ചൊവ്വാഴ്ച, ജൂലൈ 28, 2009

ഫാര്‍മര്‍ ചെറായി ബ്ലോഗേഴ്സ് മീറ്റില്‍



ഞാനും എത്തി ചെറായി മീറ്റിന്
ജൂലൈ 26 ന് രാവിലെ 3.30 ന് ഉണര്‍ന്ന എനിക്ക് പിന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല. ദിവസവും അലാറം അടിക്കുന്ന മൊബൈല്‍ ശബ്ദിക്കാതായാലോ എന്നൊരു ഭയം ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായി എന്ന് പറയുന്നതാവും ശരി. സാധാരണ നാലരക്കെണീല്‍ക്കുന്ന ഞാന്‍ നാലുമണിക്ക് എണീറ്റു. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് ചായക്ക് വെള്ളം വെച്ചിട്ട് ലോഗിന്‍ ചെയ്തപ്പോള്‍ ആദ്യം കണ്ടത് ഡോ. നാസിന്റെ ഒരു പോസ്റ്റാണ്. അതിലും ഒരു കമെന്റിട്ടപ്പോഴേക്കും വിശ്വപ്രഭയുടെ ചാറ്റ് മെസ്സേജ്. സിബു, ഷിബു തുടങ്ങി എല്ലാപേരെയും അന്വേഷണം അറിയിക്കണം എന്ന്. മറുപടി നല്‍കിയശേഷം ചായകുടി കവിഞ്ഞ് ആദ്യം പശുവിന് കാലിത്തിറ്റ കൊടുത്തു. സാധാരണ എട്ടരക്ക് കൊടുക്കുന്നതാണ്. കറവ നേരത്തേ ആയാല്‍ പാല്‍ തികയില്ല. അഞ്ചു മണിക്ക് അതായത് അരമണിക്കൂര്‍ നേരത്തെ പശുവിനെ കറന്നു. ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തില്‍ അവയെ തലേ ദിവസം തന്നെ വൃക്ഷങ്ങളില്ലാത്ത ഭാഗത്ത് കെട്ടുവാനായി തറയില്‍ കുറ്റി അടിച്ചിരുന്നു. അത് കണ്ടുപിടിക്കാന്‍ പോലും പാടുപെട്ടു. പശുക്കളെ കെട്ടിയ ശേഷം കുളികഴിഞ്ഞ് റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും അതാ നില്‍ക്കുന്നു അങ്കിളിന്റെ ഭാര്യ. അങ്കിള്‍ കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ പോയതാണെന്നറിഞ്ഞു.

ട്രയിന്‍ റിസര്‍വേഷന്റെ കാര്യം ഞാനറിഞ്ഞതേ ഇല്ല. ശ്രീകണ്ഠകുമാരപിള്ള ഓണ്‍ലൈന്‍ റിസര്‍വേഷനിലൂടെ അപ് ആന്റ് ഡൌണ്‍ റിസര്‍വേഷന്‍ ശരിയാക്കിയിരുന്നു. അങ്ങിനെയാണ് എന്റെ ഇന്റെര്‍നെറ്റ് ബാങ്കിങ്ങിലും ട്രാന്‍സാക്ഷന്‍ ഫെസിലിറ്റിക്ക് അപേക്ഷിച്ച് അത് ലഭ്യമാക്കിയതും. എസ്.ബി.റ്റിയുടെ സൈറ്റില്‍ ബി.എസ്.എന്‍.എല്‍ ബില്ലിന്റെ പേമെന്റും അങ്ങിനെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു. വിലയേറിയ സമയം ഫോം ഫില്‍ ചെയ്യുവാനും ക്യൂ നില്‍ക്കുവാനും പോകാതെ പത്തുരൂപ കൂടുതല്‍ ഓണ്‍ലൈനായി നല്‍കി റിസര്‍വേഷന്‍ സംഘടിപ്പിക്കാം. യാത്രചെയ്യുമ്പോള്‍ വാലിഡ് ഐഡി കരുതണം എന്നുമാത്രം.

അങ്കിളും ഭാര്യയും ഞാനും വെള്ളായണിയും കമ്പാര്‍ട്ട് മെന്റിന് വെളിയില്‍ സംസാരിച്ച് നില്‍ക്കുമ്പോള്‍ ശ്രീയും എത്തി. ഞങ്ങളെക്കാള്‍ മുമ്പെ ശ്രീ അവിടെ എത്തിയിരുന്നു. എന്താ പറയുക ഇപ്രകാരമാവുമല്ലോ മീറ്റില്‍ പങ്കെടുത്ത പലരുടെയും ആവേശവും അനുഭവവും. വര്‍ക്കല കഴിഞ്ഞപ്പോള്‍ അതേ കമ്പാര്‍ട്ട് മെന്റില്‍ പിന്‍ സീറ്റിലിരുന്ന് വേദ വ്യാന്റെ ഫോണ്‍ ശ്രീക്ക്. എറണാകുളത്തെത്തിയപ്പോഴേക്കും 9-45 കഴിഞ്ഞു.

വെളിയിലിറങ്ങിയപ്പോള്‍ പ്രീ പെയിഡ് ആട്ടോ കൈണ്ടറിന് മുന്നില്‍ വലിയ ക്യൂ. നേരെ നടന്നു റോഡിലൂടെ. കണ്ട ആട്ടോ കളോടെല്ലാം ചോദിച്ചു ഹൈക്കോടതി ജംഗ്ഷന്‍ വരെ പോകാന്‍ ആരും തയ്യാറല്ല. അവസാനം രണ്ട് ആട്ടോകളിലായി ഞങ്ങള്‍ ഹൈക്കോടതി ജംഗ്ഷനില്‍ നിന്ന് ബസ്സില്‍ കയറി ചെറായിയിലേക്ക്. രണ്ടു പ്രാവശ്യം ലതിയെ ഫോണില്‍ വിളിച്ചിട്ടും മറുപടി ഇല്ല. അല്പം കഴിഞ്ഞപ്പോള്‍ ലതിയുടെ ഫോണ്‍ സോറി പറഞ്ഞുകൊണ്ട്. വാക്കിലെ ധൃതി മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ചെറായിയില്‍ ഇറങ്ങി ആട്ടോ പിടിച്ച് പോന്നാല്‍ മതി എന്ന നിര്‍‌ദ്ദേശവും കിട്ടി.
ശാന്തിയുടെയും സമാധാനത്തിന്റെയും ഒരുമയുടെയും ബൂലോഗകൂട്ടായ്മയുടെയും വേദിയായ ചെറായി യാത്രയ്ക്കിടെ ബസിലിരുന്ന് പകര്‍ത്തിയത്.
26 ന് പകരം 27 ആയിരുന്നു മീറ്റെങ്കില്‍ മഴയില്‍ കുളിച്ചേനെ ബൂലോഗ മീറ്റ്. എന്തായാലും മീറ്റിയവര്‍ ഭാഗ്യവാന്മാര്‍.
ചെറായിയില്‍ ചെന്നപ്പോഴല്ലെ അറിയുന്നത് പാലം പൊളിഞ്ഞു കിടക്കുന്നത് കാരണം കറങ്ങിപോപണം. പതിനൊന്നുമണിക്ക് ഞങ്ങള്‍ മീറ്റ് പന്തലില്‍ എത്തിച്ചേര്‍ന്നു. അപ്പോഴേക്കും പലരും സ്വയം പരിചയപ്പെടുത്തിക്കഴിഞ്ഞിരുന്നു. രജിസ്ട്രേഷന്‍ കൌണ്ടര്‍ സുസജ്ജമായ വരവേല്‍പ്പ് തന്നെ നടത്തി ബ്ലോഗും ഐഡിയും അഡ്രസും എല്ലാം എഴുതി ഒപ്പിട്ട് വാങ്ങി.
അത്തരത്തിലൊന്നിന് തയ്യാറായ ബ്ലോഗര്‍മാര്‍ ഒരുമയുടെ പടിവാതിലില്‍ ഒന്നിക്കുകയായിരുന്നു. എന്നെ കണ്ടയുടന്‍ ഞാനൊരിക്കല്‍‌പ്പോലും നേരിട്ട് കണ്ടിട്ടില്ലാത്ത മണികണ്ഠന്‍ ഓടി വന്ന് ചന്ദ്രേട്ടാ എന്ന ഷേക്ഹാന്റായി. അപ്പുവിനെ കണ്ടിട്ടില്ലെങ്കിലും പരിചയപ്പെടുത്തേണ്ട ആവശ്യമേ ഇല്ല. ചായ പാത്രം ഞാന്‍ കണ്ടില്ല. നേരെ ചെന്ന് സിബുവിന്റെയും കുമാറിന്റെയും അടുത്തിരുന്നു. അയ്യോ എന്നെത്തന്നെ മൈക്ക് എല്‍പ്പിച്ചു പരിചയപ്പെടുത്താന്‍. ഞാനെന്തൊക്കെയോ പറഞ്ഞു. കാരണം അല്പമൊന്നിരുന്ന് മനസ് ശാന്തമാവാനുള്ള അവസരം പോലും തന്നില്ല.
പിന്നീടാണ് ലതി വന്ന് വിളിക്കുന്നത് മറുവശത്ത് വന്ന് ചായ കുടിക്കാന്‍. കണ്ടപ്പോഴെ മനസ് നിറഞ്ഞു. കാരണം ചക്കയുടെ കാലം കഴിഞ്ഞിട്ടും കോട്ടയത്തൂന്ന് കൊണ്ടുവന്ന വരിക്കച്ചക്കയുടെ ചുള ഒരു വലിയ ചരുവം നിറയെ, കൂടാതെ ചക്കയപ്പവും (സ്വയം ലതി പാകപ്പെടുത്തിയത്) കൂടെ ബിസ്കറ്റും. ഒരു കല്യാണത്തില്‍ പങ്കെടുക്കുന്ന അനുഭവമായിരുന്നു. പരിചയപ്പെടുത്തലിനിടയില്‍ കേട്ടുമറന്ന പല ബ്ലോഗര്‍മാരും എന്നെ വന്ന് പരിചയപ്പെട്ടു. ഡോക്ടര്‍ നാസിനെയും ജയന്‍ ഏവൂരിനെയും ഞാന്‍ അന്വേഷിച്ച് കണ്ടെത്തിയതാണ്. അവസാനമായി കടന്നു വന്ന് താസിച്ചതിന് ക്ഷമാപണം പറഞ്ഞുകൊണ്ട് എന്റെ പേര് മുരളി എന്ന് പരിചയപ്പെടുത്തുമ്പോഴാണ് ഞാന്‍ മുഖം കണ്ടത്. സ്വന്തം പേര് ബൂലോഗരുടെ മുന്നില്‍ വിളിച്ച് പറയുവാന്‍ മുരളിക്ക് കഴിഞ്ഞു. അതിന് ശേഷം ഞാന്‍ മുളിക്ക് ഷേക്ക്ഹാന്റ് കൊടുക്കുമ്പോള്‍ എന്നോട് മുരളി ചോദിച്ചത് കൃഷി കാര്യങ്ങളെക്കറിച്ചായിരുന്നു. അത് യാരിദ് ക്യാമറയില്‍ പകര്‍ത്തിയതും കണ്ടു. എന്റെ മൊബൈലില്‍ ചാര്‍ജില്ലാത്തതും ചാര്‍ജര്‍ എടുക്കാന്‍ മറന്നതും എന്റെ പടം, വീഡിയോ, ആഡിയോ റിക്കാര്‍ഡിംഗിനെ ബാധിച്ചു.


അപ്പു, കേരളഫാര്‍മര്‍, നിരക്ഷരന്‍


ബിന്ദുവും പീരിക്കുട്ടിയും

ഇരിക്കുന്നവര്‍ വേണു, വേദവ്യാസന്‍ തോന്യാസി
നില്‍ക്കുന്നവര്‍ ശ്രീകണ്ഠകുമാരപിള്ള, മുരളി, നാട്ടുകാരന്‍, അപ്പു, സൂര്യോദയം, അപ്പൂട്ടന്‍, ജി.മനു, മണികണ്ഠന്‍, ബിലാത്തിപ്പട്ടണം
??, ഡോ. ജയന്‍ ഏവൂര്‍, കൊട്ടോട്ടിക്കാരന്‍, ഞാന്‍, വെള്ളായണി വിജയന്‍
അനൂപ് തിരുവല്ല ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് അയച്ച എസ്.എം.എസ് ലതിയെക്കൊണ്ട് അനൌണ്‍സ് ചെയ്യിക്കുവാനും കഴിഞ്ഞു. അപ്പൂട്ടന്റെ കയ്യില്‍ നിന്ന് കിട്ടിയ ചാര്‍ജര്‍കൊണ്ട് ചാര്‍ജ് ചെയ്തശേഷം ഉച്ചക്കാണ് രണ്ട് പടങ്ങള്‍ എടുത്തത്. ഒപ്പം ആള്‍ക്കൂട്ടത്തിനിടയിലിരുന്ന് വിനയന്റെ വീഡിയോയും. വീട്ടിലെത്തിയ ഉടന്‍ ഫ്ലിക്കറില്‍ സിബുവിന്റെയും ഷിജു അലക്സിന്റെയും പടം അപ്ലോഡ് ചെയ്തു. നേരത്തെ തയ്യാറാക്കി ഡ്രാഫ്റ് ആയി സേവ് ചെയ്തിരുന്ന ചെറായി ബ്ലോഗേഴ്സ് മീറ്റ് എന്ന പോസ്റ്റും പ്രസിദ്ധീകരിച്ചു. ഇപ്പോഴാണ് അതിലെ തീയതി ജൂലൈ 22 എന്ന് കാണുന്നത്. അപ്പോള്‍ പ്രസിദ്ധീകരിച്ച് മറച്ചത് ആയിരുന്നു.

ഗംഭീരമായ ഉച്ചയൂണിനെപ്പറ്റി പലരും പറഞ്ഞിട്ടുള്ളതുകാരണം (വെള്ളായണി വായില്‍ വെള്ളമൂറത്തക്ക രീതിയില്‍ വര്‍ണിച്ചിട്ടുണ്ട്) അതിനെപ്പറ്റി പറയുന്നില്ല. നിരക്ഷരന്റെ സഹോദരി ചെമ്മീന്‍ വട ഉണ്ടാക്കി ബൂലോഗരെ തീറ്റിക്കാന്‍ എള്‍പ്പിച്ചിരുന്നു. ലതിയുടെ അമ്മയുടെ വക കണ്ണിമാങ്ങാ അച്ചാറും ഊണിനോടൊപ്പം. വൈകുന്നേരത്തെ ചായ വിതരണം വരെ കാത്ത് നില്‍ക്കാതെ അങ്കിളിനെയും ഭാര്യയെയും ചെറായില്‍ത്തന്നെ കൂടുതല്‍ ആഘോഷങ്ങള്‍ക്കായി വിട്ടിട്ട്

അങ്കിളും ഭാര്യയും
ജയന്‍ ഏവൂര്‍, അപ്പൂട്ടന്‍, ശ്രീ@ശ്രേയസ്, വേദവ്യാസന്‍, വെള്ളായണി വിജയന്‍ എന്നിവര്‍ക്കൊപ്പം സ്റ്റേഷനിലേക്ക്. വീട്ടിലെത്തിയപ്പോള്‍ 9.45 ആയി എന്നിട്ടാണ് പശുക്കളെ അഴിച്ചുകൊണ്ട് വന്ന് തീറ്റ കൊടുത്തതും കറന്നതുമെല്ലാം.

ചെറായി ബ്ലോഗ് മീറ്റിന് മുന്‍പുണ്ടായ വിമര്‍ശനങ്ങളും ആരോപണങ്ങളും മറ്റും സംഘാടകരുടെ തെറ്റുകള്‍ തിരുത്തി വളരെ ഭംഗിയായും ചിട്ടയോടും കൂടി പ്രാവര്‍ത്തികമാക്കുവാന്‍ സഹായിച്ചു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പല കൂട്ടായ്മകളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇത്രയും സൌഹൃദത്തോടെയുള്ള പ്രവര്‍ത്തനം മറ്റൊരിടത്തും കാണാന്‍ കഴിഞ്ഞിട്ടില്ല. ബ്ലോഗിലെ അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് സൌഹൃദം പങ്കുവെയ്ക്കുവാന്‍ അവസരമൊരുക്കിയത് സംഘാടകരുടെ കഠിന ശ്രമം ഒന്നുകൊണ്ടുതന്നെയാണ്.

അവതരണം വിനയന്‍ (വീഡിയോയില്‍)
അങ്ങിനെ അപ്പു തുടങ്ങിവെച്ച ഉദ്യമം ഗംഭീരമായി ആഘോഷിച്ചു.

ബുധനാഴ്‌ച, ജൂലൈ 22, 2009

വാഹനങ്ങളുടെ മരണപ്പാച്ചില്‍


21-07-09 ന് രാത്രി 10-45 അടുപ്പിച്ച് എട്ടുമീറ്റര്‍ വീതിയുള്ള റോഡ് സൈഡില്‍ നിന്ന ടെലഫോണ്‍ പോസ്റ്റിനെ ഇടിച്ച് മറിച്ചിട്ടശേഷം നിറുത്തിതെ പോയ വാഹനം ഏതെന്നുപോലും കണ്ടെത്താനായില്ല. വണ്ടി നമ്പര്‍ കണ്ടെത്താനായി ബൈക്കില്‍ പിന്തുടര്‍ന്നയാള്‍ക്ക് നമ്പരില്ലാത്ത വാഹനമാണ് കാണാന്‍ കഴിഞ്ഞത് എന്ന് പറയപ്പെടുന്നു.
എന്നാല്‍ അതിലൂടെ ഏഷ്യാനെറ്റ് ഡാറ്റാലൈന്‍ ടെലിവിഷനും ഇന്റെര്‍നെറ്റും നിശ്ചലമായി. അതോടൊപ്പം പ്രസ്തുത പോസ്റ്റില്‍ നിന്ന് ലഭ്യമായ ടെലഫോണ്‍ കണക്ഷന്‍ ലോക്കല്‍ കേബിള്‍ ടിവി കണക്ഷന്‍ എന്നിവയും കേടായി. ഏഷ്യാനെറ്റ് ഡാറ്റാലൈനിന് നഷ്ടമായത് ഏകദേശം 29,000 രൂപയ്ക്കടുപ്പിച്ചാണ്.



അവ ഇപ്രകാരമാണ്.
൧. ആംപ്ലിഫയര്‍ ഒരെണ്ണം വില 18,000 രൂപ
൨. ടാപ്പ് മൂന്നെണ്ണം 600 രൂപ നിരക്കില്‍ വില 1800 രൂപ
൩. സ്‌പ്ലിറ്റര്‍ രണ്ടെണ്ണം 1600 രൂപ നിരക്കില്‍ 3200 രൂപ
൪. കേബിള്‍ 540 നൂറ് മീറ്റര്‍ ഏകദേശവില 6000 രൂപ
കൂടാതെ റിപ്പയര്‍ ചെയ്യാന്‍ വേണ്ടിവന്ന ലേബര്‍ വേറെയും.

രാവിലെ അതുവഴി നടന്നുപോയ ഒരാളിന് റോഡില്‍ നിന്ന് കിട്ടിയതാണ് വാഹനത്തിന്റെ പിന്‍ഭാഗത്തുള്ള നമ്പര്‍‌പ്ലേറ്റ്. പൊട്ടിവീണ് മാര്‍ഗ തടസ്സമുണ്ടായ കേബിളും മറ്റും ഓരത്തേയ്ക്ക് മാറ്റിയത് നാട്ടുകാരാണ്. അല്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തിയേനെ.
വലതുവശം കാണുന്ന നമ്പര്‍ പ്ലേറ്റ് ടെലഫോണ്‍ പോസ്റ്റ് ഇടിച്ചുവീഴ്ത്തിയ വാഹനത്തിന്റേതാകുവാന്‍ സാധ്യത ഉണ്ട്. അടച്ചുമൂടിയ കാബിനോട് കൂടിയ വാഹനമാണെന്നാണ് പൊതുജന സംസാരം.

ചൊവ്വാഴ്ച, ജൂലൈ 21, 2009

അഗ്നിവേശിന്റെ ബ്ലോഗ് വാര്‍ത്ത ന്യൂഇന്‍ഡ്പ്രസില്‍


അഗ്നിവേശ് ബ്ലോഗ് പൂട്ടിക്കെട്ടി. എന്ന പോസ്റ്റുമായി ബന്ധപ്പെട്ട് ന്യൂഇന്‍ഡ്പ്രസിലെ (http://www.expressbuzz.com/edition/default.aspx) സപ്ലിമെന്റില്‍ വന്ന വാര്‍ത്ത മൊബൈലില്‍ പകര്‍ത്തിയതാണ് ചിത്രത്തില്‍ കാണുന്നത്. എന്തായാലും ഈ പ്രശ്നം ബൂലോഗരുടെ മുന്നില്‍ അവതരിപ്പിച്ച കൈപ്പള്ളി കമെന്റും പൂട്ടി.

തിങ്കളാഴ്‌ച, ജൂലൈ 20, 2009

അഗ്നിവേശ് ബ്ലോഗ് പൂട്ടിക്കെട്ടി.


ഗൂഗിള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നത് ഇവിടെ കാണാം. (കൈപ്പള്ളിയും അഗ്നിവേശും മാത്രം അറിയേണ്ട പ്രശ്നമല്ല എന്നാണ് ഗൂഗിളിന്റെ തീരുമാനം)
അഗ്നിവേശ് ആരാണെന്ന് എനിക്കറിയില്ല. അയാളെ നേരിട്ട് കണ്ടാലും മനസിലാവില്ല. പക്ഷെ എന്നെ അയാള്‍ക്ക് തിരിച്ചറിയാം.
ഇത്തരത്തില്‍ ഒരു സംഭവം നടന്നതുപോലും ബൂലോഗം അറിയാത്ത അവസ്ഥയിലേക്ക് നീങ്ങിയതിനാല്‍ ഞാനിവിടെ വീണ്ടും പോസ്റ്റ് ചെയ്യുകയാണ്. ഞാന്‍ സബ്സ്ക്രൈബ് ചെയ്തതിനാല്‍ കിട്ടിയ കമെന്റുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.

keralafarmer has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

"താന്‍ എന്റെ മുന്നറിയിപ്പ് നിസാരമാക്കി തള്ളിക്കളഞ്ഞു. ആരോടു് വാശി പിടിക്കണം ആരോടു് തന്ത്രപരമായി പെരുമാറണം എന്നൊന്നും തനിക്കറിയില്ല. കേരളത്തില്‍ ഇരിക്കുന്ന തന്നെ തപ്പിയെടുക്കാന്‍ Hi-Tech Cyber Crime Cellനു അധിക നേരം ഒന്നും വേണ്ടിവന്നില്ല എന്നു മനസിലായില്ലോ"
അഭിനന്ദനങ്ങള്‍ കൈപ്പള്ളി. ഇതാണ് ഏവരും മനസിലാക്കാതെ പോകുന്നതും. ചോരത്തിളപ്പ് ഇന്റെര്‍നെറ്റില്‍ നല്ലതല്ല. മറ്റുള്ളവരെ ബഹുമാനിക്കുന്നത് ഏറ്റവും വലിയ ഗുണമാണ്.

അങ്കിള്‍ has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

കൈപ്പള്ളിക്ക് അഭിനന്ദനങ്ങള്‍. ഇത്രയും mature ആയ മറുപടി നല്‍കാന്‍ താങ്കള്‍ക്ക് മനസ്സു വന്നതിനു ഈ വായനക്കാ‍രന്റെ കൂപ്പുകൈ.

കരീം മാഷ്‌ has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

കൈപ്പള്ളിക്കു അഭിനന്ദനങ്ങള്‍ !

രമേഷ് കീഴമ്പാറയോടു ഒരു വാക്ക്
ഈയിടെ ബ്ലോഗു ഒന്നും വായിക്കാറില്ലേ?
ഇത്രയും ചര്‍ച്ച ചെയ്ത ഒരു ഇഷ്യൂവിന്റെ ഭരതവാക്യമാണീ പോസ്റ്റ്.
ഇനിയും മുഴുവന്‍ കഥയും എഴുതണമെങ്കില്‍ രാമായണം ഒന്നു കൂടി വായിച്ചിട്ടു വന്നാല്‍ രാമനു സീത ആരായിരുന്നു എന്നു മനസ്സിലായില്ലങ്കില്‍ ഒന്നു കൂടി പറഞ്ഞു തരാം.
അല്ല പിന്നേ!

Prasanth Krishna has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

അനോണികള്‍ക്കും ആനനോണികള്‍ക്കും ഇത് എന്നും ഒരു പാഠമായിരിക്കട്ടെ. പറഞ്ഞാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയും എന്നല്ലേ. ഇനിയും അറിയാത്തവനെ മറ്റുള്ളവര്‍ സമ്യം പോലെ അറിയിച്ചോളും.

AGNIVESH has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

എന്ടെ ബ്ലോഗ് ആരും വായിക്കുന്നില്ല എന്നായിരിന്നു എനിക്കു പരാതി.. ഈ മാപ്പു പറച്ചിലിലൂടെയെന്കിലും എന്ടെ ബ്ലോഗ് വായിച്ചവര്‍ക്കു ഒരായിരം നന്നി..എന്ടെ ബ്ലോഗ് വായിച്ചു നല്ലതും ചീത്തയുമായ അഭിപ്രായം പറയണേ...എന്നെയും നിന്കളുടെ കൂട്ടത്തില്‍ കൂട്ടണേ..

Prasanth Krishna has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

അഗ്നിവേശ്,
തെറ്റു ചെയ്യത്ത മനുഷ്യരില്ല, ആ തെറ്റുമനസ്സിലാക്കി മേലില്‍ തെറ്റു ചെയ്യാതിരിക്കുമ്പോള്‍ അവന്‍ അരിവുള്ളവനാകുന്നു. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുക. ഇവിടെ ആരും ആരയും കൂട്ടേണ്ടതില്ല. നമുക്കു ശരിയന്നു തോന്നുന്നത് എഴുതുക വായിക്കേണ്ടവര്‍ വായിക്കും, അഭിപ്രായം അറിയിക്കേണ്ടവര്‍ അറിയിക്കും. നല്ല നല്ല പോസ്റ്റുകളുമായ് സജീവമാകുക. ഹ്യദയം നിറഞ്ഞ ആശംസകള്‍.

Prasanth Krishna has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

അഗ്നിവേശ്,
തെറ്റു ചെയ്യത്ത മനുഷ്യരില്ല, ആ തെറ്റുമനസ്സിലാക്കി മേലില്‍ തെറ്റു ആവര്‍ത്തിക്കാതിരിക്കുമ്പോള്‍ അവന്‍ അറിവുള്ളവനാകുന്നു. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുക. ഇവിടെ ആരും ആരയും കൂട്ടേണ്ടതില്ല. നമുക്കു ശരിയന്നു തോന്നുന്നത് എഴുതുക വായിക്കേണ്ടവര്‍ വായിക്കും, അഭിപ്രായം അറിയിക്കേണ്ടവര്‍ അറിയിക്കും. നല്ല നല്ല പോസ്റ്റുകളുമായ് സജീവമാകുക. ഹ്യദയം നിറഞ്ഞ ആശംസകള്‍.

☮ Kaippally കൈപ്പള്ളി ☢ has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

@ramesh keezhambra

രണ്ടു മാസം മുമ്പ് ഞാന്‍ പണ്ടെഴുതിയ ഒരു postല്‍ അഗ്നിവേശ് എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന വ്യക്തി ചില commentകള്‍ ഇട്ടിരുന്നു. അതില്‍ തെറ്റൊന്നും എനിക്ക് തോന്നിയില്ല. ഇതുപോലുള്ള commentകള്‍ ധാരാളം എനിക്ക് കിട്ടാറുള്ളതാണു് എന്ന് നിങ്ങള്‍ക്കെല്ലാര്‍ക്കും അറിയാം. അതൊന്നും ഞാന്‍ അത്ര കാര്യമായി എടുക്കാറില്ല. പക്ഷെ പിന്നെ പിന്നെ അദ്ദേഹം commentലൂടെ വീട്ടിലിരിക്കുന്നവരെ ക്കുറിച്ച് അസഭ്യം പറഞ്ഞു തുടങ്ങി. അതെല്ലാം ഞാന്‍ delete ചെയ്തിട്ട് അദ്ദേഹത്തിനു് വളരെ സൌമ്യമായി ഒരു mail അയച്ചു:

എനിക്ക് അദ്ദേഹത്തെ അറിയില്ല എന്നും, അദ്ദേഹവുമായി യാതൊരു പ്രശ്നവും ഇല്ലാത്ത സ്ഥിധിക്ക് ഈ വിധത്തിലുള്ള ഏര്‍പ്പാടു് അവസാനിപ്പിക്കുന്നതാണു ഉചിതം എന്നും പറഞ്ഞു. ഇല്ലാത്തപക്ഷം ഞാന്‍ അദേഹത്തിനെ കണ്ടുപിടിച്ചു് തക്കതായ പഠം പഠിപ്പിക്കും എന്നും പറഞ്ഞു.

പാഠം പഠിപ്പിക്കും എന്നു പറഞ്ഞതു് കക്ഷിക്ക് ഇഷ്ടമായില്ല എന്നു തോന്നുന്നു. സ്തയമായിട്ടും നല്ല ഉദ്ദേശത്തോടുകൂടിയാണു് പറഞ്ഞതു് എന്നു കക്ഷിക്ക് മനസിലായില്ല. ഉടന്‍ തന്നെ കക്ഷി എനിക്ക് ഒരു mail അയച്ചു. അതു വായിച്ചതോടെ ഇതു് ഒരു വഴിക്ക് പോകുന്ന വണ്ടിയല്ല എന്നു ഉറപ്പിച്ചു. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു.

എന്റെ പക്കലുള്ള വിവരങ്ങളോടൊപ്പം ഞാന്‍ കേരള പോലീസിന്റെ Hi-tech Cyber crime cellല്‍ പരാതി കൊടുത്തു. ഒടുവില്‍ 17-July-2009ല്‍ കക്ഷി പിടിയിലായ വിവരം ഞാന്‍ അറിഞ്ഞു. ഞാന്‍ Cyber crime cellല്‍ വിളിച്ച് case ഒന്നും charge ചെയ്യണ്ട, വെറുതെ ഒന്നു ഉപദേശിച്ച് വിടാന്‍ പറഞ്ഞു.

അജ്ഞാതചര്യ വളരെ നല്ല ഒരു കാര്യമാണു്. പറയാനുള്ള കാര്യങ്ങള്‍ ഭയമില്ലാതെ വിളിച്ചുപറയാനുള്ള അവകാശം. ആ അവകാശത്തിനു ചില നിഭന്ധനകള്‍ ഉണ്ടു. വ്യക്തികളെ അസഭ്യം പറയാനുള്ളതല്ല

അത്ര തന്നെ.

Anonymous has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

kidilan thanney.jan avivayil munpu network admin aayirunnu.ippol bajaj allianzil network admin aanu.ayaal cheytha workukal staffs paranju kettittundu. brilliant networker but internetiley samaanya maryaatha manassilaakkathathu valarey moshamaanennu jan vicharikkunnu.kaippallyodu mathramalla aarodum aarum itharam bhasha use cheyaruthu..aarodum thazhatha sobhavam aanu. managerumaayi udakki irangiyennanu kelkkunnathu

അപ്പു has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

കൈപ്പള്ളിമാഷെ, ഈ കേസ് താങ്കള്‍ ഡീലു ചെയ്ത രീതിക്കും, ആളെ പൊക്കെയെടുത്ത് ഒരു പാഠമായി ഇവിടെ പബ്ലിഷ് ചെയ്തതിനും അഭിനന്ദനങ്ങള്‍. അനോനിമിറ്റി ഒരു പരിധിക്കപ്പുറം ഒന്നുമല്ലെന്ന് എല്ലാവര്‍ക്കും ഒരു പാഠമായിരിക്കട്ടെ.

Anonymous has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

പബ്ലിഷ് ചെയ്തത് ഞാനാണ്.അല്ലാതെ കയിപ്പള്ളിയല്ല അപ്പു.

AGNIVESH has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

പബ്ലിഷ് ചെയ്തത് ഞാനാണ്.അല്ലാതെ കയിപ്പള്ളിയല്ല അപ്പു.

☮ Kaippally കൈപ്പള്ളി ☢ has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതു കേരള പോലിസിന്റെ Hi-Tech Cyber Crime Cell ആണു. ഈ case കൈകാര്യം ചെയ്തവരുടെ പേരുകള്‍ പരസ്യപ്പെടുത്തരുത് എന്നു അവര്‍ നിര്‍ബന്ധിച്ചതുകൊണ്ടാണു് ഞാന്‍ അതു ചെയ്യാത്തതു്. അവരാണു ഈ case file ചെയ്ത അഗ്നിവേശ് എന്ന ബ്ലോഗറെ പൊക്കിയതു്.

Prasanth Krishna has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

കൈപ്പള്ളീ

ഈ കേസ് കൈകാര്യം ചെയ്ത രീതി അഭിനന്ദാര്‍ഹംമാണ്. തെറ്റുചെയ്യുന്നവരെ ശിക്ഷിക്കുന്നതിലല്ല, അവര്‍ ചെയ്യുന്നത് തെറ്റാണന്ന് മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഏറ്റവും വലിയ ശരി. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി ഈ ബ്ലോഗുതന്നെ ഡിലീറ്റ് ചയ്യിക്കാമായിരുന്നു. അതിലും എത്രയോ ഉചിതമായി ഈ നടപടി. ഇത്തരം ഒരുപാട് കേസുകള്‍ ഇന്ന് ഇന്ത്യയില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ഇടയില്‍ പ്രകോപിതയാക്കിയ ഒരു കംന്ററെ ബിച്ച് എന്ന് വിളിച്ചതിന് അന്യായക്കാരി സൈബര്‍ സെല്ലിനെ സമീപിച്ച് എല്ല്ലാ ബ്ലോഗുപോസ്റ്റുകളൂം ഡിലീറ്റ് ചെയ്യിച്ച് മാപ്പുപറയുന്ന ഒരു പോസ്റ്റ് മാത്രം ഇടുവിച്ചിരുന്നു. അനനോണികളായ മറ്റുള്ളവരെ ഇകഴ്തുന്ന എല്ല ബ്ലോഗര്‍ക്കും ഇത് ഒരു പാഠമായിരിക്കട്ടെ എന്ന് പ്രത്യാശിക്കാം. ഇത്തരം നീക്കങ്ങളിലൂടെ മാത്രമേ ബ്ലോഗൊസ്ഫിയര്‍ അന്തസ്സോടെ മുന്നോട്ട് പോകൂ. കൂടുതല്‍ മാന്യരായ ബ്ലോഗര്‍മാരും ബ്ലോഗ് പോസ്റ്റുകളൂം ഉണ്ടാകൂ

AGNIVESH has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

ഈ ബ്ലോഗ് എഴുതിയതും മാപ്പുപറഞ്ഞതുമെല്ലാം എന്ടെ സ്വന്തം ഇഷ്ടപ്രകാരമാണു അല്ലാതെ കയിപ്പള്ളി പറഞ്ഞിട്ടല്ലന്ന് നിന്കള്‍ മനസ്സിലാക്കുക

അപ്പു has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

അഗ്നിവേശേ,

ക്ഷമിക്കൂ, കൈപ്പള്ളിയുടെ സ്റ്റാറ്റസ് മെസേജില്‍ നിന്നാണ് ഈ ലിങ്ക് കിട്ടിയത്. പെട്ടന്ന് അത് കൈപ്പള്ളിയുടെ പോസ്റ്റാണെന്നു കരുതിപ്പോയി:)

ഏതായാലും പബ്ലിഷ് ചെയ്തതിനു നന്ദി.

ranjankumar55 has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

തെറ്റുകള്‍ ഏററു പറഞ്ഞതു തന്നെ നല്ലകാര്യം.ബ്ലോഗു publish ചെയ്തതു അതിലും നല്ല മനസ്സിനെകാണിക്കുന്നു.

അനൂപ് അമ്പലപ്പുഴ has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

പ്രിയ അഗ്നിവേശ്,

നിന്റെ വാക്കുകളും ഭാഷയും അല്പം കടന്നുപോയി. ബ്ലോഗ് എന്ന മധ്യമത്തില്‍ മാത്രമല്ല വ്യക്തികള്‍ തമ്മില്‍ സംസാരിക്ക്മ്പോളും പരസ്പര ബഹുമാനം നിലനിര്‍ത്തണം. അതുപോട്ടെ , നീ ഈ ഒരു വിഷയം തുറന്ന് എഴുതാന്‍ ഉള്ള മനസ്സു കാണിച്ചല്ലോ. ഈ ഏറ്റുപറച്ചില്‍ ഇവിടെ കമന്റ് ഇട്ടിട്ടുള്ളവരില്‍ ഒരാള്‍ എങ്കിലും ചെയ്യുമോ എന്നു സംശയമാണ്.നിന്റെ ആ നല്ല മനസ്സിനു ഞാന്‍ വിലമതിക്കുന്നു. ഹാക്കിങ്ങ് ഒക്കെ ഉഷാറായി നടക്കുന്നുണ്ടല്ലോ അല്ലേ ? :-) എല്ലാവിധ ഭാവുകങ്ങളും ... സസ്നേഹം ...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

അഗ്നിവേശിന്റെ ബ്ലോഗിലൂടെയാണെങ്കിലും കൈപ്പള്ളിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ. അനോനിമിറ്റി ബ്ലോഗിന്റെ ശാപമാണെന്നും സിറ്റിസണ്‍ ജേര്‍ണ്ണലിസത്തിന്റെ അനന്തസാധ്യതകള്‍ തുറന്നു തരുന്ന ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാണതെന്നും ഞാന്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ അനോനിമിറ്റിയെ എതിര്‍ത്ത എന്നെ പരിഹസിക്കാനാണ് പല ബ്ലോഗ് പുലികളും മുതിര്‍ന്നത്. ഏതായാലും അനോനിയായി എന്തും എഴുതാമെന്ന് കരുതുന്നവര്‍ക്ക് നല്ല പാഠമായിരിക്കും ഈ കേസ് എന്നതില്‍ സന്തോഷമുണ്ട്. കേരള പോലിസിന്റെ Hi-Tech Cyber Crime Cell ന്റെ കാര്യശേഷിയെയും അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.

സുതീഷ്ണന്‍ has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

കൈപ്പള്ളീ,
കാര്യങ്ങള്‍ ഇത്ര ഭംഗിയായും അന്തസ്സോടെയും കൈകാര്യം ചെയ്തുവല്ലോ. വളരെ നന്നായി.
ബ്ളോഗിങ്ങ്‌ ആര്‍ക്കും എന്തും എഴുതിവെക്കാവുന്ന പൊതുചുമരുകളാകാതിരിക്കാന്‍ ഇതുപോലെ നമ്മളെല്ലാം എന്നെന്നും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

AGNIVESH has left a new comment on the post "നിഷാദ് എന്ടെ തെറ്റ്":

ഒരു കാര്യം നിന്കള്‍ എല്ലാവരും മനസ്സിലാക്കുക.. ഞാന്‍ anonymous ആയിട്ടല്ല സഭ്യതര ഭാഷയെഴുതിയത്.എന്ടെ id use ചെയ്താണ്

i am agnivesh. thank you for your words.ഒരു കാര്യം നിന്കള്‍ എല്ലാവരും മനസ്സിലാക്കുക.. ഞാന്‍ anonymous ആയിട്ടല്ല സഭ്യതര ഭാഷയെഴുതിയത്.എന്ടെ id use ചെയ്താണ്.അതിനാലാണ് സൈബര്‍ സെല്ലിന് എന്നെ പിടിക്കാനായത്.id use ചെയ്താല്‍ എനിക്കു വേണമെന്കിലും (അധികാരമുന്ഡെന്കില്‍) ആരെയും കന്ഡെത്താന്‍ കഴിയും.

അടിക്കറിപ്പ് - ഒരു സീനിയര്‍ ബ്ലോഗറായ കൈപള്ളിയേയും കുടുമ്പത്തേയും അനോണിയായി വന്നു തെറി വിളിച്ച മറ്റൊരു ബ്ലോഗറെ കണ്ടുപിടിച്ച് മാപ്പ് പറയിപ്പിച്ച സൈബര്‍ ക്രൈം സെല്ലിനു അഭിനന്ദനങ്ങള്‍.

കൈപ്പള്ളി ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇട്ടത് കാണുക.

Anonymity വരുത്തി വെച്ച വിന


വ്യാഴാഴ്‌ച, ജൂലൈ 16, 2009

തദ്ദേശസ്ഥാപനങ്ങളും കെട്ടിടങ്ങളും കൂടെ നീകുതി പരിഷ്കരണവും

മുന്നറിയിപ്പ്
യഥാസമയം മതിയായ വിവരങ്ങള്‍ നല്‍കാതിരിക്കുന്നതും തെറ്റായ വിവരങ്ങള്‍ ബോധപൂര്‍വ്വം നല്‍കുന്നതും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും മറ്റു നിയമം / ചട്ടങ്ങള്‍ പ്രകാരവും ശിക്ഷാര്‍ഹമാണ്. (ഇതാണ് തുടക്കം തന്നെ)
എനിക്ക് കിട്ടിയ ഫോറം പലപ്രാവശ്യം കൈകൊണ്ടെടുത്തിട്ട് ഒരു സാധാരണക്കാരന് പൂരിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മടക്കിവെച്ച് കാത്തിരിക്കുമ്പോഴാണ് 16-07-09 ലെ മാതൃഭൂമി ലേഖനം ശ്രദ്ധയില്‍‌പ്പെട്ടത്. അത് ചുവടെ ചേര്‍ത്തിരിക്കുന്നു.

മേല്‍ക്കൂരയുടെ വിസ്‌തീര്‍ണം ? ചതുരശ്ര മീറ്ററില്‍ എത്ര ?
ഉത്തരം പറഞ്ഞേ തീരൂ...

ഒരു ചോദ്യാവലി നോക്കാം.
1. ഏതെല്ലാം തരത്തിലുള്ള മേല്‍ക്കൂരയുണ്ട്‌? ഓരോന്നിന്റെയും വിസ്‌തീര്‍ണം ചതുരശ്ര മീറ്ററില്‍ എഴുതുക.

2. കെട്ടിടത്തിന്റെ ചുമരിന്റെ ഉയരമെത്ര? ഏതൊക്കെ വസ്‌തുക്കള്‍ കൊണ്ടാണ്‌ ചുമര്‍ നിര്‍മാണം ? ഓരോന്നിന്റെയും വിസ്‌തീര്‍ണമെത്ര?

....തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന്‌ ഉദ്യോഗസ്ഥരെത്തി കെട്ടിട നികുതി നിശ്ചയിക്കുന്ന രീതി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി വകുപ്പ്‌ ഏര്‍പ്പെടുത്തിയ പുതിയ ഫോറത്തിലെ ചില സാമ്പിള്‍ ചോദ്യങ്ങളാണിവ. നാല്‌ പേജുള്ള ചോദ്യാവലിയില്‍ മൊത്തം 18 ചോദ്യങ്ങള്‍ക്കാണ്‌ നിങ്ങള്‍ ഉത്തരം എഴുതേണ്ടത്‌. പലതിനും ഉത്തരമെഴുതണമെങ്കില്‍ നിര്‍മാണ മേഖലയിലെ വിദഗ്‌ധര്‍ വേണം. അതിന്‌ 500 മുതല്‍ 1000 വരെയാണ്‌ ഫീസ്‌. പഞ്ചായത്തുമായി ബന്ധമുള്ള വിദഗ്‌ധനാണെങ്കില്‍ കാശ്‌ അതിലൊതുങ്ങും. വിഹിതം പഞ്ചായത്തിലെത്തും. അല്ലെങ്കില്‍ പുനഃപരിശോധനയ്‌ക്കെത്തുന്ന പഞ്ചായത്ത്‌ ഉദ്യോഗസ്ഥന്‍ ഉടക്കുവെക്കും. ഔദ്യോഗിക നൂലാമാല ഒഴിവാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്നൊരു പരിഷ്‌കാരം എത്ര പെട്ടെന്ന്‌ ജനവിരുദ്ധമാകുകയാണെന്നു നോക്കുക.

മറ്റേതുവകുപ്പിലെയും പോലെ പഞ്ചായത്തിലും ആള്‍ക്ഷാമം അതിരൂക്ഷമാണ്‌. അധികാര വികേന്ദ്രീകരണത്തോടെ മുപ്പതോളം വകുപ്പുകളുടെ ചുമതലയും തൊഴിലുറപ്പ്‌ പദ്ധതി, കെട്ടിട നിര്‍മാണച്ചട്ടം നോക്കല്‍ തുടങ്ങിയവയും പഞ്ചായത്തിനാണ്‌. സ്റ്റാഫ്‌ പാറ്റേണാകട്ടെ 1983-ലേയും.

ജോലിഭാരം കൂടുന്തോറും അഴിമതിക്കുള്ള സാധ്യതയും ഉയരും. വെട്ടിലാകുന്നത്‌ പാവം ജനവും.

മൂന്നു പഞ്ചായത്തുകള്‍ക്ക്‌ ഒരു എന്‍ജിനീയര്‍

മൂന്നു പഞ്ചായത്തുകളുടെ ചുമതല വഹിക്കാന്‍ ഒരു ഓവര്‍സീയര്‍ അല്ലെങ്കില്‍ ഒരു അസി.എന്‍ജിനീയര്‍. മലപ്പുറം ജില്ലയിലെ പല പഞ്ചായത്തുകളുടെയും സ്ഥിതി ഇതാണ്‌. പുതുക്കിയ കെട്ടിടനിര്‍മാണച്ചട്ടം പ്രകാരം ഈ ഉദ്യോഗസ്ഥന്‍ സ്ഥലം സന്ദര്‍ശിച്ച്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയാലേ നിര്‍മാണം തുടങ്ങാനാകൂ. നിര്‍മാണം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഇവര്‍ പരിശോധന നടത്തണം. വയല്‍ പ്രദേശത്താണ്‌ കെട്ടിടം പണിയെങ്കില്‍ എന്‍ജിനീയര്‍, വില്ലേജ്‌ ഓഫീസര്‍, കൃഷി ഓഫീസര്‍, പഞ്ചായത്ത്‌ സെക്രട്ടറി എന്നിവര്‍ ചേര്‍ന്നുള്ള സമിതി തീരുമാനമെടുക്കണം. ഈ സംഗമം ഒപ്പിച്ചെടുക്കാന്‍ അപേക്ഷകന്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും.

മണല്‍ കടമ്പകള്‍

കണ്ണൂര്‍ നഗരത്തിനടുത്ത്‌ പാറക്കല്‍ മണല്‍വാരല്‍ കടവ്‌. രാവിലെ 9.30. ഒരു ലോഡ്‌ മണല്‍ വേണം. കടവിലെ ബൂത്തില്‍ ആയിരം രൂപയടച്ച്‌ പാസ്‌ വാങ്ങിയാല്‍ മണല്‍ കിട്ടുമെന്ന്‌ പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌ അനുസരിച്ചാണ്‌ ഇവിടെ എത്തിയത്‌. ഓലഷെഡ്‌ഡില്‍ മേശപ്പുറത്ത്‌ പുസ്‌തകം തുറന്നുവെച്ചിരിക്കുന്ന രണ്ടുപേരെ സമീപിച്ച്‌ കാര്യം പറഞ്ഞു.

''ഇവിടെ ആള്‍ക്കാരുമായി നേരിട്ട്‌ ഇടപാടില്ല. ലോറിക്കാരോട്‌ ചോദിച്ചുനോക്കൂ. രണ്ടുമൂന്നുമാസം കഴിയാതെ സാധനം കിട്ടില്ല. പരിചയക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ കിട്ടിയേക്കും''-ഒന്നാമന്‍ പറഞ്ഞു. ''ഇവിടെ ബുക്കിങ്ങില്ല. അതിനാണെങ്കില്‍ പഞ്ചായത്തിനടുത്ത്‌ സൊസൈറ്റിയുണ്ട്‌''-രണ്ടാമന്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥലം രണ്ട്‌: മണല്‍ വിതരണം ചെയ്യുന്ന കണ്ണൂര്‍ ബില്‍ഡിങ്‌ ആന്‍ഡ്‌ മെറ്റീരിയല്‍സ്‌ സൊസൈറ്റി.

''രക്ഷയില്ല. ആറുമാസം കൊടുത്താല്‍ തീരാത്തത്ര ബുക്കിങ്ങുണ്ട്‌. വേണമെങ്കില്‍ അഴീക്കോട്ടുനിന്ന്‌ മണല്‍ തരാം. കുറച്ച്‌ ചാര്‍ജ്‌ അധികമാകും''-ജീവനക്കാരന്റെ മറുപടി

സ്ഥലം മൂന്ന്‌: പാപ്പിനിശ്ശേരി പഞ്ചായത്ത്‌ ഓഫീസ്‌. നേരത്തേ കണ്ട ഉദ്യോഗസ്ഥനില്ല. മറ്റൊരാളോട്‌ തിരക്കിയപ്പോള്‍ മറുപടി ഇങ്ങനെ: ''മണല്‍ പാസ്സോ? അങ്ങനെയൊരു സംവിധാനം ഇവിടെയില്ല. എല്ലാം കടവിലാണ്‌.''

സമയം ഉച്ചയായി. ഈ മൂന്നുസ്ഥലങ്ങളില്‍ ചെന്നാലും മണല്‍ കിട്ടുക ബുദ്ധിമുട്ടാകുമെന്ന്‌ മനസ്സിലായി. സര്‍ക്കാര്‍ പറയുന്ന മണല്‍പാസ്‌ എന്നൊക്കെ വിശ്വസിച്ചുപോയാല്‍ കാര്യം നടക്കില്ല. എങ്ങനെയും മണല്‍ കിട്ടിയേ മതിയാകൂ എന്ന നിലയില്‍ കഴിഞ്ഞദിവസം പോയ കടവില്‍ വീണ്ടും പോകാം. ഇന്ന്‌ ഇത്തിരി നേരത്തേയാക്കാം.

രണ്ടാം ദിവസം. സമയം രാവിലെ 7.45.
കടവു നടത്തിപ്പുകാരന്‍ കണ്ടപാടെ ഈര്‍ഷ്യയോടെ പറഞ്ഞു: ''സുഹൃത്തേ, നിങ്ങളോടല്ലേ പറഞ്ഞത്‌ ലോറിക്കാരെ കാണാന്‍''- അദ്ദേഹം പറയുന്നത്‌ അനുസരിക്കാതെ നിവൃത്തിയില്ല. 2500 രൂപ അധികം കൊടുത്താല്‍ മണല്‍ തരാമെന്ന്‌ ലോറിക്കാരന്‍. ബുക്കിങ്ങും വേണ്ട, പാസ്സും വേണ്ട. പഞ്ചായത്തില്‍ രഹസ്യമായന്വേഷിച്ചപ്പോള്‍ കാര്യം പിടികിട്ടി. കടവ്‌ നടത്തിപ്പിന്റെ ചുമതലക്കാരന്‍ സൂപ്പര്‍വൈസര്‍ ഓരോ ആഴ്‌ചയിലെയും പാസ്‌ കൈപ്പറ്റും. പഞ്ചായത്ത്‌ ഓഫീസുകളില്‍ നിന്ന്‌ കടവിലേക്കെത്തുന്നതിനിടെ ഈ പാസ്‌ പോകുന്നതെവിടെ? ഒരു ലോഡ്‌ മണല്‍ കിട്ടാന്‍ വിഷമമുണ്ടെങ്കിലും അമ്പതോ അറുപതോ ലോഡ്‌ ഒരുമിച്ച്‌ കിട്ടാന്‍ എളുപ്പമാണ്‌. നാട്ടിലെങ്ങും ബഹുനില ഫ്‌ളാറ്റുകള്‍ ഉയരുന്നത്‌ ശ്രദ്ധിച്ചിട്ടില്ലേ?

കടവുകള്‍ ലേലത്തിന്‌ നല്‍കുന്ന സമ്പ്രദായം 1996-ല്‍ നിര്‍ത്തിയശേഷം പഞ്ചായത്തുകള്‍ നേരിട്ടാണ്‌ മണല്‍വാരല്‍ നിയന്ത്രിക്കുന്നത്‌. ഏഴര ടണ്‍ കൊള്ളുന്ന ഒരു ലോഡിന്‌ കോഴിക്കോട്‌ ജില്ലയിലെ ചാത്തമംഗലത്ത്‌ 2022 രൂപയാണ്‌. അഞ്ചുകിലോമീറ്റര്‍ പരിധിക്കുള്ളില്‍ ലോറിവാടക 2500 രൂപ. കാലതാമസം മറികടക്കാനാണ്‌ അന്യസംസ്ഥാന മണലിനെ പലരും ആശ്രയിക്കുന്നത്‌. മംഗലാപുരം, പൊള്ളാച്ചി, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്ന്‌ ചെക്ക്‌പോസ്‌റ്റില്‍ മതിയായ പണമടച്ച്‌ മണല്‍ എത്തിച്ചാലും നാട്ടിലെത്തിയാല്‍ പോലീസ്‌ പിടികൂടും.

പ്രേമയുടെ കഥ

ഒറ്റയ്‌ക്ക്‌ ജീവിതം തുഴഞ്ഞ്‌ തളര്‍ന്നതിന്റെ വടുക്കള്‍ പ്രേമയുടെ മുഖത്തുണ്ട്‌. 14 വര്‍ഷം മുമ്പ്‌ ഭര്‍ത്താവ്‌ ഉപേക്ഷിച്ചുപോയി. പാലക്കാട്‌ ജില്ലയിലെ പട്ടഞ്ചേരിയില്‍ ഓലമേഞ്ഞ മണ്‍കുടിലില്‍ മകളുമൊത്താണ്‌ താമസം. ആരും തുണയ്‌ക്കില്ലാത്ത പ്രേമയുടെ ഉള്ളില്‍ തീയാണ്‌. അടച്ചുറപ്പുള്ളൊരുവീട്‌ മാത്രമാണ്‌ അവരുടെ മോഹം. കൃഷിപ്പണിയില്‍ നിന്നുള്ള തുച്ഛമായ കാശ്‌ മാത്രമാണ്‌ വരുമാനം. പഞ്ചായത്തില്‍ നിന്ന്‌ ഒരു വീട്‌ അനുവദിച്ചുകിട്ടാന്‍ പ്രേമ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. ഓരോ തവണയും ഓരോ കാരണം പറഞ്ഞ്‌ ഒഴിവാക്കും. പ്രേമയുടെ അച്ഛന്‌ മുമ്പ്‌ വീട്‌ അനുവദിച്ചിരുന്നുവെന്നും അക്കാരണത്താല്‍ മകള്‍ക്ക്‌ വീട്‌ നല്‍കാന്‍ പറ്റില്ലെന്നുമാണ്‌ ഒടുവില്‍ പറഞ്ഞ ന്യായം. അച്ഛന്‌ വീട്‌ അനുവദിച്ചത്‌ ശരിയാണ്‌. പക്ഷേ, വീട്‌ പണി തുടങ്ങും മുമ്പ്‌ അച്ഛന്‍ മരിച്ചു. പണം വാങ്ങിയിട്ടുമില്ല. ഇത്‌ പ്രേമയുടെ ന്യായം. മാനദണ്ഡങ്ങള്‍ പ്രകാരം വീട്‌ കിട്ടിയ മറ്റുപലരെക്കാളും യോഗ്യത പ്രേമയ്‌ക്കുണ്ട്‌. ഭര്‍ത്താവില്ല, കര്‍ഷകത്തൊഴിലാളി, ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുന്നവള്‍. പക്ഷേ, പറഞ്ഞിട്ടുകാര്യമില്ല, സര്‍ക്കാര്‍ മുറയില്‍ പ്രേമയ്‌ക്ക്‌ വീട്‌ അനുവദിക്കാന്‍ മാര്‍ഗമില്ലെന്ന്‌ പഞ്ചായത്തുകാരുടെ വാദം. ഏറ്റവും സാധാരണക്കാരിയായ പ്രേമയെ സര്‍ക്കാര്‍ നിയമംവലയ്‌ക്കുന്നതെന്ത്‌?

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെക്കുറിച്ച്‌ പഠനം നടത്തിയ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സസ്‌ ഡയറക്ടര്‍ ഡോ. എം.എ. ഉമ്മനോട്‌ പഞ്ചായത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച്‌ നമുക്ക്‌ ചോദിക്കാം.

പ്രാദേശിക ജനാധിപത്യം മെച്ചപ്പെടുത്തണം

ഡോ. എം.എ. ഉമ്മന്‍ പറയുന്നു: ''ബ്രസീലിലെ പോര്‍ട്ടോ അലഗ്രെയിലാണ്‌ ജനങ്ങളോട്‌ ചോദിച്ചിട്ട്‌ ബജറ്റ്‌ ഉണ്ടാക്കുന്ന രീതി തുടങ്ങിയത്‌. ഒരുപക്ഷേ, അതിനെക്കാള്‍ വിശാലമാണ്‌ കേരളത്തിലെ വികേന്ദ്രീകരണാശയം. ജനങ്ങളുടെ വികസന നിയോഗം അവര്‍ തന്നെ തിരഞ്ഞെടുക്കത്തക്കവിധമാണ്‌ ഇവിടെ ഇത്‌ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചത്‌. ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ്‌ അതിന്റെ ആകെത്തുക. അതുമായി ബന്ധപ്പെട്ട്‌ തൊണ്ണൂറുകളില്‍ സമഗ്രമായ പൗരാവകാശ രേഖയും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതേക്കുറിച്ച്‌ ജനപ്രതിനിധികള്‍ക്കോ, ഗ്രാമസഭകള്‍ക്കോ, സാധാരണ ജനത്തിനോ അറിയില്ല. പ്രാദേശിക ജനാധിപത്യംമെച്ചപ്പെടുത്തിയാലേ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ. അതിനുവേണ്ട അവബോധം ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.''

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സമഗ്രമായ കമ്പ്യൂട്ടര്‍വത്‌കരണം നടപ്പിലാക്കണമെന്ന സര്‍ക്കാരിന്റെ ദൗത്യം തുടങ്ങിയിട്ട്‌ രണ്ടുദശകത്തോളമായി. സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍വത്‌കരണം എവിടെയെത്തി? അതേക്കുറിച്ച്‌ നാളെ

തയ്യാറാക്കിയത്‌:

സി.പി. വിജയകൃഷ്‌ണന്‍, പി.പി. ശശീന്ദ്രന്‍,
ജോയ്‌ വര്‍ഗീസ്‌, ജോര്‍ജ്‌ പൊടിപ്പാറ,
പി.എസ്‌. ജയന്‍

'സാന്‍ഡി'നെ അട്ടിമറിച്ചതാര്‌ ?

മണല്‍ വിതരണവും വിപണനവും സുതാര്യവും കാര്യക്ഷമവുമാക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌ സെന്ററിന്റെ സഹായത്തോടെ കണ്ണൂരില്‍ ഒരു സോഫ്‌റ്റ്‌വേര്‍ തയ്യാറാക്കിയിരുന്നു. 'സാന്‍ഡ്‌' എന്ന്‌ പേര്‌. ജില്ലാ കളക്ടര്‍ ഇഷിതാ റോയിയുടെ നേതൃത്വത്തിലുള്ള ഈ സംരംഭം മറ്റ്‌ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമം നടന്നു. മണലിന്റെ ക്രയവിക്രയം, സ്ഥലത്തിന്റെയും പണിയാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെയും വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെ സമഗ്രവിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാകുന്നവിധമായിരുന്നു അതിന്റെ രൂപകല്‌പന. പഞ്ചായത്തോഫീസുമായി ഏകോപിപ്പിച്ചാല്‍ മണല്‍ സംബന്ധമായ എല്ലാ പരാതികള്‍ക്കും ഇതിലൂടെ പരിഹാരമുണ്ടാകുമായിരുന്നു.

പക്ഷേ, പ്രഖ്യാപനം വന്നതോടെ തന്നെ മണല്‍വാരല്‍ തൊഴിലാളികളെ മുന്നില്‍നിര്‍ത്തി രാഷ്ട്രീയക്കാര്‍ സമരഭീഷണി മുഴക്കി. ഇന്നത്തെ മണല്‍ മാഫിയ എന്നു പറയുന്നവരെല്ലാം സമരത്തിന്‌ ഊര്‍ജം പകര്‍ന്നു. ഉദ്യോഗസ്ഥ തലത്തിലെവിടെയോ സാന്‍ഡ്‌ അട്ടിമറിക്കപ്പെട്ടു. മണലിന്‌ വേണ്ടി പൊതുജനം കടവിലും പഞ്ചായത്ത്‌ ഓഫീസിലും ഇപ്പോഴും തെണ്ടി നടക്കുന്നു.

എല്ലാ പഞ്ചായത്തിലും ഫ്രണ്ട്‌ ഓഫീസ്‌

ആഗസ്‌ത്‌ 15 ഓടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും മികച്ച സൗകര്യങ്ങളോടെയുള്ള ഫ്രണ്ട്‌ ഓഫീസ്‌ സ്ഥാപിക്കുമെന്ന്‌ പഞ്ചായത്ത്‌ വകുപ്പ്‌ അറിയിക്കുന്നു. എല്ലാത്തരം അപേക്ഷകളും അപേക്ഷയെഴുതാനുള്ള പേപ്പറും പേനയും വരെ ഫ്രണ്ട്‌ ഓഫീസിലുണ്ടാകും. ജീവനക്കാരുടെ ഹാജര്‍ ബോര്‍ഡ്‌ പ്രദര്‍ശിപ്പിക്കും. എല്ലാത്തരം അപേക്ഷകളും ഇവിടെ സ്വീകരിക്കും. ഫ്രണ്ട്‌ ഓഫീസിനോടനുബന്ധിച്ച്‌ ടോയ്‌ലെറ്റ്‌, കുടിവെള്ളം, ടെലിഫോണ്‍, മുലയൂട്ടുന്നവര്‍ക്ക്‌ പ്രത്യേകം സ്ഥലം എന്നിവയുമുണ്ടാകും. ഇപ്പോള്‍ ചില ജില്ലകളില്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌ ഓഫീസുകളും ഇതേ നിലവാരത്തില്‍ കൊണ്ടുവരും. ഫ്രണ്ട്‌ ഓഫീസുകള്‍ വരുന്നതോടെ ഇടനിലക്കാരെ ഒഴിവാക്കാനാകുമെന്നാണ്‌ വകുപ്പിന്റെ പ്രതീക്ഷ.
തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കൂടുതല്‍ നിയമങ്ങളൊന്നും ആവശ്യമില്ല. നിലവിലുള്ള നിയമങ്ങളും നിര്‍ദേശങ്ങളും ആര്‍ജവത്തോടെ നടപ്പാക്കിയാല്‍ മതി.

-എം.എ. ഉമ്മന്‍

കടപ്പാട് - മാതൃഭൂമി 16-07-09

ബുധനാഴ്‌ച, ജൂലൈ 15, 2009

മണ്ണുശാസ്ത്രം - ചില അറിവുകള്‍

വി.വി. ഡോക്കുച്ചേവ് (1846- 1903)

വി.വി. ഡോക്കുച്ചേവ് ( V.V. DOKUCHAEV, Photo from Leningrad State University 1898 July 8th) മണ്ണ് ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന റഷ്യന്‍ ഭൂവിജ്ഞാന ശാസ്ത്രജ്ഞനാണ്. മണ്ണ് എന്നത് കാലാവസ്ഥ, നിമ്നോന്നത, ജൈവമണ്ഡലം എന്നിവ പ്രകൃതി വസ്തുക്കളിന്മേല്‍ (parent material) ഒരു നിശ്ചിത കാലഘട്ടം (time factor) പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ജന്മമെടുക്കുന്ന ഒരു പ്രാകൃതിക വസ്തുവാണ് എന്ന് ആദ്യമായി സിദ്ധാന്തിച്ചതും മണ്ണ് ഒരു ജീവനുള്ള വസ്തുവാണെന്നും അത് മറ്റെല്ലാ ജീവവസ്തുക്കളെയും പോലെ ജനനവും ജീവിതവും പരിചരിക്കപ്പെടാതിരുന്നാല്‍ മാത്രം മരണവും സംഭവിക്കാവുന്ന ഒന്നാണെന്നും കണ്ടെത്തിയ ദീര്‍ഘദര്‍ശിയാണ് ഇദ്ദേഹം. Pedology എന്ന ശാസ്ത്രശാഖ വികസിച്ചത് ഈ ശാസ്ത്രജ്ഞന്റെ പഠനങ്ങളില്‍ നിന്നാണ്.

മണ്ണിനും മരണം സംഭവിക്കാമെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് കേരളത്തിലെ വെട്ടുകല്‍ മണ്ണുകള്‍ അഥവാ ലാറ്ററൈറ്റുകള്‍. ലോകത്താദ്യമായി ലാറ്ററൈറ്റ് എന്ന ശാസ്ത്രനാമം നിര്‍‌ദ്ദേശിച്ചത് ഫ്രാന്‍സിസ് ഹാമില്‍ട്ടണ്‍ ബുക്കാനന്‍ (1762-1829) എന്ന വിശ്വപ്രസിദ്ധ സഞ്ചാര സാഹിത്യകാരനാണ്. 1800 ല്‍ അദ്ദേഹം കേരളത്തിലെ അങ്ങാടിപ്പുറം സന്ദര്‍ശിച്ചപ്പോള്‍ മണ്ണില്‍ നിന്നും കല്ല് വെട്ടി വീട് നിര്‍മ്മിക്കുന്നത് കാണുവാനിടയാവുകയി. അതുകാരണം ലോകത്താദ്യമായി മണ്ണില്‍ നിന്നും കെട്ടിട നിര്‍മ്മാണത്തിനുള്ള കല്ല് വെട്ടിയെടുക്കുന്നത് കണ്ടെത്തിയ അദ്ദേഹം ഈ കല്ലുകളെ ലാറ്ററൈറ്റ് എന്ന് നാമകരണം ചെയ്തു. ലത്തീന്‍ ഭാഷയില്‍ ലാറ്റര്‍ എന്നാല്‍ ചുടുകല്ല് എന്നാണര്‍ത്ഥം. അതുകൊണ്ടാണ് ഇത്തരം കല്ലുകളെ ലാറ്ററൈറ്റ് എന്ന് നാമകരണം ചെയ്തത്. ലോകത്താകമാനം അത്യുഷ്ണവും അമിത വര്‍ഷപാതവും ഇടവിട്ട് ഉണ്ടാകുന്ന ഭൂവിഭാഗങ്ങളിലെല്ലാം വിവേചനരഹിതമായ കൃഷിരീതികള്‍ കാരണം ലാറ്ററൈറ്റ് മണ്ണുകള്‍ ആവിര്‍ഭവിക്കുന്നു എന്നാണ് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയും ആഗോള പരിസ്ഥിതി സംഘടനയും മുന്നറിയിപ്പ് നല്‍കുന്നത്. ഇതിലേറ്റവും പ്രധാനം മണ്ണിലെ ജൈവാംശം നഷ്ടപ്പെടുകയും ഇരുമ്പിന്റെയും അലുമീനിയത്തിന്റെയും സംയുക്തങ്ങള്‍ അധികരിക്കുകയും കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ നിര്‍ഗമന ജലത്തോടൊപ്പം നഷ്ടപ്പെടുകയും മണ്ണിലെ അംമ്ലത അധികരിക്കുകയും ചെയ്യുന്നു. (ചിത്രത്തില്‍ കാണുന്നത് മലപ്പുറം ജില്ലയില്‍ അങ്ങാടിപ്പുറത്ത് ബുക്കാനന്റെ പേരില്‍ നിര്‍മ്മിച്ചിട്ടുള്ള സ്മാരക സ്തൂപമാണ്)
കേരളത്തിലെ വിവിധ മണ്ണിനങ്ങളെപ്പറ്റി ശാസ്ത്രീയമായി പഠനം നടത്തുവാനും അവയുടെ വര്‍ഗീകരണം നടത്തുവാനും ഉദ്ദേശിച്ചുകൊണ്ട് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെയും നെതര്‍ലാന്‍ഡ് ലെ അന്തര്‍ദേശീയ മണ്ണുഗവേഷണ കേന്ദ്രത്തിന്റെയും സഹകരണത്തോടെ കേരള കാര്‍ഷിക സര്‍വ്വകലാശാല സ്ഥാപിച്ച കേന്ദ്രമാണ് കേരള സോയില്‍ റഫറന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍. ഇതിന്റെ ആസ്ഥാനം വെള്ളായണി കാര്‍ഷിക കോളേജിലാണ്. ഇക്കാര്യത്തിനായി നെതര്‍ലന്‍ഡില്‍ നിന്നും പരിശീലനം നേടിയ സോയില്‍ സയന്‍സ് പ്രൊഫസറും വകുപ്പ് മേധാവിയും ആയിരുന്ന ഡോ. തോമസ് വര്‍ഗീസ് ആണ് ഇത്തരം ഒരു കേന്ദ്രത്തിനും കേരളത്തിലെ മണ്ണിനങ്ങളുടെ മ്യൂസിയത്തിനും രൂപകല്പന ചെയ്തത്.

ഡോ. തോമസ് വര്‍ഗീസ് 1999 മേയ് 11 ന് 39 വര്‍ഷത്തെ സേവനത്തിന് ശേഷം കേരള കാര്‍ഷിക സര്‍വ്വകലാശാല വെള്ളായണി ക്യാമ്പസില്‍ നിന്നും റിട്ടയര്‍ ചെയ്തു. സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ കെമിസ്ട്രി പ്രൊഫസറും വകുപ്പ് മേധാവിയും ആയിട്ടാണ് അദ്ദേഹം റിട്ടയര്‍ ചെയ്തത്. നിരവധി ഗവേഷണ പ്രബന്ധങ്ങളുടെയും ശാസ്ത്ര ലേഖനങ്ങളുടെയും രചയിതാവായ ഇദ്ദേഹത്തിന് കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ കൂടിയാണ്. 1992 ല്‍ ഇദ്ദേഹത്തിന്റെ പരിസ്ഥിതി മേഖലകളിലെ സംഭാവനകളെ മുന്‍നിറുത്തി "പരിസ്ഥിതി മിത്ര" അവാര്‍ഡ് ലഭിക്കുകയുണ്ടായി. കേരളത്തിലെ കുട്ടനാട്ടിലെ പാടശേഖരങ്ങള്‍, എറണാകുളം ജില്ലയിലെ പൊക്കാളി നിലങ്ങള്‍, കണ്ണൂരിലെ കൈപ്പാട് നിലങ്ങള്‍, മധ്യമേഖലയിലെ വെട്ടുകല്‍ മണ്ണുകള്‍, ചിറ്റൂര്‍ പ്രദേശത്തെ ക്ഷാര മണ്ണുകള്‍, വയനാട് ഇടുക്കി ആര്യങ്കാവ് അഗസ്യവനം തുടങ്ങിയ മേഖലകളിലെ വനമണ്ണുകള്‍ എന്നിവയെപ്പറ്റി ആധികാരികമായ പഠനങ്ങള്‍ നടത്തുകയും ദേശീയ അന്തര്‍‌ദ്ദേശീയ പ്രസിദ്ധീകരണങ്ങളില്‍ പഠന വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി മണ്ണ് ശാസ്ത്രത്തെപ്പറ്റി മലയാളത്തിലെഴുതിയ "മൃത്തിക വിജ്ഞാനം" 1972 ല്‍ സംസ്ഥാന ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെട്ടുകല്‍ മണ്ണുകളെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം (ലാറ്ററൈറ്റ് സോയില്‍‌സ്) 1982 ല്‍ കേരള ശാസ്ത്ര സാങ്കേതിത പരിസ്ഥിതി കൌണ്‍സില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇപ്പോള്‍ അദ്ദേഹം കേരള കാര്‍ഷികോത്പന്ന വിലനിയന്ത്രണ കമ്മീഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരുന്നു.

ശനിയാഴ്‌ച, ജൂലൈ 11, 2009

പൊതുമുതല്‍ നശിപ്പിക്കല്‍ വീണ്ടും

കെ.എസ്‌.യു. പ്രവര്‍ത്തകര്‍ സര്‍വകലാശാല സ്റ്റഡി സെന്റര്‍ ആക്രമിച്ചു
കോഴിക്കോട്‌: കാലിക്കറ്റ്‌ സര്‍വകലാശാലയുടെ പി.ടി.ഉഷ റോഡിലെ സ്റ്റഡിസെന്ററിന്റെ ജനല്‍ച്ചില്ലുകളും ഓഫീസ്‌ ഉപകരണങ്ങളും കെ.എസ്‌.യു. പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ഡിഗ്രിക്ക്‌ ക്രെഡിറ്റ്‌ സെമസ്റ്റര്‍ ഏര്‍പ്പെടുത്താനുള്ള സര്‍വകലാശാലയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ്‌ അക്രമം. ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെ ഇരുപതോളം വരുന്ന പ്രവര്‍ത്തകര്‍ വടിയുമായി എത്തിയാണ്‌ സ്റ്റഡിസെന്ററിലെ താഴെ നിലയിലെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തത്‌. ഓഫീസിലേക്ക്‌ ഓടിക്കയറിയ വിദ്യാര്‍ഥികള്‍ ജീവനക്കാരോട്‌ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ടൈപ്പ്‌റൈറ്റര്‍ എടുത്തെറിഞ്ഞു. ഓഫീസ്‌ ഉപകരണങ്ങളും നിലത്തെറിഞ്ഞു. എന്‍ക്വയറി കൗണ്ടറിലെ മുഴുവന്‍ ചില്ലുകളും അടിച്ചുതകര്‍ത്തു.

വെള്ളയില്‍ എസ്‌.ഐ. ഇ.പി.രാമദാസിന്റെ നേതൃത്വത്തില്‍ പോലീസ്‌ എത്തുമ്പോഴേക്കും വിദ്യാര്‍ഥികള്‍ ഓടിരക്ഷപ്പെട്ടു. പോലീസ്‌ കണ്ടാല്‍ അറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തു.

പി.ടി. ഉഷ റോഡിലെ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സെന്ററിലെ ജനല്‍ച്ചില്ലുകള്‍ കെ.എസ്‌.യു. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തപ്പോള്‍
കടപ്പാട് - മാതൃഭൂമി
കാലിക്കറ്റ് സര്‍വകലാശാലയുടെ സ്റ്റഡി സെന്റര്‍ കെഎസ്യു ആക്രമിച്ചു കെ.എസ്.യു. പ്രവര്‍ത്തകര്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട്ടെ സ്റ്റഡി സെന്റര്‍ ആക്രമിച്ചു.

ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു അക്രമം.
കടപ്പാട് - മനോരമ

വ്യാഴാഴ്‌ച, ജൂലൈ 09, 2009

നേതാക്കളെ സമീപിച്ചെങ്കിലും..............

നോക്കുകൂലി: യൂണിയന്‍ പോയപ്പോള്‍ മാപ്പപേക്ഷ
തുറവൂര്‍: നോക്കുകൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ.ടി.യു. യൂണിറ്റ്‌ പിരിച്ചുവിട്ടു. എന്നാല്‍, അധികമായി വാങ്ങിയ തുക തിരികെ നല്‍കാമെന്ന്‌ ഉറപ്പുനല്‍കുകയും മാപ്പപേക്ഷ എഴുതി നല്‍കുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌ യൂണിറ്റിന്റെ അംഗീകാരം പുനഃസ്ഥാപിച്ചു.

ചേര്‍ത്തല താലൂക്ക്‌ ഹെഡ്‌ലോഡ്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്റെ തുറവൂര്‍ എന്‍.സി.സി. കവലയിലുള്ള പൂള്‍ നമ്പര്‍ എം. 3 ആണ്‌ ഒരു മാസം മുമ്പ്‌ പിരിച്ചുവിട്ടത്‌. പോലീസ്‌ ഉദ്യോഗസ്ഥനായ തുറവൂര്‍ പാട്ടുകുളങ്ങര കരിപ്പായില്‍ ബിനീഷിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു ഈ നടപടി. ബിനീഷിന്റെ വീടുപണിയുന്നതിനായി ടിപ്പര്‍ലോറിയില്‍ കരിങ്കല്ല്‌ എത്തിച്ചപ്പോള്‍ ഒരു ലോഡിന്‌ 254 രൂപ വീതം നോക്കുകൂലിയായി വാങ്ങിയത്രെ. 7 ലോഡ്‌ കരിങ്കല്ല്‌ ഇവിടെ ടിപ്പര്‍ലോറിയില്‍ കൊണ്ടുവന്നു. പിന്നീട്‌, സിമന്റ്‌ കൊണ്ടുവന്നപ്പോഴും ചെറിയ തോതില്‍ പ്രശ്‌നമുണ്ടായി. വീടിന്‌ തൊട്ടടുത്ത്‌ ലോറി എത്തുമെന്നിരിക്കെ തൊഴിലാളികള്‍ ശഠിച്ചതുമൂലം ലോറി റോഡരികില്‍ ഇട്ട്‌ ലോഡ്‌ ഇറക്കേണ്ടിവന്നു. ഇതിന്‌ അധിക തുക ചെലവായെന്നും ഇതിന്‌ കാരണക്കാര്‍ തൊഴിലാളികളാണെന്നും ബിനീഷ്‌ പറഞ്ഞു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നേതാക്കളെ സമീപിച്ചെങ്കിലും തൊഴിലാളികള്‍ക്ക്‌ അനുകൂലമായാണ്‌ അവര്‍ സംസാരിച്ചതത്രെ. ഇതേത്തുടര്‍ന്നാണ്‌ ബിനീഷ്‌ ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ്‌ ചേര്‍ത്തല ഡിവിഷനില്‍ പരാതി നല്‍കിയത്‌.

പരാതിയെ കുറിച്ചന്വേഷിച്ചപ്പോള്‍ കാര്യങ്ങള്‍ സത്യമാണെന്ന്‌ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ ഈ യൂണിറ്റ്‌ പിരിച്ചുവിടുകയായിരുന്നു. ഒരു മാസം മുന്‍പായിരുന്നു ഇത്‌. വീട്ടുടമയില്‍ നിന്ന്‌ അധികമായി വാങ്ങിയ 1500 രൂപ തിരികെ നല്‍കാമെന്നുറപ്പു നല്‍കിയ തൊഴിലാളികള്‍ പിന്നീട്‌ മാപ്പപേക്ഷ എഴുതി നല്‍കുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ യൂണിറ്റിന്റെ അംഗീകാരം പുനഃസ്ഥാപിച്ചു നല്‍കിയെന്ന്‌ ക്ഷേമനിധി ബോര്‍ഡ്‌ ചേര്‍ത്തല ഡിവിഷന്‍ ചെയര്‍മാന്‍ ഇന്‍-ചാര്‍ജ്‌ മുരളീധരന്‍ നായര്‍ പറഞ്ഞു.
കടപ്പാട് - മാതൃഭൂമി
അപ്പോള്‍ നോക്കുകൂലി വാങ്ങാന്‍ പാടില്ല എന്ന് നിയമം ഉണ്ട് അല്ലെ? പക്ഷെ ഇത് പാര്‍ട്ട് പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെടുന്നില്ല.

തിങ്കളാഴ്‌ച, ജൂലൈ 06, 2009

മേല്‍ത്തട്ട്‌: കമ്മീഷനും സര്‍ക്കാരിനും പി.എസ്‌.സി.യുടെ രണ്ട്‌ കണക്ക്‌

ഇന്ന്‌ സമ്പൂര്‍ണയോഗം (06-07-09)

തിരുവനന്തപുരം: പിന്നാക്കക്കാരിലെ മേല്‍ത്തട്ട്‌പരിധി നിശ്ചയിക്കാനായി നിയമിതനായ ജസ്റ്റിസ്‌ രാജേന്ദ്രബാബു കമ്മീഷന്റെ പഠനത്തിനായി പി.എസ്‌.സി. നല്‍കിയ കണക്കും അവര്‍ തന്നെ ഗവര്‍ണര്‍ക്ക്‌ കൊടുത്ത കണക്കും തമ്മിലുണ്ടായ വന്‍ വ്യത്യാസം വിവാദമാകുന്നു.

പി.എസ.്‌സി. അംഗങ്ങള്‍ അറിയാതെ ഈ കള്ളക്കണക്ക്‌ ആരാണ്‌ രാജേന്ദ്രബാബു കമ്മീഷന്‌ നല്‍കിയെന്നതിനെക്കുറിച്ച്‌ തിങ്കളാഴ്‌ച കൂടുന്ന അംഗങ്ങളുടെ സമ്പൂര്‍ണയോഗം ചര്‍ച്ച ചെയ്യും. മുമ്പ്‌ സംവരണം സംബന്ധിച്ച്‌ സുപ്രീംകോടതിയില്‍ നടന്ന കേസ്സിലും പി.എസ്‌.സി. തെറ്റായ കണക്ക്‌ നല്‍കിയ കാര്യം അന്ന്‌ 'മാതൃഭൂമി' പുറത്തുകൊണ്ടുവന്നിരുന്നു. അത്‌ കോടതി യലക്ഷ്യമാകുമെന്ന്‌ വന്നപ്പോള്‍ പി.എസ്‌.സി. പ്രത്യേക അഫിഡവിറ്റ്‌ നല്‍കി ശിക്ഷയില്‍നിന്നും ഒഴിവാകുകയായിരുന്നു.

പി.എസ്‌.സി. നിയമനങ്ങളില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക്‌ സംവരണാടിസ്ഥാനത്തില്‍ ലഭിക്കുന്ന പങ്ക്‌ പരിശോധിക്കാനായിരുന്നു കമ്മീഷന്‍ പി.എസ്‌.സി.യോട്‌ കണക്ക്‌ ആവശ്യപ്പെട്ടത്‌. തെറ്റായ കണക്കിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്‌തതിനാല്‍ രാജേന്ദ്രബാബു കമ്മീഷന്റെ റിപ്പോര്‍ട്ടിലും അപാകം കടന്നുകൂടിയതായി പി.എസ്‌.സി. മെമ്പര്‍മാര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. 1995 മുതല്‍ 2008 വരെയുള്ള 14 വര്‍ഷം 254937 പേര്‍ക്ക്‌ പി.എസ്‌.സി. വഴി നിയമനം ലഭിച്ചുവെന്നാണ്‌ രാജേന്ദ്രബാബു കമ്മീഷന്‍ പറയുന്നത്‌. എന്നാല്‍ പി.എസ്‌.സി. ഗവര്‍ണര്‍ക്ക്‌ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 330013 പേര്‍ക്ക്‌ ജോലി കിട്ടി. 75076 പേരുടെ കുറവാണ്‌ രാജേന്ദ്രബാബു കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടുള്ളത്‌. അതായത്‌ സാമ്പത്തികവര്‍ഷം അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്ക്‌ കലണ്ടര്‍ വര്‍ഷമാക്കിയാണ്‌ പി.എസ്‌.സി. ഉദ്യോഗസ്ഥര്‍ രാജേന്ദ്രബാബു കമ്മീഷന്‌ നല്‍കിയത്‌. ഇക്കാര്യം അവര്‍ പി.എസ്‌.സി. അംഗങ്ങളില്‍നിന്ന്‌ മറച്ചുവെയ്‌ക്കുകയും ചെയ്‌തു. ഇതിന്‌ മറുപടി പറയേണ്ടത്‌ പി.എസ്‌.സി. ചെയര്‍മാനും.

പി.എസ്‌.സി. ഇപ്പോള്‍ സമ്പൂര്‍ണമായി കമ്പ്യൂട്ടര്‍വത്‌ക്കരിച്ചിരിക്കുന്നതിനാല്‍ മെറിറ്റ്‌ അടിസ്ഥാനത്തിലും സംവരണാടിസ്ഥാനത്തിലും നിയമനം ലഭിച്ച സംവരണവിഭാഗക്കാരുടെ കണക്കെടുക്കുന്നതിന്‌ യാതൊരു പ്രയാസവുമില്ല. മാത്രമല്ല, അഞ്ച്‌ വര്‍ഷത്തിലേറെയായി നിയമനത്തിന്‌ ശുപാര്‍ശ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ മെറിറ്റടിസ്ഥാനത്തിലോ അതോ സംവരണാടിസ്ഥാനത്തിലോ നിയമിക്കുന്നതെന്നും ഓരോ ഉദ്യോഗാര്‍ഥിയുടെയും ജാതിയും വിലാസവുമടക്കം പി.എസ്‌.സി. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്‌. എന്നിട്ടും കൃത്യമായ വിവരം രാജേന്ദ്രബാബു കമ്മീഷന്‌ നല്‍കാന്‍ കഴിയാത്തത്‌ മനപ്പൂര്‍വമാണെന്നും പി.എസ്‌.സി. അംഗങ്ങള്‍ പറയുന്നു.

1995 മുതല്‍ 2008 വരെയുള്ള കണക്കില്‍ ഓരോ സമുദായത്തിനും കിട്ടിയ വിഹിതം പ്രത്യേകം പ്രത്യേകം കാണിച്ചിട്ടില്ല. എന്നാല്‍, കൊല്ലം, കോട്ടയം, വയനാട്‌ എന്നീ ജില്ലകളിലെ 18-5-2000 മുതല്‍ 31-3-2009 വരെയുള്ള കാലയളവിലെ കണക്കുകളില്‍ ഓരോ ജാതിക്കും ലഭിച്ച എണ്ണം നല്‍കിയിട്ടുണ്ട്‌. പി.എസ്‌.സി.യുടെ മൊത്തം നിയമനത്തിന്റെയും വിശദാംശം ഇത്തരത്തില്‍ നല്‍കാമെന്നിരിക്കെ ഈ ജില്ലകള്‍ മാത്രമായി പരിമിതപ്പെടുത്തിയത്‌ എന്താണെന്നും ഈ തീയതി തിരഞ്ഞെടുക്കാന്‍ കാരണമെന്താണെന്നുമുള്ള കാര്യങ്ങള്‍ ദുരൂഹമായിരിക്കുന്നു. പി.എസ്‌.സി. നല്‍കിയ ഈ കണക്ക്‌ പ്രകാരമാണ്‌ രാജേന്ദ്രബാബു കമ്മീഷന്‍ പിന്നാക്കവിഭാഗക്കാരുടെ സര്‍വീസിലെ പ്രാതിനിധ്യവും കുറവും കണ്ടെത്തിയത്‌. അതെത്രമാത്രം ശരിയായിരിക്കുമെന്നത്‌ ഊഹിക്കാവുന്നതേയുള്ളൂ.

സര്‍ക്കാര്‍ ജീവനക്കാരുടെ ജാതിയും മതവും സര്‍വീസ്‌ ബുക്കില്‍ രേഖപ്പെടുത്തണമെന്ന്‌ 2003 മുതല്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്‌. എന്നിട്ടും രാജേന്ദ്രബാബു കമ്മീഷന്‍ ചീഫ്‌ സെക്രട്ടറിയോട്‌ കണക്ക്‌ ആവശ്യപ്പെട്ടു. എന്നാല്‍, കമ്മീഷന്‌ അത്‌ പൂര്‍ണമായും ലഭിച്ചില്ല. കിട്ടിയത്‌ 36984 പേരുടെ ജാതി തിരിച്ചുള്ള കണക്ക്‌ മാത്രം. അതില്‍ മുന്നാക്ക സമുദായക്കാര്‍ 34.30 ശതമാനവും ഈഴവ 20.26 ശതമാനവും മുസ്‌ലിം 16.35 ശതമാനവും നാടാര്‍ 2.29 ശതമാനവും വിശ്വകര്‍മ്മ 2.81 ശതമാനവും എന്നീ ക്രമത്തിലായിരുന്നു. എന്നാല്‍, യഥാര്‍ഥ കണക്ക്‌ എത്രയോ അകലെയാണ്‌.

പി.എസ്‌.സി: തെറ്റായ കണക്ക്‌ നല്‍കിയ ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കും (07-07-09)

തിരുവനന്തപുരം: ജസ്റ്റിസ്‌ രാജേന്ദ്രബാബു അധ്യക്ഷനായ മേല്‍ത്തട്ട്‌ പരിധിനിര്‍ണയ കമ്മീഷന്‌ തെറ്റായ കണക്ക്‌ നല്‍കിയ സംഭവത്തില്‍ പി.എസ്‌.സി. ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്ന്‌ സൂചന. തിങ്കളാഴ്‌ച ചേര്‍ന്ന പി.എസ്‌.സി. യോഗത്തില്‍ ചെയര്‍മാന്‍ കെ.വി. സലാഹുദ്ദീന്‍ ഇല്ലാതിരുന്നതിനാല്‍ തീരുമാനമുണ്ടായില്ലെങ്കിലും സംഭവം ഗൗരവമായെടുത്ത്‌ അന്വേഷിക്കണമെന്ന്‌ ധാരണയായി.

രാജേന്ദ്രബാബു കമ്മീഷനും ഗവര്‍ണര്‍ക്കും നല്‍കിയ റിപ്പോര്‍ട്ടുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടായത്‌ പിശകുമൂലമാണോ, മനഃപൂര്‍വമാണോ എന്നാണ്‌ കമ്മീഷന്‍ അന്വേഷിക്കുന്നത്‌. 1995 മുതല്‍ 2008 വരെയുള്ള കാലയളവില്‍ 254937 പേര്‍ക്ക്‌ നിയമനം ലഭിച്ചുവെന്ന കണക്കാണ്‌ പി.എസ്‌.സി. രാജേന്ദ്രബാബു കമ്മീഷന്‌ സമര്‍പ്പിച്ചത്‌. എന്നാല്‍ ഗവര്‍ണര്‍ക്ക്‌ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാലയളവില്‍ 330013 പേര്‍ക്ക്‌ ജോലി നല്‍കിയെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. 'മാതൃഭൂമി'യാണ്‌ ഈ ക്രമക്കേട്‌ പുറത്തുകൊണ്ടുവന്നത്‌.

തെറ്റായ കണക്ക്‌ രാജേന്ദ്രബാബു കമ്മീഷന്‌ നല്‍കിയത്‌ ഗുരുതരമായ വീഴ്‌ചയാണെന്ന്‌ പല അംഗങ്ങളും പി.എസ്‌.സി. യോഗത്തില്‍ ചൂണ്ടിക്കാട്ടി. മുമ്പ്‌ സംവരണക്കേസ്സില്‍ ഹൈക്കോടതിയിലും തെറ്റായ സത്യവാങ്‌മൂലം നല്‍കിയിരുന്നു. ഇതില്‍ ഗൂഢാലോചനയുണ്ടെന്ന സംശയവും ചിലര്‍ ഉയര്‍ത്തി. എന്നാല്‍ വിശദമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ മതി നിഗമനങ്ങളിലെത്തുന്നത്‌ എന്ന്‌ മറ്റുചില അംഗങ്ങള്‍ വാദിച്ചു. ഈ വിഷയത്തില്‍ ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ നിന്ന്‌ സെക്രട്ടറി പി.സി. ബിനോയിയെ ഒഴിവാക്കിയിരുന്നു.

ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍, സങ്കുചിത താത്‌പര്യങ്ങള്‍ക്ക്‌ വേണ്ടി കള്ളക്കണക്കുകള്‍ ഉണ്ടാക്കുന്നത്‌ അതീവഗുരുതരമായ തെറ്റാണെന്ന വാദമാണ്‌ ഒടുവില്‍ അംഗീകരിക്കപ്പെട്ടത്‌. ചെയര്‍മാന്റെ സാന്നിധ്യത്തില്‍ നടക്കുന്ന അടുത്ത കമ്മീഷന്‍ യോഗം ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങളെടുക്കും.
കടപ്പാട് - മാതൃഭൂമി
കണക്കുകള്‍ക്ക് കള്ളം പറയാന്‍ കഴിയില്ല. കൃത്യമായ കണക്കുകള്‍ ജനത്തിനറിയാന്‍ അവകാശമുണ്ട്.