ബുധനാഴ്‌ച, ഡിസംബർ 24, 2008

മലയാളം മലയാളംവിക്കി എനിക്ക് വേണ്ടേ വേണ്ട

റബ്ബറിന്റെ സ്ഥിതിവിവരക്കണക്കും മലയാളം വിക്കിസംരംഭങ്ങളും എന്ന ഷിജു അലക്സിന്റെ പോസ്റ്റ് വായിക്കുന്നവര്‍ ഷിജു അലക്സ് നീക്കം ചെയ്യാത്ത ചിത്രകാരന്റെ കമെന്റ് കൂടി വായിക്കുന്നത് നല്ലതായിരിക്കും. കേരളഫാര്‍മറെപ്പറ്റി വീണുകിട്ടുന്നിടത്തെല്ലാം സഭ്യമല്ലാത്ത രീതിയില്‍ കമെന്റിടുകയും അത് തന്റെ കമെന്ററയില്‍ കൊണ്ട്പോയി ഇട്ട് സായൂജ്യമടയുകയും ചെയ്യുന്ന ചിത്രകാരന്‍. നായര്‍ എന്ന ഒറ്റക്കാരണം മതി ചിത്രകാരന് എന്നോട് വിരോധത്തിനും എതിര്‍ക്കുവാനും. ബീകോം പാസ്സായ ചിത്രകാരന് എന്റെ ഈ ഡാറ്റാ തുറന്ന് നോക്കിയാല്‍ ഒന്നും മനസിലാകുകയില്ല എന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?

സര്‍വ്വലോക സമ്മതനും, സര്‍വ്വജ്ഞനും, അറിവിന്റെ കുത്തകാവകാശിയും, പരോപകാരിയായ ചൊറിച്ചില്‍ വിദഗ്ദനുമായ ഫാര്‍മറെ വിക്കിപ്പീഡിയ പ്രവര്‍ത്തകര്‍ വാലില്‍ തൂക്കിയെടുത്ത് കംബോസ്റ്റു കുഴിയിലെറിഞ്ഞത് മഹാപാതകമായിപ്പോയി എന്നത് അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷിയായ ചിത്രകാരനെ ഏറെ ചിരിപ്പിക്കുന്നു എന്നു പറയാതെവയ്യ !

ചിരിച്ചോ മുരളീ നീ മതിയാവോളം ചിരിച്ചോ. കാരണം വിക്കി മലയാളത്തില്‍ നിന്ന് കേരളഫാര്‍മറെ വാലില്‍ തൂക്കി എറിഞ്ഞ് എന്റെ പ്രശസ്തിയും അംഗീകാരവും കൂട്ടുകയാണ് ചെയ്തത്. കാരണം സെര്‍ച്ചിലൂടെ റബ്ബര്‍ സ്ഥിതിവിവര കണക്കിലേക്കും വിശകലനങ്ങളിലേക്കും എന്റെ പേജില്‍ മാത്രം വന്നെത്തുക എന്നത് എനിക്ക് അഭിമാനം പകരുന്ന ഒന്നാണ് എന്ന് ഇന്റെര്‍നെറ്റിനെപ്പറ്റി അറിയാവുന്ന മുരളിക്കും അറിയാമെന്നുള്ളതാണല്ലോ.
മുരളീ എനിക്ക് വിക്കിമലയാളത്തിന്റെ ഒരംഗീകാരമോ അവിടൊരിടമോ വേണ്ട. ഞാന്‍ ചെയ്യേണ്ട കര്‍മ്മം ഞാന്‍ ചെയ്തു അത്രതന്നെ. വിക്കി എന്നത് എന്റേയോ മുളിയുടെയോ സ്വകാര്യ സ്വത്തല്ല.

ചൊവ്വാഴ്ച, ഡിസംബർ 23, 2008

പഠനം വിക്കി പാഠശാലയ്ക്ക യോജിച്ചതല്ല

മലയാളം വിക്കിസംരംഭങ്ങള്‍ ചിലരുടെ കുടുംബ സ്വത്ത്. സ്വതന്ത്ര വിജ്ഞാന കോശം എന്ന അര്‍ത്ഥതന്നെ നഷ്ടപ്പെടുന്നു.
ഷിജു അലക്സിന് സ്വന്തം അഭിപ്രായം "ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് മൊത്തം എന്റെ അഭിപ്രായങ്ങള്‍ മാത്രമാണു. അതിനു മലയാളം വിക്കിസംരഭങ്ങളോ മലയാളം വിക്കിപ്രവര്‍ത്തകരോ ഉത്തരവാദികള്‍ ആയിരിക്കില്ല."
ഷിജു അലക്സിന്റെ ഈ വാക്കുകളെക്കാള്‍ മറ്റെന്തു തെളിവ് വേണം വിക്കി നടത്തിപ്പിനെതിരായി?
ഇത്രയും കാലമായിട്ടും എനിക്ക് മനസിലാക്കാന്‍ കഴിയാതെ പോയ വിക്കി. ഒരു സര്‍വ്വ വിജ്ഞാന കോശം എന്ന ധാരണയേ എനിക്കുള്ളു. ഷിജു അലക്സ് പറയുന്നത് മുഴുവന്‍ സത്യങ്ങള്‍. അതിന് കാരണം താരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകള്‍ വള്ളിപുള്ളി തെറ്റാതെ ഷിജു അറിയുന്നു.
ഇത് വിക്കി മെയിങ്ങ് ലിസ്റ്റിലും
പാലക്കാട് കൊഴിഞ്ഞാമ്പാറ ഭാഗത്ത് ഒരു കൃഷ്ണേട്ടനുണ്ട്, ഭൂമി പരന്നതാണെന്നു വാദിക്കുന്ന കൃഷ്ണേട്ടന്‍. അയാളെപ്പറ്റി പത്രവാര്‍ത്തകളും ധാരാളം. മി. ഫാര്‍മറുടെ ടേബിള്‍ റബ്ബറിന്റെ താളിലാക്കിയൊരു കോമ്പ്രമൈസാണെങ്കില്‍ ആ കൃഷ്ണേട്ടനെ ഭൂമിക്കു താഴെയുമാക്കാം. ഏത്? ഇത് മഞ്ജിത്തിന്റെ അഭിപ്രായം.

"മറ്റ് ജേണലുകളില്‍ / പാഠപുസ്തകങ്ങളില്‍ ഇത് പ്രസിദ്ധീകരിക്കൂ, എന്നിട്ട് അത് റെഫറന്‍സ് ആക്കി തീര്‍ച്ചയായും റബ്ബര്‍ എന്ന ലേഖനത്തിന്റെ ഭാഗമാക്കാം." സിമീ ഈ താഴെക്കാണുന്ന റഫറന്‍സ് പോരെ?
ഇന്‍ഡ്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് വാല്യം 31, 2008 . ഇത് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പുസ്തകം.
"1986-ല്‍ മുതലുള്ള മാതൃഭൂമി പേപ്പര്‍ / പേപ്പറ്റ് കട്ടിങ്ങുകള്‍ ഒരു കൗതതുകത്തിനു പുറത്താണെങ്കില്‍ കൂടി 20 വര്‍ഷത്തിനു ശേഷം ഉപയോഗിക്കാം എന്ന ഉദ്ദേശത്തോടു കൂടി സൂക്ഷിച്ചു വച്ചിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്." ഇത് ഞാനല്ല അലക്സെ സൂക്ഷിച്ച് വെച്ചിരുന്നത്. ഇത് അങ്കിളിന്റെ പക്കല്‍ത്തന്നെ ഉള്ളതാണ്. അദ്ദേഹം സ്കാനറില്ലാത്തതുകൊണ്ട് എനിക്ക് തന്നതാണ്. അത് ഞാന്‍ മമ്പും സൂചിപ്പിച്ചിട്ടുണ്ട്.

തിങ്കളാഴ്‌ച, ഡിസംബർ 22, 2008

മലയാളം വിക്കി ഇങ്ങനെപോയാല്‍ !!!!

ഞാന്‍ ആംഗലേയത്തിലിട്ട താഴെക്കാണുന്ന ഉള്ളടക്കമാണ് ജസ്സി എന്ന ഒരു അഡ്മിനിസ്ട്രേറ്റര്‍ (രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി) മലയാളം വിക്കിബുകസില്‍ നിന്നും നീക്കം ചെയ്തത്. അതേ ഉള്ളടക്കം ആംഗലേയത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചതും നീക്കം ചെയ്യിക്കും എന്നൊരു ഭീഷണിയും മറ്റൊരാളില്‍ നിന്നുണ്ടായി. എന്റെ പഠനങ്ങള്‍ ഈ പേജില്‍ ലഭ്യമാണ്. പഠശാല എന്നാല്‍ പഠിക്കാനും പഠിപ്പിക്കാനും ഉതകുന്നതാണ് എന്നാണ് എന്റെ അറിവ്. മലയാളം വിക്കിയില്‍ വരുന്ന ലേഖനങ്ങളെ പ്രസ്തുത വിഷയവുമായി പുല ബന്ധം പോലുമില്ലാത്തവര്‍ ഇപ്രകാരം വെട്ടിമാറ്റി തങ്ങളുടെ വിക്കിയിലുള്ള ആധിപത്യം കാണിക്കുന്നത് എപ്രകാരമാണ് വിക്കിക്ക് പ്രയോജനപ്രദമാകുന്നത്?
വിക്കി ഇങ്ങനെ പറയുന്നു

വിക്കിപാഠശാലയില്‍ എഴുതപ്പെടുന്ന ലേഖനങ്ങളെല്ലാം GNU Free Documentation License പ്രകാരം സ്വതന്ത്രമാണ് (വിശദാംശങ്ങള്‍ കാണുക:Project:പകര്‍പ്പവകാശം). "താങ്കള്‍ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിര്‍പ്പുണ്ടെങ്കില്‍ ദയവായി ലേഖനമെഴുതാതിരിക്കുക." തിരുത്തുവാനും ഒഴിവാക്കുവാനും ഉള്ള യോഗ്യതകൂടെ പരിഗണിക്കേണ്ടതല്ലെ?

"ഈ ലേഖനം താങ്കള്‍ത്തന്നെ എഴുതിയതാണെന്നും അതല്ലെങ്കില്‍ പകര്‍പ്പവകാശ നിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളില്‍നിന്നും പകര്‍ത്തിയതാണെന്നും ഉറപ്പാക്കുക." വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന സര്‍ക്കാര്‍ രേഖകള്‍ പകര്‍പ്പവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ?

പകര്‍പ്പവകാശ സംരക്ഷണമുള്ള സൃഷ്ടികള്‍ ഒരു കാരണവശാലും ഇവിടെ പ്രസിദ്ധീകരിക്കരുത്.

ഈ താള്‍ നീക്കം ചെയ്യുവാനുള്ള ശ്രമത്തിലാണ്.