ശനിയാഴ്‌ച, ഒക്‌ടോബർ 29, 2005

ചില ഔഷധ സസ്യങ്ങളും രോഗചികിത്സയും

ഇതിന്റെ തളിരിലകൾ പിഴിഞ്ഞ്‌ ചാറെടുത്ത്‌ മുറിവിൽ വീഴ്‌ത്തിയാൽ രക്തം കട്ട്പിടിക്കുകയും മുറിവുണങ്ങുവാൻ സഹായകമാകുകയും ചെയ്യും. അർശ്സിന്റെ ചികിത്സയ്ക്കായി കേരളത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിതന്നെയുണ്ട്‌. ഇതേ ഇല ഗുളിക രൂപത്തിലാക്കി തിരിയായോ കോർക്കായൊ മലദ്വാരത്തിൽ വെച്ചാൽ വെയിൻ മുറിഞ്ഞ്‌ ചോര ഒലിക്കുന്നതും മാംസം വെളിയിലേയ്ക്കു തള്ളുന്നതും നിയന്തിക്കുവാൻ കഴിയും. 15 വർഷമായി ഞാൻ ഈ സ്വയ ചികിത്സ തുടരുന്നു. കഠിനാദ്ധ്വാനവും, കുറച്ചുമാത്രം ആഹാരം കഴിക്കുന്നതും, വെള്ളം കുറച്ച്‌ കുടിക്കുന്നതും ഈ രോഗത്തിന്‌ കാരണമാകുന്നു. ഇനിയും എത്ര കാലം വേണമെങ്കിലും ഒരു ആശുപത്രിയിൽ പോയി ഓപ്പെറേഷൻ ചെയ്യാതെ കഠിനമായ ജോലി ചെയ്യുവൻ കഴിയും. എന്റെ അനുഭവങ്ങൾ ആർക്കെങ്കിലും പ്രയോജനം ചെയ്യുന്നുവെങ്കിൽ അതിൽ ഞാൻ തൃപ്തനാണ്‌.

വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2005

ഭക്ഷ്യ യോഗ്യമായ ചില ഇലകൾ

ഊളൻതമര (Cassia Sophera)


കറിവേപ്പ്‌ (Murraya)

ആവശ്യം കഴിയുൻപോൾ എടുത്ത്‌ ദൂരെ എറിയുന്ന കറിവേപ്പിലയും മുരിങ്ങയിലയിലില്ലാത്ത പല സവിശേഷതകളും ഉള്ളതാണ്‌. കേരളത്തിൽ വിറ്റ്‌ കാശാക്കുന്ന ഇത്‌ പ്ഞ്ചാബിൽ പാഴ്‌ ചെടിയായി പൊടിച്ചുനിൽക്കുന്നു. പ്രസവാനന്തരം കുറിക്കികൊടുക്കുന്ന ഔഷധങ്ങളിലൊന്ന്‌. ഇതിന്റെ മണവും ഗുണവും ഒന്നു വേറെതന്നെയാണ്‌.

മുരിങ്ങ (Moringa)

ഈ മരം മലയാളികൾക്ക്‌ സുപരിചിതവും ഇതിന്റെ സവിശേഷതകൾ അറിയവുന്നതും ആണ്‌. മഹാരാഷ്ട്രയിലുള്ള മുരിങ്ങയുടെ തടിക്ക്‌ കേരളത്തിൽ വളരുന്നവയേക്കാൾ ബലം കൂടുതലാണ്‌. മുരിങ്ങയുടെ കായ്‌ പ്രധാനമായും സാംബർ അവിയൽ തീയൽ മീൻ കറികൾ എന്നിവയിൽ ഉപയോഗിക്കുന്നു. പൂവുകൾ ഉണ്ടാകുമ്പോൾ മഴപെയ്താൽ പൊഴിയുക പതിവാണ്‌. മഴപെയ്താൽ പൂവുകൾ പറിച്ചെടുത്ത്‌ തോരൻ വെയ്ക്കാം. മുരിങ്ങക്കായുടെ ഉൾഭാഗം ചുരണ്ടി തോരൻ വെയ്ക്കാം. അയുർവേദ ചികിത്സകളിൽ പത്യാഹാരമായി മുരിങ്ങയില ഔഷധഗുണം ചെയ്യുന്നു. ഈ മരത്തിന്‌ ആരും വിഷപ്രയോഗം നടത്താറില്ല. ധാരാളം കായ്ക്കുവാൻ സൂര്യപ്രകാശവും വളവും വെള്ളവും വേണം.

അഗത്തി ചീര (Sesbania)

വളരെയധികം ഔഷധ ഗുണമുള്ള ഇതിന്റെ ഇലയും പൂവും കായും ഭക്ഷിക്കുവാൻ വളരെ നല്ലതുതന്നെയാണ്‌. ഈ ചീരയുടെ പടം അനിൽകുമാറിന്റെ വീട്ടുമുറ്റത്തുനിന്നുള്ളതാണ്‌.

കൊളംബി അല്ലെങ്കിൽ സാംബാർ ചീര (Talinum)

മധുര ചീര (Chekkurmanis)
ഇത്‌ മദിരാശി ചീര
(Pisonia)


പഞ്ചാബിലെ കർഷകരുടെ രക്തത്തിലെ പതിമൂന്ന്‌ കീടനാശിനികളുടെ അളവ്‌ അനുവദനീയമായതിലും കൂടുതലാണ്‌ എന്ന വാർത്ത്യുടെ അടിസ്ഥാനത്തിൽ അരിയും ഗോതന്‌പും ഭക്ഷിക്കുന്നവരുടെ ശരീരത്തിലെ രക്തത്തിൽ എത്രത്തോളം കാനുമെന്ന്‌ ആർക്കറിയാം. അതിനാൽ ഒരു പരിഹാരമെന്ന നിലയിൽ വിഷമില്ലാത്ത ആഹാരം അത്യാവശ്യമാണ്‌. തഴ്‌നാട്ടിൽ ധാരാളമായി കാണപ്പെടുന്ന ഈ വൃക്ഷം വീട്ടുമുറ്റത്തോ ചെടിച്ചട്ടിയിലോ വളർത്തവുന്നതും തളിരിലകളുടെ നാന്‌പ്‌ എടുത്തു മാറ്റിയശേഷം അരിഞ്ഞ്‌ കറിവെച്ച്‌ ഭക്ഷിക്കൂകയും ചെയ്താൽ ഒരു പരിധിവരെ രക്തത്തിലെ കീടനാശിനിയുടെ അളവ്‌ നിയന്ത്രിക്കുവാൻ കഴിയും. ഇതിന്റെ ഇലകൽക്ക്‌ കീടങ്ങളുടെ ശല്യമോ കുമിൾബാധയോ ഉണ്ടാകുന്നില്ല. ഈ മരത്തിന്റെ കന്‌പുകൾ മുറിച്ചു നട്ടാൽ പൊടിക്കുന്നതാണ്‌. നിങ്ങൾക്കെതിരേ വിഷകന്‌പനികളും മരുന്നുകന്‌പനികളും കൂടി ചേർന്നു നടത്തുന്ന ചൂഷണത്തെ പ്രതിരോധിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

ഞായറാഴ്‌ച, ഒക്‌ടോബർ 23, 2005

ബയോഗ്യാസ്‌ പ്ലാന്റ്‌


ശ്രീകാര്യം ചന്തയിൽ ബയോഗ്യാസ്‌ പ്ലാന്റ്‌

ശ്രീകാര്യം: ചന്തയിലെ മാലിന്യവും ചപ്പുചവറുകളും സംസ്കരിക്കുന്നതിൽനിന്നുണ്ടാകുന്ന ഗ്യാസ്‌ ഉപയോഗിച്ച്‌ മാർക്കറ്റ്‌ വൈദ്യുതീകരിക്കാനും അവശിഷ്ടം കർഷകർക്ക്‌ ജൈവവളമായി നൽകാനും ശ്രീകാര്യം ചന്തയിൽ ബയോഗ്യാസ്‌ പ്ലാന്റ്‌ ഒരുങ്ങുന്നു. ശ്രീകാര്യം ഗ്രാമപഞ്ചായത്തും നോഡൽ ഏജൻസിയായ ബയോടെക്കും ചേർന്നാണ്‌ പ്ലാന്റ്‌ നിർമിക്കുന്നത്‌. 25000 ലിറ്റർ സംഭരണശേഷിയാണ്‌ ബയോഗ്യാസ്‌ പ്ലാന്റിനുള്ളത്‌. ചീയുന്ന എല്ലാ മാലിന്യങ്ങളും പ്ലാന്റിൽ സംസ്കരിക്കും.പ്രതിദിനം അഞ്ഞ്‌ച്‌ ടണോളം മാലിന്യം പ്ലാന്റിൽ സംസ്കരിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ. ചന്തയിലെ മാലിന്യങ്ങൾക്ക്‌ പുറമെ ജ്ങ്ങ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ അവശിഷ്ട്വും ഇതിൽ നിക്ഷേപിക്കും. ഇതിനായി മാലിന്യം ശേഖരിക്കാൻ താൽക്കാലിക ജീവനക്കാരെ പഞ്ചായത്ത്‌ നിയമിക്കും. പ്രത്യേക പരിശീലനം ലഭിച്ചവർക്കാകും നിയമനം.പ്ലാന്റിന്റെ നിർമാണം ജങ്ങ്ഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന്‌ പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു.

കടപ്പാട്‌: മാതൃഭൂമി ദിനപത്രം