ശനിയാഴ്‌ച, മാർച്ച് 28, 2009

മാര്‍ച്ച് 30 ന് 7.35 PM ന് ബുക്സും ബ്ലോഗും

മാര്‍ച്ച് 30 -)ം തീയതി 7.35 (1935 hrs)PM ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ നിന്ന് ബുക്സുകളെക്കുറിച്ചും ബ്ലോഗുകളെക്കുറിച്ചും ഒരു ഫോണ്‍ ഇന്‍ പരിപാടിയില്‍ എനിക്ക് ചെറിയ ഒരവസരം ലഭിച്ചിട്ടുണ്ട്. കേള്‍ക്കുവാന്‍ സൌകര്യമുള്ളവര്‍ കേള്‍ക്കുകയും ഈ പോസ്റ്റില്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു. പുനര്‍ജ്ജനിച്ച പവ്വര്‍ക്കട്ട് ഈ പരിപാടിയേയും ബാധിക്കുമെങ്കിലും വൈദ്യുതി ബോര്‍ഡ് നല്‍കുന്ന വൈദ്യുതി ഇല്ലാതെ ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ട്രാന്‍സിസ്റ്ററുകള്‍ ആശ്വാസകരം തന്നെയാണ്.
തിരുവനന്തപുരം നിലയം യുവവാണിയില്‍ പ്രക്ഷേപണം ചെയ്തത് ഇവിടെനിന്ന് ഡൈണ്‍ലോഡ് ചെയ്ത് കേള്‍ക്കാം.

വെള്ളിയാഴ്‌ച, മാർച്ച് 27, 2009

ചിത്രകാരന്‍ തയ്യാറെടുപ്പിലാണ്.

ചിത്രകാരന്‍ ഇപ്പോള്‍ ഭാവി പരിപാടികളെക്കുറിച്ച് ക്ഷണിക്കപ്പെട്ട വ്യക്തികള്‍ക്ക് മാത്രം പ്രവേശനം നല്‍കിക്കൊണ്ട് തയ്യാറെടുപ്പിലാണ്. ചിലപ്പോള്‍ പുതിയ മുഖവുമായി തിരിച്ച് വരുമായിരിക്കാം. ചുരിക്കിപ്പറഞ്ഞാല്‍ വേര്‍ഡ് പ്രസ്സൊഴികെയുള്ള ചിത്രകാരന്റെ ബ്ലോഗറിലുള്ള പല ബ്ലോഗുകളെല്ലാം ക്ഷണിക്കപ്പെട്ടവര്‍ക്കായി മറച്ചു വെച്ചിരിക്കയാണ് എന്ന് കാണാം.

ചൊവ്വാഴ്ച, മാർച്ച് 24, 2009

ഒരു പാര്‍ലമെന്റംഗം എങ്ങിനെയുള്ളതായിരിക്കണം?

ഒരിന്ത്യന്‍ പൌരന്‍ താന്‍ വോട്ടുചെയ്യുന്ന വ്യക്തിയുടെ ഗുണഗണങ്ങള്‍ എന്തെല്ലാമായിരിക്കണം എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയ്ക്ക് ഇവിടെ തുടക്കം കുറിക്കട്ടെ.
  • ഭരണഘടന വിഭാവനം ചെയ്യുന്ന വ്യവസ്ഥകള്‍ പാലിക്കുന്ന ആളായിരിക്കണം.
  • സത്യപ്രതിജ്ഞയുടെ ലംഘനം നടത്താത്ത ആളായിരിക്കണം.
  • ശതകോടിയില്‍ക്കൂടുതല്‍ ജനത്തെ പ്രതിനിധാനം ചെയ്യുന്നത് സാമൂഹ്യനീതി ഉറപ്പാക്കുവാന്‍ വേണ്ടി ആയിരിക്കണം.
  • കേന്ദ്രത്തില്‍ ഒരു കാബിനറ്റ് പദവി അലങ്കരിക്കുവാനുള്ള യോഗ്യത ഉള്ള ആളായിരിക്കണം.
  • ഹിന്ദിയില്‍ സാമാന്യജ്ഞാനവും ആംഗലേയത്തില്‍ പാണ്ഡിത്യവുമുള്ള ആളായിരിക്കണം.
  • നാനാജാതി മതസ്ഥരെ ഒരേ കണ്ണുകൊണ്ട് കാണുവാനും മതേതരത്വം കാത്തുസൂക്ഷിക്കുവാനും കെല്പുള്ള ആളായിരിക്കണം.
  • സഭാനടപടികളില്‍ പങ്കെടുക്കുവാനുള്ള കഴിവും അറിവും ഉള്ള ആളായിരിക്കണം.
  • എംപി ആയ ശേഷം ഒരു ഭാരതീയ പൌരന് ബന്ധപ്പെടുവാന്‍ ഇന്റെര്‍നെറ്റ് ഉപയോഗപ്രദമാക്കുന്ന വ്യക്തി ആയിരിക്കണം.
ഇതില്‍ കൂട്ടിച്ചേര്‍ക്കുവാന്‍ നല്ല നിര്‍‌ദ്ദേശങ്ങള്‍ക്ക് സ്വാഗതം.