ഇതിന്റെ തളിരിലകൾ പിഴിഞ്ഞ് ചാറെടുത്ത് മുറിവിൽ വീഴ്‌ത്തിയാൽ രക്തം കട്ട്പിടിക്കുകയും മുറിവുണങ്ങുവാൻ സഹായകമാകുകയും ചെയ്യും. അർശ്സിന്റെ ചികിത്സയ്ക്കായി കേരളത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിതന്നെയുണ്ട്. ഇതേ ഇല ഗുളിക രൂപത്തിലാക്കി തിരിയായോ കോർക്കായൊ മലദ്വാരത്തിൽ വെച്ചാൽ വെയിൻ മുറിഞ്ഞ് ചോര ഒലിക്കുന്നതും മാംസം വെളിയിലേയ്ക്കു തള്ളുന്നതും നിയന്തിക്കുവാൻ കഴിയും. 15 വർഷമായി ഞാൻ ഈ സ്വയ ചികിത്സ തുടരുന്നു. കഠിനാദ്ധ്വാനവും, കുറച്ചുമാത്രം ആഹാരം കഴിക്കുന്നതും, വെള്ളം കുറച്ച് കുടിക്കുന്നതും ഈ രോഗത്തിന് കാരണമാകുന്നു. ഇനിയും എത്ര കാലം വേണമെങ്കിലും ഒരു ആശുപത്രിയിൽ പോയി ഓപ്പെറേഷൻ ചെയ്യാതെ കഠിനമായ ജോലി ചെയ്യുവൻ കഴിയും. എന്റെ അനുഭവങ്ങൾ ആർക്കെങ്കിലും പ്രയോജനം ചെയ്യുന്നുവെങ്കിൽ അതിൽ ഞാൻ തൃപ്തനാണ്.
മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
ശനിയാഴ്‌ച, ഒക്‌ടോബർ 29, 2005
വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2005
ഭക്ഷ്യ യോഗ്യമായ ചില ഇലകൾ
കറിവേപ്പ് (Murraya)
ആവശ്യം കഴിയുൻപോൾ എടുത്ത് ദൂരെ എറിയുന്ന കറിവേപ്പിലയും മുരിങ്ങയിലയിലില്ലാത്ത പല സവിശേഷതകളും ഉള്ളതാണ്. കേരളത്തിൽ വിറ്റ് കാശാക്കുന്ന ഇത് പ്ഞ്ചാബിൽ പാഴ് ചെടിയായി പൊടിച്ചുനിൽക്കുന്നു. പ്രസവാനന്തരം കുറിക്കികൊടുക്കുന്ന ഔഷധങ്ങളിലൊന്ന്. ഇതിന്റെ മണവും ഗുണവും ഒന്നു വേറെതന്നെയാണ്.
മുരിങ്ങ (Moringa)
ഈ മരം മലയാളികൾക്ക് സുപരിചിതവും ഇതിന്റെ സവിശേഷതകൾ അറിയവുന്നതും ആണ്. മഹാരാഷ്ട്രയിലുള്ള മുരിങ്ങയുടെ തടിക്ക് കേരളത്തിൽ വളരുന്നവയേക്കാൾ ബലം കൂടുതലാണ്. മുരിങ്ങയുടെ കായ് പ്രധാനമായും സാംബർ അവിയൽ തീയൽ മീൻ കറികൾ എന്നിവയിൽ ഉപയോഗിക്കുന്നു. പൂവുകൾ ഉണ്ടാകുമ്പോൾ മഴപെയ്താൽ പൊഴിയുക പതിവാണ്. മഴപെയ്താൽ പൂവുകൾ പറിച്ചെടുത്ത് തോരൻ വെയ്ക്കാം. മുരിങ്ങക്കായുടെ ഉൾഭാഗം ചുരണ്ടി തോരൻ വെയ്ക്കാം. അയുർവേദ ചികിത്സകളിൽ പത്യാഹാരമായി മുരിങ്ങയില ഔഷധഗുണം ചെയ്യുന്നു. ഈ മരത്തിന് ആരും വിഷപ്രയോഗം നടത്താറില്ല. ധാരാളം കായ്ക്കുവാൻ സൂര്യപ്രകാശവും വളവും വെള്ളവും വേണം.
അഗത്തി ചീര (Sesbania)
കൊളംബി അല്ലെങ്കിൽ സാംബാർ ചീര (Talinum)
മധുര ചീര (Chekkurmanis)
ഇത് മദിരാശി ചീര
(Pisonia)
പഞ്ചാബിലെ കർഷകരുടെ രക്തത്തിലെ പതിമൂന്ന് കീടനാശിനികളുടെ അളവ് അനുവദനീയമായതിലും കൂടുതലാണ് എന്ന വാർത്ത്യുടെ അടിസ്ഥാനത്തിൽ അരിയും ഗോതന്‌പും ഭക്ഷിക്കുന്നവരുടെ ശരീരത്തിലെ രക്തത്തിൽ എത്രത്തോളം കാനുമെന്ന് ആർക്കറിയാം. അതിനാൽ ഒരു പരിഹാരമെന്ന നിലയിൽ വിഷമില്ലാത്ത ആഹാരം അത്യാവശ്യമാണ്. തഴ്‌നാട്ടിൽ ധാരാളമായി കാണപ്പെടുന്ന ഈ വൃക്ഷം വീട്ടുമുറ്റത്തോ ചെടിച്ചട്ടിയിലോ വളർത്തവുന്നതും തളിരിലകളുടെ നാന്‌പ് എടുത്തു മാറ്റിയശേഷം അരിഞ്ഞ് കറിവെച്ച് ഭക്ഷിക്കൂകയും ചെയ്താൽ ഒരു പരിധിവരെ രക്തത്തിലെ കീടനാശിനിയുടെ അളവ് നിയന്ത്രിക്കുവാൻ കഴിയും. ഇതിന്റെ ഇലകൽക്ക് കീടങ്ങളുടെ ശല്യമോ കുമിൾബാധയോ ഉണ്ടാകുന്നില്ല. ഈ മരത്തിന്റെ കന്‌പുകൾ മുറിച്ചു നട്ടാൽ പൊടിക്കുന്നതാണ്. നിങ്ങൾക്കെതിരേ വിഷകന്‌പനികളും മരുന്നുകന്‌പനികളും കൂടി ചേർന്നു നടത്തുന്ന ചൂഷണത്തെ പ്രതിരോധിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഞായറാഴ്‌ച, ഒക്‌ടോബർ 23, 2005
ബയോഗ്യാസ് പ്ലാന്റ്
ശ്രീകാര്യം ചന്തയിൽ ബയോഗ്യാസ് പ്ലാന്റ്
ശ്രീകാര്യം: ചന്തയിലെ മാലിന്യവും ചപ്പുചവറുകളും സംസ്കരിക്കുന്നതിൽനിന്നുണ്ടാകുന്ന ഗ്യാസ് ഉപയോഗിച്ച് മാർക്കറ്റ് വൈദ്യുതീകരിക്കാനും അവശിഷ്ടം കർഷകർക്ക് ജൈവവളമായി നൽകാനും ശ്രീകാര്യം ചന്തയിൽ ബയോഗ്യാസ് പ്ലാന്റ് ഒരുങ്ങുന്നു. ശ്രീകാര്യം ഗ്രാമപഞ്ചായത്തും നോഡൽ ഏജൻസിയായ ബയോടെക്കും ചേർന്നാണ് പ്ലാന്റ് നിർമിക്കുന്നത്. 25000 ലിറ്റർ സംഭരണശേഷിയാണ് ബയോഗ്യാസ് പ്ലാന്റിനുള്ളത്. ചീയുന്ന എല്ലാ മാലിന്യങ്ങളും പ്ലാന്റിൽ സംസ്കരിക്കും.പ്രതിദിനം അഞ്ഞ്‌ച് ടണോളം മാലിന്യം പ്ലാന്റിൽ സംസ്കരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ചന്തയിലെ മാലിന്യങ്ങൾക്ക് പുറമെ ജ്ങ്ങ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ അവശിഷ്ട്വും ഇതിൽ നിക്ഷേപിക്കും. ഇതിനായി മാലിന്യം ശേഖരിക്കാൻ താൽക്കാലിക ജീവനക്കാരെ പഞ്ചായത്ത് നിയമിക്കും. പ്രത്യേക പരിശീലനം ലഭിച്ചവർക്കാകും നിയമനം.പ്ലാന്റിന്റെ നിർമാണം ജങ്ങ്ഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
കടപ്പാട്: മാതൃഭൂമി ദിനപത്രം
ശനിയാഴ്‌ച, ഒക്‌ടോബർ 22, 2005
നീലക്കുറിഞ്ഞി
വ്യാഴവട്ടമെത്തുന്നു ; മൂന്നാറിൽ ഇനി നീലവസന്തം
മൂന്നാർ: പന്ത്രണ്ട് വർഷത്തെ ഇടവേള കഴിയാറായി. മൂന്നാർ മലകളിൽ നീലപ്പൂക്കൾ വിടരുന്നു. നീലക്കുറിഞ്ഞികൾ 1994-ൽ മൂന്നാറിലെ മലനിരകൾ പൂത്തുലഞ്ഞ നീലക്കുറിഞ്ഞികൾകൊണ്ട് നിറഞ്ഞിരുന്നു. ടൂറിസം മേഖലയിൽ മൂന്നാറിന്റെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയതും നീലപ്പൂക്കളുടെ കൺകുളിർക്കും കാഴ്ച്യായിരുന്നു.തുടർന്നുള്ള ചില വർഷങ്ങളിൽ വിവിധയിനം കുറിഞ്ഞികൾ അത്ര വ്യാപകമല്ലാതെ പൂത്തു. എങ്കിലും മലനിരകളെ നീലമയമാക്കി പന്ത്രണ്ടുവർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന 'സ്ടോബാലാന്താസ്കുന്ത്യാനസ്' എന്ന ശാസ്ത്ര നാമമുള്ള നീലക്കുറിഞ്ഞികൾ പൂത്തിതുടങ്ങുന്നത് ഇപ്പോഴാണ്. പലഭാഗത്തും ഒറ്റയായും ചെരുകൂട്ടങ്ങളായും ഇവ പൂത്തിട്ടുണ്ട്. വട്ടവട പഞ്ചായത്തിലെ ചിലന്തിയാർ, കുഡലാർ, വൽസപ്പെട്ടി പ്രദേശങ്ങളിലാണ് നീലക്കുറിഞ്ഞിപ്പൂക്കൾ കൂടുതൽ കണ്ടുതുടങ്ങിയിട്ടുള്ളത്.
മാട്ടുപ്പെട്ടി, ടോപ്‌സ്റ്റേഷൻ ഭാഗങ്ങളിലും പൂത്ത ന്നീലക്കുറിഞ്ഞികൾ അവിടവിടെകാണാം. 2002-ൽ ഈ ഭഗത്ത് 'സ്ട്രോബലാന്താസ്‌കെമറിക്കാസ്' എന്ന കല്ലുക്കുറിഞ്ഞി പരക്കെ പൂത്തിരുന്നു.
കടപ്പാട്: മാതൃഭൂമി ദിനപത്രം
ബുധനാഴ്‌ച, ഒക്‌ടോബർ 19, 2005
പൈനാപ്പിൾ കഴിക്കുന്നവർ സൂക്ഷിക്കുക
വിഷത്തിന്റെ വീര്യതയുടെ അളവുകോൽ
ഇത് എഥിഫോൺ എന്ന മറ്റൊരു വിഷം. കട്ടികൂടിയ ലാറ്റെക്‌സ് ലഭിക്കുന്ന റബ്ബർ മരങ്ങളിലെ ഉദ്പാദനം വർദ്ധിപ്പിക്കുവാൻ മാത്രമല്ല പൈനാപ്പിൾ ഒരേ സമയം പൂക്കുവാനും കായ്ക്കുവാനും ഈ ഹോർമോൺ സ്പ്രേ ചെയ്യുന്നതിലൂടെ സാധിക്കും.
ഞായറാഴ്‌ച, ഒക്‌ടോബർ 16, 2005
ഭക്ഷിക്കുവാനും കുടിക്കുവാനും വിഷങ്ങൾ
ഇലയിൽ തളിച്ചാൽ വേരുവരെ നശിക്കുന്ന ഈ റൌണ്ടപ്പ് എന്ന വിഷം 10 ഗ്രാം 1000 ലിറ്റർ വെള്ളതിൽ കലക്കി ദിവസം ഒരു ലിറ്റർ വീതം കുടിക്കുക ഫലം എതു ഡോകെട്രെ ഏത് ആശുപത്രിയിൽ കാണണം എന്നതുതന്നെ. മനുഷ്യന് കഴിക്കുവാൻ കഴിയത്ത വിഷങ്ങൽ കാർഷിക ആവശ്യത്തിന് പ്രയോഗിക്കുവാൻ പ്രേരിപ്പിക്കുന്നവർ ഒരു കാര്യം മനസിലാക്കുന്നത് നല്ലത് - "ചെറിയ ഒരു വിഭാഗമെങ്കിലും ഇതിന്റെ ദോഷ വശങ്ങളിൽ ബോധവാന്മാർ ആണ് എന്ന്". വീര്യം കുറവാണ് എന്ന് അവകാശപ്പെടുന്ന മാലത്തിയോൺ തളിച്ച ചീരയില ഭക്ഷ്‌ഇച്ചാൽതന്നെ വിഷത്തിന്റെ ഗുണം മനസിലാകും. മസ്കറ്റ് ഹോട്ടലിൽ ഭക്ഷണം കഴിച്ച വി.ഐ.പി കൾക്ക് ആശുപത്രിയിൽ ശരണം പ്രാപിക്കേണ്ടിവന്നതിന് ശിക്ഷ നാല് ജീവനക്കാർക്ക്.
കടപ്പാട് മാതൃഭൂമി ദിനപത്രം
വിഷം ആഹാരത്തിലൂടെയായാലും വെള്ളത്തിലൂടെയായാലും മദ്യത്തിലൂടെയായാലും മരുന്നിലൂടെയായാലും...................ആർക്കും അഭിപ്രായമൊന്നുമില്ലല്ലോ. സന്തോഷം
ശനിയാഴ്‌ച, ഒക്‌ടോബർ 15, 2005
മഗ്നീഷ്യം എന്ന ലോഹമൂലകം
മഗ്നീഷ്യം എന്ന ലോഹമൂലകം