തിങ്കളാഴ്‌ച, ജൂലൈ 20, 2009

അഗ്നിവേശ് ബ്ലോഗ് പൂട്ടിക്കെട്ടി.


ഗൂഗിള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നത് ഇവിടെ കാണാം. (കൈപ്പള്ളിയും അഗ്നിവേശും മാത്രം അറിയേണ്ട പ്രശ്നമല്ല എന്നാണ് ഗൂഗിളിന്റെ തീരുമാനം)
അഗ്നിവേശ് ആരാണെന്ന് എനിക്കറിയില്ല. അയാളെ നേരിട്ട് കണ്ടാലും മനസിലാവില്ല. പക്ഷെ എന്നെ അയാള്‍ക്ക് തിരിച്ചറിയാം.
ഇത്തരത്തില്‍ ഒരു സംഭവം നടന്നതുപോലും ബൂലോഗം അറിയാത്ത അവസ്ഥയിലേക്ക് നീങ്ങിയതിനാല്‍ ഞാനിവിടെ വീണ്ടും പോസ്റ്റ് ചെയ്യുകയാണ്. ഞാന്‍ സബ്സ്ക്രൈബ് ചെയ്തതിനാല്‍ കിട്ടിയ കമെന്റുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.

keralafarmer has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

"താന്‍ എന്റെ മുന്നറിയിപ്പ് നിസാരമാക്കി തള്ളിക്കളഞ്ഞു. ആരോടു് വാശി പിടിക്കണം ആരോടു് തന്ത്രപരമായി പെരുമാറണം എന്നൊന്നും തനിക്കറിയില്ല. കേരളത്തില്‍ ഇരിക്കുന്ന തന്നെ തപ്പിയെടുക്കാന്‍ Hi-Tech Cyber Crime Cellനു അധിക നേരം ഒന്നും വേണ്ടിവന്നില്ല എന്നു മനസിലായില്ലോ"
അഭിനന്ദനങ്ങള്‍ കൈപ്പള്ളി. ഇതാണ് ഏവരും മനസിലാക്കാതെ പോകുന്നതും. ചോരത്തിളപ്പ് ഇന്റെര്‍നെറ്റില്‍ നല്ലതല്ല. മറ്റുള്ളവരെ ബഹുമാനിക്കുന്നത് ഏറ്റവും വലിയ ഗുണമാണ്.

അങ്കിള്‍ has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

കൈപ്പള്ളിക്ക് അഭിനന്ദനങ്ങള്‍. ഇത്രയും mature ആയ മറുപടി നല്‍കാന്‍ താങ്കള്‍ക്ക് മനസ്സു വന്നതിനു ഈ വായനക്കാ‍രന്റെ കൂപ്പുകൈ.

കരീം മാഷ്‌ has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

കൈപ്പള്ളിക്കു അഭിനന്ദനങ്ങള്‍ !

രമേഷ് കീഴമ്പാറയോടു ഒരു വാക്ക്
ഈയിടെ ബ്ലോഗു ഒന്നും വായിക്കാറില്ലേ?
ഇത്രയും ചര്‍ച്ച ചെയ്ത ഒരു ഇഷ്യൂവിന്റെ ഭരതവാക്യമാണീ പോസ്റ്റ്.
ഇനിയും മുഴുവന്‍ കഥയും എഴുതണമെങ്കില്‍ രാമായണം ഒന്നു കൂടി വായിച്ചിട്ടു വന്നാല്‍ രാമനു സീത ആരായിരുന്നു എന്നു മനസ്സിലായില്ലങ്കില്‍ ഒന്നു കൂടി പറഞ്ഞു തരാം.
അല്ല പിന്നേ!

Prasanth Krishna has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

അനോണികള്‍ക്കും ആനനോണികള്‍ക്കും ഇത് എന്നും ഒരു പാഠമായിരിക്കട്ടെ. പറഞ്ഞാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയും എന്നല്ലേ. ഇനിയും അറിയാത്തവനെ മറ്റുള്ളവര്‍ സമ്യം പോലെ അറിയിച്ചോളും.

AGNIVESH has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

എന്ടെ ബ്ലോഗ് ആരും വായിക്കുന്നില്ല എന്നായിരിന്നു എനിക്കു പരാതി.. ഈ മാപ്പു പറച്ചിലിലൂടെയെന്കിലും എന്ടെ ബ്ലോഗ് വായിച്ചവര്‍ക്കു ഒരായിരം നന്നി..എന്ടെ ബ്ലോഗ് വായിച്ചു നല്ലതും ചീത്തയുമായ അഭിപ്രായം പറയണേ...എന്നെയും നിന്കളുടെ കൂട്ടത്തില്‍ കൂട്ടണേ..

Prasanth Krishna has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

അഗ്നിവേശ്,
തെറ്റു ചെയ്യത്ത മനുഷ്യരില്ല, ആ തെറ്റുമനസ്സിലാക്കി മേലില്‍ തെറ്റു ചെയ്യാതിരിക്കുമ്പോള്‍ അവന്‍ അരിവുള്ളവനാകുന്നു. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുക. ഇവിടെ ആരും ആരയും കൂട്ടേണ്ടതില്ല. നമുക്കു ശരിയന്നു തോന്നുന്നത് എഴുതുക വായിക്കേണ്ടവര്‍ വായിക്കും, അഭിപ്രായം അറിയിക്കേണ്ടവര്‍ അറിയിക്കും. നല്ല നല്ല പോസ്റ്റുകളുമായ് സജീവമാകുക. ഹ്യദയം നിറഞ്ഞ ആശംസകള്‍.

Prasanth Krishna has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

അഗ്നിവേശ്,
തെറ്റു ചെയ്യത്ത മനുഷ്യരില്ല, ആ തെറ്റുമനസ്സിലാക്കി മേലില്‍ തെറ്റു ആവര്‍ത്തിക്കാതിരിക്കുമ്പോള്‍ അവന്‍ അറിവുള്ളവനാകുന്നു. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുക. ഇവിടെ ആരും ആരയും കൂട്ടേണ്ടതില്ല. നമുക്കു ശരിയന്നു തോന്നുന്നത് എഴുതുക വായിക്കേണ്ടവര്‍ വായിക്കും, അഭിപ്രായം അറിയിക്കേണ്ടവര്‍ അറിയിക്കും. നല്ല നല്ല പോസ്റ്റുകളുമായ് സജീവമാകുക. ഹ്യദയം നിറഞ്ഞ ആശംസകള്‍.

☮ Kaippally കൈപ്പള്ളി ☢ has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

@ramesh keezhambra

രണ്ടു മാസം മുമ്പ് ഞാന്‍ പണ്ടെഴുതിയ ഒരു postല്‍ അഗ്നിവേശ് എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന വ്യക്തി ചില commentകള്‍ ഇട്ടിരുന്നു. അതില്‍ തെറ്റൊന്നും എനിക്ക് തോന്നിയില്ല. ഇതുപോലുള്ള commentകള്‍ ധാരാളം എനിക്ക് കിട്ടാറുള്ളതാണു് എന്ന് നിങ്ങള്‍ക്കെല്ലാര്‍ക്കും അറിയാം. അതൊന്നും ഞാന്‍ അത്ര കാര്യമായി എടുക്കാറില്ല. പക്ഷെ പിന്നെ പിന്നെ അദ്ദേഹം commentലൂടെ വീട്ടിലിരിക്കുന്നവരെ ക്കുറിച്ച് അസഭ്യം പറഞ്ഞു തുടങ്ങി. അതെല്ലാം ഞാന്‍ delete ചെയ്തിട്ട് അദ്ദേഹത്തിനു് വളരെ സൌമ്യമായി ഒരു mail അയച്ചു:

എനിക്ക് അദ്ദേഹത്തെ അറിയില്ല എന്നും, അദ്ദേഹവുമായി യാതൊരു പ്രശ്നവും ഇല്ലാത്ത സ്ഥിധിക്ക് ഈ വിധത്തിലുള്ള ഏര്‍പ്പാടു് അവസാനിപ്പിക്കുന്നതാണു ഉചിതം എന്നും പറഞ്ഞു. ഇല്ലാത്തപക്ഷം ഞാന്‍ അദേഹത്തിനെ കണ്ടുപിടിച്ചു് തക്കതായ പഠം പഠിപ്പിക്കും എന്നും പറഞ്ഞു.

പാഠം പഠിപ്പിക്കും എന്നു പറഞ്ഞതു് കക്ഷിക്ക് ഇഷ്ടമായില്ല എന്നു തോന്നുന്നു. സ്തയമായിട്ടും നല്ല ഉദ്ദേശത്തോടുകൂടിയാണു് പറഞ്ഞതു് എന്നു കക്ഷിക്ക് മനസിലായില്ല. ഉടന്‍ തന്നെ കക്ഷി എനിക്ക് ഒരു mail അയച്ചു. അതു വായിച്ചതോടെ ഇതു് ഒരു വഴിക്ക് പോകുന്ന വണ്ടിയല്ല എന്നു ഉറപ്പിച്ചു. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു.

എന്റെ പക്കലുള്ള വിവരങ്ങളോടൊപ്പം ഞാന്‍ കേരള പോലീസിന്റെ Hi-tech Cyber crime cellല്‍ പരാതി കൊടുത്തു. ഒടുവില്‍ 17-July-2009ല്‍ കക്ഷി പിടിയിലായ വിവരം ഞാന്‍ അറിഞ്ഞു. ഞാന്‍ Cyber crime cellല്‍ വിളിച്ച് case ഒന്നും charge ചെയ്യണ്ട, വെറുതെ ഒന്നു ഉപദേശിച്ച് വിടാന്‍ പറഞ്ഞു.

അജ്ഞാതചര്യ വളരെ നല്ല ഒരു കാര്യമാണു്. പറയാനുള്ള കാര്യങ്ങള്‍ ഭയമില്ലാതെ വിളിച്ചുപറയാനുള്ള അവകാശം. ആ അവകാശത്തിനു ചില നിഭന്ധനകള്‍ ഉണ്ടു. വ്യക്തികളെ അസഭ്യം പറയാനുള്ളതല്ല

അത്ര തന്നെ.

Anonymous has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

kidilan thanney.jan avivayil munpu network admin aayirunnu.ippol bajaj allianzil network admin aanu.ayaal cheytha workukal staffs paranju kettittundu. brilliant networker but internetiley samaanya maryaatha manassilaakkathathu valarey moshamaanennu jan vicharikkunnu.kaippallyodu mathramalla aarodum aarum itharam bhasha use cheyaruthu..aarodum thazhatha sobhavam aanu. managerumaayi udakki irangiyennanu kelkkunnathu

അപ്പു has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

കൈപ്പള്ളിമാഷെ, ഈ കേസ് താങ്കള്‍ ഡീലു ചെയ്ത രീതിക്കും, ആളെ പൊക്കെയെടുത്ത് ഒരു പാഠമായി ഇവിടെ പബ്ലിഷ് ചെയ്തതിനും അഭിനന്ദനങ്ങള്‍. അനോനിമിറ്റി ഒരു പരിധിക്കപ്പുറം ഒന്നുമല്ലെന്ന് എല്ലാവര്‍ക്കും ഒരു പാഠമായിരിക്കട്ടെ.

Anonymous has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

പബ്ലിഷ് ചെയ്തത് ഞാനാണ്.അല്ലാതെ കയിപ്പള്ളിയല്ല അപ്പു.

AGNIVESH has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

പബ്ലിഷ് ചെയ്തത് ഞാനാണ്.അല്ലാതെ കയിപ്പള്ളിയല്ല അപ്പു.

☮ Kaippally കൈപ്പള്ളി ☢ has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതു കേരള പോലിസിന്റെ Hi-Tech Cyber Crime Cell ആണു. ഈ case കൈകാര്യം ചെയ്തവരുടെ പേരുകള്‍ പരസ്യപ്പെടുത്തരുത് എന്നു അവര്‍ നിര്‍ബന്ധിച്ചതുകൊണ്ടാണു് ഞാന്‍ അതു ചെയ്യാത്തതു്. അവരാണു ഈ case file ചെയ്ത അഗ്നിവേശ് എന്ന ബ്ലോഗറെ പൊക്കിയതു്.

Prasanth Krishna has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

കൈപ്പള്ളീ

ഈ കേസ് കൈകാര്യം ചെയ്ത രീതി അഭിനന്ദാര്‍ഹംമാണ്. തെറ്റുചെയ്യുന്നവരെ ശിക്ഷിക്കുന്നതിലല്ല, അവര്‍ ചെയ്യുന്നത് തെറ്റാണന്ന് മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഏറ്റവും വലിയ ശരി. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി ഈ ബ്ലോഗുതന്നെ ഡിലീറ്റ് ചയ്യിക്കാമായിരുന്നു. അതിലും എത്രയോ ഉചിതമായി ഈ നടപടി. ഇത്തരം ഒരുപാട് കേസുകള്‍ ഇന്ന് ഇന്ത്യയില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ഇടയില്‍ പ്രകോപിതയാക്കിയ ഒരു കംന്ററെ ബിച്ച് എന്ന് വിളിച്ചതിന് അന്യായക്കാരി സൈബര്‍ സെല്ലിനെ സമീപിച്ച് എല്ല്ലാ ബ്ലോഗുപോസ്റ്റുകളൂം ഡിലീറ്റ് ചെയ്യിച്ച് മാപ്പുപറയുന്ന ഒരു പോസ്റ്റ് മാത്രം ഇടുവിച്ചിരുന്നു. അനനോണികളായ മറ്റുള്ളവരെ ഇകഴ്തുന്ന എല്ല ബ്ലോഗര്‍ക്കും ഇത് ഒരു പാഠമായിരിക്കട്ടെ എന്ന് പ്രത്യാശിക്കാം. ഇത്തരം നീക്കങ്ങളിലൂടെ മാത്രമേ ബ്ലോഗൊസ്ഫിയര്‍ അന്തസ്സോടെ മുന്നോട്ട് പോകൂ. കൂടുതല്‍ മാന്യരായ ബ്ലോഗര്‍മാരും ബ്ലോഗ് പോസ്റ്റുകളൂം ഉണ്ടാകൂ

AGNIVESH has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

ഈ ബ്ലോഗ് എഴുതിയതും മാപ്പുപറഞ്ഞതുമെല്ലാം എന്ടെ സ്വന്തം ഇഷ്ടപ്രകാരമാണു അല്ലാതെ കയിപ്പള്ളി പറഞ്ഞിട്ടല്ലന്ന് നിന്കള്‍ മനസ്സിലാക്കുക

അപ്പു has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

അഗ്നിവേശേ,

ക്ഷമിക്കൂ, കൈപ്പള്ളിയുടെ സ്റ്റാറ്റസ് മെസേജില്‍ നിന്നാണ് ഈ ലിങ്ക് കിട്ടിയത്. പെട്ടന്ന് അത് കൈപ്പള്ളിയുടെ പോസ്റ്റാണെന്നു കരുതിപ്പോയി:)

ഏതായാലും പബ്ലിഷ് ചെയ്തതിനു നന്ദി.

ranjankumar55 has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

തെറ്റുകള്‍ ഏററു പറഞ്ഞതു തന്നെ നല്ലകാര്യം.ബ്ലോഗു publish ചെയ്തതു അതിലും നല്ല മനസ്സിനെകാണിക്കുന്നു.

അനൂപ് അമ്പലപ്പുഴ has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

പ്രിയ അഗ്നിവേശ്,

നിന്റെ വാക്കുകളും ഭാഷയും അല്പം കടന്നുപോയി. ബ്ലോഗ് എന്ന മധ്യമത്തില്‍ മാത്രമല്ല വ്യക്തികള്‍ തമ്മില്‍ സംസാരിക്ക്മ്പോളും പരസ്പര ബഹുമാനം നിലനിര്‍ത്തണം. അതുപോട്ടെ , നീ ഈ ഒരു വിഷയം തുറന്ന് എഴുതാന്‍ ഉള്ള മനസ്സു കാണിച്ചല്ലോ. ഈ ഏറ്റുപറച്ചില്‍ ഇവിടെ കമന്റ് ഇട്ടിട്ടുള്ളവരില്‍ ഒരാള്‍ എങ്കിലും ചെയ്യുമോ എന്നു സംശയമാണ്.നിന്റെ ആ നല്ല മനസ്സിനു ഞാന്‍ വിലമതിക്കുന്നു. ഹാക്കിങ്ങ് ഒക്കെ ഉഷാറായി നടക്കുന്നുണ്ടല്ലോ അല്ലേ ? :-) എല്ലാവിധ ഭാവുകങ്ങളും ... സസ്നേഹം ...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

അഗ്നിവേശിന്റെ ബ്ലോഗിലൂടെയാണെങ്കിലും കൈപ്പള്ളിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ. അനോനിമിറ്റി ബ്ലോഗിന്റെ ശാപമാണെന്നും സിറ്റിസണ്‍ ജേര്‍ണ്ണലിസത്തിന്റെ അനന്തസാധ്യതകള്‍ തുറന്നു തരുന്ന ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാണതെന്നും ഞാന്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ അനോനിമിറ്റിയെ എതിര്‍ത്ത എന്നെ പരിഹസിക്കാനാണ് പല ബ്ലോഗ് പുലികളും മുതിര്‍ന്നത്. ഏതായാലും അനോനിയായി എന്തും എഴുതാമെന്ന് കരുതുന്നവര്‍ക്ക് നല്ല പാഠമായിരിക്കും ഈ കേസ് എന്നതില്‍ സന്തോഷമുണ്ട്. കേരള പോലിസിന്റെ Hi-Tech Cyber Crime Cell ന്റെ കാര്യശേഷിയെയും അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.

സുതീഷ്ണന്‍ has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

കൈപ്പള്ളീ,
കാര്യങ്ങള്‍ ഇത്ര ഭംഗിയായും അന്തസ്സോടെയും കൈകാര്യം ചെയ്തുവല്ലോ. വളരെ നന്നായി.
ബ്ളോഗിങ്ങ്‌ ആര്‍ക്കും എന്തും എഴുതിവെക്കാവുന്ന പൊതുചുമരുകളാകാതിരിക്കാന്‍ ഇതുപോലെ നമ്മളെല്ലാം എന്നെന്നും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

AGNIVESH has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

ഒരു കാര്യം നിന്കള്‍ എല്ലാവരും മനസ്സിലാക്കുക.. ഞാന്‍ anonymous ആയിട്ടല്ല സഭ്യതര ഭാഷയെഴുതിയത്.എന്ടെ id use ചെയ്താണ്

i am agnivesh. thank you for your words.ഒരു കാര്യം നിന്കള്‍ എല്ലാവരും മനസ്സിലാക്കുക.. ഞാന്‍ anonymous ആയിട്ടല്ല സഭ്യതര ഭാഷയെഴുതിയത്.എന്ടെ id use ചെയ്താണ്.അതിനാലാണ് സൈബര്‍ സെല്ലിന് എന്നെ പിടിക്കാനായത്.id use ചെയ്താല്‍ എനിക്കു വേണമെന്കിലും (അധികാരമുന്ഡെന്കില്‍) ആരെയും കന്ഡെത്താന്‍ കഴിയും.

അടിക്കറിപ്പ് - ഒരു സീനിയര്‍ ബ്ലോഗറായ കൈപള്ളിയേയും കുടുമ്പത്തേയും അനോണിയായി വന്നു തെറി വിളിച്ച മറ്റൊരു ബ്ലോഗറെ കണ്ടുപിടിച്ച് മാപ്പ് പറയിപ്പിച്ച സൈബര്‍ ക്രൈം സെല്ലിനു അഭിനന്ദനങ്ങള്‍.

കൈപ്പള്ളി ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇട്ടത് കാണുക.

Anonymity വരുത്തി വെച്ച വിന


18 അഭിപ്രായങ്ങൾ:

 1. Here is a saying "Give respect and Take respect,"
  I think everybody must keep these words in mind.

  Always elders should be a model to the youth.
  Listen to the Young, They may have new and valuable ideas even if their way of expression is different, that doesnt mean they are wrong .. be polite ...be loving .. the world is so dull without the laughter and Enthusiasm of the Youth .. move with them Do not order but just covey the message they will catch it or realize soon..
  the Youth are good at heart believe me I work with the new generation I know they are just like mirrors...

  Be patient Be polite Be loving Peace be with you all ..
  മാണിക്യം http://maaanikyamisin.blogspot.com/

  മറുപടിഇല്ലാതാക്കൂ
 2. മാണിക്യം
  താങ്കൾ പറഞ്ഞതു് എനിക്കങ്ങോട്ടി മനസിലായില്ല.
  വെറുതെ ഇരിക്കുന്ന എന്നേയും എന്റെ കുടുമ്പത്തിനെയും അസഭ്യം പറഞ്ഞപ്പോൾ അവനോടു് മര്യാതക്ക് പറഞ്ഞു നോക്കി. കേട്ടില്ല.

  അപ്പോൾ ഉപദേശം അദ്ദേഹത്തിനു ഇഷ്ടപ്പെട്ടില്ല.
  വീണ്ടും അതെ സ്വഭാവം തുടരുമ്പോൾ ഞാൻ അവന്റെ Enthusuasm and Laughter with മാങ്ങാത്തൊലി കണ്ടോണ്ടിരിക്കണം എന്നാണോ. മാണിക്ക്യത്തിനു ചിലപ്പോൾ കഴിഞ്ഞെന്നിരിക്കും. ഞാൻ തിരുവനന്തപുരത്ത് ഇല്ലാത പോയതു് അവന്റെ നല്ല സമയം.

  It always sounds cool to advice others about experiences you've never had. When it happens to you, you would know ow it feels. I don't know where you get the nerve to advice me about "Moving with the youth" when they throw crap at me. I am not a social worker, nor am I here to take crap from people I don't give a damn about. Why should I care about some low life looser in Kerala.

  And believe me whatever lesson this kid learned by messing with me will serve him good for the rest of his life. Now he will think twice before verbally abusing anyone's family.

  മറുപടിഇല്ലാതാക്കൂ
 3. നല്ല കാര്യം !

  ആണോ?
  തൊട്ടതിനും പിടിച്ചതിനുമെല്ലാം പ്രൈമറി സ്കൂളില്‍ പിച്ചി മാന്തി കേസുപോലെ പരാതികൊടുക്കുന്നത് ഒരു നല്ല പ്രവണതയല്ല. സൈബര്‍ സെല്ലിന് ഇപ്പോള്‍ കാര്യമായ പണിയൊന്നുമില്ലാത്തതിനാല്‍ നല്ല ആവേശത്തിലാണ്, ഈ ആവേശം തണുക്കുകയോ, തെളിവുകളില്ലാത്ത രീതിയിലേക്ക് പിച്ചലും മാന്തലും മാറുകയോ, ചെയ്യാതിരിക്കട്ടെ എന്ന് മാത്രമേ എനിക്ക് അഭിപ്രായപ്പെടാനുള്ളൂ.

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍11:19 AM

  ഇതു കൈപ്പള്ളിയും അഗ്നിവേഷും തമ്മിലുള്ള ഒരു ചെറിയ പ്രശ്നം, വേണ്ട രീതിയില്‍‍ കൈപ്പള്ളി ഈ വിഷയം കൈകാര്യം ചെയ്യുകയും ഭാവി‌യില്‍‍ ഇത്തരം പ്രവണതകള്‍‍ ആവര്‍‍ത്തിക്കാതിരിക്കാന്‍‍ കൈപ്പള്ളി ഒരു പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. ‍‍

  എന്നിരിക്കെ ഈ വിഷയം അഗ്നിവേഷിന്റെ പോസ്റ്റില്‍ (ഡിലീറ്റിയത്)‍ നിന്നും പൊക്കിയെടുത്ത് ‌ക്മന്റും പോസ്റ്റും എടുത്തിട്ട് വീണ്ടും ആ വിഴുപ്പലക്കണോ ഫാര്‍‍മര്‍‍ സാറേ...ഇനിയെങ്കിലും വെറുതെ വിട്ടു കൂടെ.. തെറ്റു തിരുത്താനുള്ള അവസരമെങ്കിലും നല്‍കൂ.

  അഗ്നിവേഷ് യൂസര്‍‍ ഐഡി ഉപയോഗിച്ചാണ് കമന്റിയതെന്നിരിക്കെ അയാളെ അനോണി എന്നു വിളിക്കുന്നതിലെ യുക്തിയും മനസ്സിലാകുന്നില്ല. അങ്ങനെയാണെങ്കില്‍‍ എല്ലാവരും അനോണി തന്നയാണല്ലോ. കൂട്ടത്തില്‍‍ അഞ്ചല്‍ക്കാരന്റെ ഈ പോസ്റ്റും കൂടി വായിക്കുക.

  http://anchalkaran.blogspot.com/2008/06/blog-post_16.html

  മറുപടിഇല്ലാതാക്കൂ
 5. ഇവിടെ ദിനോസറുകള്‍ വിളിച്ച തെറികളുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ ഈ അഗ്നിവേഷ്‌ അത്രയ്ക്ക് പറഞ്ഞോ എന്നറിയില്ല. താരതമ്യേന അഗ്നിവേഷ്‌ അത്ര വഷളനാവാന്‍ സാധ്യതയില്ല!

  എല്ലാരും ഈയുള്ളവനെപ്പോലെയൊക്കെ കേസ് കൊടുക്കാന്‍ പോകില്ല എന്ന് കരുതുന്നതും അബദ്ധം തന്നെ, കൈപ്പള്ളിയെപ്പോലെ ചിലരെങ്കിലും വല്ലപ്പോഴും ഇതൊക്കെ ഓര്‍മിപ്പിച്ചത് നന്നായി, അങ്ങനെയെങ്കിലും അസഭ്യ ദിനോസറുകള്‍ വെളിയില്‍ ചാടാതെ സ്വയം ഓര്‍ക്കുമല്ലോ.

  ദിനോസറുകള്‍ ഇപ്പോഴും ഉണ്ടോ, വല്ലപ്പോഴും എല്ലും തലയോട്ടിയും മാത്രം ഗൂഗിള്‍ കാച്ചേ പര്യവേഷകര്‍ കണ്ടെടുക്കുന്നു എന്ന് കേട്ടിട്ടുണ്ട്.


  ശ്രീ കൈപ്പള്ളി,
  ""Why should I care about some low life looser in Kerala.""
  ഇങ്ങനെയൊക്കെ പദപ്രയോഗം കേള്‍ക്കാന്‍ ഒരു സുഖമില്ല. അഗ്നിവേഷ്‌ low life എന്ന് പറഞ്ഞത് കേരളത്തില്‍ ആയതുകൊണ്ട് ആണോ? അമേരിക്കയിലും ഗള്‍ഫിലും കണ്ണൂരിലും ഒക്കെ low life ഉണ്ടാകാം എന്നാണു ഈയുള്ളവന്‍ കണ്ടതും കേട്ടതും. ഉടക്കാനല്ല, വെറുതെ പറഞ്ഞുവെന്നുമാത്രം. :-)

  മറുപടിഇല്ലാതാക്കൂ
 6. @മാണിക്യം
  ശരിയാണ് ബഹുമാനം കൊടുത്തും വാങ്ങിയും വേണം പദപ്രയോഗങ്ങള്‍ നടത്തുവാന്‍ പ്രത്യേകിച്ചും ബ്ലോഗുകളില്‍.
  @കൈപ്പള്ളി
  മുന്‍പ് നടന്നു എന്ന് പറയപ്പെടുന്ന അസഭ്യവര്‍ഷങ്ങളൊന്നും ഞാന്‍ കണ്ടിട്ടില്ല. അതിനാല്‍ അതിനെപ്പറ്റി പറയുവാനുള്ള കഴിവെനിക്കില്ല.
  @അനില്‍@ബ്ലോഗ്
  ഹൈടെക് സൈബര്‍ സെല്ലില്‍ ആര്‍ക്കുവേണമെങ്കിലും പരാതിപ്പെടാം. അവരുടെ പണി നാം ഏറ്റെടുക്കേണ്ട അവശ്യം ഇല്ലല്ലോ.
  @കോട്ടയം കുഞ്ഞച്ചന്‍
  യൂസര്‍ ഐഡി ഇല്ലാതെ ബ്ലോഗെഴുതാന്‍ പറ്റില്ലല്ലോ. എന്നാല്‍ ആ ഐഡിയുടെ ഉടമയെക്കണ്ടെത്താന്‍ സൈബര്‍ സെല്ലിന് കഴിയുന്നു. ഞാനും കൂടി കമെന്റിട്ട ബ്ലോഗ് അഗ്നിവേശ് ഡിലീറ്റ് ചെയ്തത് നന്നായില്ല. അതിനാല്‍ എനിക്ക് കിട്ടിയ രേഖകള്‍ പ്രസിദ്ധീകരിച്ചു അത്രതന്നെ. ഗൂഗിള്‍ കാച്ചേ പര്യവേഷകര്‍ തന്നതുകൊണ്ട് എനിക്കത് പുന പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു. ഹേറ്റ് സ്പീച്ച് ആര് നടത്തിയാലും എന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഞാനിടപെടും. അതിനെ ഒരു വിഴുപ്പലക്കലായി കാണണ്ട.
  ശ്രീ @ ശ്രേയസ്
  ദിനോസറുകള്‍ തെറിവിളിക്കുമ്പോള്‍ കൂടെക്കൂടാനും സപ്പോര്‍ട്ടു ചെയ്യാനും ആളെക്കിട്ടും. ബ്ലോഗുകളില്‍ മാന്യത ഒരനിവാര്യതയാണ്. അതിനായി നമുക്ക് ശ്രമിക്കാം. ഒപ്പം ചേരുക. ഈ ലോ ലൈഫ് എന്നൊക്കെ കളിയാക്കുന്ന സ്വഭാവം കൈപ്പള്ളിയും മാറ്റട്ടെ.

  മറുപടിഇല്ലാതാക്കൂ
 7. അജ്ഞാതന്‍12:55 PM

  മലയാള ബൂലോകത്ത് കേരള ഫാര്‍‍മറെ പോലീസായി നിയമിച്ചത് ഞാനറിയില്ലായിരുന്നു. അറിയാന്‍‍ വൈകിപ്പോയതിനു ക്ഷമിക്കുക. ഇനി മുതല്‍‍ എല്ലായിടത്തും കാണണേ.

  ആശംസകള്‍‍‍...

  മറുപടിഇല്ലാതാക്കൂ
 8. കോട്ടയം കുഞ്ഞച്ചന് വേദനിക്കുന്നെന്ന് തോന്നുന്നല്ലോ അഗ്നിവേശിന്റെ കാര്യത്തില്‍.

  മറുപടിഇല്ലാതാക്കൂ
 9. With all due respect to Keralafarmerand all bloggers and well wishers let me say this once and for all.

  1) This is an issue between me and an individual

  2) I would not have brought this into public had it not been raised by Agnivesh.

  3) I have in all sincerity forgiven the individual for what ever he has done, and formally dropped all charges against him.

  4) As far as the victim and the accused is concerned: This matter is closed.

  5) And frankly this is none of anybodies business. Not Keralafarmers, Not the bloggers, or anybody else's.

  So grab a beer and chill.

  Thats all.

  മറുപടിഇല്ലാതാക്കൂ
 10. ശ്രീ@ശ്രേയസ്
  ഏയ്. ഒരിക്കലുമില്ല.

  അഗ്നിവേശ് Low life looser ആയതുകൊണ്ടാണു് മുന്നറിയിപ്പ് കൊടിത്തിട്ടും തോന്നിവാസം തുടർന്നതു്. അതു കേരളത്തിൽ ആയതു കൊണ്ടു Low life looser in Kerala എന്നു പറഞ്ഞു. ഈ Low life Kuala lumpurൽ ആയിരുന്നു എങ്കിൽ Low life looser in Kuala lumpur എന്നു പറയുമായിരുന്നു, Singaporeൽ ആയിരുന്നു എങ്കിൽ Low life looser in Singapore എന്നു പറയുമായിരുന്നു. Nagporeൽ ആയിരുന്നു എങ്കിൽ Low Life looser in Nagpore എന്നു പറയുമായിരുന്നു. അങ്ങനെ, അങ്ങനെ അങ്ങനെ ഒരു പോക്കു അങ്ങു് പോകും. ഇപ്പോ ശ്രേയസ് മനസിലായിക്കാണുമല്ലോ.

  "അമേരിക്കയിലും ഗള്‍ഫിലും കണ്ണൂരിലും ഒക്കെ low life ഉണ്ടാകാം എന്നാണു ഈയുള്ളവന്‍ കണ്ടതും കേട്ടതും. ഉടക്കാനല്ല, വെറുതെ പറഞ്ഞുവെന്നുമാത്രം. :-)"

  കൊള്ളാം ഉണ്ടോന്നോ? പിന്നില്ലേ.

  മറുപടിഇല്ലാതാക്കൂ
 11. എല്ലാം മനസ്സിലായി ഗൈപ്പള്ളീ, ഷാര്‍ജ്ജയില്‍ ആകുമ്പോള്‍ "Low Life looser in Sharjjah" എന്ന് പറയും - അതു കരിഷ്മാ കാ പൂര്‍ ആയാലും, സാമ്പത്തികമാന്ദ്യം ബാധിച്ചു വിഷാദ് മായി കൈ യും പൊക്കി പ്പള്ളിയില്‍ ഇരിക്കുന്ന poor മനുഷ്യരായാലും, അല്ലേ? എന്തായാലും കുറച്ചു ആംഗലേയം പഠിച്ചു, റൊമ്പ നന്‍ട്രി.

  ഹോ സമയം പോയി, ഈയുള്ളവന്‍ ആപ്പീസിലേയ്ക്ക് പള്ളിയെഴുന്നള്ളട്ടെ.

  മറുപടിഇല്ലാതാക്കൂ
 12. 1) This is an issue between me and an individual
  എന്നിട്ടെന്തിനാ കൈപ്പള്ളി എന്നെ ചാറ്റിലൂടെ ഈ വിവരം അറിയിച്ചത്?

  2) I would not have brought this into public had it not been raised by Agnivesh.
  അത് ഹൈടെക് സൈബര്‍സെല്‍ മാപ്പ് പറയിച്ച് പോസ്റ്റ് ഇട്ടതല്ലെ?

  3) I have in all sincerity forgiven the individual for what ever he has done, and formally dropped all charges against him.
  അത് താങ്കളുടെ മഹത്വം. അപ്പോള്‍ പരാതിപ്പെടാനും പോകരുതായിരുന്നു.

  4) As far as the victim and the accused is concerned: This matter is closed.
  ഇതിനെയാണ് വെളുക്കുന്നതുവരെ വെള്ളം കോരിയിട്ട് കുടവും കൊണ്ടിട്ടുടച്ചു എന്ന് പറയുന്നത്.

  5) And frankly this is none of anybodies business. Not Keralafarmers, Not the bloggers, or anybody else's.
  അപ്പോള്‍ ഒരു കാര്യം ചെയ്യുക ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായി ബ്ലോഗ് തുറന്നുവെയ്ക്കുക.
  ഞാന്‍ മറുപടി പറയണ്ട എന്ന് കരുതി ഇരിക്കുകായിരുന്നു. കൈപ്പള്ളി പോസ്റ്റിലെ കമെന്റ് പൂട്ടിയതിനാല്‍ ഇത്രയും പറയുന്നു.

  മറുപടിഇല്ലാതാക്കൂ
 13. അജ്ഞാതന്‍11:01 PM

  എന്തായാലും കാര്യങ്ങള്‍‍ ഇത്രയും ആയ സ്ഥിക്ക് ഞാനൊന്ന് ചിരിക്കട്ടെയ്... ഹി ഹി ഹി ഹി..

  വടി കൊടുത്ത് അടി വാങ്ങുക എന്നൊക്കെ കേട്ടിട്ടുണ്ട്. കാണുകയും ചെയ്തു.

  ഈ കേസ് കൊണ്ട് ഇയാളെ തൂക്കി കൊല്ലാന്‍‍ വല്ല വകുപ്പുമുണ്ടോ. അങ്ങനെയെങ്കിലും ഇതിനൊരു പര്യവസാനം വേണമല്ലോ.

  മറുപടിഇല്ലാതാക്കൂ
 14. Keralafarmer.

  Have you heard the expression "Beating a dead horse". That's what you are doing. I have already forgiven this person. There is no sense in discussing this and humiliating him further. If I participate in this, there is no meaning in pardoning him.

  I really envy your retirement and free time to indulge in such trivial and "entertaining" activities. Unlike you I have to run around trying to make ends meet. So kindly excuse me.

  Cheers.

  മറുപടിഇല്ലാതാക്കൂ
 15. കോട്ടയം കുഞ്ഞച്ചന്‍,
  വടികൊടുത്ത് അടിവാങ്ങാനും എല്ലാപേര്‍ക്കും കഴിയില്ല. അത് ചെയ്തത് ഏഅഗ്നിവേശ് എന്ന ബ്ലോഗറാണ്. അഗ്നിവേശ് ചെയ്തപോലെ ഒന്ന് എന്റെ പോസ്റ്റില്‍ ചെയ്ത് നോക്ക്. ഞാന്‍ തിരുവനന്തപുരത്ത് കാരന്‍ തന്നെയാണ്. സൈബര്‍ ഹൈടെക് സെല്‍ വരെ നേരിട്ട് പോകാന്‍ എനിക്കൊരു മടിയും ഇല്ല. പരാതിപ്പെടേണ്ടതാണെങ്കില്‍ ഞാന്‍ പരാതിപ്പെട്ടിരിക്കും.
  കൈപ്പള്ളി,
  ഈ വിഷയം കൈപ്പള്ളിയും അഗ്നിവേശും മാത്രം അറിഞ്ഞാല്‍പ്പോരയെന്നാണ് തല്കാലം ഗൂഗിളിന്റെ തീരുമാനം. അത് ഞാന്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
  "Have you heard the expression "Beating a dead horse". That's what you are doing. I have already forgiven this person. There is no sense in discussing this and humiliating him further. If I participate in this, there is no meaning in pardoning him."
  ചത്ത കുതിരയെ അടിക്കലല്ല. ആരും അറിയാത്ത (അഗ്നിവേശും, കൈപ്പള്ളിയും, ഹൈടെക് സൈബര്‍ സെല്ലും മാത്രം അറിയുന്ന) ഒരു വ്യക്തി ചെയ്ത തെറ്റ് മറ്റാരും ആവര്‍ത്തിക്കാതിരിക്കാനാണ് ഈ പോസ്റ്റ്. ഇത്തരത്തിലൊന്നുണ്ടായാല്‍ ഹൈടെക്ക് സൈബര്‍ സെല്‍ എന്നൊന്നുണ്ട് എന്ന മുന്നറിയിപ്പും.
  "I really envy your retirement and free time to indulge in such trivial and "entertaining" activities. Unlike you I have to run around trying to make ends meet. So kindly excuse me."
  ഞാന്‍ ചെയ്യുന്നതിന്റെ പത്തിലൊന്ന് കായികാധ്വാനം കൈപ്പള്ളി ചെയ്യുന്നുണ്ടോ എന്നെനിക്ക് സെശയം ഉണ്ട്.

  മറുപടിഇല്ലാതാക്കൂ
 16. മാണിക്യം എഴുതിയത് ഒന്ന് കോപ്പി പേസ്റ്റ് ചെയ്യട്ടെ..

  Here is a saying "Give respect and Take respect,"
  I think everybody must keep these words

  കൂടെ ഒരു സമൈലിയും :)

  മറുപടിഇല്ലാതാക്കൂ
 17. അജ്ഞാതന്‍7:12 PM

  ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 18. I read all the above. but couldn't find the cache. Frankly, I feel somthing wrong, while going through "Agnivesh"s reply comments. All this is really happened?!!

  Getting the details of an anonymous blogger can be happen only with the cooperation of Service providers (here google.) They can provide the logs of last 18 months blogposts & comments (and from 2009 end they planning to reduce it 9 month) on the request of a Court. If Cyber cell is just getting the information in any other way (that will be simply hacking the Google blogpost logs!) then Agnivesh can approach court against Google for their failure to protect the anonymity Google offering!

  Then Google can file case against Cyber cell, for hacking their system!!!

  On the contrary, getting the anonymous information from Google is not that easy, even in official way.

  Read this realy story

  http://www.nydailynews.com/gossip/2009/08/23/2009-08-23_outted_blogger_rosemary_port_blames_model_liskula_cohen_for_skank_stink.html

  I wrote this much, just to avoid any misunderstanding arise in non techie bloggers mind. BUT THE IMPORTANT THING - PEOPLE SHOULD RESPECT EACH OTHER AND SHOULD BE GENTLE TO OTHERS.

  മറുപടിഇല്ലാതാക്കൂ