ശനിയാഴ്‌ച, ജനുവരി 24, 2009

Blogger: Terms of Service

Please read the following before starting/publishing a blog/post.

Welcome to Blogger! Before you begin using Blogger, you must read and agree to these Blogger Terms of Service ("Terms of Service") and the following terms and conditions and policies, including any future amendments (collectively, the "Agreement"):

Although we may attempt to notify you when major changes are made to these Blogger Terms of Service, you should periodically review the most up-to-date version (http://www.blogger.com/terms.g). Google may, in its sole discretion, modify or revise these Terms of Service and policies at any time, and you agree to be bound by such modifications or revisions. If you do not accept and abide by this Agreement, you may not use the Blogger service. In the event of an inconsistency between the Blogger Terms of Service and either Google's general Terms of Service (http://www.google.com/intl/en/terms_of_service.html) or the Google Privacy Policy (http://www.google.com/privacy.html), the Blogger Terms of Service (http://www.blogger.com/terms.g) shall control. Nothing in this Agreement shall be deemed to confer any third-party rights or benefits.

To read more contents >>>>

മലയാളത്തില്‍ വായിക്കുവാന്‍ ഇവിടെ ഞെക്കുക

ഗൂഗിളിന്റെ സേവന നിബന്ധനകള്‍ എന്ന പേജില്‍ മുകളില്‍ ചിത്രത്തില്‍ക്കാണുന്ന രീതിയില്‍ ഭാഷ മലയാളം എന്നത് തെരഞ്ഞെടുത്താല്‍ മാത്രമേ മറ്റുള്ള പേജുകളും മലയാളത്തില്‍ വായിക്കുവാന്‍ കഴിയുകയുള്ളു.

വ്യാഴാഴ്‌ച, ജനുവരി 22, 2009

ബൂലോഗ ചര്‍ച്ച ചിത്രകാര വിശേഷങ്ങളിലൂടെ

Blogger Content Policy

Blogger is a free service for communication, self-expression and freedom of speech. We believe Blogger increases the availability of information, encourages healthy debate, and makes possible new connections between people.

We respect our users' ownership of and responsibility for the content they choose to share. It is our belief that censoring this content is contrary to a service that bases itself on freedom of expression.

In order to uphold these values, we need to curb abuses that threaten our ability to provide this service and the freedom of expression it encourages. As a result, there are some boundaries on the type of content that can be hosted with Blogger. The boundaries we've defined are those that both comply with legal requirements and that serve to enhance the service as a whole.
To read more >>>>
HATEFUL CONTENT: Users may not publish material that promotes hate toward groups based on race or ethnic origin, religion, disability, gender, age, veteran status, and sexual orientation/gender identity.
=============================================
Please read this in English for an awareness.
In my opinion, all xxx is is just a bunch of cheep everyday crooks. They should all be in jail.

ഇത്തരം കാര്യങ്ങള്‍ ഇന്‍ഡ്യയില്‍ തെരഞ്ഞാലും വേണമെങ്കില്‍ ജയിലിലടക്കാനും ശിക്ഷിക്കാനും നിയമമായിക്കഴിഞ്ഞു.
=============================================
കൃഷ്ണ. തൃഷ്ണ
ഒരുവനിലെ ഗുണമാണ് മാനിക്കപ്പെടേണ്ടത്, അവന്റെ പൈതൃകമല്ല എന്ന ഈ ശ്ലോകം‌ മഹാഭാരതത്തിലെയാണ്. വസുദേവപുത്രനായ കൃഷ്ണനെ പൂജിക്കുന്നവര്‍‌ വസുദേവരെ പൂജിക്കാറില്ല. മഹാഭാരതം‌ എഴുതിയ വേദവ്യാസനെ പുകഴ്ത്തുന്നവര്‍‌ അദ്ദേഹത്തിന്റെ അച്ഛനായ പരാശര മഹര്‍‌ഷിയെ സ്‌മരിക്കാറില്ല. ഒരു സമുദായത്തെയോ ഒരു വര്‍‌ഗ്ഗത്തെയോ, ഒരു വ്യക്തിയെയോ പൈതൃകത്തിന്റെ പേരില്‍‌ ഇകഴ്ത്തുന്നതോ, പുകഴ്ത്തുന്നതോ തെറ്റാണ് എന്ന്‌ ഈ ശ്ലോകം‌ നമ്മെ പഠിപ്പിക്കുന്നു. മനുഷ്യനെ സമൂഹത്തില്‍‌ എന്നും‌ വേര്‍‌തിരിച്ചു നിര്‍‌ത്തിയിരുന്നത് അവന്റെ കുലമോ ജാതിയോ ഒന്നുമായിരുന്നില്ല. സാമ്പത്തിക അസമത്വം‌ മാത്രമായിരുന്നു എന്ന ഒരു ഓര്‍‌മ്മപ്പെടുത്തലിനുവേണ്ടിയാണ് ഈ പോസ്റ്റ്. കൂടുതല്‍ വായിക്കുവാന്‍ >>>>

തിരുവനന്തപുരം ക്രോണിക്കിള്‍
വളരെ പ്രധാനപ്പെട്ട ഒരു കാര്യം... ഞാന്‍ ഈ പരാതി കൊടുത്തത് മറ്റ് ബ്ലോഗര്‍മാര്‍ അറിയരുത് എന്ന് എനിക്ക് നിര്‍ബ്ബന്ധം ഉണ്ടായിരുന്നു. എന്റെ ഉദ്ദേശ്യം, ചിത്രകാരന്‍ എഴുതുന്ന വിധം പോസ്റ്റുകള്‍ ശിക്ഷിക്കപ്പെടാവുന്നതാണോ എന്നറിയുക. ആണെങ്കില്‍ ഒരു താക്കീത്. അതും മറ്റ് ബ്ലോഗര്‍മാര്‍ അറിയാതെ. ചിത്രകാരന്‍ എന്ന വ്യക്തിയുടെ അഭിമാനത്തിനു ക്ഷതം സംഭവിക്കരുത് എന്നു ഞാന്‍ കരുതി. പക്ഷേ, ഇത് എങ്ങനെ ഈ വിധം ഒരു ഡിസ്കഷന്‍ ഐറ്റം ആയി എന്നത് എനിക്കറിയില്ല. എന്തായാലും എന്റെ നയം ഞാന്‍ വ്യക്തമാക്കുന്നു. ഇതില്‍ ആരുടെയും അഭിപ്രായം ഞാന്‍ ചോദിക്കുന്നില്ല. പറയുന്നവര്‍ പലതും പറയും. കൂടുതല്‍ വായിക്കുവാന്‍ >>>>

അഹങ്കാരിചരിതം നാലാംദിവസം
ഞാന്‍ ബ്ലോഗില്‍ വന്ന കാലത്ത് കേരളാ ബ്ലോഗ് അക്കാഡമിയുമായി വന്ന ചിത്രകാരനെ ഒരുവല്യ പുലിയായി കണ്ട് ഞാന്‍ ബഹുമാനിച്ചിരുന്നു.എന്നാല്‍ തിരുവനന്തപുരം ബ്ലോഗ് മീറ്റുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചില ചീപ്പ് മെന്റല്‍ കോമ്പ്ലക്സുകള്‍ ബോധ്യപ്പെടാനിടയായപ്പോള്‍ ആ ബഹുമാനം തുലോം കുറയുകയും ചെയ്തിരുന്നു...എന്നാല്‍ അദ്ദേഹത്തിന്റെ പല പോസ്റ്റുകളും കമന്റുകളും വായിച്ചപ്പോള്‍ സത്യത്തില്‍ കുറ്റബോധവും ലജ്ജയും ഒക്കെ തോന്നിപ്പോയി - ഇത്തരമൊരു വ്യക്തിയെ ഞാന്‍ അല്പകാലത്തേക്കെങ്കിലും ബഹുമാനിച്ചു പൊയല്ലോ എന്നോര്‍ത്ത്. കൂടുതല്‍ വായിക്കുവാന്‍ >>>

എന്റെ നാലുകെട്ടും തോണിയും

ഈ പോസ്റ്റ് പൊന്നമ്പലം എന്ന ബ്ലോഗറേയോ ചിത്രകാരന്‍ എന്ന ബ്ലോഗറേയോ അവര്‍ തമ്മിലുള്ള നിയമ നടപടിയെ ന്യായീകരിക്കുവനാനോ പ്രതിഷേധിക്കുവാനോ ഉദ്ദേശിച്ചുള്ളതല്ല. കേരള്‍സ് പ്രശ്നത്തിനു ശേഷം വായിച്ചും ചോദിച്ചും അറിഞ്ഞ അറിവുകള്‍ വെച്ച് ഇങ്ങിനെയൊരു പോസ്റ്റിടണമെന്ന് കരുതിയിരുന്നെങ്കിലും അത് ഡ്രാഫ്റ്റില്‍ തന്നെ പബ്ലിഷാവാതെ ഇരിക്കുകയായിരുന്നു. പൊന്നമ്പലത്തിന്റെ ബ്ലോഗിലെ താഴെ കൊടുത്തിരിക്കുന്ന കമന്റാണ് ഈ പോസ്റ്റ് എഴുതാനും പബ്ലിഷ് ചെയ്യാനും പ്രചോദനമേകിയത്. കൂടുതല്‍ വായിക്കുവാന്‍ >>>>

കേരളബ്ലോഗ് അക്കാദമി
ഭൂമിയിലെ പണക്കൊഴുപ്പോ, പാരംബര്യമോ, പിടിപാടുകളോ, പോലീസിന്റെ മുഷ്ടിയോ, കോടതിയുടെ നിയമക്കുരുക്കുകളോ
ഉപയോഗിക്കുന്നത് ആശയപരമായ വന്ധ്യത/ഷണ്ഡത്വം ബാധിച്ച വികൃത ബുദ്ധികളുടെ പരാക്രമങ്ങള്‍ മാത്രമാണ്.
അവ ബ്ലോഗിന്റെ മാന്യതക്ക് ചേര്‍ന്നതല്ല. അത്തരം ആളുകള്‍ വല്ല കൂലിത്തല്ലു സംഘങ്ങളായോ, കൊലപാതക രാഷ്ട്രീയക്കാരായോ
ബൂലോകത്തിന് പുറത്ത് നില്‍ക്കുന്നതാവും ഉചിതം കൂടുതല്‍ വായിക്കുവാന്‍ >>>>

ശ്രീ @ ശ്രേയസ് അഭിപ്രായങ്ങള്‍
പാശ്ചാത്യരാജ്യങ്ങളിലെ ചില ന്യൂഡ്‌ബീച്ചുകളില്‍ സ്ത്രീപുരുഷഭേദമന്യേ പ്രായഭേദമന്യേ ആളുകള്‍ പൂര്‍ണ്ണനഗ്നരായി വെയില്‍ കൊള്ളാനും കടലില്‍ കുളിക്കാനും പോകാറുണ്ട്. കൊച്ചുമക്കളും മക്കളും അപ്പൂപ്പനും അമ്മൂമ്മയും എല്ലാവരും ഒന്നിച്ചുചേര്‍ന്ന് ന്യൂഡ്‌ബീച്ചില്‍ പോകുന്ന അമേരിക്കന്‍ കുടുംബങ്ങളെയും ഈയുള്ളവന്‍ പരിചയപ്പെട്ടിട്ടുണ്ട്. അവര്‍ നഗ്നതയുടെ അശ്ലീലത (vulgarity) അല്ല മറിച്ച് പ്രകൃതിജീവനം (naturism) ആണ് അര്‍ത്ഥമാക്കുന്നത്. അവരുടെ തുറന്നസ്വതന്ത്രമനസ്സിനെ ഈയുള്ളവന്‍ മനസ്സുതുറന്നു നമിക്കുന്നു. കൂടുതല്‍ വായിക്കുവാന്‍ >>>>

ദൃഷ്ടിദോഷം
ചിത്രകാരനു തന്റെ സ്വതസിദ്ധമായ ശൈലിയില്‍,ഇതേ പോലെ എഴുതുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടു.ഭാഷ അരോചകമോ നികൃഷ്ടമോ ഒക്കെയായി പലര്‍ക്കും തോന്നാം.അത് ശൈലിയുടെ പ്രശ്നം. -എ‍ന്താണിവിടെ ചിത്രകാരന്‍ ചര്‍ച്ച ചെയ്തത്?
ഹൈന്ദവ വിശ്വാസങ്ങളെ ആക്രമിക്കാനോ,ദൈവങ്ങളെ അവമതിക്കാനോ കരുതിക്കൂട്ടി ശ്രമിച്ചതല്ലല്ലോ. ഇവിടെ വിഷയം സരസ്വതിയുടേതുള്‍പ്പെടെയുള്ള ദൈവങ്ങളുടെ കലണ്ടര്‍ ചിത്രങ്ങളാണു:
കൂടുതല്‍ വായിക്കുവാന്‍ >>>>

കൂതറ അവലോകനം
വിവാദം ബൂലോഗം മുഴുവന്‍ കത്തികയറിയിട്ടും മിക്കവരും തങ്ങളുടെ വശം പറഞ്ഞിട്ടും കൂതറ ഇതില്‍ "കമാ" യെന്നു മിണ്ടിയില്ലല്ലോ അതോ പോലീസിനെ പേടിച്ചാണോ എന്നൊരു മെയില്‍ കിട്ടിയപ്പോഴാണ് ഇനി കൂതറയും ഇതില്‍ അഭിപ്രായം പറയാമെന്നു തീരുമാനിക്കുന്നത്.
കുറച്ചുകാര്യം പറഞ്ഞുകൊള്ളട്ടെ.. കൂടുതല്‍ വായിക്കുവാന്‍ >>>>

അഞ്ചല്‍
ബൂലോഗത്തെ എഴുതി നാറ്റിയ്ക്കുന്നതില്‍ നിന്നും ചിത്രകാരനെ പോലെയുള്ളവരെ തടയുന്നതിനു ഇപ്പോള്‍ വന്നിരിയ്ക്കുന്ന നിയമപരമായ നടപടികള്‍ കാരണമാകുമെങ്കില്‍ അത് മലയാള ബ്ലോഗെഴുത്തിനു എന്നും ഗുണകരമായിരിയ്ക്കും. എന്ത് ചെറ്റത്തരവും എഴുതി പോസ്റ്റാന്‍ കഴിയുന്ന ഒരു മാധ്യമമായി ബ്ലോഗിനെ കാണുന്നവര്‍ക്ക് ഒരു പാഠമാകാന്‍ ചിത്രകാരനെതിരെ വരുന്ന ക്രിമിനല്‍ കേസ് ഒരു നിമിത്തമാകണം. ബ്ലോഗെഴുത്തിലൂടെ ലോകം സംസ്കരിയ്ക്കപ്പെടും എന്നൊന്നും കരുതണ്ട. പക്ഷേ ഇന്ന് വളര്‍ന്നു വരുന്നൊരു തുറന്നെഴുത്ത് സംസ്കാരത്തിന്റെ ഗതി തെറ്റാതിരിയ്ക്കാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണ്. കൂടുതല്‍ വായിക്കുവാന്‍ >>>>

എന്റെ കമെന്റുകള്
രൂക്ഷവും, പലപ്പോഴും അസഭ്യവുമായ ഭാഷയാണ്‌ ചിത്രകാരന്‍ ഉപയോഗിക്കുന്നത്‌. ഡിപ്ലോമാറ്റിക്കായി കൈകാര്യം ചെയ്യാവുന്ന വിഷയങ്ങള്‍പോലും ഒരുതരത്തിലുള്ള സംവാദത്തിനും സാധ്യതയില്ലാത്ത രീതിയില്‍ അയാള്‍ വഷളാക്കിക്കളയും. കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ അടിസ്ഥാനധാരണപോലുമില്ലാതെയാണ്‌ അയാള്‍ പലപ്പോഴും ആരോപണങ്ങള്‍ ഉന്നയിക്കാറുള്ളത്‌. പഠനങ്ങളുടെയോ സാമാന്യവായനയുടെയോ പോലും പിന്‍ബലമില്ലാതെ ചില സാമൂഹ്യ-ജാതീയ ധാരണകളെ പിന്‍പറ്റി ചിത്രകാരന്‍ വളരെ സെന്‍സിറ്റീവായ വിഷയങ്ങള്‍പോലും കൈകാര്യം ചെയ്യുന്നതുകാണാറുണ്ട്‌. കൂടുതല്‍ വായിക്കുവാന്‍ >>>>

'സ്വ'കാര്യങ്ങള്‍...
വ്യക്തി സ്വാതന്ത്ര്യവും ഐ.ടി സ്വാതന്ത്ര്യവും രണ്ടും രണ്ടാണ്. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ക്ക് സംഭവിച്ചത് അതിന്റെ വ്യത്യാസം മനസ്സിലാക്കിയില്ല എന്നതാണ് എന്ന് തോന്നുന്നു. സന്തോഷ് ജനാര്‍ദ്ധനന്‍ എന്ന വ്യക്തി അദ്ദേഹത്തിനെതിരെ കേസ് കൊടുത്തിരിക്കുന്നു എന്ന് പ്രദീപ് കുമാര്‍ എന്നയാളിന്റെ ബ്ലോഗില്‍ നിന്നും മനസ്സിലായി. അവിടെ തന്നെ ചിത്രകാരനെ സപ്പോര്‍ട്ട് ചെയ്തു എന്ന് പറഞ്ഞ് കേരള ഫാര്‍മര്‍ എന്ന ബ്ലോഗര്‍ പ്രദീപ് കുമാറിനെ സര്‌വീസ് ചട്ടങ്ങള്‍ ഓര്‍‍മിപ്പിച്ച് കമന്റ് ഇട്ടിരിക്കുന്നതും കണ്ടു. ഇതെല്ലാം കൂടി കാണുമ്പോള്‍ ആകെ ഭയം. മനസ്സ് വിറങ്ങലിച്ചു പോകുന്നു. കൂടുതല്‍ വായിക്കുവാന്‍ >>>>

നിഴല്‍ക്കൂത്ത്
ആവിഷ്ക്കാര ബോധത്തിന്‍റെ അടങ്ങാത്ത സ്വാതന്ത്ര്യം ആണു് എന്നു കൊട്ടി ഘോഷിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല.എന്‍റെ മതില്‍, ഞാനെന്തും എഴുതും, വായിക്കേണ്ടെങ്കില്‍ കണ്ണടച്ചു പോകൂ എന്നൊക്കെയുള്ള ആക്രോശങ്ങളില്‍അത്ഭുതം തോന്നുന്നു. ചുവരെഴുത്തുകള്‍ക്ക് ശബ്ദമുണ്ട്. സ്വാതന്ത്ര്യത്തിനു തന്നെ വിലങ്ങു വയ്ക്കുന്ന അച്ചടക്ക ധ്വംസനം ആവിര്‍ഭവിക്കുന്നത് സമൂഹത്തിനു തെറ്റായ അടയാളങ്ങള്‍ നല്‍കും. മനുഷ്യ സംസ്ക്കാരം. പ്രകൃതി നിയമങ്ങള്‍ ലംഘിക്കരുത്. നീ പ്രകൃതി തന്നെ ആണു്. പക്ഷേ നീ മനുഷ്യനുമാണു്. കാടത്തത്തില്‍ നിന്നും മോചനം നേടാന്‍ പ്രകൃതി നിയമങ്ങളെ ഒരു പരിധി വരെ ഉപേക്ഷിച്ച് വാര്‍ത്തെടുത്തതല്ലേ സംസ്ക്കാരം. കൂടുതല്‍ വായിക്കുവാന്‍ >>>>

കൈപ്പള്ളി
പക്ഷെ ഈ കുറ്റം ചിത്രകാരന്‍ ചെയ്തിട്ടുണ്ടു് എന്നതിനു് വ്യക്തമായ തെളിവുകള്‍ വേണ്ടിവരും. ഒരു കലാസൃഷ്ടിയെ വിമര്‍ശിക്കുന്നതു് കുറ്റകരമാണെങ്കില്‍ പിന്നെ കലാ നിരൂപകന്മാര്‍ക്ക് കിളക്കാന്‍ പോകേണ്ടി വരും. അന്ഥവിശ്വാസികള്‍ വീണ്ടും ശ്രദ്ധിക്കുക. ചിത്രകാരന്‍ വിമര്‍ശിച്ചതു് ഹൈന്ദവ വിശ്വാസികളുടെ ദേവിയെ അല്ല. ഒരു ചിത്രകാരന്‍ വരച്ച ചിത്രത്തില്‍ കാണുന്ന രൂപത്തേയാണു് കൂടുതല്‍ വായിക്കുവാന്‍ >>>>

കൈപ്പള്ളി
ഈ പോസ്റ്റിന്റെ താഴെ കാണുന്ന survey ശ്രദ്ദിക്കുമല്ലോ. ഇതില്‍ നിന്നും താങ്കള്‍ അറിഞ്ഞിരിക്കേണ്ടതു് ഇത്രമാത്രം: ഭൂരിഭാഗം ബ്ലോഗ് വായനക്കാരും തുറന്ന മനസ്സുള്ളവരാണു്. താങ്കള്‍ എഴുതുന്ന വിഷയങ്ങളും ഇഷ്ടപ്പെടുന്നു പക്ഷെ അധികം പേര്‍ക്കും താങ്കളുടെ ഭാഷ ഇഷ്ടപ്പെടുന്നില്ല. വിലപ്പെട്ട പലരുടെയും സമയം ഈ തലവേദനക്കായി ചിത്രകാരന്‍ കാരണം കളഞ്ഞു എന്നു പറയുന്നതില്‍ തെറ്റില്ല. ഈ survey യിലൂടെ ഫലങ്ങള്‍ വായിച്ചു മനസ്സിലാക്കി നന്നാവാന്‍ താല്പര്യമുണ്ടെങ്കില്‍ നന്നാവുക. അത്രമാത്രം. കൂടുതല്‍ വായിക്കുവാന്‍ >>>>

അഭിഭാഷണം
ബ്രാഹ്മണ മതവും അതിന്റെ അനുസാരികളും ഭാരതസമൂഹത്തിലുണ്ടാക്കിയ ചീയലിന് മുഗളന്മാരും അവസാനം ബ്രിട്ടീഷുകാരനും ചേര്‍ന്ന് മരുന്ന് നല്‍കേണ്ടിവന്നെങ്കിലും ഇന്നും അതിന്റെ വ്യാപ്തി പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. സമൂഹത്തില്‍ താണജാതിയില്‍ പിറന്നുപോകുന്നവന് അവനുമുകളില്‍ മുന്തിയജാതി എന്ന് പറയുന്നവനില്‍ നിന്നുണ്ടാകുന്ന അപമാനങ്ങളും അതിനെ എല്ലാം ഗൌരവമായി എടുക്കാന്‍ തോന്നിയാല്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദവും ചില്ലറയല്ല. കൂടുതല്‍ വായിക്കുവാന്‍ >>>>

കൊള്ളികള്‍
നാല് കൈകള്‍ കാണുന്നുണ്ട് .അപ്പോള്‍ തീര്‍ച്ചയായും നാല് മുലകളും കാണണം . ചിലര്‍ പറഞ്ഞു രണ്ടു മുലകള്‍ ചിലര്‍ മൂന്നെന്നും ഒന്നെന്നും പറഞ്ഞു . നാട്ടില്‍ ആകെ ബഹളമായി .ചിലര്‍ ആ ശില്പിയെ ഭ്രാന്തന്‍ എന്ന് വിളിച്ചു .ചിലര്‍ ദൈവ വിരോധിയെന്നും വിളിച്ചു കളിയാക്കി . മറ്റു ചിലര്‍ രാജ കോപത്തിന് പാത്രമാകും എന്ന് താക്കീത് ചെയ്തു .ശില്പി അതൊന്നും ചെവി കൊണ്ടില്ല .അയാള്‍ ശില്പത്തിന്റെ പണി ആരംഭിച്ചു .ആ നാട്ടിലെ ചില പ്രമാണികള്‍ വന്ന് പറഞ്ഞു ഈ നാട്ടില്‍ ചില നിയമങ്ങള്‍ ഉണ്ട് .അതനുസരിച്ച് മതി ശില്പ നിര്‍മ്മാണം .അല്ലെങ്കില്‍ പണി നിര്ത്തി വീട്ടില്‍ പോകാന്‍ ആജ്ഞാപിച്ചു .ആരൊക്കെയോ ചിലര്‍ ശില്പിയുടെ കയ്യും കാലും കെട്ടി രാജ സന്നിധിയില്‍ ഏല്പിച്ചു . കൂടുതല്‍ വായിക്കുവാന്‍ >>>>

ചാണക്യന്‍
ശബ്ദം പുറപ്പെടുവിക്കുന്ന കാഞ്ചീദാമത്തോടുകൂടിയവളും ആനക്കുട്ടിയുടെ മസ്തകത്തിനു സദൃശമായ സ്തനകുംഭങ്ങളുടെ ഭാരം കൊണ്ട് കുനിഞ്ഞവളും ഇടുങ്ങിയ അരക്കെട്ടോടുകൂടിയവളും ശരത്കാലപൂര്‍ണ്ണ ചന്ദ്രനെപ്പോലെ ശോഭിക്കുന്ന മുഖമുള്ളവളും വില്ല്, അമ്പുകള്‍, കയറ്, തോട്ടി എന്നിവ കരതലത്തില്‍ ധരിച്ചവളും പുരമഥനന്റെ അഹങ്കാര സ്വരൂപിണിയുമായ അല്ലയോ ദേവി, നിന്തിരുവടി ഞങ്ങളുടെ മനസ്സില്‍ ഭവിക്കട്ടെ...... കൂടുതല്‍ വായിക്കുവാന്‍ >>>

അഭിപ്രായങ്ങള്‍
കുളം, കിണ്ടി, കല്‍പ്പടവ്, കാവ്, അച്ചാച്ചന്റെ ചൂരവടി, ആറാം വയസ്സില്‍ ഊഞ്ഞാലാടിയ മാങ്കൊമ്പ്, അമ്മൂമ്മേട പുളിശ്ശേരി, ഓപ്പോള്‍ടെ ബലാഗുളിച്ചാദി എണ്ണ എന്നിവ ഇഷ്ടം പോലെ ചേര്‍ക്കാം. സ്കൂളിലെയും കോളെജിലെയും കൌമാരകാല “ചാപല്യങ്ങള്‍ ” വിവരിക്കുമ്പോള്‍ # ചിഹ്നമോ * ചിഹ്നമോ മാത്രം ഇടുക. വായനക്കാര്‍ക്ക് മനസ്സിലായിക്കൊള്ളും. കൂടുതല്‍ വായിക്കുവാന്‍ >>>>

ബെര്‍ലിത്തരങ്ങള്‍
കണ്ടോ, അപ്പോള്‍ പ്രശ്നം ചിത്രകാരനും കേസും എന്നതില്‍ നിന്ന് നേരേ കേരളാ ബ്ലോഗ് അക്കാദമി രാഷ്ട്രീയത്തിലേക്കു വഴിമാറി. അവിടെന്തു രാഷ്ട്രീയം എന്നു ചോദിക്കരുത്. അവിടാണ് കംപ്ലീറ്റ് രാഷ്ട്രീയവും കിടക്കുന്നത് (അന്ന് ഇത് തല്ലിക്കൂട്ടിയപ്പോഴെ പറഞ്ഞതാ നല്ലതിനല്ലാ, നല്ലതിനല്ലാന്ന്..ശ്ശെവടെ ആരു കേള്‍ക്കാന്‍ !!!) പക്ഷെ, ഇതിന്റെ മറവില്‍ ഫാര്‍മര്‍ ആ രാഷ്ട്രീയം എടുത്തു പൂശാന്‍ നടത്തിയ ശ്രമം വളരെ പൈശാചികവും മൃഗീയവുമായിപ്പോയി. കൂടുതല്‍ വായിക്കുവാന്‍ >>>>

The Magazin
കുറച്ചു നാളുകള്‍ മുമ്പ് കേരള സമൂഹത്തില്‍ ബ്രാഹ്മണ മേധാവിത്വം തിരിച്ചുവരുന്ന പ്രവണതയില്‍ ഇടതുപക്ഷത്തിന്റെ പങ്കിന്നെ കുറിച്ച് ഈ ബ്‌ളോഗില്‍ ഞാനൊരു കുറിപ്പ് എഴുതുകയുണ്ടായി. അതിന് കിട്ടിയ ഒരു കമന്റ് ഞാനൊരു ഈഴവനാണ് എന്നും ഈഴവന്മാര്‍ മാത്രമേ ഇത്തരം വിഡ്ഡിത്തം എഴുതുകയുള്ളൂ എന്നുമായിരുന്നു. ഞാന്‍ പറഞ്ഞത് വിഡ്ഡിത്തമായിരിക്കാം അല്ലെങ്കില്‍ അത് വിഡ്ഡിത്തമാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അത് തുറന്നടിച്ച് പറയുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷെ അതുകൊണ്ട് എന്നെ ഈഴവനെന്ന് ബ്രാന്റ് ചെയ്യുന്ന മനോഭാവം ഒരു സമൂഹത്തെ ബാധിച്ച മനോരോഗമാണ്. ചിത്രകാരന്‍ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മലയാളം ബ്‌ളോഗ് ചര്‍ച്ചയുടെ പ്രസക്തിയും ഇവിടെയാണ്. കൂടുതല്‍ വായിക്കുവാന്‍ >>>>

ജിപ്പൂന്റെ ഇടം
"കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് പ്രസിദ്ധമാണല്ലോ.ഇത്തരം മുട്ടന്‍ തെറികള്‍ പരസ്യമായി പാടി നടക്കുന്ന നാട്ടില്‍ ഏതെങ്കിലും ഒരാള്‍ സരസ്വതിയുടെ മുലകളുടെ എണ്ണമന്വേഷിക്കുന്നത് തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഏതെങ്കിലും ഒരു ഭക്തിസിനിമയെടുത്തു നോക്കൂ,മിക്കവാറും ദേവിമാരെല്ലാം മുലക്കച്ച മാത്രം കെട്ടിയിരിയ്ക്കുന്നതു കാണാം."
ഇതു ഞാന്‍ എവിടെ നിന്നോ പെറുക്കിയെടുത്ത തോന്ന്യാസിയുടെ കമന്റാണേ(സെന്‍സര്‍ ചെയ്തിട്ടുണ്ട്). സത്യത്തില്‍ ചിത്രകാരനെ തെറി വിളിക്കുന്നവര്‍ ചെയ്യേണ്ടത് തോന്ന്യാസി പറഞ്ഞ ഈ സംഗതിക്ക് ഒരു ശാശ്വത പരിഹാരം കാണുകയാണു. ഭക്തിയുടെ പേരില്‍ എന്ത് മുട്ടന്‍ തെറിയും നമുക്ക് പാടി നടക്കാം. കൂടുതല്‍ വായിക്കുവാന്‍ >>>>

ഇളംതിണ്ണ
പ്ലേഗ് വളരെ ക്രൂരമായ രോഗമാണു്. ഒട്ടേറെപ്പേരെ കൊലപ്പെടുത്തിക്കൊണ്ടാണു് പ്ലേഗ് സഞ്ചരിക്കുക. എന്നാല്‍ പ്ലേഗിനൊപ്പം ചത്തൊടുങ്ങുന്നത് നിയന്ത്രാധീതമായി പെരുകിയ എലികളുടെ വംശമാണു്. വൃത്തിഹീനമായ നഗരങ്ങളെ അതു് ശുദ്ധീകരിക്കുന്നു. ചിത്രകാരന്‍ പ്രസരിപ്പിച്ചത് പ്ലേഗാണു്. ആ പ്ലേഗില്‍ പൊന്നമ്പലങ്ങള്‍ തകരുന്നു. പകരം ഇവിടെ മനുഷ്യന്റെ ഗന്ധം പരക്കും. പരക്കണം. കൂടുതല്‍ വായിക്കുവാന്‍ >>>>

ശ്രീ @ ശ്രേയസ് അഭിപ്രായങ്ങള്‍
ആശയപരമായ സംഘട്ടനങ്ങള്‍ എന്നും നല്ലതാണ്, വേറിട്ട്‌ ചിന്തിക്കുന്നവരാണ് ലോകനന്മയ്ക്ക് ആവശ്യം. എന്നാല്‍ ഇപ്പോള്‍ സംസാരവിഷയമായ ദേഹത്തിന്‍റെ ലേഖനങ്ങള്‍ ചിന്തയേ അല്ല. വേറിട്ടചിന്ത എന്നാല്‍ അസഭ്യമായ ഭാഷ എന്നല്ലല്ലോ അര്‍ത്ഥം. unique thought process ആയിരിക്കണം, അല്ലാതെ വെറുതെ നെഗറ്റീവ് ആയി എന്തെങ്കിലും എഴുതിയാല്‍ അത് ചിന്തയല്ല, മറിച്ചു വഴിവിട്ട ചിന്ത മാത്രമാണ്. അത്തരം നിരുത്തരവാദപരമായ എഴുത്തുകൊണ്ട് സ്വയം ഒരു മാറ്റവും വരുത്താന്‍ കഴിയില്ല; സമൂഹത്തിനും ഒരു മാറ്റവുമുണ്ടാവില്ല. ആദ്യം സ്വയം നന്നാവുക, എന്നിട്ട് കുടുംബം, പിന്നെ സമൂഹം എന്ന് കേട്ടിട്ടുണ്ട്. കൂടുതല്‍ വായിക്കുവാന്‍ >>>>

ശിഥില ചിന്തകള്‍
ചിത്രകാരനും ഞാനും ബൂലോഗത്തിന് പുറത്തെ നല്ല സ്നേഹിതന്മാരാണ്. അതിനാല്‍ ബ്ലോഗിലെ വിവാദങ്ങളും പോര്‍വിളികളുമൊന്നും ഞങ്ങളുടെയിടയിലുള്ള സൌഹൃദബന്ധത്തെ ബാ‍ധിക്കുകയില്ല. കണ്ണൂരില്‍ പോകുമ്പോള്‍ ഇടക്ക് സന്ദര്‍ശിക്കാനും, കാന്തനിമിഷങ്ങളില്‍ കുറേ നേരം ഫോണിലൂടെ സംസാരിക്കാനും കഴിയുന്ന ഒരു നല്ല കൂട്ടുകാരന്‍ എന്ന് ചിത്രകാരനെ പറ്റി തുറന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. കൂടുതല്‍ വായിക്കുവാന്‍ >>>>

പതിവ് കാഴ്ചകള്‍
ഒരു രചന, എഴുത്തുകാരന്റെ മനസ്സിന്റെ പ്രതിഫലനമാണെന്ന് പറയപ്പെടുന്നു. എത്ര തന്നെ മൂടിവച്ചാലും തന്റെ മനസ്സൊളിച്ചുവക്കാനൊരെഴുത്തുകാരനുമാവില്ല . വരികളിലൂടെയുള്ള വായനയേക്കാള്‍ വരികള്‍ക്കിടയിലൊളിച്ചിരിക്കുന്ന രചയിതാവിനെത്തിരയാനാണ് എനിക്കു താല്‍പ്പര്യം. ഒരു രചന ആസ്വദിക്കാന്‍ , വിലയിരുത്താന്‍ രചയിതാവിന്റെ പൂര്‍വ്വ ചരിത്രമോ പൂര്‍വ്വ കൃതികളോ ആവശ്യമാണെന്ന് സാഹചര്യം സംജാതമാകുന്നത് രചയിതാവിന്റെ പരാജയമായി വിലയിരുത്താം. (തുടരന്‍ പംക്തികള്‍ ഒഴികെ). നിയതമായ നിയമാവലി (എഴുതപ്പെട്ടതോ അല്ലാത്തതോ) നിലവിലില്ലാത്ത ബൂലോക രചനകള്‍ വായനക്കാരനു പലപ്പോഴും വെല്ലുവിളി തന്നെ സൃഷ്ടിക്കുന്നു എന്നത് വാസ്തവമാണ്. കൂടുതല്‍ വായിക്കുവാന്‍ >>>>

ബ്ലോഗ് വായന
നിയമങ്ങളും പൊതുവായ ചില ചിട്ടവട്ടങ്ങളും സ്വയം സ്വീകരിച്ചത്‌ പൊതുസമൂഹത്തിന്റെ സുഗമമായ മുന്നോട്ടു പോക്കിനു വേണ്ടിയാണ്‌. അന്നേവരേയും സമൂഹം പിന്തുടര്‍ന്ന ചില പ്രാകൃത ആചാരങ്ങളും എന്തിന്‌, പൊതു സമൂഹത്തിന്റെ നീതിപൂവ്വകമായ മുന്നോട്ടുപോക്കിന്‌ തടസ്സം നിന്ന ചില നിയമങ്ങള്‍ പോലും തിരുത്തപ്പെട്ടത്ത്‌ എല്ലാവരുടേയും ഉന്നതി ലക്ഷ്യം വെച്ചു തന്നെയായിരുന്നു. നേരത്തെ സൂചിപ്പിച്ച അച്ചടി അക്ഷരങ്ങളുടെ എഡിറ്റിംഗും ഇതിനെ ആസ്‌പദമാക്കി തന്നെയാണ്‌. കൂടുതല്‍ വായിക്കുവാന്‍ >>>>

ഷാരടി സ്കൂള്‍ ഓഫ് ബ്ലോഗിംഗ്
ബ്ലോഗര്‍ എന്നു വച്ചാല്‍ ഇങ്ങനെയാകണം. സുഖിപ്പിക്കാനല്ല സുഖിക്കാനായിരിക്കണം താല്പര്യം. സുഖം എങ്ങനെയൊക്കെ നേടിയെടുക്കാമെന്ന കാര്യം ചിന്തനീയം. അതാവട്ടെ ആദ്യത്തെ അദ്ധ്യായം. സ്വയം ഒരു പുലി ആണെന്നു വിസ്വസിച്ചാല്‍ തന്നെ സുഖം കുറേശ്ശെ കിട്ടാന്‍ തുടങ്ങും. പിന്നെ, മ, ക, ത, പൂ തുടങ്ങിയ അക്ഷരങ്ങളോട്‌ ഉല്‍ക്കടാടോപമായ മമത, പുളിച്ചു നാറിയ
തെറികളില്‍ പ്രാവീണ്യം തുടങ്ങിയ ചുരുക്കം ചില സിദ്ധികള്‍ ഉപയോഗിച്ച് ഒരുകൂട്ടം മനുഷ്യരുടെ ആരാധനാമൂര്‍ത്തിയെ ആയാലും, ഒരു സമൂഹത്തിനെ ഒന്നടങ്കം ആയാലും, ഇനി അതുമല്ല സ്വന്തം കുടുംബത്തിലെ ആളുകളെ ആയാലും ആപാദചൂഡം
കോരിത്തരിപ്പിക്കുന്ന തെറികള്‍ കണ്ണും പൂട്ടി വിളിക്കുക. കൂടുതല്‍ വായിക്കുവാന്‍ >>>>

വിവേകം
ചിത്രകാരനെതിരെ അഞ്ചുരൂപാ പോലീസ് വേഷം കെട്ടിയിരിക്കുന്നത് സന്തോഷ്.ജെ എന്ന മാന്യനാണ്.സരസ്വതിക്ക് എത്ര മുലകളുണ്ട്? എന്ന ചിത്രകാരന്റെ പോസ്റ്റ് വായിച്ച് സദാചാരം ഇടിഞ്ഞതില്‍ മനം നൊന്താണത്രെ ഈ ചെറുപ്പക്കാരന്‍ അദ്ദേഹത്തെ ഒറ്റു കൊടുത്തത്.സരസ്വതിക്ക്എത്ര മുലകളുണ്ട് എന്നു ചോദിച്ചതു കേട്ട് ചോര തിളച്ച ഇയാള്‍, ശ്രീരാമ സഹോദരനായ "ലക്ഷ്മണന്‍
ശൂര്‍പ്പണഖയുടെ മൂക്കും മുലയും അരിഞ്ഞു" എന്ന് എഴുതിയ വാല്‍മീകിയെ എന്തു ചെയ്യും?'മുലയും മൂക്കും കാതും കൂടാതെ
ചോരയുമായലറും'എന്ന് ശൂര്‍പണഖയെക്കുറിച്ചെഴുതിയ തുഞ്ചത്തെഴുത്തച്ഛനെ ഈ സദാചാര രോഗി എന്തു ചെയ്യും? കൂടുതല്‍ വായിക്കുവാന്‍ >>>>

Haindavakeralam

The case has been filed against Racial abuse through the medium of blog.

The state cyber cell has forwarded the complaint to the Kannur Town Police, which registered a case (number 18/09) for obscene content in the post, under Section67 of the Information Technology Act. To read more >>>>

ചിത്രകാരനെതിരായ കേസ് ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസില്‍ വാര്‍ത്തചിത്രകാരനെതിരെ സൈബര്‍ ക്രൈം ആരോപിച്ച് സംസ്ഥാന പോലീസ് ചാര്‍ജ്ജ് ചെയ്ത കേസിനേയും അതു സംബന്ധിച്ച് ബൂലോകത്ത് നടന്നു വരുന്ന വാദപ്രതിവാദങ്ങളേയും കുറിച്ച് ഇന്നു(23/1/09) ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ (കൊച്ചി) എസ്.അനില്‍ എഴുതിയ വിശദമായ പ്രത്യേക റിപ്പോര്‍ട്ടുണ്ടു- Case registered against Malayalam Blogoshere ഇതോടെ ഈ സംവാദത്തിന്റെ വേദി പൊതു സമൂഹമായിരിക്കുന്നു. ബൂലോകത്ത് വളരെ സജീവമായ വാദപ്രതിവാദങ്ങള്‍ക്ക് മുന്‍ പോസ്റ്റ് വഴിയൊരുക്കിയതായി തോന്നുന്നു.


ഇത് കൂടാതെ വല്ലതും വിട്ടുപോയെങ്കില്‍ അറിയിക്കുക.

ചൊവ്വാഴ്ച, ഡിസംബർ 30, 2008

കര്‍ഷകവിരുദ്ധ റബ്ബര്‍ മിസ്സിങ്ങ് അല്ലെങ്കില്‍ തിരിമറി

മാസാരംഭത്തിന് മുമ്പ് കര്‍ഷകരുടെയും ഡീലര്‍ പ്രൊസസ്സര്‍ നിര്‍മാതാക്കള്‍ എന്നിവരുടെയും പക്കല്‍ അസംസ്കൃത റബ്ബറിന്റെ ശേഖരം ഉണ്ടാവും അതിനെയാണ് മുന്‍മാസ നീക്കിയിരുപ്പ് അല്ലെങ്കില്‍ മുന്നിരിപ്പ് എന്ന് ഈ ലേഖനത്തില്‍ കാട്ടുന്നത്. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളില്‍ മുന്നിരിപ്പ്, ഉല്പാദനം, ഉപഭോഗം, കയറ്റുമതി, ഇറക്കുമതി, മിച്ച സ്റ്റോക്ക് അല്ലെങ്കില്‍ നീക്കിയിരിപ്പ് എന്നിവ വെവ്വേറെയായി പ്രസിദ്ധീകരിക്കുന്നതിനാല്‍ കണക്കിലെ കൃത്രിമം ശ്രദ്ധയില്‍ പെടുകയില്ല. അക്കൌണ്ടന്‍സി പഠിച്ച ഒരാളിനോട് കണക്കുകള്‍ എങ്ങിനെയാണ് ടാലി ചെയ്യേണ്ടത് എന്ന് പറയേണ്ട കാര്യമില്ലല്ലോ? മുന്നിരിപ്പും പ്രതിമാസ ഉല്‍പാദനവും ഇറക്കുമതിയും കൂട്ടിയാല്‍ കിട്ടുന്നതാണ് ആകെ ലഭ്യത. ആകെ ലഭ്യതയില്‍ നിന്നും ഉപഭോഗവും കയറ്റുമതിയും കുറവു ചെയ്താല്‍ മിച്ച സ്റ്റോക്ക് അല്ലെങ്കില്‍ നീക്കിയിരിപ്പ് ലഭിക്കണം. അത് ലഭിക്കാതെ വരുമ്പോള്‍ ടാലി ആക്കുന്നതിന് വേണ്ടി ചേര്‍ക്കുന്ന അക്കങ്ങളെയാണ് മിസ്സിങ്ങ് അല്ലെങ്കില്‍ തിരിമറി എന്ന് പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ബോര്‍ഡില്‍ ആഡിറ്റിങ്ങ് നടക്കാറുണ്ടെങ്കിലും അത് പൈസയുടെ കാര്യത്തില്‍ മാത്രമാണ് എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അതിനാല്‍ ആരാലും ചോദ്യം ചെയ്യപ്പെടാത്ത രീതിയില്‍ വിപണി വിലയെ നിയന്ത്രിക്കുന്നതില്‍ കണക്കിലെ തിരിമറികള്‍ക്ക് പ്രധാന പങ്കാണ് ഉള്ളത്. 1995 ഏപ്രില്‍ മുതല്‍ 2002 മാര്‍ച്ച് വരെയുള്ള മിസ്സിങ്ങ് +ve ആയിരുന്നു. എന്നുവെച്ചാല്‍ വിപണിയില്‍ ഉള്ളതിനേക്കാള്‍ കുറച്ച് കാട്ടി ദീര്‍ഘനാളത്തേയ്ക്ക് വിലയിടിക്കുന്ന തന്ത്രം. അതിന് ശേഷം -Ve മിസ്സിങ്ങ് ആണ്. ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടി വില ഉയരാതിരിക്കുവാനുള്ള നടപടിയായണത്. ഇവ ഈ സ്പ്രെഡ് ഷീറ്റുകളില്‍ കാണാം.

2007-08 വര്‍ഷത്തെ സ്ഥിതിവിവര കണക്കിന്റെ വിശകലനം റബ്ബര്‍ ബ്ലോര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുള്ള പ്രതിമാസ സ്ഥിതിവിവരക്കണക്കിലെ പ്രധാന ഭാഗങ്ങള്‍ പി.ഡി.എഫ് ഫയലുകളില്‍ നിന്നും സ്ക്രീന്‍ ഷോട്ട് ഇമേജായി ചുവടെ ചേര്‍ത്തിരിക്കുന്നതില്‍ നിന്നും കാണാവുന്നതാണ്.

ചിത്രം 1

stock-bal-07

ചിത്രം 2

head1production-07-08

ചിത്രം 3

headexport-import-07-08

ചിത്രം 4

head1consumption-07-08

ചിത്രം 5

headexport-07-08

ചിത്രം 6

stock-bal-07-08

വിശകലനം

ചിത്രം 1 ല്‍ 2007 മാര്‍ച്ച് മാസം അവസാനം ഉള്ള നീക്കിയിരിപ്പാണ് 163530 ടണ്‍. അത് 2007-08 ലെ മുന്നിരിപ്പായി മാറുന്നു. പ്രസ്തുത വര്‍ഷത്തെ ഉല്പാദനം ചിത്രം 2 ല്‍ കഴിഞ്ഞ വര്‍ഷത്തെ 852835 ടണില്‍ നിന്നും -3.2% കുറഞ്ഞ് 825345 ടണ്ണായി കുറഞ്ഞു. ഇറക്കുമതി ചിത്രം 3 ല്‍ കഴിഞ്ഞ വര്‍ഷത്തെ 89699 ല്‍ നിന്ന് കുറഞ്ഞ് 89295 ടണ്ണുായിമാറി. അപ്രകാരം ആകെ ലഭ്യത = (163530 + 825345 + 89295 ) 1078170 ടണ്‍

ഉപഭോഗം ചിത്രം 4 ല്‍ കഴിഞ്ഞ വര്‍ഷത്തെ 820305 ല്‍ നിന്നും 5% വര്‍ദ്ധനയോടെ 861455 ടണ്‍ ആയി രേഖപ്പെടുത്തി. കയറ്റുമതി ചിത്രം 5 ല്‍ 56545 ടണ്ണില്‍ നിന്നും വര്‍ദ്ധിച്ച് 60280 ആയി ഉയര്‍ന്നു. ആകെ ഉപഭോഗം = (861455 + 60280) 921735 ടണ്‍ ആയി.

ആകെ ലഭ്യതയില്‍ നിന്ന് ഉപഭോഗം കുറവ് ചെയ്താല്‍ നീക്കിയിരിപ്പ് ടാലി ആകണം. അതായത് 1078170 - 921735 = 156435 ആണ് കിട്ടുക. എന്നാല്‍ എപ്രകാരമാണ് 167120 ടണ്‍ ആയി ചിത്രം 6 ല്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിനിടയിലെ 10685 ആണ് മിസ്സിങ്ങ് ഫിഗര്‍.

rubber-statsഈ കണക്കുകള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ ലഭ്യമായത് ആണ്. എന്നാല്‍ വാര്‍ഷിക സ്ഥിതിവിവര കണക്ക് പ്രസിദ്ധീകരിക്കുന്നതില്‍ ധാരാളം മാറ്റങ്ങള്‍ കാണാന്‍ കഴിയും. അത് സൈറ്റില്‍ വരാറും ഇല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക - പ്രതിമാസ റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ || സ്പ്രെഡ് ഷീറ്റില്‍ പുതുക്കിയ റബ്ബര്‍ വിവരങ്ങള്‍

missing