ദ്രകുമാര്‍, കേരളഫാര്‍മര്‍ എന്നപേരില്‍ ബ്ളോഗ് ആരംഭിച്ചിട്ടുള്ള കര്‍ഷകനായ ബ്ളോഗ്ഗര്‍ എസ് ചന്ദ്രശേഖരന്‍നായര്‍, ബ്ളോഗ് നിരീക്ഷകനായ വി കെ ആദര്‍ശ്, എന്നിവര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി. ശ്രോതാക്കളുടെ നിരവധി ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ബ്ളോഗ് നിര്‍മിച്ച് കാണിച്ച് മറുപടി നല്‍കി. എംജി പ്രസിദ്ധീകരണ വിഭാഗം മേധാവി കുര്യന്‍ കെ തോമസ് സ്വാഗതം പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഒരു നല്ല തുടക്കമാണു. Blog പോലെയുള്ള സമാന്തര മാധ്യമങ്ങളെ പ്രോൽസഹിപ്പിക്കേണ്ടതു വരു കാലത്തിന്റെ ഒരു ആവ്ശ്യം തന്നെ ആണു. പുതിയ തലമുറയെ ഇതിലേക്കു കൂട്ടുന്നതു തികച്ചും അഭിന്ദർഹം തന്നെ...
മറുപടിഇല്ലാതാക്കൂചന്ദ്രേട്ടാ സി.എം.എസ് കോളജ് ബ്ലോഗ് ശില്പശാലയെപ്പറ്റി എഴുതിയ ഈ പോസ്റ്റ് നന്നായി. ഇങ്ങനെയൊരു സംഭവം നടന്നതുതന്നെ ഇങ്ങനെയാണ് അറിഞ്ഞത്.
മറുപടിഇല്ലാതാക്കൂഇന്റര്നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിച്ച് ഒരു പ്രോഗ്രാം അല്ലെങ്കില്‍ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ പോപ് അപ് ബ്ലോക്കര്‍ എനേബിള്‍ ആണെങ്കില്‍ ഡൌണ്‍ലോഡ് തുടര്‍ന്ന് അനുവദിക്കുകയില്ല എന്ന തത്വം ആരും ഓര്‍ക്കാഞ്ഞതുകാരണം (അതു നിങ്ങളുടെ ആരുടെയും കുറ്റമല്ല, മോസില്ല മാത്രം ഉപയോഗിക്കുന്നവരായതുകാരണം വന്നതാണ്) ആദ്യം ഒരു വലിയ കുഴച്ചില്‍ അവിടെയുണ്ടായതായി മനസ്സിലാക്കുന്നു. അത് ഒരു വലിയ കഷ്ടമായിപ്പോയി. ഇങ്ങനെയൊരു പോപ് അപ് ബ്ലോക്ക് വരും എന്ന വിവരം ആദ്യാക്ഷരിയില്‍ തന്നെ എഴുതിയിട്ടുണ്ടായിരുന്നിട്ടും ആരും കാണാതെ പോയി. സാരമില്ല. കഴിഞ്ഞതുകഴിഞ്ഞു. ഇനിയെങ്കിലും ശില്പശാലകളില്‍ അഞ്ജലി ഫോണ്ട് ഇന്‍സ്റ്റാളര്‍ ഉപയോഗിക്കുമ്പോള്‍ പോപ് അപ് ബ്ലോക്കര്‍ വരുന്നുണ്ടോ എന്നു നോക്കുക.
ഒരു നല്ല ശില്പശാല. എന്റെ കുറച്ച് സംശയങ്ങള്‍ ആദര്‍ശ് പരിഹരിച്ചുതന്നു. എല്ലാവര്‍ക്കും നന്ദി.
മറുപടിഇല്ലാതാക്കൂ