നോക്കുകൂലി സമരം; പണി പുനരാരംഭിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം ടെക്‌നോപാര്‍ക്കില്‍ നോക്കുകൂലി സമരം കാരണം നിര്‍ത്തിവച്ച കെട്ടിടം പണി പുനരാരംഭിക്കാന്‍ തീരുമാനം.
ഇന്‍ഫോസിസ് കമ്പനിയുടെ കാമ്പസില്‍ നടന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് 23 മുതല്‍ നിര്‍ത്തിവച്ചിരുന്നത്. കെട്ടിടനിര്‍മ്മാണത്തിന് കൊണ്ടുവന്ന കോണ്‍ക്രീറ്റ് റെഡിമിക്‌സ് ഇറക്കുന്നതിന് കയറ്റിറക്ക് തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാനാവില്ലെന്നായിരുന്നു കരാറെടുത്ത കമ്പനിയുടെ നിലപാട്. ഇതോടെ പണി നിലച്ചു.
വ്യാഴാഴ്‌ച കമ്പനി തൊഴില്‍വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ എ.വി.ഗീതാകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചു. നിയമവിരുദ്ധമായ നോക്കുകൂലി അനുവദിക്കാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.
പണി തടസ്സപ്പെടുത്തുകയാണെങ്കില്‍ കാര്‍ഡുകള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തു. ശനിയാഴ്‌ച മുതല്‍ പണി പുനരാരംഭിക്കാനാണ് തീരുമാനമായിട്ടുള്ളത്. 26 കയറ്റിറക്ക് തൊഴിലാളികളാണ് ഇവിടെയുള്ളത്.
കടപ്പാട്- മാതൃഭൂമി 30-05-09
നോക്കുകൂലി എന്ന ഗുണ്ടായിസത്തിനെതിരെ ജനം സംഘടിക്കേണ്ടിയിരിക്കുന്നു. തൊഴില്‍ ചെയ്യാന്‍ സന്മനസ്സുള്ളവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയും അവര്‍ക്ക് ന്യായമായ കൂലി ഉറപ്പാക്കിയും ഉള്ള ദാരിദ്ര്യ നിര്‍മ്മാര്‍ജനം ആരും എതിര്‍ക്കില്ല.
മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
ശനിയാഴ്‌ച, മേയ് 30, 2009
ചൊവ്വാഴ്ച, മേയ് 19, 2009
തെറ്റ് എന്റേതല്ല എന്നെ തല്ലല്ലേ
മുകളില്‍ക്കാണുന്ന ഒരു ചാര്‍ട്ട് ഞാനുണ്ടാക്കി. കോവളത്തും, പാറശ്ശാലയും, നെയ്യാറ്റിന്‍കരയും പിന്നോക്കംപോയ നീലനെക്കണ്ട് ഞാന്‍ അന്തം വിട്ടു. ഇതിനുള്ള ഡാറ്റാ സി.ഇ.ഒയുടെ സൈറ്റില്‍ എനിക്ക് കിട്ടിയതും ഇല്ല. ഞാന്‍ ശേഖരിച്ചത് 17 നുള്ള മാതൃഭൂമി ദിനപത്രത്തിലെ നാലാം പേജില്‍ നിന്ന്. അത് ചുവടെ കാണാം.
ജയിച്ച സന്തോഷത്തില്‍ കോണ്‍ഗ്രസ്സുകാരും തോറ്റ ദുഃഖത്തില്‍ മറ്റുള്ളവരും ഇത് കാണാതെപോയോ എന്നൊരു സംശയം. ബി.എസ്.പിയും ബി.ജെ.പിയും പരസ്പരം മാറിപ്പോയി എന്നതാണ് സത്യം. സംശയനിവാരണത്തിന് എനിക്ക് കേരളകൌമുദി പത്രം തൊട്ടടുത്ത വീട്ടില്‍പ്പോയി നോക്കേണ്ടിവന്നു.
തിരുത്തല്‍ ശ്രദ്ധിക്കുമല്ലോ. അപ്പോള്‍ എന്റെ തെറ്റ് പൊറുത്താലും.

ശനിയാഴ്‌ച, മേയ് 16, 2009
തിരുവനന്തപുരം ഇലക്ഷന്‍ 2009
തിരുവനന്തപുരം പാര്‍ലമെന്റ് നിയോജക മണ്ഡലത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍
Trend Full Display
Polling Percentage
വോട്ടിംഗ് ശതമാനത്തിലും ആകെ വോട്ട് ചെയ്തതും തമ്മില്‍ വ്യത്യാസം കാണുന്നു. ഉദാ. തിരുവനന്തപുരത്ത് 2993 വോട്ടിന്റെ വ്യത്യാസം. പോസ്റ്റല്‍ വോട്ടാവാം.
Trend Full Display
Polling Percentage
വോട്ടിംഗ് ശതമാനത്തിലും ആകെ വോട്ട് ചെയ്തതും തമ്മില്‍ വ്യത്യാസം കാണുന്നു. ഉദാ. തിരുവനന്തപുരത്ത് 2993 വോട്ടിന്റെ വ്യത്യാസം. പോസ്റ്റല്‍ വോട്ടാവാം.
കേരള ഇലക്ഷന്‍ റിസല്‍റ്റ് 2009
താഴെ കാണുന്ന സൈറ്റില്‍ എനിക്കൊരവകാശമോ നിയന്ത്രണമോ ഇല്ല. ഇലക്ഷന്‍ റിസല്‍റ്റ് കാണുവാനായി ഞാന്‍ ഒരു ജാലകം മാത്രമേ ഇവിടെ ലഭ്യമാക്കുന്നുള്ളു.
വ്യാഴാഴ്‌ച, മേയ് 14, 2009
എക്‌സിറ്റ് പോള്‍: യു.പി.എ. സഖ്യത്തിന് മുന്‍തൂക്കം
കേരളത്തിലും ബംഗാളിലും ഇടതിന് തിരിച്ചടി
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.പി.എ. സഖ്യത്തിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് വിവിധ ചാനലുകള്‍ നടത്തിയ എക്‌സിറ്റ് പോളുകളില്‍ സൂചന. എന്‍.ഡി.എ. സീറ്റുനിലയില്‍ തൊട്ടുപിറകെയുണ്ട്. കോണ്‍ഗ്രസ് തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും. കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷത്തിന് തിരിച്ചടിയും ചാനലുകള്‍ പ്രവചിക്കുന്നു. അതേസമയം, കേരളത്തില്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ ജനപ്രീതിക്ക് തെല്ലും ഇടിവുണ്ടായിട്ടില്ലെന്ന് സി.എന്‍.എന്‍.-ഐ.ബി.എന്‍. സര്‍വേ ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസ്സിന് ഒറ്റയ്‌ക്ക് 154 സീറ്റുകള്‍ ലഭിക്കുമെന്നാണ് 'ടൈംസ് നൗ' ചാനല്‍ നടത്തിയ എക്‌സിറ്റ് പോള്‍ പറയുന്നത്. യു.പി.എ. സഖ്യകക്ഷികള്‍ക്ക് 44 സീറ്റ് ലഭിക്കും. ബി.ജെ.പി.ക്ക് ഒറ്റയ്‌ക്ക് 142-ഉം സഖ്യകക്ഷികള്‍ക്ക് 41-ഉം സീറ്റുകള്‍ ലഭിക്കും. ഇടതുപാര്‍ട്ടികള്‍ക്ക് 38 സീറ്റും മൂന്നാം മുന്നണിക്ക് 112 സീറ്റുമാണ് 'ടൈംസ് നൗ' പ്രവചിക്കുന്നത്. ഇതനുസരിച്ച് കേരളത്തില്‍ യു.ഡി.എഫിന് പതിനഞ്ചും ഇടതുപക്ഷത്തിന് അഞ്ചും സീറ്റുകളാണ് ലഭിക്കുക. പശ്ചിമ ബംഗാളില്‍ ഇടതിന്റെ മേധാവിത്വം 35 സീറ്റുകളില്‍നിന്ന് 24 സീറ്റുകളിലേക്കു താഴുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അവിടെ കോണ്‍ഗ്രസ് അഞ്ചും തൃണമൂല്‍ കോണ്‍ഗ്രസ് 12-ഉം ബി.ജെ.പി. ഒന്നും സീറ്റ് നേടുമെന്ന് അവര്‍ പറയുന്നു. ഡാര്‍ജിലിങ് മണ്ഡലത്തില്‍ ജസ്വന്ത് സിങ് വിജയിക്കുമെന്നാണ് പ്രവചനം. ബിഹാറിലാണ് യു.പി.എ.ക്ക് വന്‍ തിരിച്ചടിയുണ്ടാവുക. ഇവിടെ ജെ.ഡി.യു. 19 സീറ്റും സഖ്യകക്ഷിയായ ബി.ജെ.പി. പത്തു സീറ്റും ഇടതുപക്ഷം ഒരു സീറ്റും നേടുമ്പോള്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റിലേക്കും ആര്‍.ജെ.ഡി.-എല്‍.ജെ.പി. സഖ്യം ആറു സീറ്റിലേക്കും താഴും. യു.പി.യില്‍ എസ്.പി. കഴിഞ്ഞ തവണത്തെ 35 സീറ്റുകളില്‍നിന്ന് 23 സീറ്റിലേക്കു താഴുമെന്നും ബി.എസ്.പി. 27 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് 13 സീറ്റുകളും ബി.ജെ.പി. സഖ്യം 17 സീറ്റുകളും നേടുമെന്നുമാണ് പ്രവചനം.
സി.എന്‍.എന്‍.-ഐ.ബി.എന്നിന്റെ പ്രവചനമനുസരിച്ച് കേരളത്തില്‍ മൂന്നു ശതമാനം വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായിട്ടുണ്ട്. എന്നാല്‍ ഇത് എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. മുസ്‌ലിം വോട്ടുകളെ ഫലപ്രദമായി സ്വാധീനിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞില്ലെന്നും മഅദനി ബന്ധം ഗുണമുണ്ടാക്കിയില്ലെന്നും ഐ.ബി.എന്‍. വിലയിരുത്തുന്നു. ബി.ജെ.പി. വോട്ടുകളില്‍ കേരളത്തിലുണ്ടായ ഇടിവ് കോണ്‍ഗ്രസ്സിനു പ്രയോജനമാകുമെന്നും ലാവലിന്‍ അഴിമതി വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്നും അവര്‍ സൂചിപ്പിക്കുന്നു. 34 ശതമാനം പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് വി.എസ്സിനെ അനുകൂലിക്കുമ്പോള്‍ ഒരു ശതമാനം മാത്രമാണ് പിണറായി വിജയനെ അനുകൂലിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ 20 ശതമാനം പേര്‍ പിന്താങ്ങുമ്പോള്‍ ആറു ശതമാനം പേര്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ തത്‌സ്ഥാനത്തേക്ക് പരിഗണിക്കുന്നു. രാജസ്ഥാന്‍, കേരളം, അസം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സും ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ബി.ജെ.പി.യും വ്യക്തമായ മുന്നേറ്റമുണ്ടാക്കും.
'ഹെഡ്‌ലൈന്‍സ് ടുഡേ' ചാനലിന്റെ സര്‍വേപ്രകാരം യു.പി.എ. സഖ്യത്തിന് 191-ഉം ബി.ജെ.പി. സഖ്യത്തിന് 180-ഉം സീറ്റുകള്‍ ലഭിക്കും. ഇടതുപക്ഷം 38 സീറ്റുകളിലും ബി.എസ്.പി.യടങ്ങുന്ന മൂന്നാം മുന്നണി 134 സീറ്റുകളിലും വിജയിക്കും. 'ഇന്ത്യ ടി.വി.'യുടെ പ്രവചനമനുസരിച്ച് യു.പി.എ.ക്ക് 195 സീറ്റുകള്‍ ലഭിക്കും. ആര്‍.ജെ.ഡി., എല്‍.ജെ.പി., എസ്.പി. എന്നിവ ചേര്‍ന്ന കുറുമുന്നണികൂടിയായാല്‍ യു.പി.എ.യുടെ ശക്തി 227 ആകാം. എന്‍.ഡി.എ.ക്ക് 189 സീറ്റും മൂന്നാം മുന്നണിക്ക് 113 സീറ്റുമാണ് അവര്‍ പ്രവചിക്കുന്നത്. 'ന്യൂസ് എക്‌സും' എ.സി. നീല്‍സനും ചേര്‍ന്നു നടത്തിയ സര്‍വേയില്‍ യു.പി.എ. 199 സീറ്റും എന്‍.ഡി.എ. 191 സീറ്റും നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ്സിന് 155-ഉം ബി.ജെ.പി.ക്ക് 153 സീറ്റുമാണ് ഒറ്റയ്‌ക്ക് നേടാന്‍ കഴിയുക. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിക്ക് 104 സീറ്റാണ് ഇവരുടെ കണക്കൂകൂട്ടല്‍. 'ന്യൂസ് 24' ചാനലും യു.ടി.വി.ഐ.യും യു.പി.എ. സഖ്യത്തിന് നേരിയ ഭൂരിപക്ഷം പ്രവചിച്ചിട്ടുണ്ട്.
കടപ്പാട് - മാതൃഭൂമി 14-05-09

തിങ്കളാഴ്‌ച, മേയ് 11, 2009
മഴവെള്ള സംഭരണം
Sunday, October 09, 2005
ഞാനെന്റെ ഒരു പഴയപോസ്റ്റ് കമെന്റുള്‍പ്പെടെ പുതുക്കുന്നു.ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ കടുത്ത ജലക്ഷാമമെന്ന് ലോകബാങ്ക്.
ഇത് മനുഷ്യന്‍തന്നെ വരുത്തിവെയ്ക്കുന്ന വിനയാണ്.
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്മെന്റ് സെന്റര്‍, ജലനിധി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഫെറോസിമന്റ് ടാങ്കുകളില്‍ മഴവെള്ളം സംഭരിക്കുന്നതിനോട് ഒരു വിയോജനക്കുറിപ്പ്.
ടാങ്കുകള്‍ നിര്‍മിക്കേണ്ടതും സംഭരിക്കേണ്ടതും പൊലുഷന്‍ കണ്ടോള്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ജല മലിനീകരണതിന് കാരണമാകുന്ന ജലമല്ലെ സംഭരിക്കേണ്ടത്? 3000 മില്ലി മീറ്റര്‍ മഴകിട്ടുന്ന കേരളത്തില്‍ ജല സംഭരണം നടതേണ്ടത് ഭൂമിയെ ശുദ്ധജലം കൊണ്ട് നിറച്ചുകൊണ്ടല്ലെ വേണ്ടത്? ഇപ്പോള്‍ത്തന്നെ ഭൂമിയുടെ കാര്‍ഷികേതര ഉപഭോഗം ക്രമാതീതമായി വര്‍ധിക്കുകയാണല്ലോ. ഭൂജലം മാലിന്യമുക്തമാക്കി സംഭരിക്കുവാനുള്ള സംവിധാനങ്ങളാണ് വേണ്ടത്. അതിനായി കിണറുകള്‍ കുഴിക്കുകയും മഴവെള്ളം ഫില്‍റ്റ് ചെയ്ത് കിണര്‍ നിറക്കുകയുമാണ് ശരിയായ പോംവഴി. കടലിലേയ്ക്ക് ഒഴുക്കിവിടുന്ന ടൈറ്റാനിയം ഫാക്ടറിയിലെ മാലിന്യങ്ങള്‍ വരുത്തിവെയ്ക്കുന്ന ദോഷം ഒരു ഉദാഹരണം മാത്രം.
മഴവെള്ളം നേരിട്ട് സംഭരിക്കുമ്പോള്‍ അത് കുടിക്കുവാന്‍ അനുയോജ്യമാണോ എന്ന് പരിശോധനയ്ക്ക് വിധേയമാക്കുന്നത് നല്ലതായിരിക്കും. മണ്ണിലൂടെ താണിറങ്ങുമ്പോള്‍ മാലിന്യങ്ങള്‍ നീക്കംചെയ്ത് (വിഷം ഒഴികെ) മനുഷ്യനാവശ്യമായ മിനറല്‍സ് ഉള്‍ക്കൊണ്ടുകൊണ്ട് ഭൂജലമായി സംഭരിക്കപ്പെടുന്നു. എന്റെ അറിവുകള്‍ പരിമിതമാണ് തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.
തിങ്കളാഴ്‌ച, മേയ് 04, 2009
ശനിയാഴ്‌ച, മേയ് 02, 2009
ബാര്‍ക്യാമ്പ് കേരള നാളെ ടെക്നോപാര്‍ക്കില്‍
2009 മേയ് 3 ന് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 ബാര്‍ക്യാമ്പ് കേരള നടക്കുകയാണ്. ഇരുന്നൂറ്റിഇരുപത്തിരണ്ടില്‍ക്കൂടുതല്‍ പ്രൊഫഷണലുകള്‍ പങ്കെടുക്കുന്ന ക്യാമ്പ് വന്‍ വിജയമാവട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം പ്രൊഫഷണലല്ലാത്ത ഞാനും അവരോടൊപ്പം പങ്കുചേരുന്നു. വിദഗ്ധര്‍ നയിക്കുന്ന സെഷനുകള്‍ . ഇനിയും സമയം വൈകിയിട്ടില്ല. തിരുവനന്തപുരത്തുണ്ടെങ്കില്‍ പങ്കെടുക്കാം. അതിനായി ഇവിടെ പേര് ചേര്‍ക്കുക. എന്തൊക്കെയാണെന്ന് മനസ്സിരുത്തി വായിക്കുക. അതല്ല ഇനി എന്തെങ്കിലും സംശയമെ മറ്റോ ഉണ്ടോ
തീരജ്യോതി റ്റി.റ്റി.ഐ മേനംകുളം കഴക്കൂട്ടം
2009 മേയ് 2 ന് തിരുവനന്തപുരത്തെ കഴക്കൂട്ടം മേനംകുളത്തുള്ള തീരജ്യോതി റ്റി.റ്റി.ഐ യില്‍ ഇന്റെര്‍നെറ്റ്, ഈമെയില്‍, ബ്ലോഗിംഗ്, സെര്‍ച്ചിംഗ്, വെബ്സൈറ്റ്, ഡൊമെയിന്‍ നെയിം, ഹോസ്റ്റിംഗ്, വരമൊഴി എഡിറ്റര്‍, മൊഴി കീമാന്‍, ഓപ്പണ്‍ ഓഫീസ് ഡോട് ഓര്‍ഗ്, ഗ്നു-ലിനക്സ് എന്നിവയെക്കുറിച്ച് ഒരു ക്ലാസെടുക്കുവാന്‍ അവസരം ലഭിച്ചു. പ്രിന്‍സിപ്പല്‍ ലളിത ടീച്ചറുടെ ക്ഷണപ്രകാരം ഞാനും ശ്രീകണ്ഠകുമാറുമൊത്ത് രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് 1.30 വരെയായിരുന്നു ക്ലാസ്സ്. സ്പെയിസിലെ വിമല്‍ ജോസഫ് വരാമെന്നേറ്റിരുന്നെങ്കിലും ജോലിത്തിരക്കുകാരണം വരാന്‍ സാധിക്കാത്തതിനാലാണ് ശ്രീകണ്ഠകുമാറിനെ ക്ഷണിച്ചതും അദ്ദേഹം പങ്കെടുത്തതും.
അതിനുശേഷം ശരണ്യ എന്ന ഒരു വിദ്യാര്‍ത്ഥിനിയെ ഇന്റെര്‍വ്യൂ ചെയ്യുകയുണ്ടായി. അത് ചുവടെ ചേര്‍ത്തിരിക്കുന്നു.
നന്ദി പ്രകാശിപ്പിച്ച വിദ്യാര്‍ത്ഥിനിയുടെ വീഡിയോ ചുവടെ ചേര്‍ത്തിരിക്കുന്നു.
ഉച്ചയൂണും അവര്‍ക്കൊപ്പം കഴിഞ്ഞാണ് ഞങ്ങള്‍ മടങ്ങിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)