സ്റ്റോറില്‍ ഇറക്കിയശേഷം ഇവിടെനിന്ന് അരി കയറ്റുന്നതിനുള്ള കൂലിയാണു യൂണിയന്‍കാര്‍ കൈക്കലാക്കിയത്.ഇന്നലെ രാവിലെ പതിനൊന്നിനാണ് മൈലക്കര എല്‍പി, യുപി സ്കൂളുകള്‍, വാവോട് എല്‍പി, ഹൈസ്കൂള്‍ എന്നിവിടങ്ങളിലേക്കുള്ള അരി മാവേലി സ്റ്റോറില്‍ എത്തിയത്. ഇതിനു പുറമെ ഇവിടെനിന്ന് ഒന്‍പതു ചാക്ക് പയറും മൂന്നു ചാക്ക് അരിയും കയറ്റിയതിനു മാവേലിസ്റ്റോര്‍ അധികൃതര്‍ക്കു വൌച്ചര്‍ നല്‍കി.
ഇതു കൂടാതെയാണു സ്കൂള്‍ അധികൃതരില്‍നിന്നു നോക്കുകൂലി വാങ്ങിയത്. തര്‍ക്കത്തെതുടര്‍ന്നു വാഹനം മൂന്നു മണിക്കൂറോളം സ്റ്റോറിനു മുന്നില്‍ കിടന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന അരിക്കു ചാക്കൊന്നിന് അഞ്ചു രൂപയാണു യൂണിയന്‍കാര്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ കാട്ടാക്കട പൊലീസെത്തിയപ്പോള്‍, ചാക്കൊന്നിനു മൂന്നര രൂപ വീതം നോക്കുകൂലി വാങ്ങി വാഹനം വിട്ടയച്ചു.
പ്രശ്ന പരിഹാരത്തിനെത്തിയ എഎസ്ഐതന്നെ മൂന്നരരൂപ വീതം കൂലി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പക്ഷേ, അരി ഇറക്കിയതായി കാണിച്ചു യൂണിയന്‍കാര്‍ മാവേലിസ്റ്റോര്‍ അധികൃതര്‍ക്കു വൌച്ചര്‍നല്‍കുകയാണു പതിവ്. ഫലത്തില്‍ ജോലിചെയ്യാതെ പണം പറ്റുന്നതിനു പുറമെയാണ് സ്കൂള്‍ അധികൃതരില്‍നിന്നു നോക്കുകൂലി കൂടി വാങ്ങുന്നതെന്നു ചൂണ്ടിക്കാണിപ്പെടുന്നു.
കടപ്പാട് - മനോരമ
നോക്കുകൂലി... എനിക്കിതുവരെ മനസ്സിലാക്കാന്‍ പറ്റാത്ത ഒരു പ്രതിഭാസം...
മറുപടിഇല്ലാതാക്കൂഇത് തനി ഗുണ്ടായിസമാണ്. ചെയ്യാത്ത ജോലിക്കു കാശു വാങ്ങിക്കുന്ന തോന്ന്യാസം. ഇത്തരക്കാരെ ശിക്ഷിക്കേണ്ട പോലീസാണ് ഗുണ്ടകളുടെ പിണിയാളുകളായി മാറുന്നത്. ഇവരെ പൊതു ജനങ്ങള്‍ ഒറ്റപ്പെടുത്തുക തന്നെ വേണം. ഇവര്‍ ശിക്ഷിക്കപ്പെടണം.
മറുപടിഇല്ലാതാക്കൂ