ചൊവ്വാഴ്ച, മാർച്ച് 03, 2009

എംജി യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ബ്ലോഗ് ശില്പശാല



മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് വിഭാഗം ഡയറക്ടര്‍ കുര്യന്‍ കെ തോമസ് ക്ഷണിച്ചത് പ്രകാരം 01-03-09 ന് അങ്കിളും ആദര്‍ശും വളരെ നേരത്തെതന്നെ സിഎംഎസ് കോളേജില്‍ എത്തിച്ചേര്‍ന്നിരുന്നു. ഹാള്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നെന്നും ഗംഭീരമായിത്തന്നെ ക്ലാസെടുക്കാന്‍ കഴിഞ്ഞു എന്നും അങ്കിളില്‍ നിന്ന് മനസിലാക്കുവാന്‍ കഴിഞ്ഞിരുന്നു. മകള്‍ക്ക് എന്റെ പേരക്കുട്ടിയോടൊപ്പം മംഗള എക്സ്പ്രസില്‍ യാത്ര ചെയ്യേണ്ടിവന്നതിനാല്‍ മകളെ യാത്രയാക്കിയശേഷം ഞാന്‍ കോട്ടയത്തെത്തിയപ്പോഴേക്കും മൂന്നര കഴിഞ്ഞിരുന്നു. ഒന്നരമണിക്ക് ക്ലാസ് ആരംഭിച്ചു എന്നാണ് എനിക്ക് കിട്ടിയ അറിവ്. ട്രയിനില്‍ ഇരുന്നുതന്നെ ഞാന്‍ കുര്യന്‍ സാറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അപ്പോള്‍ത്തന്നെ അദ്ദേഹം വാര്യര്‍സാറിനെ കാറുമായി സ്റ്റേഷനില്‍വന്ന് എന്നെ കൂട്ടിക്കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കി. കാറിന്റെ നമ്പരും എനിക്ക് പറഞ്ഞുതന്നു. അതോടൊപ്പം എന്നെ എങ്ങിനെ തിരിച്ചറിയാം എന്നതിന് ഞാന്‍ കൊടുത്ത അടയാളം ഇളം നില ഷര്‍ട്ടും കടും നീല പാന്റും ആണ് ഞാന്‍ ധരിച്ചിട്ടുള്ളത് എന്ന വിവരവും കൈമാറി. ഞാന്‍ സ്റ്റേഷന് വെളിയിലെത്തിയതും കാറവിടെ എത്തിയതും ഒപ്പം ആയിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ശില്പശാല നടക്കുന്ന ഹാളില്‍ എത്തിച്ചേര്‍ന്നു.
പ്രൊജക്ടറിലൂടെ ആദ്യാക്ഷരിയും ആദര്‍ശിന്റെ വിവരണവും കേട്ടുകൊണ്ടാണ് ഞാനവിടെ എത്തിച്ചേര്‍ന്നത്. അവിടുണ്ടായിരുന്ന ഒരു വ്യക്തിക്ക് തീര്‍ത്താലും തീരാത്ത സംശയങ്ങള്‍ അല്പം കൂടിപ്പോയോ എന്നെനിക്ക് തോന്നി. അതിന് ശേഷം ആദര്‍ശ് കേരള സര്‍ക്കാര്‍ സൈറ്റായ മലയാളം.കേരള.ഗോവ്.ഇന്‍ എന്ന സൈറ്റും ഹാളിലുണ്ടായിരുന്നവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അടുത്തതായി റ്റീ ബ്രേക്കായിരുന്നു. തദവസരത്തില്‍ എന്റെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ അവിടെവെച്ചുതന്നെ അപ്ലോഡ് ചെയ്യുവാന്‍ പകര്‍ത്തിയത് സമയക്കുറവുമൂലം സാധിക്കാതെ പോയി. അതാണ് മുകളില്‍ കാണുന്നത്. ചായകുടിക്ക് ശേഷം ഈമെയില്‍ ഐഡി ഉണ്ടായിരുന്ന ചിലരെക്കൊണ്ട് ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന വിധം ആദര്‍ശ് കാട്ടിക്കൊടുത്തു. അക്കൂട്ടത്തില്‍ വാര്യര്‍ സാറിന്റെ മകനാണ് ആദ്യമായി ബ്ലോഗ് പ്രസിദ്ധീകരിക്കാന്‍ രംഗത്ത് വന്നത്. അവിടെവെച്ചുതന്നെ http://emmotions.blogspot.com എന്ന ഒരു ബ്ലോഗ് മറ്റൊരു വ്യക്തി പ്രസിദ്ധീകരിച്ചു. വിട്ട് വിട്ട് പവ്വര്‍ സപ്ലെ തടസ്സപ്പെട്ടെങ്കിലും കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തില്‍ തടസമുണ്ടായില്ല. ധാരാളം പെണ്‍കുട്ടികളും, മുതിര്‍ന്നവരും, യുവാക്കളും, സ്കൂള്‍ കട്ടികളും ബ്ലോഗ് ശില്പശാലയില്‍ ഉണ്ടായിരുന്നു.
അടുത്തതായി ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് എല്ലാ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമുതല്‍ പറഞ്ഞുകൊടുക്കുകയെന്നതായിരുന്നു. ആദ്യാക്ഷരിയിലൂടെ എക്സ്‌പ്ലോററില്‍ അറിയാന്‍ കഴിയാതെപോയ പോപ്പ് അപ്പും, ഫയര്‍ഫോക്സില്‍ മനസിലാക്കാന്‍ കഴിയാതെ പോയ അഞ്ജലിഓള്‍ഡ്ലിപി ഇന്‍സ്റ്റലേഷനും സാരമായി ബാധിച്ചു എന്നത് ഒരു സത്യം. കേരള സര്‍ക്കാര്‍ സൈറ്റായിരുന്നു എങ്കില്‍ ആ ബുദ്ധിമുട്ട് ആരുടെയും ശ്രദ്ധയില്‍പ്പെടാതെ നോക്കാമായിരുന്നു. ഞാന്‍ കൈകാര്യം ചെയ്ത സിസ്റ്റത്തില്‍ varamozhi editor ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കീമാനും വരമൊഴിയും ഫോണ്ടും ഒരുമിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുകയും വളരെ കുറച്ച് പേര്‍ക്ക് ഞാന്‍ ചെയ്ത രീതി പറഞ്ഞുകൊടുക്കുകയും ചെയ്തു. ഒറ്റത്തടി ആദര്‍ശ് അന്നവിടെത്തങ്ങി. എനിക്കും അങ്കിളിനും വേണാട് എക്സ്പ്രസ് പിടിക്കണം എന്നതിനാല്‍ അഞ്ചരമണിക്ക് തിരികെ പുറപ്പെടേണ്ടിവന്നു.
ആവശ്യപ്പെട്ടവര്‍‌ക്കെല്ലാം എന്റെ വിസിറ്റിംഗ് കാര്‍ഡ് നല്‍കുകയും എനിക്കറിയാമെന്നുള്ള സംശയങ്ങള്‍ എന്നെ ബന്ധപ്പെട്ടാല്‍ പറഞ്ഞുതരാമെന്നും പറഞ്ഞാണ് അവിടെനിന്നും പുറപ്പെട്ടത്.
03-03-09 തിങ്കളാഴ്ച ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു.
ബ്ളോഗിന്റെ നേട്ട-കോട്ടങ്ങള്‍: ചര്‍ച്ച ശ്രദ്ധേയമായി

കോട്ടയം: പത്ത് വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ഥി ഉണ്ണിമുതല്‍ എപത് പിന്നിട്ട മാധ്യമപ്രവര്‍ത്തകന്‍ എം കെ മാധവന്‍നായര്‍ വരെ പങ്കെടുത്ത ബ്ളോഗ് ശില്‍പ്പശാല ശ്രദ്ധേയമായി. മഹാത്മാഗാന്ധി സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സിഎംഎസ് കോളേജിലാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ബ്ളോഗ് എങ്ങിനെ നിര്‍മിക്കാം, ബ്ളോഗിന്റെ നേട്ടങ്ങള്‍, കോട്ടങ്ങള്‍, ബ്ളോഗെഴുത്തുകള്‍, ബ്ളോഗര്‍മാര്‍, 'ബൂ'ലോകം എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. പുതിയ ബ്ളോഗുകള്‍ നിര്‍മിച്ച്, ബ്ളോഗ് ശില്‍പ്പശാലക്ക് തുടക്കം കുറിച്ചത്. സ്വന്തമായ ബ്ളോഗുള്ള ഏഴാംക്ളാസുകാരന്‍ കേന്ദ്രീയ വിദ്യാലയ വിദ്യാര്‍ഥി ആനന്ദ്ജിത്ത് ശില്‍പ്പശാലയുടെ ശ്രദ്ധ പിടിച്ചുപറ്റി. ബ്ളോഗിങ്ങും വ്ളോഗിങും തമ്മിലള്ള വ്യത്യാസങ്ങള്‍അവകൊണ്ട് സാധാരണ ജനങ്ങള്‍ക്കുണ്ടാകുന്ന ഗുണങ്ങളും ഇറാഖ് യുദ്ധത്തിന്റെ സമയത്ത് പലകാര്യങ്ങളും പുറംലോകത്തെത്തിച്ച സലാംപാക്സ് എന്ന ബ്ളോഗറും പ്രാസാധന രംഗത്തെ വെല്ലുവിളിച്ച് ബുക്ക് റിപ്പബ്ളിക് എന്ന പേരില്‍ ബ്ളോഗെഴുത്തുകള്‍ പുസ്തകം പ്രസിദ്ധീകരിച്ചതുമൊക്കെ പുതിയ കാലത്ത് ബ്ളോഗ് എന്ന മാധ്യമത്തിന്റെ ശക്തമായ ഇടപെടലുകളായി. ഉപയോക്താവ്, സര്‍ക്കാര്‍ കാര്യം എന്നീ ബ്ളോഗുകളുടെ ഉടമയായ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചശേഷം ബ്ളോഗറായ എന്‍ പി ചന്ദ്രകുമാര്‍, കേരളഫാര്‍മര്‍ എന്നപേരില്‍ ബ്ളോഗ് ആരംഭിച്ചിട്ടുള്ള കര്‍ഷകനായ ബ്ളോഗ്ഗര്‍ എസ് ചന്ദ്രശേഖരന്‍നായര്‍, ബ്ളോഗ് നിരീക്ഷകനായ വി കെ ആദര്‍ശ്, എന്നിവര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി. ശ്രോതാക്കളുടെ നിരവധി ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ബ്ളോഗ് നിര്‍മിച്ച് കാണിച്ച് മറുപടി നല്‍കി. എംജി പ്രസിദ്ധീകരണ വിഭാഗം മേധാവി കുര്യന്‍ കെ തോമസ് സ്വാഗതം പറഞ്ഞു.

ശനിയാഴ്‌ച, ഫെബ്രുവരി 14, 2009

ചിത്രകാരന്‍ എന്ന മുരളിയില്‍ വന്ന മാറ്റം

മുന്‍പൊക്കെ ചിത്രകാരന്‍ പ്രതികരിച്ചിരുന്നത് അസഭ്യവര്‍ഷങ്ങളിലൂടെ ആയിരുന്നു. സന്തോഷ് ജെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ചിത്രകാരന്‍ എന്നറിയപ്പെടുന്ന മുരളിയുടെ സഹയാത്രികര്‍ സഹായത്തിനെത്തുകയും പല പല ന്യായവാദങ്ങള്‍ ബ്ലോഗ് പോസ്റ്റുകളിലൂടെ നിരത്തുകയും സ്വതന്ത്ര മാധ്യമം എന്ന ബ്ലോഗ് എന്തും പറയുവാനുള്ള സ്വാതന്ത്ര്യം ആണെന്ന് സ്ഥാപിക്കാന്‍ ഒരു പാഴ് ശ്രമം നടത്തുകയുണ്ടായി. ഐ.ടി ആക്ട് 2000 ത്തിനോ 2008 ല്‍ വന്ന ഭേദഗതിക്കോ ആരെയും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന രീതിയിലുള്ള പ്രചരണങ്ങളാണ് നടത്തിയത്. എന്നാല്‍ മുരളിയുടെ ബ്ലോഗിലെ അസഭ്യ വര്‍ഷങ്ങള്‍ അവസാനിച്ചതായി കാണുവാന്‍ സാധിക്കുന്നു. ഇപ്പോഴെന്നല്ല പലപ്പോഴായി ശ്രമിച്ചിട്ടുള്ളത് എന്നെ എപ്രകാരം പ്രകോപിതനാക്കി ചിത്രകാരന്റെ അശ്ലീലഭാഷ എന്നെക്കൊണ്ട് പോസ്റ്റുകളിലൂടെ വരുത്തിക്കാം എന്നതാണ്. ചിലര്‍ കോവാലകൃഷ്ണനായും ഇപ്പോള്‍ അനോണിക്കുട്ടനായും (നീക്കം ചെയ്ത പോസ്റ്റ് ഇമേജ് രൂപത്തില്‍) മറ്റും പ്രകോപിതനാകത്തക്ക രീതിയില്‍ എന്റെ നല്ല പ്രവര്‍ത്തനങ്ങളെപ്പോലും തമാശരൂപേണ വിമര്‍ശിക്കുകയാണ്. സഭ്യമായ ഭാഷയില്‍ വന്നിരുന്ന പോസ്റ്റുകള്‍ക്ക് പണ്ടൊക്കെ ചിത്രകാരന്റെ അശ്ലീല കമെന്റുകള്‍ മറ്റുള്ളവര്‍ നീക്കം ചെയ്യേണ്ടിവന്നിരുന്നു. അപ്രകാരം മറ്റുള്ളവര്‍ നീക്കം ചെയ്തതിനെതിരെ പ്രതികരിക്കുവാന്‍ തുറന്ന കമെന്റ് ഭരണിയില്‍ പരസ്യവും നല്‍കുന്നു.
നിയമപരമായി എന്നെ എങ്ങിനെ കുടുക്കാം എന്ന ഈ ശ്രമം ഒരിക്കലും വിജയിക്കില്ല എന്ന് മുരളിയും കൂട്ടരും മനസിലാക്കുന്നത് നന്ന്. എക്സംപ്ലററി കാരക്ടര്‍ ആയി പതിനേഴ് വര്‍ഷത്തെ പട്ടാള ജീവിതത്തില്‍ നിന്ന് വിരമിച്ച എന്നെ മര്യാദ പഠിപ്പിക്കാന്‍ ഇവരാരും വളര്‍ന്നിട്ടില്ല എന്നതാവും ശരി. സീനിയേഴ്സിനെ ബഹുമാനിക്കാനും, അനുസരിക്കാനും സഭ്യമായ ഭാഷയില്‍ സംസാരിക്കുവാനും അല്പം വിദ്യാഭ്യാസ യോഗ്യത കുറവാണെങ്കില്‍ക്കൂടി ഞാന്‍ ശീലിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി എന്നോടൊപ്പം ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന പലരും എന്നോട് കാണിക്കുന്ന സ്നേഹത്തിനും സഹകരണത്തിനും ഞാനെന്നും കടപ്പെട്ടവനായിരിക്കുകയും ചെയ്യും.
സ്കൂളുകള്‍ക്കായി ഒരു നെറ്റ്‌വര്‍ക്ക് ഉണ്ടാക്കിക്കൊടുത്തതിന് എന്നെ ആദരിക്കേണ്ട ആവശ്യം ഇല്ല എന്ന് അഭ്യര്‍ത്ഥിച്ചിട്ടുപോലും വിളവൂര്‍ക്കല്‍ ഗവണ്മെന്റ് ഹയര്‍‌സെക്കന്ററി സ്കൂളിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായ ശ്രീ ഉദയകുമാര്‍ ആണ് സൈറ്റിന്റെ പേരില്‍ ഐ.റ്റി സെക്രട്ടറി ഡോ. അജയ്‌കുമാര്‍ അവര്‍കളെക്കൊണ്ട് എന്നെ ആദരിക്കുവാന്‍ തീരുമാനിച്ചത്. ഐ.റ്റി സെക്രട്ടറിയുടെ അഭാവത്തില്‍ വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ശ്രീനിവാസനാണ് പ്രസ്തുത കര്‍മ്മം നിര്‍വ്വഹിച്ചത്. അല്ലാതെ അനോണിക്കുട്ടന്‍ പറയുന്നതുപോലെ ഞാന്‍ പൊന്നാട വാങ്ങിക്കൊടുത്ത് ആദരിച്ചതൊന്നും അല്ല. ബ്ലോഗ് അക്കാദമി എന്ന പേരില്‍ മലയാളികളായ പുതുമുഖങ്ങളെ കബളിപ്പിക്കുന്നത് വെളിച്ചം കാണിച്ചതിന്റെ പേരില്‍ എന്നെ വേട്ടയാടുവാന്‍ ശ്രമിക്കുന്ന മുരളി അനോണിക്കുട്ടന്റെ പോസ്റ്റിന് പരസ്യം നല്‍കിക്കൊണ്ട് പല അടവുകളും പയറ്റുന്നു. അതിന്റെ തെളിവാണ് fsug-tvm ഗ്രൂപ്പിന് ഞാനയച്ച ക്ഷണക്കത്ത് ഇപ്രകാരം പ്രസിദ്ധീകരിച്ചത് എന്നറിയുവാന്‍ എന്റെ അറുപതാം പിറന്നാളിന് പത്തുപേരെ ക്ഷണിച്ചുകൊണ്ട് ഞാനയച്ച കത്ത് ഫോര്‍വേര്‍ഡ് ചെയ്തതിനെപ്പറ്റി (പോസ്റ്റ് നീക്കം ചെയ്തതുകാരണം ഈ ഇമേജ് പലരും കണ്ടുകാണില്ല) കണ്ടെത്തുവാന്‍ സാക്ഷാല്‍ ഗഗൂഗിളിന്റെ സഹായം തന്നെ തേടേണ്ടിവരും എന്നത്. അനോണിക്കുട്ടന്‍ കത്തിന്റെ ഇമേജായി പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രസ്തുത പോസ്റ്റ് വ്യക്തിഹത്യ ആണ് എന്നതിന് വേറെ തെളിവൊന്നും വേണമെന്നില്ലല്ലോ. എന്റെ അറുപതാം പിന്നാളാഘോഷം അപമാനിക്കപ്പെടുന്നതിലൂടെ നിസ്സഹയാരും നിരാലംബരും മനോരോഗികളുമായവരെ സംരക്ഷിക്കുന്ന അഭയഗ്രാമം എന്ന പ്രസ്ഥാനത്തെത്തന്നെ അപമാനിക്കുന്നതാണ് അനോണിക്കുട്ടന്റെ പോസ്റ്റും മുരളിയുടെ പരസ്യവും.
വിക്കിപ്പീഡിയ എന്ന പ്രസിദ്ധമായ സൈറ്റില്‍ എന്റെ കണ്ടെത്തലുകള്‍ (റബ്ബര്‍ സ്ഥിതിവിവര കണക്കിന്റെ വിശകലനം) വരുന്നതിനേക്കാള്‍ എന്റെ സൈറ്റിലും പോസ്റ്റിലും നിലനിറുത്തിക്കൊണ്ട് സെര്‍ച്ച് എഞ്ചിന്റെ സഹായത്താല്‍ ആവശ്യക്കാരന്റെ കൈകളില്‍ എത്തിക്കുന്നതാണ് മഹത്തരം എന്ന് എനിക്ക് മനസിലായത് വൈകിയാണെന്ന് മാത്രം. 2008 ലെ ഇന്‍ഡ്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് വാല്യം 31 ല്‍ ലഭ്യമായ രണ്ടു ഹെക്ടറില്‍ താഴെയുള്ള 1055885 കര്‍ഷകരില്‍ 0.96 ഹെക്ടര്‍ മാത്രമുള്ള എന്റെ വിശകലനങ്ങളിലെ തെറ്റ് ചൂണ്ടിക്കാണിക്കുവാനുള്ള കഴിവുള്ള ഒരു ബ്ലോഗറെ ആര്‍ക്കെങ്കിലും ഒന്ന് കാട്ടിത്തരാമോ?

തിങ്കളാഴ്‌ച, ഫെബ്രുവരി 09, 2009

നിങ്ങള്‍ക്ക് വായനയില്‍ ചില്ലുകള്‍ ഒരു പ്രശ്നമാണോ?


ഒരു പേജിന്റെ ഒരേ ഭാഗമാണ് രണ്ടുരീതിയില്‍ മുകളിലും താഴെയുമായി കാണുന്നത്. മുകളില്‍ ഫിക്സ് എംഎല്‍ ആഡ്ഓണ്‍ ഡിസേബിള്‍ ചെയ്തും താഴെ എനേബിള്‍ ചെയ്തും ലഭിച്ച ചിത്രങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്.


വികടശിരോമണി ഞാന്‍ വായിക്കുന്നത് ഇക്കാണുന്നതുപോലെയാണ്.
സാങ്കേതിക വശങ്ങളൊന്നും തന്നെ സാധാരണക്കാര്‍ക്ക് ബ്ലോഗ് പ്രസിദ്ധീകരിക്കുവാനും വായിക്കുവാനും നോക്കേണ്ടകാര്യമില്ല. തല്കാലം സെര്‍ച്ച് റിസല്‍ട്ട് ഒഴിവാക്കിയാല്‍ നമുക്ക് ചില്ലുകള്‍ പ്രശ്നങ്ങളില്ലാതെ വായിക്കുവാന്‍ ഫയര്‍ഫോക്സില്‍ ഫിക്സ് എംഎല്‍ 04 എന്ന ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ സാധിക്കും. ബൂലോഗത്തുള്ള സകലമാന ബ്ലോഗുകളും ഇപ്രകാരം തെറ്റുകൂടാതെ വായിക്കുവാന്‍ കഴിയുന്നു. വികടശിരോമണി ഏത് എഡിറ്ററാണ് ഉപയോഗിക്കുന്നത് എന്ന് ഞാന്‍ നോക്കേണ്ട ആവശ്യമില്ലല്ലോ.
ഇക്കാണുന്നത് ആദ്യാക്ഷരി പ്രസിദ്ധീകിക്കുന്ന അപ്പുവിന്റെ ചില്ലക്ഷരങ്ങള്‍ ജീമെയിലില്‍ സബ്‌സ്ക്രൈബ് ചെയ്ത് എനിക്ക് പ്രശ്നമില്ലാതെ വായിക്കുവാന്‍ കഴിയുന്നതിന്റെ തെളിവാണ്.
എന്നാല്‍ ഇക്കാണുന്ന വിശ്വപ്രഭ ഇട്ട കമെന്റ് എനിക്ക് കിട്ടുമ്പോള്‍ ഇപ്രകാരം കാണുന്നു. ഇപ്രകാരം തന്നെയാണ് ചിലരുടെ കത്തുകള്‍ ജീമെയിലില്‍ ചില്ലക്ഷരങ്ങള്‍ പ്രശ്നത്തോടെ കാണുന്നത്. ഇത് ഒരു ഉദാഹരണമായി അവതരിപ്പിച്ചു എന്നേ ഉള്ളു.
കൂടാതെ താഴെക്കാണുന്ന സെറ്റിഗുകളും അനിവാര്യമാണ്.

1. Click Firefox menu: Tools:Options OR Edit Preferences
2. Select Tab Content.
3. Click Button "Advanced.." at the Fonts & Colors section.

4. Choose Language as Malayalam.

5.മുകളില്‍ Malayalam എന്നു കാണുന്ന സമയത്ത് Proportional എന്നയിടത്ത് Serif അല്ലെങ്കില്‍ Sans Serif ആവാം.
അതിനുശേഷം Serif, sans serif. monospace എന്നിവ മൂന്നിലും AnjaliOldLipi OR Meera തന്നെ എന്നുറപ്പു വരുത്തുക.

6. Default Character Encoding = Unicode (UTF-8) എന്നാണെന്ന് ഉറപ്പു വരുത്തുക.

7. Click OK, OK to close Options.

8. Close and restart Fire Fox.


ഇത്രയും കാര്യങ്ങള്‍ മനസിലാക്കിയാല്‍ പൂര്‍ണമായും വായനാ പ്രശ്നങ്ങള്‍ പരിഹരിക്കാം. സാങ്കേതികമായ കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ നമുക്ക് തെറ്റില്ലാതെ വായിക്കാന്‍ കഴിയണം. ര്‍, ന്‍, ള്‍, ണ്‍, ല്‍ മുലലായവ വാക്കുകളില്‍ വന്നാല്‍ ചില്ല് ശരിക്ക് മനസിലായില്ലയെങ്കില്‍ അര്‍ത്ഥം തന്നെ മാറിപ്പോകാം.
മേല്പറഞ്ഞത് 5.1 എന്ന ആണവച്ചില്ലിനെ 5.0 ആയി മാറ്റി പഴയരീതിയില്‍ വായിക്കുവാനാണ്.
താഴെക്കാണുന്ന ലിങ്കുകള്‍ 5.0 എന്ന പഴയതിനെ പുതിയ ആണവച്ചില്ലായി 5.0 വായിക്കുവാനുള്ളവയാണ്.

ലിനക്സ്, മലയാളം, യൂണീകോഡു് 5.1

ഫോര്‍ജാത്തവന്‍ ഫോര്‍ജുമ്പോള്‍ ഫോണ്ട് കൊണ്ട് ആറാട്ട്..

ഇവയില്‍ ഏത് രീതി തെരഞ്ഞെടുത്താലും ചില്ല് പ്രശ്നം പരിഹരിക്കപ്പെടും. 5.1 ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ "മനുഷ്യന്‍ ഒരുകാലത്തും ഉപയോഗിക്കാത്ത അവഗ്രഹം, പ്രശ്ളേഷം, 0, 100, 1000, അര, കാല്‍, മുക്കാല്‍ ചിഹ്നങ്ങള്‍, ൠ, ഌ, ൡ എന്നിവയുടെ സ്വരചിഹ്നങ്ങള്‍ എന്നിവയൊന്നും ഇല്ല കേട്ടോ" (ഇത് ഏവുരാന്റെ വാക്കുകള്‍).