മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
വ്യാഴാഴ്‌ച, ഡിസംബർ 22, 2011
മാലിന്യസംസ്കരണം വയലും വീടും പരിപാടിയില്‍
Vayalumveedum.amr 22-12-2011 ന് വൈകുന്നേരം 6.50 നുള്ള വയലും വീടും പരിപാടിയില്‍ അവതരിപ്പിച്ച ബയോഗ്യാസ് പ്ലാന്റും സന്തുലിത മൂലകങ്ങളോടെയുള്ള മാലിന്യ സംസ്കരണ രീതിയും എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ മുരളീധരന്‍ തഴക്കര ചന്ദ്രശേഖരന്‍ നായരെ ഇന്റെര്‍വ്യൂ ചെയ്യുന്നു. ആകാശവാണിയുടെ മീഡിയം വേവ് പരിപാടികള്‍ ഇടത്തരം രേഡിയോകളില്‍ കേള്‍ക്കുക അസാധ്യമാണ്. അതിനാല്‍ മുന്തിയ തരം റേഡിയോയില്‍ നിന്ന് മൊബൈലില്‍ റിക്കോര്‍ഡ് ചെയ്ത് അവതരിപ്പിക്കുന്നു. എഎംആര്‍ ഫയലായി ഫോര്‍ ഷയറില്‍ അപ്ലോഡ് ചെയ്തത് നിങ്ങള്‍ക്ക് കേള്‍ക്കാന്‍ ഡൌണ്‍ ലോഡ് ചെയ്ത് മൊബൈലില്‍ പകര്‍ത്തി കേള്‍ക്കാം. ഇല്ലെങ്കില്‍ എം.പി.ത്രീ ആയി കണ്‍വെര്‍ട്ട് ചെയ്ത് കേള്‍ക്കാം.
Uploaded as MP3
ശനിയാഴ്‌ച, നവംബർ 19, 2011
എന്താ കോഴിമാലിന്യം വിഷമാണോ?
കോഴിയുടെ മാലിന്യം ശരിയായ രീതിയില്‍ സംസ്കരിച്ചാല്‍ ബയോഗ്യാസും സ്ലറിയും അതില്‍നിന്ന് കമ്പോസ്റ്റും നിര്‍മ്മിക്കാം. മാത്രവുമല്ല മീതൈന്‍ പോലുള്ള ഹരിതഗൃഹവാതകങ്ങളെ കത്തിച്ച് കാര്‍ബണ്‍ഡൈ ഓക്സൈഡ് ആക്കി മാറ്റുകയും ചെയ്യാം.
വ്യാഴാഴ്‌ച, നവംബർ 17, 2011
മരച്ചീനിയില്‍ നിന്ന് ജൈവകീടനാശിനി; ഗവേഷണത്തിന് ഫലപ്രാപ്തി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള രാസ കീടനാശിനികളുടെ മാരകമായ പാര്‍ശ്വഫലങ്ങള്‍ സമൂഹത്തിനെ ആശങ്കയിലാഴ്ത്തുമ്പോള്‍ മരച്ചീനിയില്‍ നിന്ന് ജൈവകീടനാശിനി വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിന് ഫലപ്രാപ്തി. കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ (സി.ടി.സി.ആര്‍.ഐ) ശാസ്ത്രജ്ഞരാണ് മരച്ചീനിയില്‍ നിന്ന് ജൈവകീടനാശിനി വികസിപ്പിച്ചെടുത്തത്.
ഇന്‍സ്റ്റിറ്റിയൂട്ടിലെ ക്രോപ് പ്രൊട്ടക്ഷന്‍ ഡിവിഷന്‍ മേധാവിയും മലപ്പുറം സ്വദേശിയുമായ ഡോ.സി.എ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജൈവകീടനാശിനി വികസിപ്പിച്ചെടുത്തത്. ഒരു ഹെക്ടര്‍ മരച്ചീനിയില്‍ നിന്ന് ഏഴ് ടണ്ണിലധികം ഇല തണ്ടും ഇലകളും ലഭിക്കുന്നുണ്ട്. ഇലയില്‍ ' കട്ട്' എന്ന വിഷവസ്തു ഉള്ളതിനാല്‍ അവ അതേപടി തിന്നുന്ന കന്നുകാലി ചത്തുപോകുന്നു. ഈ വിഷവസ്തുവിനെ കീടനാശിനിയായി ഉപയോഗിക്കാനുള്ള ഗവേഷണത്തിനാണ് ഇപ്പോള്‍ വിജയം കൈവന്നത്.''മരച്ചീനിയിലെ കട്ടിന് നിദാനം സയനോ ഗ്ലൂക്കസൈഡ് എന്ന പദാര്‍ത്ഥമാണ്. ശാസ്ത്രീയമായി കൈകാര്യം ചെയ്താല്‍ മരച്ചീനിയിലെ കട്ടിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. മരച്ചീനിയിലെ കട്ടിനെ ജൈവകീടനാശിനിയാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയാണ് ഞങ്ങള്‍ വികസിപ്പിച്ചെടുത്തത്''- ഡോ.ജയപ്രകാശ് പറയുന്നു. മരച്ചീനി ഇലയും തണ്ടും കിഴങ്ങിന്റെ തൊലിയും വെള്ളം ചേര്‍ത്ത് അരച്ച് പ്രത്യേക ഊഷ്മാവിലും രീതിയിലും വാറ്റിയെടുത്താണ് ഡോ.ജയപ്രകാശും സംഘവും കീടനാശിനി വികസിപ്പിച്ചെടുത്തത്. ഇതിനുവേണ്ട യന്ത്രം നിര്‍മിക്കുന്നതില്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ടെക്‌നിക്കല്‍ ഓഫീസര്‍ സി.എസ്.സാലിമോന്‍ നിര്‍ണായക പങ്ക് വഹിച്ചു. ഐ.എസ്.ആര്‍.ഒ സാങ്കേതിക സഹായം നല്‍കി. ഗവേഷണ വിദ്യാര്‍ത്ഥികളായ എല്‍.രാഗേഷ്, ആര്‍.എസ്.ശ്രീരാഗ് എന്നിവരും ഉദ്യമത്തില്‍ പങ്കുകൊണ്ടു. പ്രശസ്ത ശാസ്ത്രജ്ഞരായ ഡോ.എസ്.എന്‍.മൂര്‍ത്തി, ഡോ.സി.എസ്.പി. അയ്യര്‍, കലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ ബയോകെമിസ്ട്രി വിഭാഗം തലവന്‍ ഡോ.നന്ദകുമാര്‍, വി.എസ്.എസ്.സി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എന്‍.സുബ്രഹ്മണ്യം തുടങ്ങിയവര്‍ നിരന്തരം ഈ ഗവേഷണത്തില്‍ പങ്കുകൊണ്ടു. വാറ്റിയെടുത്ത കീടനാശിനിയുടെ രാസ, ജൈവ ഘടനകള്‍ ഇവര്‍ പരീക്ഷണ വിധേയമാക്കി. നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ പൂര്‍ണഫലം തരുന്ന ജൈവ കീടനാശിനിയുണ്ടായി. തെങ്ങിന് മാരകമായ ചെമ്പന്‍ ചെല്ലി, വാഴയെ കൊല്ലുന്ന തണ്ടുതുരപ്പന്‍എന്നിവയ്‌ക്കെതിരെ ഈ കീടനാശിനി ഫലവത്തായി. കാസര്‍കോട്ടെ തെങ്ങിന്‍ തോപ്പുകളിലും കോയമ്പത്തൂരിലെ കൃഷിയിടങ്ങളിലും നിരവധി തവണ ഇത് പരീക്ഷിച്ചു. പേറ്റന്റിനായി അപേക്ഷ നല്‍കി കഴിഞ്ഞു. ഒരു കിലോ മരച്ചീനിയിലയില്‍ നിന്ന് എട്ടുലിറ്ററോളം ജൈവകീടനാശിനിയുണ്ടാക്കാം. വാറ്റിനുശേഷം ലഭിക്കുന്ന അവശിഷ്ടം കന്നുകാലികള്‍ക്കും മീനിനുമൊക്കെയുള്ള മാംസസമൃദ്ധമായ ആഹാരമായി ഉപയോഗിക്കാം. പരീക്ഷണഘട്ടത്തില്‍ പോലും ലിറ്ററിന് ഇരുപത് രൂപയില്‍ താഴെ മാത്രമേ ചെലവു വന്നിട്ടുള്ളൂ. വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചാല്‍ അതിന്റെ നാലിലൊന്ന് വിലയ്ക്ക് വില്‍ക്കാന്‍ കഴിയും.ഫ്യൂരിഡാന്‍ ഉള്‍പ്പെടെയുള്ള രാസകീടനാശിനിയേക്കാള്‍ ഫലവത്തായി ഇത് കീടങ്ങളെ കൊല്ലും. ശരീരത്തില്‍ വീണാലോ ശ്വസിച്ചാലോ പാര്‍ശ്വഫലങ്ങളൊന്നുമില്ല. വാറ്റ് പ്രക്രിയയില്‍ ലഭിക്കുന്ന വാതകം 'പുകയുന്ന രൂപത്തിലുള്ള കീടനാശിനി' ( ബയോ ഫ്യൂമിഗന്റ്) ആയി ധാന്യസംഭരണ ശാലകളില്‍ ഉപയോഗിക്കാന്‍ കഴിയും. ഈ വാതകത്തെ സിലിണ്ടറിലേക്ക് മാറ്റാനുള്ള ഉപകരണം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഡോ.ജയപ്രകാശും സംഘവും. കേന്ദ്രസര്‍ക്കാരിന്റെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഇതിനുള്ള സാങ്കേതിക സഹായം നല്‍കും.
നിലവില്‍ ആവശ്യക്കാര്‍ക്ക് കുറഞ്ഞയളവിലെങ്കിലും ജൈവകീടനാശിനി നിര്‍മിച്ചു നല്‍കുന്നുണ്ട്. 'നന്മ' യെന്നാണ് ഡോ.ജയപ്രകാശ് ഇതിന് പേരിട്ടിരിക്കുന്നത്. വ്യവസായ സ്ഥാപനങ്ങളുടെയോ സംരംഭകരുടെയോ സഹായത്തോടെ സി.ടി.സി.ആര്‍.ഐ വഴി ജൈവ കീടനാശിനി കര്‍ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമം ഉടനെ തുടങ്ങും.
കടപ്പാട് - മാതൃഭൂമി
മധ്യത്ത് നില്‍ക്കുന്നതാണ് ഡോ. ജയപ്രകാശ്. സി.ടി.സി.ആര്‍.ഐ സന്ദര്‍ശിച്ച എനിക്ക് അദ്ദേഹം കീടനാശിനിയുടെ ഫലപ്രദമായ പ്രവര്‍ത്തനം കാട്ടിത്തന്നു. തെങ്ങിനെ ആക്രമിക്കുന്ന ചെമ്പന്‍ചെല്ലി, കൊമ്പന്‍ചെല്ലി, വാഴയെ ആക്രമിക്കുന്ന തടപ്പുഴു എന്നിവ നശിപ്പിക്കാന്‍ ഫലപ്രദമാണ്.
വെള്ളിയാഴ്‌ച, നവംബർ 11, 2011
Opinion of Dr Thomas Varghees on handling Slurry

On 11th November 2011 Dr. Thomas Varghees Retd Prof of Soil Science Dept, Kerala Agricultural University Visited Chandrasekharan Nair's house to see the innovation related with the handling of slurry. The well known scientist appreciated Nair for his trial and its result.
The following Video is on the opinion of Dr. Thomas Varghees for handling bio gas slurry recorded by Mr. Nair.
ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011
ബയോഗ്യാസ് സ്ലറി ഡ്രയര്‍ മോഡല്‍


സ്ലറിയില്‍
വഴുവഴുപ്പുള്ള ദ്രാവകമായി വേര്‍തിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
മാത്രവുമല്ല ഒരു പാത്രത്തില്‍ സ്ലറി ശേഖരിച്ച് വെച്ചിരിക്കുന്ന
വാത്രത്തില്‍ ധാരാളം വെള്ളം ഒഴിച്ചാല്‍ സ്ലറി താഴെയറ്റത്തും ജലം
മുകളിലുമായി നില്‍ക്കുന്നത് കാണാം. അതിനാലാണല്ലോ ബയോഗ്യാസ് പ്ലാന്റുകളുടെ
താഴെയറ്റത്തുനിന്ന് സ്ലറി പുറം തള്ളുവാനായി സംവിധാനമൊരുക്കുന്നത്.
സ്ലറിയില്‍നിന്ന് ജലം വേര്‍തിരിച്ചെടുക്കുവാന്‍ കഴിയാത്തതും അതുകൊണ്ടാണ്.
നാം പശുവിന്‍ പാല് തൈരാക്കി മാറ്റുമ്പോള്‍ പലപ്പോഴും ജലം താഴെയും
കട്ടികൂടിയ തൈര് മുകളിലായും നില്‍ക്കുന്നത് കാണാം. അതേപോലെ സ്ലറിയെ തൈര്
പിരിക്കുന്നരീതിയില്‍ പിരിക്കുക എന്നതാണ് പരിഹാരം എന്ന് മനസ്സിലാക്കാന്‍
കഴിഞ്ഞു. ചെറുകിട
ബയോഗ്യാസ് പ്ലാന്റുകളില്‍ ഫലവത്താകണമെങ്കില്‍ വഴുവഴുപ്പ് മാറ്റി ജലം
വേര്‍തിരിച്ചെടുക്കുന്ന രീതിയാവണം
എന്ന് എല്ലാപേരും
സമ്മതിക്കുന്നു. പരീക്ഷണം നടത്താനായി
സ്ലറിയില്‍ നേര്‍പ്പിച്ച ഫോര്‍മിക് ആസിഡ് കലര്‍ത്തി പ്ലാന്റിനുള്ളില്‍
തൈരിന് ഉറ ഒഴിക്കുന്ന രീതിയില്‍ താഴെയറ്റത്ത് നിറയ്ക്കുകയും അതിന് മുകളില്‍
സ്ലറി നിറയ്ക്കുകയും ചെയ്തപ്പോള്‍ ആദ്യം അത് പതഞ്ഞ് പൊങ്ങുകയും
(വീണ്ടും ഗ്യാസ് ഉണ്ടാകുന്നു) ജലം വേര്‍തിരിച്ച് അടിയിലുള്ള ടാങ്കില്‍
നിറയുകയും ടാപ്പ് തുറന്ന് നീക്കം ചെയ്യുവാന്‍ കഴിയുകയും ചെയ്തു. ഇക്കാര്യം
ഡോക്ടര്‍
തോമസ് വര്‍ഗീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം തൈര് നല്‍കി സ്ലറി
നിറച്ചപ്പോള്‍ ഫോര്‍മിക് ആസിഡ് ചേര്‍ത്തപ്പോഴുണ്ടായതുപോലെ
പ്രവര്‍ത്തിക്കുകയും സ്ലറിയിലെ ജലം വാര്‍ത്തെടുക്കുവാന്‍ കഴിയുകയും
ചെയ്തു. ഡ്രയറിന്റെ മുകള്‍ ഭാഗത്ത് നിന്ന് കട്ടികൂടിയസ്ലറിയിലെ ജൈവാംശം
സംഭരിക്കാം. താഴെയറ്റത്ത് അല്പം സ്ലറി അവശേഷിപ്പിച്ച് വീണ്ടും സ്ലറി
നിറയ്ക്കാം. അപ്പോള്‍ തൈര് ചേര്‍ക്കാതെതന്നെ തൈരിലടങ്ങിയിരിക്കുന്ന
ലാക്ടിക്കാസിന്റെ ചെറിയതോതിലെ ലഭ്യത പ്ലാന്റില്‍ ഉറപ്പാക്കാം. എന്നാല്‍
തൈരിനു പകരം കൊമേഴ്സ്യല്‍ പര്‍പ്പസ് ലാക്ടിക് ആസിഡും ഇതിനായി
ഉപയോഗിക്കാമെന്ന് അഭിപ്രായപ്പെട്ടതും ഡോ. തോമസ് വര്‍ഗീസാണ്. എനിക്ക് ഇത്തരം
ഒരു പ്ലാന്റ് നിര്‍മ്മിക്കുവാന്‍ പ്രോത്സാഹനം നല്‍കിയതും മറ്റ് ചില
ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തിയതും തൃശൂര്‍ വെറ്ററനറി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ (ഡോക്ടര്‍) ഫ്രാന്‍സിസ് സേവ്യര്‍ അവര്‍കളാണ്.

അടുത്ത നടപടി ഇപ്രകാരം ജലാംശം കുറവുചെയ്ത് ലഭിക്കുന്ന സ്ലറിയിലെ മൂലകങ്ങളുടെ ലഭ്യത മണ്ണു പരിശോധനാ കേന്ദ്രത്തില്‍ ഉള്ള ലാബില്‍ പരിശോധിച്ച് കണ്ടെത്തുക എന്നതാണ്. CTCRI യിലെ സോയില്‍ ടെസ്റ്റിംഗ് ലാബിലെ ഡോ. സൂസന്‍ ജോണുമായി ബന്ധപ്പെടുകയും കട്ടിയായ സ്ലറിയിലെ എന്‍, പി, കെ, പിഎച്ച് എന്നിവയും ജലത്തിലെ പിഎച്ചും പരിശോധിച്ച് ഫലം ലഭ്യമാക്കുവാന്‍ നല്‍കിയിട്ടുണ്ട്. ഡോ. തോമസ് വര്‍ഗീസ് കൊണ്ടുവന്ന് പരിശോധിച്ച പിഎച്ച് ഇന്‍ഡിക്കേറ്റര്‍ പ്രകാരം സ്ലറിയില്‍ നിന്ന് നീക്കംചെയ്ത ജലത്തിന്റെ pH 7.5 ആണ്. നേര്‍പ്പിച്ച ലാക്ടിക് ആസിഡിന്റെ pH 3 ആണ്.
കൂടുതല്‍ പഠനങ്ങള്‍ തുടരുന്നു




ഇത്തരം ഒരു പരീക്ഷണത്തിനും അതിന്റെ വിജയത്തിനും സഹായിച്ച എല്ലാപേരോടും എന്റെ നന്ദി അറിയിക്കുന്നു.

This work is licensed under a Creative Commons Attribution-NonCommercial 4.0 International License.
വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2011
റബ്ബര്‍ ഗ്രേഡിംഗ് സുതാര്യത കൈവരിക്കുന്നു
ആദ്യമായി ത്രീ ജി മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ചെരിഞ്ഞുപോയതില്‍ ഖേദിക്കുന്നു.
എന്റെ ഷീറ്റുകള്‍ മനോരമയുടെ വ്യാപാരി വിലയ്ക്ക് വില്കുന്നത് ആര്‍എസ്എസ് 2 ന് മുകളിലുള്ളതാണെന്ന് ക്വാളിറ്റി കണ്ട്രോളര്‍ ശ്രീ ഗണപതി അയ്യര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.
ബുധനാഴ്‌ച, സെപ്റ്റംബർ 28, 2011
തിരുവനന്തപുരം ഇന്ന് ജൈവേതര മാലിന്യങ്ങളുടെ നഗരം
മലിന ജലവും കക്കൂസ് വിസര്‍ജ്യവും സംസ്കരിക്കുന്ന കാര്യത്തില്‍ ജല അതോറിറ്റിയുടെ പങ്ക് എന്തെല്ലാമാണെന്ന് സര്‍ക്കാര്‍ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ നഗരമാലിന്യങ്ങളും അതുമൂലമുണ്ടാകുന്ന രോഗങ്ങളും ഡോ. ബ്രിജേഷ് നായര്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതില്‍ നിന്നൊരു ചിത്രം ചുവടെ ചേര്‍ക്കുന്നു.
ആമയിഴഞ്ചാന്‍ തോട്ടിലൂടെ മുന്‍കാലങ്ങളില്‍ ഒഴുകിയിരുന്നത് ജൈവാംശം കലര്‍ന്ന മലിന ജലമായിരുന്നു. പാര്‍വതി പുത്തനാറിലൂടെ ആ മലിനജലം ഒഴുകുമ്പോള്‍ രണ്ടു കരയും മണ്ണും വേരുപടലവും നിറഞ്ഞതായിരുന്നു. ജലത്തിലെ ജൈവാംശം വലിച്ചെടുത്ത് ശുദ്ധീകരിക്കുന്നതില്‍ അത് ഒരു നിര്‍ണ്ണായക ഘടകം ആയിരുന്നു. ആളുകള്‍ തുണി നനയ്ക്കുകയും കുളിക്കുകയും ചെയ്തിരുന്നത് അന്നത്തെ സ്ഥിരം കാഴ്ചയായിരുന്നു. രണ്ടു കരയും കല്ല് കെട്ടിയും സിമന്റുചെയ്തും നടത്തിയ പരിഷ്കാരങ്ങള്‍ ഇന്ന് പാര്‍വതി പുത്തനാറില്‍ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു.
ഒരു കാലത്ത് ചാല, പാളയം തുടങ്ങിയ മാര്‍ക്കറ്റിലെ വേസ്റ്റും വലിയതുറ സീവേജ് ഫാമിലെത്തിയിരുന്ന കക്കൂസ് വിസര്‍ജ്യവും കൂട്ടിക്കലര്‍ത്തി കമ്പോസ്റ്റ് നിര്‍മ്മാണം നടത്തിയിരുന്നു. 1955 അടുപ്പിച്ച് ജാപ്പനീസ് കൂട്ടുകൃഷി സമ്പ്രദായ പ്രകാരം വിളപ്പില്‍ കോ-ഓപ്പറേറ്റീവ് ഫാര്‍മിംഗ് സൊസൈറ്റി ചെറിയ പാടശേഖരങ്ങളില്‍ നെല്‍കൃഷി ചെയ്യുവാന്‍ വലിയതുറ സീവേജ് ഫാമിലെ കമ്പോസ്റ്റാണ് ഉപയോഗിച്ചിരുന്നത്. അക്കാലത്ത് കോര്‍പ്പറേഷനിലെ തെരുവ് നായ്ക്കളെ പിടികൂടി കൊല്ലുന്ന പതിവുണ്ടായിരുന്നു. ചത്ത പട്ടിയെപ്പോലും വലിയതുറയിലെ കമ്പോസ്റ്റില്‍ ലയിപ്പിച്ചിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. അക്കാലത്ത് ഭാരതത്തില്‍ ശുചിത്വത്തിന് ഭാരതത്തില്‍ തിരുവനന്തപുരത്തിന് ഒന്നാം സ്ഥാനമായിരുന്നു. ലോറികളിലെത്തിച്ചിരുന്ന കമ്പോസ്റ്റ് തലച്ചുമടായാണ് പാടങ്ങളിലെത്തിച്ചിരുന്നത്. ശ്രീ പട്ടം കാണുപിള്ള മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ജാപ്പനീസ് കൂട്ടുകൃഷിയിലൂടെ വിളഞ്ഞുനിന്ന പാടം കൊയ്തുകൊണ്ട് അദ്ദേഹം കൊയ്ത്ത് ഉത്ഘാടനം ചെയ്യുകയുണ്ടായി. ഒരു പറ നിലത്തില്‍ നിന്നും നാല്പതു പറ നെല്ല് ലഭിച്ചതായാണ് കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. സൊസൈറ്റി വക പത്ത് സെന്റ് പുരയിടം ശ്രീ കുഞ്ഞന്‍സര്‍ സംഭാവന നല്‍കിയ സ്ഥലത്ത് കരിങ്കല്ലുകൊണ്ടുള്ള ഭിത്തിയോടെ നിര്‍മ്മിച്ച തട്ടുള്ള ഓടിട്ട കെട്ടിടം ഇന്ന് നാഥനില്ലാത്ത അവസ്ഥയിലാണ്. അത് കൃഷിയുമായി ബന്ധപ്പെടുത്തി നിലനിറുത്താന്‍ പോലും ആര്‍ക്കും സമയമില്ല.
ഇന്ന് നഗരമാലിന്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുന്നത് വിളപ്പില്‍ശാല എന്ന സ്ഥലത്താണ്. വിളപ്പില്‍ പഞ്ചായത്തിലെ ആ ഗ്രാമപ്രദേശം ഇന്ന് ജൈവേതര മാലിന്യങ്ങളുടെ കൂമ്പാരമാണ്.താഴെക്കാണുന്ന ചിത്രം കടപ്പാട് - മാധ്യമം.
അവിടെ നിന്ന് കരമന നദിയില്‍ ഒഴുകിയെത്തുന്ന മലിന ജലം കാരണം മത്സ്യങ്ങള്‍ ചത്തുപൊങ്ങുവാന്‍ കാരണമായി. അതേ നദിയില്‍ നിന്നാണ് പമ്പ് ചെയ്ത് പി.ടി.പി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശുദ്ധജല വിതരണം നടത്തുന്നത്. നദീജലമാലിന്യം കണ്ടെത്തുവാനോ പ്രസിദ്ധീകരിക്കുവാനോ ആരും മെനക്കെടാറില്ല. അഥവാ സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചാലും രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്.
ഇതിനൊരു പരിഹാരം ഇനിയെങ്കിലും കണ്ടെത്തേണ്ടതായും പരിഹരിക്കേണ്ടതായും ഉണ്ട്. സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കാണാതിരിക്കരുത്. അത് നിങ്ങളുടെ വരും തലമുറയ്ക്കൊരു ശാപമായി മാറും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)