മണ്ണിരകളെ മണ്ണില് ജീവിക്കുവാന് അനുവദിച്ചും സന്തുലിതമായ മൂലകങ്ങള് നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്നിന്ന് മുക്തിനേടാന് സഹായകമാണ്.
വെള്ളിയാഴ്ച, സെപ്റ്റംബർ 16, 2005
അണിയറ എൻ.ടി.വിയുടെ പരിപാടി
ആരെപ്പറ്റിയും അവരവര് പറയുന്നതിനേക്കാള് മറ്റുള്ളവര് പറഞ്ഞുകേള്ക്കുന്നതാണ് ഉത്തമം. അത്തരത്തില് അവതരിക്കപ്പെട്ട 24 മിനിറ്റ്സ് ദൈര്ഖ്യമുള്ള ഒരു പരിപാടി 3-2-2002 -ല് സൂര്യ ടി.വിയിലൂടെ അവതരിപ്പിച്ച അണിയറ (ക്ലിക്കു ചെയ്യുക) എന്ന പരിപാടി ഗൂഗിള് (Google Player) പ്ലയറിലൂടെ കാണുവാന് വീണ്ടും അവസരമൊരുക്കുന്നു. കഴിഞ്ഞ കാര്യങ്ങള് ഓര്ക്കുവാന് ഇതൊരവസരമാണ്. ഇപ്പോള് അണിയറ ഇന്ത്യ വിഷനിലാണ് അവതരിപ്പിക്കുന്നത്. ഇത്തരം നല്ല ഒരു പരിപാടി അവതരിപ്പിച്ച ശ്രീമാന് ഏലിയാസ് ജോണിനോട് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.ക്വാളിറ്റി റബ്ബര് മാര്ക്കെറ്റിംഗ് സൊസൈറ്റി എന്ന പേരില് സുതാര്യമായ പ്രവര്ത്തനത്തിന് രൂപം കൊടുക്കുകയും പൂര്ണ പരാജയം ഏറ്റു വാങ്ങുകയും ചെയ്തതുകൊണ്ടാണ് സ്വന്തം ചെലവില് കാര്ഷിക മേഖലയിലെ അനീതിക്കെതിരെ വെബ് പേജുകളിലൂടെ പ്രതികരിക്കുന്നത്. എന്റെ പേജുകള് വരമൊഴി ഗ്രൂപ്പിലെ ചിലരെങ്കിലും സന്ദര്ശിക്കുന്നതില് അതിയായ സന്തോഷം ഉണ്ട്. അറിവുകല് കാശിനു വേണ്ടി പകര്ന്നു നല്കുന്ന ഈ നാട്ടില് തെറ്റായ അറിവുകള് പ്രചരിപ്പിക്കുന്നവരുടെ എനിക്കെതിരെയുള്ള പെരുമാറ്റം നേരില് കാണുവാന് കഴിയുന്നു. കാര്ഷികോത്പന്നന്ഗളിലൂടെ ലഭ്യമാകൂന്ന വിഷ വസ്തുക്കള് മനുഷ്യനെ രോഗികളാകൂന്നതില് ചില ശാത്രജ്ഞന്മാരുടെ പങ്ക് നിര്ണായകമാണ്.
വ്യാഴാഴ്ച, സെപ്റ്റംബർ 15, 2005
കേടാവാത്ത വാഴയില
ഇന്ന് ടി.വി യിലൊരു പരസ്യം കണ്ടു. റെഡിമൈടിന്റെ ലോകം പക്ഷേ ഉപയോഗത്തിനുശേഷം ഇതെന്തുചെയ്യും. ഭാവിയിൽ കൃഷിചെയ്യാതെ കാർഷികോത്പന്നങ്ങൾ ലഭ്യമാകുന്ന കാലം വിദൂരമല്ല. കൃഷി ചെയ്യുവാൻ മണ്ണ് വേണ്ട എന്നതാണ് അടുത്ത അറിവ്. ഭൂമിക്കുമാത്രം വില കൂടുകയാണല്ലോ. അപ്പോൾ കെമിക്കലുകൾ ഉപയൊഗിച്ച് ഭക്ഷ്യവസ്തുക്കൾ ലഭ്യമാകൂന്നത് നല്ല പ്രോഫിറ്റ് കിട്ടുന്ന പണിയാണ്. വാങ്ങി തിന്നുകഴിഞ്ഞാൽ വർഷങ്ങൾക്കുശേഷം മാത്രമെ മനുഷ്യശരീരത്തിൽ എന്തെല്ലാം രോഗങ്ങൽ ഉണ്ടായി എന്നു മനസിലാകുകയുള്ളു. അപ്പോൾ ആഹാരത്തിൽ മായം കലർത്തി എന്ന പരാതിയും ഉണ്ടാകുകയില്ല. ഇപ്പോൾ കവർ പാലിൽ കരിഓയിലിന്റെ കറുപ്പ് നിറം മാറ്റി അതിലെ ഫാറ്റ് പാലിൽ ചേർത്ത്താൽ ഒരു ടെസ്റ്റിലും കണ്ടുപിടിക്കുവാൻ കഴിയുകയില്ല എന്നതാണ് രഹസ്യമായ പരസ്യം. കെമിക്കൽ ഉപയോഗിച്ചുള്ള അരിയും ഗോതമ്പും വളരെ രുചിയുള്ളതും ആയിരിക്കും. അടുത്ത ഓണത്തിന് പ്രതീക്ഷ്ക്കാമോ എന്നത് കണ്ടറിയാനിരിക്കുന്നതെയുള്ളു. പാലിന് പശു വേണ്ട, നെൽകൃഷിക്ക് വയലുകൾ വേണ്ട, കുലക്കും ഇലക്കും വാഴകൾ വേണ്ട തുടങ്ങി എന്തെല്ലാം നേട്ടങ്ങൾ.
തിങ്കളാഴ്ച, സെപ്റ്റംബർ 12, 2005
കർഷകന്റെ ബുദ്ധിമുട്ടുകൾ ആരറിയുന്നു

പാലക്കാട് ജില്ലയിൽ കാവശ്ശേരി തോലമ്പുഴ പാടത്ത് മഴക്കിടെ കൊയ്തുകൂട്ടിയ 510 പറ നെല്ല് മുളച്ചു നശിച്ചു. പത്തേക്കറോളം വയലിലെ വിളഞ്ഞ കതിരുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. (2005 സെപ്റ്റമ്പർ 12 ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു) മറുവശത്ത് ഉത്പാദനത്തിൽ നാലാം സ്ഥാനത്താണെങ്കിലും റബ്ബർ കർഷകർ അന്താരഷ്ട്ര വിലയെക്കാളും 15 രൂപ താണതാണെങ്കിലും സന്തോഷത്തിലാണ്. റബ്ബർ കയറ്റുമതി ചെയ്യുവാൻ 15 രൂപയുടെ വിലവ്യത്യാസം 2 രൂപയുടെ ഗ്രേഡിംഗ് വെട്ടിപ്പ് 1.75 രൂപയുടെ ക്അയറ്റുമതി സബ്സിഡി 2.40 രൂപ വാങ്ങൽ നികുതി യിളവ് 1.50 രൂപയുടെ സെസ്സിൽ ഇളവ്വ്. എന്നുവെച്ചാൽ നേട്ടം കർഷകർക്കല്ല ഇടനിലക്കാർക്കാണ് എന്നതാണ് വാസ്തവം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)