മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
തിങ്കളാഴ്‌ച, ജൂൺ 14, 2021
ക്ലബ്‍ഹൗസ് പുതിയൊരനുഭവം
ക്ലബ്‍ഹൗസ് ആൻഡ്രോയ്ഡ് മൊബൈലിൽ ആരംഭിച്ചിട്ട് അധികനാഴായില്ല. മലയാളികളുടെ മനം കവരുന്ന ഒരു ആഡിയോ ചാറ്റ് അനുഭൂതി. ആരെങ്കിലും ക്ഷണിച്ചാൽ മാത്രമെ ചേരാൻ സാധിക്കുകയുള്ളു. ഒരാഴ്ചക്കുള്ളിൽ രണ്ട് ക്ലബുകളുണ്ടാക്കാൻ അനുവാദം കിട്ടും.
ഞായറാഴ്‌ച, ജൂൺ 09, 2019
Adv Jayasuryan
റബ്ബര്‍ ബോര്‍ഡ് മെമ്പര്‍ അഡ്വക്കേറ്റ് ജയസൂര്യന്‍ വാട്സ് ആപ്പിലൂടെ പരിചയപ്പെട്ടും വിവരങ്ങള്‍ കൈമാറിയും സ്ഥിതിവിവര കണക്കിലെ ക്രമക്കേടുകളെക്കുറിച്ച് കൂടുതല്‍ പഠിക്കാനായി 09-06-2019 ഞായറാഴ്ച എന്റെ വീട്ടില്‍ വരുകയും ഞാനുമായി ഒരു മണിക്കൂറോളം സമയം ചെലവിടുകയും സുപ്രധാനമായ പല വിഷയങ്ങളും കുറിച്ചെടുക്കുകയും തന്നാല്‍ ആവും വിധം റബ്ബര്‍ കര്‍ഷകര്‍ക്കായി NFRPS മായും സഹകരിച്ച്പ്രവര്‍ത്തിക്കാം എന്ന ഉറപ്പ് തരുകയും ചെയ്തു.
വ്യാഴാഴ്‌ച, ഡിസംബർ 13, 2018
വെള്ളിയാഴ്‌ച, സെപ്റ്റംബർ 25, 2015
ശനിയാഴ്‌ച, ജൂൺ 13, 2015
കര്‍ഷകക്ഷേമബോര്‍ഡ് ഉടനടി യാഥാര്‍ഥ്യമാക്കണം
ആര്‍. ഹേലി
കൃഷിയുടെ ഐശ്വര്യവും കര്‍ഷകന്റെ ക്ഷേമവും കാര്‍ഷികരംഗത്തിന്റെ വളര്‍ച്ചയ്ക്ക് മുഖ്യഘടകങ്ങളാണ്. അതിനാല്‍ ഒരു കര്‍ഷകക്ഷേമബോര്‍ഡ് ഉടനടി നടപ്പാക്കി കര്‍ഷകരുടെയാകെ വിശ്വാസം നേടിയെടുക്കണം
ഭാരതത്തിന്റെ കാര്‍ഷികവികസനചരിത്രത്തിലെ അതിപ്രധാനമായ ഒരു പുതിയ സംഭവവികാസത്തിനുള്ള കരുത്തും ആശയസ്ഫുടതയുമുള്‍ക്കൊള്ളുന്ന 'കേരള കാര്‍ഷികനയം 2015'ന് സര്‍ക്കാര്‍ അംഗീകാരം നല്‍കി മാര്‍ച്ച് 28ന് ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നു. പുതിയ തലമുറയെ കാര്‍ഷികരംഗത്തേക്കാകര്‍ഷിക്കാനും അങ്ങനെ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ മേഖലകളില്‍ ആകര്‍ഷകമായ വെല്ലുവിളികള്‍നിറഞ്ഞ സംരംഭങ്ങളേറ്റെടുക്കുന്നതിനു പ്രാപ്തരാക്കാനും നയം ലക്ഷ്യമിടുന്നുവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പ്രഖ്യാപിക്കുന്നു.
46 അധ്യായങ്ങളുള്ള നയരേഖയാണ് സര്‍ക്കാര്‍ അംഗീകരിച്ച്, നടപ്പാക്കാനുള്ള മഹായജ്ഞത്തിലേക്കു പ്രവേശിക്കുന്നത്. കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികളും കര്‍ഷകസംഘടനാ പ്രതിനിധികളും മേഖലയുമായി ബന്ധപ്പെട്ട നിര്‍വഹണ ഏജന്‍സികളുള്‍പ്പെടെ 2500ല്‍പരം പ്രമുഖരുമായി, കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ച് ചര്‍ച്ചചെയ്ത് രൂപംനല്‍കിയ കരടുരേഖ കര്‍ഷകസമക്ഷവും പൊതുജനസമക്ഷവും മാധ്യമങ്ങളിലും ചര്‍ച്ചയ്ക്കു വിധേയമാക്കി, മന്ത്രിസഭാ ഉപസമിതിയിലും കേരള നിയമസഭയിലും ചര്‍ച്ചചെയ്തിട്ടാണ് ചില ഭേദഗതികളോടെ പുതിയ നയം അംഗീകരിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. കരടുനയം കേന്ദ്രസര്‍ക്കാറിനയച്ച് അഭിപ്രായംതേടിയശേഷമാണ് അവസാനരൂപംനല്‍കിയത്.
ആദ്യത്തെ കേരള കാര്‍ഷികനയത്തിന് 1992ലാണു രൂപംനല്‍കിയത്. നവീനാശയങ്ങള്‍കൊണ്ട് പ്രസ്തുത നയരേഖ വളരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 20വര്‍ഷം കഴിഞ്ഞശേഷമാണ് രണ്ടാമത്തെ കാര്‍ഷികനയം രൂപവത്കരിക്കാന്‍ കേരളസര്‍ക്കാര്‍, മുന്‍ എം.എല്‍.എ. കെ. കൃഷ്ണന്‍കുട്ടി ചെയര്‍മാനായി ഒരു ഉപസമിതിയെ നിയോഗിച്ചത്. പ്രസ്തുത സമിതി, മുമ്പു സൂചിപ്പിച്ചതുപോലെ, വിശദമായും വളരെ സമയമെടുത്തും ചര്‍ച്ചചെയ്തശേഷം കരടുരേഖ ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവായി പുറത്തുവന്നിരിക്കുന്നു.
കേരളം നേരിടുന്ന കാര്‍ഷികപ്രശ്‌നങ്ങള്‍ക്ക് വമ്പിച്ച ബഹുജനകൂട്ടായ്മയും സാങ്കേതിക, സാമ്പത്തിക, വിപണനമേഖലാപങ്കാളിത്തവുംവഴി ഉത്തരംകണ്ടെത്താനുള്ള ഒരു ഉത്തരവ്. 46 അധ്യായങ്ങളും പുതിയ പദ്ധതിരൂപവത്കരണത്തില്‍ സ്വാധീനംചെലുത്തുകയും വഴികാട്ടികളായി ഉപയോഗപ്പെടുത്തുകയും വേണം. ചര്‍ച്ചകള്‍വഴിയായി അതില്‍ കാലോചിതമായ കൂട്ടിച്ചേര്‍ക്കലുകള്‍ അത്യന്താപേക്ഷിതമാണ്. പക്ഷേ, ഓരോ ശുപാര്‍ശയുടെയും ആത്മസത്ത അതിലെ കര്‍ഷകബഹുജനക്ഷേമമാണെന്ന് മറക്കാനും പാടില്ല. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയരുത്.
കൃഷിയുടെ ഐശ്വര്യവും കര്‍ഷകന്റെ ക്ഷേമവും കാര്‍ഷികരംഗത്തിന്റെ വളര്‍ച്ചയ്ക്കു മുഖ്യഘടകങ്ങളാണ്. അതിനാല്‍ ഒരു കര്‍ഷകക്ഷേമ ബോര്‍ഡ് രൂപവത്കരിച്ച് കര്‍ഷകരുടെയാകെ വിശ്വാസം നേടിയെടുക്കണം.
സ്വാതന്ത്ര്യം കിട്ടിയിട്ട് 67 വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യക്ക് ഭക്ഷ്യസുരക്ഷയും ഭക്ഷ്യകയറ്റുമതിയില്‍ ആഗോളപ്രശസ്തിയും നേടിക്കൊടുത്ത കൃഷിക്കാര്‍ക്ക് ഒരു ക്ഷേമബോര്‍ഡുണ്ടാക്കാന്‍ ഒരു സംസ്ഥാനവും എന്തുകൊണ്ടു മുന്നോട്ടുവന്നിട്ടില്ല എന്നത് ഉത്തരംകിട്ടാത്ത ചോദ്യമാണ്. എല്ലാ പദ്ധതികളും കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാന്‍ ഊന്നല്‍ നല്‍കുന്നതാണ്; പലതും വിശ്വോത്തരവും. പക്ഷേ, എല്ലാക്കാലത്തും ആ കാര്‍ഷികസമൃദ്ധി സാധിത്രപ്രായമാക്കുന്ന കര്‍ഷകലക്ഷങ്ങളുടെ ക്ഷേമം നാം കണ്ടില്ല. അതിന്റെ തിക്തഫലങ്ങളാണ് രാജ്യത്തെയാകെ വേദനിപ്പിക്കുന്ന കര്‍ഷക ആത്മഹത്യകളും കൃഷിയിലേക്കു കടന്നുവരാന്‍ പുതിയ തലമുറ അറച്ചുനില്‍ക്കുന്നതും. ഇതിനു പകരം കൃഷിയെ അഭിവൃദ്ധിയുടെ മേഖലയാക്കിമാറ്റാനുള്ള ഒരു സുവര്‍ണചുവടുവെപ്പായിരിക്കും കര്‍ഷകക്ഷേമ ബോര്‍ഡിന്റെയും കര്‍ഷക ആരോഗ്യ ഇന്‍ഷുറന്‍സ് പ്രസ്ഥാനത്തിന്റെയും സ്ഥാപനം.
ഇവിടെനിന്ന് സുസ്ഥിര കാര്‍ഷികവികസനത്തിലേക്കുള്ള രാജപാതയുടെ നിര്‍മാണം തുടങ്ങാം. കേരളത്തിന് കര്‍ഷകക്ഷേമയത്‌നത്തില്‍ ഇന്ത്യയില്‍ പ്രഥമസ്ഥാനം ഇത് ലഭ്യമാക്കും. നിര്‍ദേശങ്ങള്‍ പലതും ഗവണ്‍മെന്റിന് നേരിട്ട് നടപ്പാക്കുന്നതിനായി വകുപ്പുതലവന്‍മാരോട് പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാം. ആവശ്യമായ ചര്‍ച്ചകളും സെമിനാറുകളും നടത്തി പദ്ധതിരൂപരേഖ സമര്‍പ്പിക്കുകയെന്ന ചുമതല വകുപ്പുകള്‍ നിര്‍വഹിച്ചുകഴിയുമ്പോള്‍ സര്‍ക്കാര്‍പരിശോധനയ്ക്കുശേഷം ഉന്നതതലതീരുമാനങ്ങളെടുത്താല്‍ അതും ഒരു പദ്ധതിനിര്‍വഹണ റെക്കോഡ് സ്ഥാപിക്കും.
എന്നാല്‍, പല നയങ്ങളും യാഥാര്‍ഥ്യമാകാന്‍, പിന്‍ബലമേകാനായി നിയമനിര്‍മാണം ആവശ്യമായിവരും. 'അവകാശലാഭം', 'മിനിമം ആദായം ഉറപ്പുനല്കല്‍', വിലനിര്‍ണയ അതോറിറ്റി രൂപവത്കരണം, കൃഷിവായ്പാ ക്രമീകരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, കോഴിതേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ കാര്‍ഷികവൃത്തികളായി പ്രഖ്യാപിച്ച് കാര്‍ഷികവായ്പകള്‍ ലഭ്യമാക്കുക തുടങ്ങിയവ ഈ മേഖലയില്‍ വരും. ഇതിനുള്ള യത്‌നങ്ങള്‍ ആരംഭിക്കാനും അതിനുള്ള പ്രാഥമികരേഖകള്‍ തയ്യാറാക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഉടനെ നിര്‍ദേശം നല്‍കാവുന്നതാണ്. എങ്കില്‍മാത്രമേ നിയമവകുപ്പിനെ ഇതിലേക്കു ക്ഷണിക്കാന്‍ കഴിയൂ. ഇതിനുള്ള പരിശീലനങ്ങള്‍ ഉദ്യോഗസ്ഥസംഘങ്ങള്‍ക്കു നല്‍കേണ്ടതും ആവശ്യമാണ്.
അംഗീകരിച്ച കാര്‍ഷികനയത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷികവെറ്ററിനറി സര്‍വകലാശാലകള്‍ക്കും മേഖലയിലെ പൊതുമേഖലാ കോര്‍പ്പറേഷനുകള്‍ക്കും ഗവണ്‍മെന്റിലേക്ക് പദ്ധതികള്‍ സമര്‍പ്പിക്കാനുള്ള ഉത്തരവാദിത്വവും അവകാശവും പുതിയ ഉത്തരവോടെ നിലവില്‍ വന്നിരിക്കുന്നു. ഗവണ്‍മെന്റിനെ സമീപിച്ച് അവ പ്രാവര്‍ത്തികമാക്കാനുള്ള ചുമതല നയം അംഗീകരിച്ചതോടെ അവരുടെ ചുമതലയായിത്തീര്‍ന്നിരിക്കുന്നു. ഇതിന്റെ വെളിച്ചത്തില്‍ യൂണിവേഴ്‌സിറ്റി കൗണ്‍സിലുകള്‍ക്കും ബോര്‍ഡ് സമിതികള്‍ക്കും നയം ചര്‍ച്ചകള്‍ക്കു വിധേയമാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ രൂപവത്കരിക്കാനും ഗവണ്‍മെന്റിനെ സമീപിക്കാനും സാധിക്കും.
ത്രിതലപഞ്ചായത്തുകള്‍ക്ക് കാര്‍ഷികനയം ചര്‍ച്ചചെയ്യാനും കൃഷിക്കാരുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടി, ഇതിന്റെ അടിസ്ഥാനത്തില്‍ സ്വയം പദ്ധതികള്‍ തയ്യാറാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെ പദ്ധതികളുമായി സമീപിക്കാനും സുവ്യക്തമായ ഒരവസരമാണ് ഗവണ്‍മെന്റ് നയം അംഗീകരിച്ച് ഉത്തരവിറക്കിയതുവഴി കൈവന്നിരിക്കുന്നത്.
മുമ്പു സൂചിപ്പിച്ച കര്‍ഷകക്ഷേമബോര്‍ഡ് എത്രവേഗം യാഥാര്‍ഥ്യമാക്കുന്നുവോ അതുപോലെ പ്രാധാന്യമുള്ള ഒരു ശ്രദ്ധേയമായ നയരൂപവത്കരണമാണ് അവകാശലാഭം നടപ്പിലാക്കാനുള്ള പരിശ്രമങ്ങള്‍. കേരളനിയമസഭയിലും വാര്‍ത്താമാധ്യമങ്ങളിലും വമ്പിച്ച താത്പര്യവും കൃഷിക്കാരുടെ ഇടയിലും കര്‍ഷകത്തൊഴിലാളിവര്‍ഗത്തിന്റെ ഭാഗത്തും അദ്ഭുതകരമായ ആവേശവുമാണ് അവകാശലാഭം എന്ന ആശയം ഉണര്‍ത്തിയിരിക്കുന്നത്. പുതിയ കാര്‍ഷികനയത്തിന്റെ പരമമുഖ്യമായ കാഴ്ചപ്പാട് കൃഷിയെ ലാഭകരമായ ഒരു തൊഴിലായി വികസിപ്പിച്ച് കര്‍ഷകന് ജീവിതസുരക്ഷയും അന്തസ്സും സാമൂഹികമാന്യതയും ലഭ്യമാക്കുകയാണ്.
ഇതോടൊപ്പം ഉത്പാദനസ്ഥിരതവഴി ഓരോ പൗരനും ഭക്ഷണം, വെള്ളം, ജീവനോപാധികള്‍, ആധുനികജീവിതസൗകര്യങ്ങള്‍ ഇവ ലഭ്യമാക്കുകയും ഇതുവഴി പുതുതലമുറയെ കൃഷിയിലേക്കാകര്‍ഷിക്കുകയും വേണം. ഈരംഗത്തെ വെല്ലുവിളികള്‍ സധൈര്യം അവര്‍ വിജയകരമായി നേരിടണം. ഇതിന് അവരെ സര്‍വരീതിയിലും പ്രാപ്തരാക്കണം എന്നതത്രെ ലക്ഷ്യം.
കൃഷിയുടെ പ്രാധാന്യം ദിനംപ്രതി വര്‍ധിക്കുന്നതാണെങ്കിലും അത് നിത്യജീവിതത്തില്‍ എത്രയോ ഘടകങ്ങളെ ചലിപ്പിക്കുന്ന ശക്തിയാണെങ്കിലും വിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ വെറും 'കറിവേപ്പില'യായിമാറുന്നു. കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കുകയും സംസ്‌കരിക്കുകയും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി അതിവിശാലമായ വിപണികളില്‍ ലഭ്യമാക്കുകയും ചെയ്യുന്ന വ്യാപാരവാണിജ്യവ്യവസായ ശക്തികളാണ് അതിഗംഭീരമായ ലാഭംമുഴുവന്‍ സ്വായത്തമാക്കുന്നത്. ഏറ്റവും പരിഷ്‌കൃത രാഷ്ട്രങ്ങളില്‍ പോലും കര്‍ഷകര്‍ വെറും അസംസ്‌കൃതവിലകൊണ്ട് തൃപ്തിപ്പെടുന്ന ദയനീയകാഴ്ച നമുക്കു കാണാം.
ഈ ഭീമമായ ലാഭം, വ്യവസായലോകത്തും വെള്ളക്കോളര്‍ലോകത്തും അപാരമായ സംഘടിതശക്തിയുടെ ഫലമായും സമരങ്ങള്‍ വഴിയായും തൊഴിലെടുക്കുന്നവര്‍ക്കും ലാഭത്തിന്റെ അവകാശം, ഇന്‍സെന്റീവുകള്‍, ഉല്ലാസയാത്രകള്‍, വാര്‍ഷികാഘോഷങ്ങള്‍, സ്‌പെഷ്യല്‍ ബോണസുകള്‍, ഡിവിഡന്റുകള്‍, പെന്‍ഷന്‍ തുടങ്ങിയ രൂപങ്ങളില്‍ വഴിവഴിയായി ചെന്നെത്തുന്നു. ഈലോകത്ത് കൃഷിക്കാര്‍ക്ക് ഇത് ഇന്നും സ്വപ്നംമാത്രം. പരിഷ്‌കൃത ലോകരാജ്യങ്ങളില്‍ കൃഷിക്കാര്‍ അഞ്ചു ശതമാനം, എട്ടുശതമാനം ഒക്കെയായതിനാല്‍ സംഘടിതശബ്ദം തീരെ ദുര്‍ബലം. പക്ഷേ, ഇന്ത്യയില്‍ 6070 കോടി കൃഷിക്കാരുണ്ടായിട്ടും അവരുടെ ശബ്ദത്തിന് കരുത്തില്ല. അതിനാല്‍ കര്‍ഷകന് ലാഭമെന്നാല്‍ വിളകള്‍ വിറ്റുകിട്ടുന്ന തുച്ഛമായൊരംശവും നഷ്ടമെന്നാല്‍ സര്‍വനാശവും പിന്നെ ആത്മഹത്യയുമാണ്.
ഈനില മാറണമെങ്കില്‍ അസംസ്‌കൃത ഉത്പന്നത്തെ സംസ്‌കരിച്ച് വിവിധ രൂപത്തില്‍ വിറ്റഴിച്ച് വാരിക്കൂട്ടുന്ന ലാഭക്കൂമ്പാരത്തില്‍ ഒരുപങ്ക് കര്‍ഷകര്‍ക്കു ലഭ്യമാക്കണം. ഇതത്രേ അവകാശലാഭം. ഇന്ത്യ ഭക്ഷ്യസുരക്ഷയനുഭവിക്കുമ്പോള്‍ കര്‍ഷകര്‍ആത്മഹത്യചെയ്യുന്നത് ഒഴിവാക്കണമെങ്കില്‍ അവകാശലാഭം യാഥാര്‍ഥ്യമാക്കണം. എല്ലാ കാര്‍ഷികവിഭവങ്ങളിലേക്കും ഇതു ക്രമേണ വ്യാപിപ്പിക്കണം. അപ്പോള്‍, ഏറ്റവും ആദായംനല്‍കുന്ന കൃഷിയിലേക്ക് യുവതലമുറ ഓടിയെത്തി അതിനെ ആശ്ലേഷിക്കും.
ഇതിനു തുടക്കംകുറിക്കാന്‍ കേരളത്തിനു കഴിയും. അതിനുള്ള മഹായത്‌നമാണ് അവകാശലാഭം. നിയമപിന്‍ബലത്തെക്കാള്‍ ഇതിനാവശ്യം കൃഷിയെ സ്‌നേഹിക്കുന്ന സര്‍വരുടെയും പിന്തുണയാണ്. അത് സൃഷ്ടിച്ചാല്‍മാത്രമേ കൃഷി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സ്ഥായിയായി നിലകൊള്ളുകയുള്ളൂ.
സുദീര്‍ഘചര്‍ച്ചകളും ഫലപ്രദമായ പദ്ധതി ആസൂത്രണങ്ങളും ഇതിനാവശ്യമായിവരും. പക്ഷേ, ഐശ്വര്യത്തിന്റെ വിളനിലമായി കൃഷിരംഗത്തെ മാറ്റാന്‍ ഇതിന് അദ്ഭുതകരമായി കഴിയും.
നെല്ലുകുത്തി അരിയാക്കുന്ന മില്ലുകള്‍ ദിവസംപ്രതി അരിനല്‍കിയ ശേഷമുള്ള തവിട്, പൊടിയരി, ഉമി ഇവയില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കി വിറ്റ് 200കോടിരൂപ നേടുന്നുവെന്ന് 2015 മാര്‍ച്ച് 20ന് ഹിന്ദുപത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ തുകയില്‍ ഒരു പൈസപോലും മില്ലുകള്‍ സര്‍ക്കാറിലേക്കു നല്‍കുന്നില്ലെന്നാണു പരാതി. കൃഷിക്കാരന് ഇത് സ്വപ്നംകാണാന്‍പോലും കഴിയില്ല. അയാളാണ് ഇതിന്റെ യഥാര്‍ഥ അവകാശിയെന്ന് നമ്മളുമറിയുന്നില്ലെന്നുവരുന്നത് മഹാപാപമാണ്. ഏഴു സംസ്ഥാനങ്ങളില്‍ നടത്തിയ ഒരു പഠനത്തില്‍നിന്നു വ്യക്തമാകുന്നത് വര്‍ഷത്തില്‍ 73,000 കോടി രൂപ ഇപ്രകാരം മില്ലുകളിലേക്കൊഴുകുന്നുവെന്നാണ്. ഇതിന്റെ കണക്കില്ലായ്മയിലേയ്ക്കാണ് 'കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍' വിരല്‍ചൂണ്ടുന്നത്. അവകാശലാഭം യാഥാര്‍ഥ്യമാകേണ്ടത് കൃഷിക്കാരുടെ മാത്രമല്ല, ജീവിക്കാനാഗ്രഹിക്കുന്ന സര്‍വരുടെയും ആവശ്യമായിമാറുന്ന ഇത്തരം കാര്യങ്ങള്‍ ദിനംപ്രതി പുറത്തുവരുന്ന സന്ദര്‍ഭമാണിത്. ലോകംതന്നെ കേരളത്തെ ഇതിലൂടെ അദ്ഭുതത്തോടും അത്യാവേശത്തോടും പിന്തുടരുന്ന ഒരു സ്ഥിതിവിശേഷമുണ്ടായെന്നുവരാം.
കൃഷിക്കാര്‍ക്കു മാത്രമായും കര്‍ഷകത്തൊഴിലാളികള്‍ക്കും അവകാശലാഭം കിട്ടുന്നവിധമാണ് ഇതിന്റെ പ്രവര്‍ത്തനം നയത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.
കൃഷിയില്‍നിന്ന് മാന്യമായി 'മിനിമം ആദായം' ഉറപ്പാക്കിയില്ലെങ്കില്‍ ഈ പണിയിലേക്ക് പുതുതലമുറ കടന്നുവരില്ല. അതിനാല്‍ ആദായം ഉറപ്പുവരുത്തുന്നത് അത്യാവശ്യമത്രെ! കൃഷിയുടെ പുരോഗതി തിട്ടപ്പെടുത്തേണ്ടതുണ്ട്. കര്‍ഷകകുടുംബങ്ങളുടെ വരുമാനം വര്‍ധനവിന്റെ അടിസ്ഥാനമാകണമെന്ന് ദേശീയ കാര്‍ഷിക കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് വര്‍ഷം നാലു കഴിഞ്ഞിരിക്കുന്നു. അതിന്റെ ഒരു വലിയ ചുവടുവെപ്പായിരിക്കണം ഈ നയം നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍. ആദ്യം നെല്‍കൃഷിയില്‍ത്തന്നെ ഇതാരംഭിക്കുന്നത് ഉചിതമായിരിക്കും. ഇതിന്റെ നിയമനിര്‍മാണം അവശ്യംവേണ്ടിയിരിക്കുന്നു.
നാണ്യവിളകള്‍ക്ക് കൃഷിയിലധിഷ്ഠിതമായ സാമൂഹിക കാര്‍ഷിക പുരോഗതിക്ക് വിലനിര്‍ണയ അതോറിറ്റിയുടെ രൂപവത്കരണം അത്യന്താപേക്ഷിതമാണ്. നമ്മുടെ കാര്‍ഷികമേഖലയിലെ മാര്‍ക്കറ്റിങ് സംവിധാനം കൂടുതല്‍ ശക്തമാക്കാനും ഇതു വഴിതെളിക്കും. ഇതിനും നിയമപിന്തുണ ആവശ്യമാണ്. ഭൂമിക്കുവേണ്ടിയുള്ളതുപോലെ കൃഷി ഉത്പന്ന വിലസ്ഥിരതയ്ക്കുവേണ്ടിയും വലിയ കാര്‍ഷികമുന്നേറ്റങ്ങള്‍ വന്നേക്കും!
കാര്‍ഷികനയം 219 പേജുകള്‍ വരുന്ന പുസ്തകമാണ്. കൃഷിയുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള സര്‍വര്‍ക്കും ഇതിന്റെ വായന വളരെ ഉപകരിക്കും. അന്താരാഷ്ട്രവിപണനം മുതല്‍ കൃഷി, മൃഗസംരക്ഷണ വകുപ്പുകളും സേവനപരിഷ്‌കരണം വരെ ഇതിലുള്‍പ്പെടും. അതുപോലെ മണ്ണ്, ഊര്‍ജം തുടങ്ങിയ കാര്‍ഷികബന്ധവിഭാഗങ്ങളെക്കുറിച്ചും ഇതിലുണ്ട്. കൃഷിക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കണമെന്ന നയവും സര്‍ക്കാര്‍ അംഗീകരിച്ചതിലുള്‍പ്പെടുന്നു. മറ്റു സംസ്ഥാനങ്ങള്‍ ഇതിനെ യാഥാര്‍ഥ്യമാക്കിയിരിക്കുന്നു.
ഒന്നോ രണ്ടോ പത്തോ ലേഖനങ്ങളില്‍ ഒതുക്കാന്‍ കഴിയാത്തവിധം ഇത് വിപുലമാണ്. കേരളത്തിലെ എല്ലാ കൃഷിഭവനുകളിലും ത്രിതലപഞ്ചായത്തിലും ലൈബ്രറികളിലും കൃഷിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥലത്തും ഇതിന്റെ ഏതാനും പ്രതികള്‍ വാങ്ങി ഉപയോഗിക്കാവുന്നതാണ്. വിലകൊടുത്തുവാങ്ങി പഠിക്കാന്‍ തയ്യാറാകേണ്ടവിധം ഏറ്റവും പ്രധാനമാണ് ഇതിന്റെ ഉള്ളടക്കം. കൃഷി, വെറ്ററിനറി, ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജുകളില്‍ ഇത് ചര്‍ച്ചാവിഷയമാക്കേണ്ടത് അനിവാര്യം!
കര്‍ഷകരെ ഇതിന്റെ ഉള്ളടക്കം മനസ്സിലാക്കാന്‍ കൃഷി, മൃഗസംരക്ഷണ, െഡയറി, ജലസേചന, റവന്യൂ വകുപ്പുകളും കോര്‍പ്പറേഷനുകളും പഞ്ചായത്തുകളും അതിവിപുലമായ സംയുക്തയജ്ഞം നടത്തണം. കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകള്‍ ഈ വിജ്ഞാനവ്യാപനത്തിന്റെ മുന്‍നിരയില്‍ നില്‍ക്കേണ്ടതുണ്ട്.
കേരളത്തിലെ കൃഷിയെയും അതുമായി ബന്ധപ്പെട്ട സര്‍വതിനെയും പൂര്‍വാധികം വളര്‍ത്തി ഐശ്വര്യത്തിലേക്കു നയിക്കാന്‍ ഇതിനു കഴിഞ്ഞേക്കും. കാരണം അത്രയും വിപുലമായ യത്‌നഫലമായിട്ടാണ് ആശയസമാഹരണം നടത്തി പഠനവിധേയമാക്കി നയം രൂപവത്കരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയും കൃഷിവകുപ്പ് മന്ത്രിയും ഈ നയങ്ങളടങ്ങുന്ന പുസ്തകത്തില്‍ പ്രത്യേക സന്ദേശങ്ങള്‍ നല്‍കി അവരുടെ താത്പര്യം സുവ്യക്തമാക്കിയിരിക്കുന്നത് കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും വമ്പിച്ച വിശ്വാസം ഇതിന്റെ നടത്തിപ്പിലുണ്ടാക്കാന്‍ വളരെ സഹായിക്കും.
കാര്‍ഷികനയം ഉത്തരവായി ജനസമക്ഷമെത്തിയിരിക്കുന്നു. യാഥാര്‍ഥ്യമാക്കാനുള്ള മഹത്തായ യജ്ഞം വിജയിപ്പിക്കാനാകട്ടെ നാടിന്റെ മുഴുവന്‍ ശ്രദ്ധയും!
(ലേഖകന്‍ മുന്‍ കൃഷിഡയറക്ടറും നയരൂപവത്കരണസമിതി അംഗവുമാണ്)
അവലംബം - മാതൃഭൂമി ലേഖനം
ബുധനാഴ്‌ച, ഒക്‌ടോബർ 22, 2014
ബയോഗ്യാസ് ട്യൂബിലെ ജലം നീക്കാനൊരു വഴി
ബയോഗ്യാസ് ട്യൂബുകളില്‍ ഉണ്ടാകുന്ന ജലം ഒഴുകി പ്ലാന്റിലെതത്തുമ്പോള്‍ അത്തരം ബയോഗ്യാസ് പ്ലാന്റുകള്‍ പ്രശ്നം സൃഷ്ടിക്കാറില്ല.
എന്നാല്‍ ഇത്തരത്തിലുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ പലപ്പോഴും പ്ലാന്റിനോട് ചേര്‍ന്ന് U ആകൃതിയില്‍ ട്യൂബ് തൂങ്ങിക്കിടക്കുകയും അതില്‍ ജലം കെട്ടിക്കിടക്കാന്‍ സാധ്യത ഏറുകയും ചെയ്യുന്നു. പലപ്പോഴും സിലിണ്ടറില്‍ ഗ്യാസ് നിറഞ്ഞു നില്‍കക്കുമ്പോഴാണ് കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുന്നത്. തുടക്കത്തില്‍ കത്തുന്ന ജ്വാല കുറയുകയും പിന്നീടത് കുറഞ്ഞു കുറഞ്ഞ് കത്താതാവുകയും ചെയ്യുന്നു. പലപ്പോഴും കത്താത്തതിന്റെ കാരണം പോലും പലര്‍ക്കും മനസിലാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതേപോലെ മറ്റൊരു തടസമാണ് പ്ലാന്റുകള്‍ക്കുള്ളില്‍ പാട ചൂടുന്നത്. ഇത്തരം പ്ലാന്റുകളിലെ ഗ്യാസ് ഉപയോഗിച്ചു കഴിയുമ്പോള്‍ പതിഞ്ഞ് താഴുന്നു. തദവസരത്തില്‍ വല്ലപ്പോഴും സിലിണ്ടറിനെ കറക്കി വിട്ടാല്‍ പാട പൊളിയുന്നു. കക്കൂസ് വിസര്‍ജ്യവും കൂടി യോജിപ്പിച്ചിട്ടുള്ള പ്ലാന്റാണിത്. ഇതില്‍ വാട്ടര്‍ ജാക്കറ്റ് സിസ്റ്റം ആയതിനാല്‍ ഉള്ളിലേയ്ക്ക് പോകുന്ന ജൈവ മാലിന്യങ്ങള്‍ വെളിയില്‍ കാണാറില്ല. പുറംതള്ളുന്ന ഔട്ട് ലറ്റിലൂടെ വെളിയിലേയ്ക്ക് വരുമ്പോഴേയ്ക്കും ദുര്‍ഗന്ധം വളരെ പരിമിതമായ തോതിലായിരിക്കും. അതത്തേയ്ക്ക് നിക്ഷേപിക്കുന്ന ജൈവാംശത്തിന്റെ അളവിന് ആനുപാതികമായി സൈസും ക്രമീകരിക്കണം.
ട്യൂബില്‍ ജലം നിറയുന്നത് നീക്കം ചെയ്യുവാന്‍ ട്യൂബിനെ ഉയര്‍ത്തി പ്ലാന്റിലേയ്ക്ക് ഒഴുക്കിവിടുകയാണ് സാധാരണയായി ചെയ്യുന്നത്. മഴസമയത്തും, മഞ്ഞുകാലത്തും ഒരാഴ്ചയില്‍ത്തന്നെ പലപ്രാവശ്യം ജലം നീക്കേണ്ടതായും വരാം. അതിന് ഒരു ശാശ്വത പരിഹാമാണ് ഇത്തരത്തിലൊരു കണ്ടെത്തലിലൂടെ നടപ്പിലാവുന്നത്. അരയിഞ്ച് കനമുള്ള T കണക്ടറിന്റെ മുകളിലും, വശത്തും അരയിഞ്ച് ഹോസ് കണക്ടര്‍ ഘടിപ്പിക്കുകയും മറുവശത്ത് ഒരു മീറ്ററോളം നീളമുള്ള പൈപ്പ് ഉറപ്പിച്ചശേഷം അഗ്രഭാഗത്ത് അടയ്ക്കുവാനുള്ള സംവിധാനവും ഒരുക്കുക. അതിന് ശേഷം ചിത്രത്തില്‍ കാണുന്ന രീതിയില്‍ കണക്ട് ചെയ്യാം. പ്ലാന്റില്‍ നിന്ന് T വരെയുള്ള നീളം സിലിണ്ടറില്‍ ഗ്യാസ് നിറയുമ്പോഴും തീരുമ്പോഴും തടസ്സമാകാത്ത നീളത്തിനാവണം ഉറപ്പിക്കേണ്ടത്. ഗ്യാസ് നിറയുമ്പോഴുണ്ടാകുന്ന ജലം രണ്ടു ഹോസുകളും താഴേയ്ക്ക് വരുന്നതിനാല്‍ പൈപ്പില്‍നിറയും. ഗ്യാസ് തീരുമ്പോഴാണെങ്കില്‍ പ്ലാന്റിനടടരത്തുള്ള ഹോസിലെ ജലം പ്ലാന്റില്‍ വീഴുകയും ചെയ്യും. ഇപ്രകാരം ഒരു ശാശ്വത പരിഹാരമായി ജലം നീക്കം ചെയ്യാം.
ഇടതു ഭാഗത്തുള്ള ചിത്രത്തില്‍ മണ്ണിലേയ്ക്ക് അരയിഞ്ച് പൈപ്പ് കടന്നുപോകാന്‍ കഴിയുന്ന മറ്റൊരു പൈപ്പിലേയ്ക്ക് നിവര്‍ത്തി നിറുത്തിയിരിക്കുന്നതായി കാണാം. ഇത്രയുമായിക്കഴിഞ്ഞാല്‍ വല്ലപ്പോഴും പ്ലാന്റിനുള്ളിലുള്ള പാട നീക്കം ചെയ്യുവാനായി വലത്തോട്ടും ഇടത്തോട്ടും ഹോസിന് കേടു പറ്റത്ത രീതിയില്‍ കറക്കി വിടാം. തിരുവനന്തപുരത്തുള്ള ബയോടെക് എന്ന സ്ഥാപനമാണ് ഇത് ഇന്‍സ്റ്റാള്‍ ചെയ്തത്. മധ്യഭാഗത്തുള്ള രണ്ടു പൈപ്പുകളും ലോഹമായതിനാല്‍ തുരുമ്പു കയറി ജാം ആകുമായിരുന്നു. അതിന് പരിഹാരമായി രണ്ടിനും ഇടയില്‍ പി.വി.സി പൈപ്പ് ഘടിപ്പിക്കുന്നതിലൂടെ ഫ്രിക്ഷന്‍ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിഞ്ഞു. അതിന് ശേഷം ലഭിക്കുന്ന ഗ്യാിന്റെ അളവിലും ക്രമാതീതമായ വര്‍ദ്ധനയുണ്ടായി.
സുമേഷ് ഐസക് രൂപകല്‍പ്പന ചെയ്ത് പാട ചൂടാത്ത രണ്ടുതരം പ്ലാന്റുകളാണ് മുകളില്‍ കാണുന്നത്. ഇടത് വശത്തുള്ളത് കക്കൂസ് മാലിന്യവും അടുക്കള മാലിന്യവും സംസ്കരിക്കാനുള്ളതും, വലതുവശത്തേത് അപ്രകാരം പാട ചൂടാത്ത പരിമിതമായ സ്ഥലത്ത് സ്ഥാപിക്കാവുന്ന ജൈവമാലിന്യ സംസ്കരണ പ്ലാന്റാണ്.
എല്‍.പി.ജിയെക്കാള്‍ ശക്തമായ പാചകവാതകം നിങ്ങള്‍ വാഴാക്കുന്ന സ്വന്തം വിസര്‍ജ്യമുള്‍പ്പെടെയുള്ള ജൈവാംശങ്ങളില്‍ നിന്ന് ലഭ്യമാക്കാം. സ്ഥലപരിമിതി ഒരു കാരണമല്ല. ഒരു കാര്യം മാത്രം ഒഴിവാക്കുക. അവയാണ് കുളിമുറിയില്‍നിന്നും, വാഷിംഗ് മെഷീനില്‍ നിന്നും, അടുക്കള സിങ്കില്‍ നിന്നും ഒഴുകുന്ന ഉള്‍പ്പെടെയുള്ള ജൈവേതരമാലിന്യങ്ങള്‍.

This work is licensed under a Creative Commons Attribution-NonCommercial 4.0 International License.
വ്യാഴാഴ്‌ച, ഓഗസ്റ്റ് 07, 2014
ബുധനാഴ്‌ച, ജൂൺ 19, 2013
നാണയപ്പെരുപ്പവും കര്‍ഷകരും
മൊത്തവില സൂചികയുടെ അടിസ്ഥാനത്തില്‍ inflation
ല്‍ വന്ന വ്യതിയാനം ശമ്പളവും പെന്‍ഷനും ലഭിക്കുന്നവര്‍ക്ക് കാലാകാലങ്ങളിലെ
ദുരിതാശ്വാസ വര്‍ദ്ധന ലഭ്യമാക്കുകയും സമയബന്ധിതമായി അടിസ്ഥാന ശമ്പളത്തിലും
പെന്‍ഷനിലും ലയിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതിനാനുപാതികമായി
തൊഴിലാളി വേതനത്തിലും വര്‍ദ്ധനവുണ്ടാവുകയും അത് കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാവുകയും ചെയ്യും. നിത്യോപയോഗ സാധനവിലവര്‍ദ്ധനയുടെ
പേരില്‍ കണക്കാക്കുന്നത് മൊത്തവില സൂചിക മൂന്നായി തരം തിരിച്ചാണ്. ആദ്യത്തെ
വകുപ്പ് ആകെ ഭാരത്തിന്റെ 20.1 ശതമാനമാണ്. അതില്‍ ആകെ ഭാരത്തിന്റെ 14.3
ശതമാനമാണ് ഭക്ഷ്യവസ്തുക്കള്‍ക്ക്. രണ്ടാമത്തേത് ഇന്ധനവും വൈദ്യുതിയും 14.9
ശതമാനമാണ്. മൂന്നാമത്തേത് 65 ശതമാനം നിര്‍മ്മിക്കപ്പെട്ട
ഉല്പന്നങ്ങള്‍ക്കാണ്. നിര്‍മ്മിച്ച ഉത്പന്നങ്ങളില്‍ ഏറ്റവും കൂടുതല്‍
പ്രാധാന്യം രസതന്ത്ര സംബന്ധമായവയും, രാസവസ്തുക്കളും ആകെ ഭാരത്തിന്റെ 12
ശതമാനമാണ്. അടിസ്ഥാനലോഹങ്ങള്‍, ലോഹസങ്കരം, ലോഹ ഉല്പന്നങ്ങള്‍ എന്നിവ 10.8
ശതമാനമാണ്. യന്ത്രങ്ങള്‍, യന്ത്ര പണിക്കോപ്പുകള്‍ എന്നിവ 8.9 ശതമാനമാണ്.
വസ്ത്രം 7.3 ശതമാനമാണ്. യാത്ര, ഉപകരണങ്ങള്‍, ഭാഗങ്ങള്‍ എന്നിവ 5.2 ശതമാനവും
ആണ്.
ഇന്‍ഫ്ലേഷന്‍ ഘട്ടം ഘട്ടമായി മുകളിലേയ്ക്ക് ഉയര്‍ന്നിട്ടുള്ളതല്ലാതെ താണ ചരിത്രം ഇല്ല. ഇത്തരത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് 14.3 ശതമാനം മാത്രം പങ്കാളിത്തമുള്ള അവശ്യസാധന വിലവര്‍ദ്ധനയുടെ പേരില്‍ ഇന്‍ഫ്ലേഷന്‍ പരിഗണിക്കുമ്പോള്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ വില നാമമാത്രമായി ഉയരുകയും ശമ്പളവും പെന്‍ഷനും അനേകം മടങ്ങായി വര്‍ദ്ധിക്കുകയും ചെയ്യുന്നു. കാര്‍ഷിക ഉത്പന്നം വിറ്റുകിട്ടുന്നതുകൊണ്ട് കര്‍ഷകര്‍ക്കും ഇന്‍ഫ്ലേഷന്റെ ഭാഗമായ ബാക്കി 85.7 ശതമാനത്തിന്റെയും ഗുണഭോക്താവേണ്ടിവരുന്നു. അതിന്റെ ഫലമായി കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുവാന്‍ നിര്‍ബന്ധതനാകുന്നു. അന്യ സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിച്ച് താല്കാലികാശ്വാസം കണ്ടെത്താം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ കാര്‍ഷിക മേഖലയുടെ തകര്‍ച്ച ഭക്ഷ്യവിലയെ മാത്രമല്ല ബാധിക്കുന്നത്. ശുദ്ധജലവും വായുവും ഷ്ടമാകുകയും ചെയ്യും.
ഇത്തരത്തിലാണ് കര്‍ഷകന്‍ കബളിക്കപ്പെടുന്നത്.
Ref:- http://www.tradingeconomics.com/india/inflation-cpi

Source: tradingeconomics.com
തിങ്കളാഴ്‌ച, മേയ് 20, 2013
മാധ്യമങ്ങള്‍ വഴികാട്ടികളാവണം.
മാതൃഭൂമി പത്രത്തോട് ഒരു അഭ്യര്‍ത്ഥന. ധൂര്‍ത്ത് കുറക്കാന്‍ ആഹ്വാനം
ചെയ്യുന്നതിനേക്കാള്‍ ഇഷ്ടം പോലെ ശുദ്ധജലം ഉപയോഗിക്കുവാനായി നമുക്കെന്തൊക്കെ ചെയ്യാം എന്ന് ബോധവത്ക്കരിക്കുക. അതില്‍ പ്രധാനം ജല സ്രോതസുകളെ മലിനപ്പെടുത്തുന്നത് എന്തൊക്കെയാണ് അത് നമുക്കെങ്ങിനെ ഒഴിവാക്കാം അതിന് ഏതെല്ലാം ശാസ്ത്രീയ മാര്‍ഗങ്ങള്‍ നമുക്ക് നടപ്പിലാക്കാം
എന്നിവയൊക്കെയാണ്. ഉദാ. നദീജലത്തിലെ കോളിഫാം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും എത്രയോ കൂടുതലാണ്. അതിനുള്ള പരിഹാരം സീവേജ് വേസ്റ്റ് സോപ്പുവെള്ളം ഒഴിവാക്കി ബയോഗ്യാസ് പ്ലാന്റുകളിലെത്തിക്കാം. പ്രയോജനം മൂന്നാണ്
൧. മീഥൈന്‍ വാതകം പാചകത്തിനും മറ്റും ഉപയോഗിക്കാം.
൨. സ്ലറിയെ ജൈവവളമായി ഉപയോഗിക്കാം.
൩. ജലത്തെ ശുദ്ധീകരിച്ച് കുടിവെള്ളമാക്കാം.
ഓരോ പ്രാവശ്യം ഫ്ലഷ് ചെയ്യുമ്പോഴും പാഴാകുന്ന ജലത്തിന്റെ അളവ് ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്താവാം. അതിലെ ജലം വേര്‍തിരിച്ച് കോളിഫാം മുക്തമാക്കി മണ്ണിനെ റീ ചാര്‍ജ് ചെയ്യാം. കുളിമുറികളില്‍ നിന്ന് പുറംതള്ളുന്ന സോപ്പുകലര്‍ന്ന ജലം, വാഷിംഗ് മെഷീനിലൂടെ പുറംതള്ളുന്ന ജലം, പാത്രങ്ങള്‍ കഴുകുന്ന ജലം മുതലായവ എപ്രകാരം ശുദ്ധീകരിച്ച് മണ്ണിനെ റീചാര്‍ജ് ചെയ്യാം എന്ന വിഷയത്തില്‍ ജനത്തെ ബോധവത്ക്കരിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയും. അതോടൊപ്പം പുതുതായി വീടുവെയ്ക്കുവാന്‍ ലൈസന്‍സ് നല്കുമ്പോള്‍ ഇവയെല്ലാം കര്‍ശനമായി പാലിക്കപ്പെടും എന്ന് ഉറപ്പുവരുത്തുകയും വേണം. ഓരോ വീടും ശരിയായ ജൈവേതരമാലിന്യ സംഭരണവും (സംഭരിച്ച ജൈവേതരമാലിന്യങ്ങള്‍ സംസ്കരിക്കുവാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കണം), ജൈവമാലിന്യ സംസ്കരവും നടത്തിക്കഴിഞ്ഞാല്‍ നമ്മുടെ ഒരു ജലസ്രോതസ്സും മലിനപ്പെടില്ല. നദിയിലൂടെ ഒഴുകുന്ന വെള്ളവും കുടിക്കാന്‍ യോഗ്യമാക്കാം. കുളങ്ങളും, കിണറും എല്ലാം ഇതോടൊപ്പം സംരക്ഷിക്കപ്പെടും. കാര്‍ഷികേതര ഭൂവിനിയോഗം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ ഭൂഗര്‍ഭജലനിരപ്പ് താഴുന്നു. അത് മഴയില്‍ താഴ്ന്ന പ്രദേശത്ത് വെലള്ളപ്പൊക്കവും ഉയര്‍ന്ന പ്രദേശത്ത് ജൈവാംശകുറവിനും കാരണമാകും.മഴവെള്ളം പോലും ശുദ്ധമല്ലാത്തതിനാല്‍ ശുദ്ധീകരിച്ച് ഭൂമിയെ റീചാര്‍ജ് ചെയ്യുകയാണ് വേണ്ടത്. അത്തരം മേഖലകളിലാണ് വിദഗ്ധര്‍ക്ക് നല്ലൊരു വഴികാട്ടിയാവാന്‍ കഴിയുന്നത്.

ചൊവ്വാഴ്ച, മാർച്ച് 05, 2013
മാധ്യമങ്ങളെ ഭയപ്പെടണം
ശ്രീകണേ്ഠശ്വരം പാര്‍ക്കിന് പിന്നിലാണ് പുതിയ ബയോഗ്യാസ് പ്ലാന്റ്. പ്രതിദിനം 1500 കി. ഗ്രാം ജൈവമാലിന്യങ്ങള്‍ ഈ പ്ലാന്റില്‍ സംസ്‌കരിക്കാന്‍ കഴിയും. അതായത് ഈ വാര്‍ഡിലെ മാലിന്യങ്ങള്‍ ഏറെക്കുറെ മുഴുവനും ഇവിടെ സംസ്‌കരിക്കാന്‍ കഴിയുമെന്നര്‍ഥം. ഇതിനുപുറമേ മറ്റൊരു മിനിപ്ലാന്റ് ശ്രീചിത്രാപുവര്‍ ഹോമിലും വയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രീകണേ്ഠശ്വരം വാര്‍ഡിലെ മാലിന്യപ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടും.
വാര്‍ഡ് കൗണ്‍സിലര്‍ രാജേന്ദ്രന്‍ നായരുടെ ശ്രമഫലമായാണ് ശ്രീകണേ്ഠശ്വരം വാര്‍ഡില്‍ ഇത്തരമൊരു ബയോഗ്യാസ് പ്ലാന്റ് യാഥാര്‍ഥ്യമായത്. കാരണം പ്രദേശവാസികളുടെ എതിര്‍പ്പിനെ മറികടന്നാണ് സ്ഥലം കണ്ടെത്തിയത്. മറ്റു വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഈ പ്രയത്‌നത്തിന് കാര്യമായി മുതിര്‍ന്നിട്ടില്ല.
ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തി നല്‍കിയതോടെ മേയര്‍ കെ. ചന്ദ്രിക കെ.എസ്.യു.ഡി.പി. ഫണ്ട് ഇതിനായി മാറ്റിവെച്ചു. 24 ലക്ഷം രൂപയാണ് നഗരസഭ നല്‍കിയത്. 15 ലക്ഷം രൂപയില്‍ പണി പൂര്‍ത്തീകരിച്ചു. തുടര്‍ന്നാണ് ശ്രീചിത്രാപുവര്‍ ഹോമില്‍ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ മിനി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ നിശ്ചയിച്ച തുകയില്‍ രണ്ട് ബയോഗ്യാസ് പ്ലാന്റുകള്‍.
നഗരത്തിലെ നീറുന്ന മാലിന്യപ്രശ്‌നത്തിന് ഒരു വാര്‍ഡിലെങ്കിലും ഇതോടെ പരിഹാരമാകുകയാണ്. 100 വാര്‍ഡുകളില്‍ ബയോഗ്യാസ് പ്ലാന്റ് പൂര്‍ത്തീകരിക്കുന്ന ആദ്യത്തെ വാര്‍ഡു കൂടിയാവുകയാണ് ശ്രീകണേ്ഠശ്വരം. പേരൂര്‍ക്കട ചന്തയില്‍ പൂര്‍ത്തിയായി വരുന്ന ബയോഗ്യാസ് പ്ലാന്റ് പണി അന്തിമഘട്ടത്തിലാണ്.
ശ്രീകണേ്ഠശ്വരത്തെ ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായിരിക്കും. നേരത്തേയുണ്ടായിരുന്നതുപോലെ അവര്‍ വീടുകളിലെത്തി മാലിന്യം ശേഖരിക്കും. പ്ലാന്റിന്റെ 'ഓപ്പറേഷന്‍' കുടുംബശ്രീയ്ക്ക് തന്നെയായിരിക്കും. വെള്ളിയാഴ്ചയാണ് പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം. തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ശ്രീകണേ്ഠശ്വരം വാര്‍ഡിലെ മാലിന്യങ്ങള്‍ ഇവിടെ സംസ്‌കരിച്ചുതുടങ്ങും. ഇവിടെ നിന്ന് ശേഖരിക്കുന്ന ഗ്യാസ് വീട്ടുകാര്‍ക്ക് നല്‍കുമെന്ന് കൗണ്‍സിലര്‍ രാജേന്ദ്രന്‍ നായര്‍ പറഞ്ഞു.
ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് മാലിന്യസംസ്കരണം പൂര്‍ത്തീകരിക്കുവാന്‍ കഴിയുമോ?
ഉത്തരം ഇല്ല എന്നുതന്നെ. കാരണം ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് എല്ലാവിധ ജൈവമാലിന്യങ്ങളും സംസ്കരിക്കാന്‍ കഴിയില്ല എന്നതാണ്. മാത്രവുമല്ല പ്ലാന്റില്‍ നിന്ന് പുറത്തുവരുന്ന സ്ലറി മറ്റൊരു വിപത്തായി മാറും. സ്ലറിയെ കട്ടിരൂപത്തിലാക്കുവാനും സ്ലരിയില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന ജലം ശുദ്ധീകരിച്ച് ഭൂമിയെ റീചാര്‍ജ് ചെയ്യുവാനും പ്രയോജനപ്പെടുത്താം. പൊതുസ്ഥലങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ അധികനാള്‍ പ്രവര്‍ത്തിക്കില്ല. അതിന് കാരണം പ്ലാന്റിലേയ്ക്കിടുവാന്‍ സാധ്യതയുള്ള അയോഗ്യമായ വേസ്റ്റുകളാണ്. നഗരമാലിന്യങ്ങളില്‍ പ്രധാനപ്പെട്ട കക്കൂസ് വിസര്‍ജ്യം ബയോഗ്യാസ് പ്ലാന്റുകളില്‍ സംസ്കരിക്കാന്‍ പറ്റിയതാണ്. കോഴിയിറച്ചി വേസ്റ്റ്, സ്ലോട്ടര്‍ ഹൌസുകളിലെ മാംസവേസ്റ്റ്, കട്ടിയുള്ള ജലത്തിലലിയാത്ത ജൈവമാലിന്യങ്ങള്‍ മുതലായവ ബയോഗ്യാസ് പ്ലാന്റുകളില്‍ നിക്ഷേപിക്കുവാന്‍ സാധിക്കില്ല.
അതേസമയം പലതരം മാലിന്യസംസ്കരണ രീതികള്‍ സമന്വയിപ്പിച്ചുകൊണ്ട് പൂര്‍ണമായും മാലിന്യസംസ്കരണം നടപ്പിലാക്കാം. കുടുംബശ്രീ വര്‍ക്കേഴ്സിനെ ഉള്‍പ്പെടുത്തി ജൈവേതര മാലിന്യസംഭരണം, അവയുടെ തരംതിരിക്കല്‍, ശരിയായ സംസ്കരണം എന്നിവയും നടപ്പിലാക്കാം.
പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുന്നവ ചുവടെ ചേര്‍ത്തിരിക്കുന്നു.
൧. ജൈവ ജൈവേതര വേര്‍തിരിക്കല്‍ ഉറവിടത്തില്‍ അനിവാര്യം
൨. ബയോഗ്യാസ് ബ്ലാന്റുകളില്‍ നിക്ഷേപയോഗ്യമായവ മാത്രം ശേഖരിച്ച് ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിക്കുക
൩. ബയോഗ്യാസ് പ്ലാന്റുകളില്‍ നിക്ഷേപയോഗ്യമല്ലാത്ത ജൈവമാലിന്യങ്ങളെ തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്സ് പോലുള്ള ലീച്ചേജ് ഉണ്ടാവാത്ത, താപത്തിലൂടെ അണുബാധ ഉണ്ടാകാത്ത രീതിയാവണം.
൪. സ്ലറി ഉണക്കിപ്പൊടിച്ചും, മറ്റ് രീതികളില്‍ കമ്പോസ്റ്റ് ഉണ്ടാക്കിയും പച്ചക്കറി കൃഷി ചെയ്യാം
൫. ഉത്പാദിപ്പിക്കപ്പെടുന്ന മലിനജലം ശുദ്ധീകരിച്ച് മണ്ണില്‍ റീചാര്‍ജ് ചെയ്യാം.
൬. കുടുംബശ്രീ, ജനശ്രീ യൂണിറ്റുകളെ പങ്കാളിയാക്കാം.
൬. കുടുംബശ്രീ, ജനശ്രീ യൂണിറ്റുകളെ പങ്കാളിയാക്കാം.
വെള്ളിയാഴ്‌ച, ഫെബ്രുവരി 22, 2013
കാര്‍ഷികമേഖലയുടെ തകര്‍ച്ചയില്‍ മാധ്യമങ്ങളുടെ പങ്ക്
നിലവിലുള്ള ദൃശ്യ
ശ്രാവ്യ മാധ്യമങ്ങളെല്ലാം തന്നെ അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ, ജാതി
മത സംഘടനയുടെയോ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. വാര്‍ത്തകള്‍
പ്രസിദ്ധീകരിക്കുന്നതില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പരിമിതികളുണ്ട്.
റിപ്പോര്‍ട്ടുചെയ്യപ്പെടുന്നവ എഡിറ്റിംഗും സെന്‍സറിംഗും കഴിഞ്ഞ്
വായനക്കാരനിലെത്തുമ്പോള്‍ ഒരേ വാര്‍ത്ത നമുക്ക് പല മാധ്യമത്തിലും പല
രീതിയില്‍ കാണുവാനും വായിക്കുവാനും കേള്‍ക്കുവാനും സാധിക്കും. ഭരണ
സുതാര്യതയ്ക്കുവേണ്ടി കൊണ്ടുവന്ന വിവരാവകാശ നിയമം പ്രയോജനപ്പെടുത്തുന്ന
മാധ്യമങ്ങളുടെ എണ്ണവും വിരളമാണ്. കാര്‍ഷിക മേഖല തകര്‍ന്നടിയുമ്പോഴും
കര്‍ഷകന്റെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഇക്കൂട്ടര്‍ അന്വേഷിക്കാറെ ഇല്ല.
പകരം ഏതെങ്കിലും നല്ല കര്‍ഷകനെ കണ്ടെത്തി അവനെപ്പറ്റി എഡിറ്റിംഗും
സെന്‍സറിംഗും നടത്തി പൊടിപ്പും തൊങ്ങലും വെച്ച് വായനക്കാരനെ
തൃപ്തിപ്പെടുത്തത്തക്ക രീതിയില്‍ പ്രസിദ്ധീകരിക്കും. ഏല്ലാ രാഷ്ട്രീയ
പാര്‍ട്ടികള്‍ക്കും കര്‍ഷക സംഘടനകളുണ്ട്. ചരിത്രത്തില്‍ ഇന്നേവരെ കര്‍ഷകരെ
സംഘടിപ്പിച്ച് ഒറ്റക്കെട്ടായി അവരെ രംഗത്തിറക്കിയ സംഭവം ഇല്ലതന്നെ.
പാവപ്പെട്ട തൊഴിലാളികളെ സംഘടിപ്പിച്ച് കര്‍ഷക വിരുദ്ധരാക്കുന്നതില്‍
ഇക്കൂട്ടര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കര്‍ഷകരും തൊഴിലാളികളും
സഹകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരു മാധ്യമവും ചര്‍ച്ചചെയ്യില്ല. പകരം
കര്‍ഷകനെതിരായി മാത്രം ചര്‍ച്ച ചെയ്യും.
ചുമട്ടു തൊഴിലാളിയെന്നും കയറ്റിറക്ക് തൊഴിലാളികളെന്നും മറ്റും തരം തിരിച്ച് അവര്‍ക്ക് അംഗത്വവും ബാഡ്ജും നല്‍ക്കി തൊഴില്‍ അവരുടെ അവകാശമായി മാറ്റി. അതിലൂടെ നല്ല തൊഴിലാളികള്‍ കാര്‍ഷിക മേഖലയില്‍ ഇല്ലാതെ ആയി. ഇന്ന് ഒരു തൊഴിലാളി സംഘടനയില്‍ അംഗത്വം വേണമെങ്കില്‍ ലക്ഷങ്ങല്‍ കൊടുക്കണം എന്നാണ് കേള്‍ക്കുന്നത്. ജനസേവകരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തൊഴിലാളി യൂണിയനുകളുണ്ടായി. വിലവര്‍ദ്ധനയുടെ ഗുണഭോക്താക്കളാണവര്‍. ശമ്പളവും പെന്‍ഷനും വിലവര്‍ദ്ധനയുടെ പേരില്‍ കൂട്ടി വാങ്ങിയശേഷം വിലയിടിവിനുവേണ്ടി സമരം ചെയ്യുന്നു. ഇവരെല്ലാം കര്‍ഷകരുടെ ശത്രുക്കളായി മാറിയതില്‍ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും നിര്‍ണായക പങ്കു വഹിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാലാകാലങ്ങളില്‍ ശമ്പളവര്‍ദ്ധനവിനുവേണ്ടി കമ്മീഷനുകളെ വെച്ചു. റീട്ടെയില്‍ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനയുടെ പേരില്‍ ഇന്‍ഫ്ലേഷന്‍ എന്ന വ്യാജേന ഡി.എ വര്‍ദ്ധിക്കുകയും അത് കാലാകാലങ്ങളില്‍ ബേസിക് സാലറിയില്‍ മെര്‍ജ് ചെയ്യുകയും ചെയ്തു. എന്നാല്‍ കര്‍ഷകര്‍ക്ക് നീതി ലഭിക്കുവാനായി 1965 ല്‍ രൂപപ്പെട്ട http://cacp.dacnet.nic.in/ ( Commission for Agricultural Costs and Prices) പലപ്പോഴും സംസ്ഥാനങ്ങളില്‍ തെളിവെടുപ്പ് നടത്തുകയും കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു. അത് വെറും പ്രഹസനം മാത്രമാണ് എന്നതിന് തെളിവാണ് കേരള യൂണിവേഴ്സിറ്റിയുടെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ആയിരുന്ന ഡോ. യാഗീന്‍ തോമസിന്റെ കേരളത്തിലെ ചില കാര്‍ഷികോത്പന്ന വിലയെപ്പറ്റിയുള്ള ഒരു പഠന റിപ്പോര്‍ട്ട്. അതിനെ പരിഭാഷപ്പെടുത്തി ശാസ്ത്രഗതി മാഗസീനില്‍ പ്രസിദ്ധീകരിച്ചു. അത്രതന്നെ. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ കര്‍ഷകര്‍ക്ക് കൈവശം വെയ്ക്കാവുന്ന കൃഷിഭൂമിയുടെ പരിധി ഉണ്ട്. എന്നാല്‍ ഉല്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്ന തോട്ടം മേഖലയുടെ ഭൂപരിതിയില്‍ നിയന്ത്രണങ്ങള്‍ ഇല്ല.
ഒന്നാം ഹരിതവിപ്ലവത്തിന് മുന്‍പ് ഭൂമിയുടെ ജൈവസമ്പത്ത് ജനത്തെ പോഷകമൂല്യങ്ങളുള്ള ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ പര്യാപ്തമാക്കിയിരുന്നു. രാസവളങ്ങളുടെയും, കീടനാശിനികളുടെയും, കളനാശിനികളുടെയും മറ്റും പ്രചാരം കാര്‍ഷിക സര്‍വ്വകലാശാലയും ഉദ്യോഗസ്ഥരും മാധ്യമങ്ങളും ഏറ്റെടുത്തതോടെ തുടക്കത്തില്‍ കര്‍ഷകന് ലാഭം ലഭിച്ചിരുന്നു എങ്കില്‍ വര്‍ഷങ്ങളുടെ ഇത്തരം വിഷപ്രയോഗം കാരണം മണ്ണിന്റെ ജൈവ സമ്പത്ത് നഷ്ടപ്പെടുകമാത്രമല്ല മൈക്രോ മാക്രോ ന്യൂട്രിയന്‍സിന്റെ ഇംബാലന്‍സിന് കാരണമാകുകയും സസ്യലതാദികളും, പക്ഷിമൃഗാദികളും, മനുഷ്യനും എണ്ണിയാലൊടുങ്ങാത്ത രോഗങ്ങള്‍ക്കടിമയാവുകയും ചെയ്തു. അതിലൂടെ രാജ്യത്തിന്റെ ജി.ഡി.പി ഉയര്‍ത്തുവാന്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ മേഖല വളരുകയും ചെയ്തു. ഇന്ന് മുക്കിനും മൂലയ്ക്കും സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികളെക്കൊണ്ട് നിറഞ്ഞു.
മാധ്യമങ്ങള്‍ക്ക് വ്യവസായികളോടാണ് കൂറ് എന്നതില്‍ സംശയം വേണ്ട. കാരണം അവരില്‍നിന്ന് കിട്ടുന്ന പരസ്യവരുമാനം അവര്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ വരെ തടയപ്പെടാം. ടയര്‍നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃത റബ്ബറിന്റെ വിപണിവില നിയന്ത്രിക്കുന്നത് മനോരമ പത്രമാണ്. മനോരമയുടെ സഹോദര സ്ഥാപനമായ എം.ആര്‍.എഫിന് നേട്ടമുണ്ടാക്കുവാന്‍ അവര്‍ക്ക് കഴിയും. ഉദാഹരണത്തിന് ആര്‍എസ്എസ് നാലിന്റെ കോട്ടയം വിപണിവില റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ മൂന്നുരൂപ താഴ്ത്തിയാണ് മനോരമ പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ അതിലും എത്രയോ താഴ്ന്ന വിലയ്ക്കാണ് കണ്‍മതി സമ്പ്രദായത്തിലൂടെയുള്ള ഗ്രേഡിംഗും വില നിര്‍ണയവും. റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ പ്രസിദ്ധീകരിക്കാത്ത പ്രീ പ്ലാന്‍ഡ് സ്ഥിതിവിവരകണക്കുകള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകല്‍ ക്രോഡീകരിച്ചാല്‍ കാണുവാന്‍ കഴിയുന്നത് കണക്കിലെ തിരിമറികളാണ്. അതൊന്നും തന്നെ മാധ്യമങ്ങളില്‍ ലഭിക്കില്ല. ബ്ലോഗുകള്‍ സൈറ്റുകള്‍ ആഡിയോ-വീഡിയോകള്‍ തുടങ്ങിയ നവമാധ്യമങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും വ്യത്യസ്തമാവുന്നത് മാധ്യമങ്ങളെ കടത്തിവെട്ടി എഡിറ്റിംഗും സെന്‍സറിംഗും ഇല്ലാതെ പ്രസിദ്ധീകരിച്ചാണ്.
വര്‍ഷങ്ങളായി കേരളത്തില്‍ പ്രചരിപ്പിക്കപ്പെട്ട ക്രോസ്‌ബ്രീഡ് ഇനം പശുക്കളുടെ പാലില്‍ ബീറ്റാകേസിന്‍ A1 അടങ്ങിയിട്ടുണ്ട് എന്നും അത് ആരോഗ്യത്തിന് ഹാനികരമാണ് എന്നും വെറ്റിറനറിയൂണിവേഴ്സിറ്റിയുടെ ഡോ. മുഹമ്മദിന്റെ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടും മാധ്യമങ്ങളോ യൂണിവേഴ്സിറ്റിയോ അത് പ്രസിദ്ധീകരിക്കില്ല. നമ്മുടെ നാടന്‍ തനത് ഇനങ്ങളടെ പാലില്‍ ബീറ്റാകേസിന്‍ A2 ആരോഗ്യത്തിന് ഹാനികരമല്ല എന്ന് മാത്രമല്ല അത് ഔഷധഗുണമുള്ളതാണ് എന്ന് കര്‍ഷകര്‍ക്ക് ഇന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവയെ കൂട്ടത്തോടെ നശിപ്പിച്ചതിന്റെ ദോഷം ഇന്നല്ലെങ്കില്‍ നാളെ ജനം തിരിച്ചറിയും.
കേന്ദ്രീകൃത മാലിന്യസംസ്കരണവും, പരിസ്ഥിതി മലിനീകരണവും എന്ന വിഷയത്തിലും മാധ്യമങ്ങള്‍ വായനക്കാരനെ വിഢിയാക്കുകയാണ് ചെയ്യുന്നത്. ജൈവ ജൈവേതര മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി ഘനലോഹങ്ങളും വിഷാംശവും കലര്‍ന്ന ജൈവ വളങ്ങള്‍ കൃഷിവകുപ്പിലൂടെ കര്‍ഷകരിലെത്തിയതും മാധ്യമങ്ങള്‍ അറിഞ്ഞില്ല. മനുഷ്യവിസര്‍ജ്യം എന്ന അമൂല്യ ജൈവ സമ്പത്ത് പാഴാക്കുന്നതിനെപ്പറ്റി മാധ്യമങ്ങള്‍ വൈവധ്യമാര്‍ന്ന റിപ്പോര്‍ട്ടാണ് നല്‍കുന്നത്. ജലാശയങ്ങളിലെ കോളിഫാം ബാക്ടീരിയയുടെ അളവ് വര്‍ദ്ധനയുടെ കണക്ക് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് അതിന് പരിഹാരം നിര്‍ദ്ദേശിക്കുവാനുള്ള കഴിവില്ല. കാര്‍ഷികമേഖലയെ തകര്‍ത്തത് ജൈവ സമ്പത്തിന്റെ അഭാവമാണ്.

വെള്ളിയാഴ്‌ച, ഫെബ്രുവരി 15, 2013
കുടിവെള്ളം അമൂല്യമാണ്
കുടിവെള്ളം വരും തലമുറയ്ക്ക് നഷ്ടപ്പെടാന്‍ സാധ്യത. പാശ്ചാത്യ സംസ്കാരം അനുകരിച്ച നാം ഭൂമിയോട് കാട്ടിയ ക്രൂരതയുടെ ഫലമാണ് കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചയും. അങ്ങിങ്ങായി കേരളമൊട്ടുക്ക് ലഭ്യമായിരുന്ന നെല്‍പ്പാടങ്ങള്‍ ശുദ്ധജലസംഭരണികലായിരുന്നു. കുന്നുകള്‍ക്കുള്ളിലെ ജലശേഖരം വേനലില്‍ കനിഞ്ഞിറങ്ങി ഭൂഗര്‍ഭജലനിരപ്പ് പരിപാലിക്കപ്പെട്ടിരുന്നു. കുന്നുകളിടിച്ച് നെല്‍പ്പാടങ്ങള്‍ നികത്തി പരിസ്ഥിതി പരിപാലനം പാടെ മറന്നു. നെല്‍പ്പാടങ്ങളില്‍ വേനല്‍ക്കാലത്ത് ജലം ലഭ്യമാക്കിയിരുന്ന കുളങ്ങള്‍ മലിനജല സംഭരണികളായി മാറി എന്നുമാത്രമല്ല ആഫ്രിക്കന്‍പായല്‍ കുളവാഴ മുതലായവയുടെ കേന്ദ്രങ്ങളായി മാറി. വീടുവീടാന്തിരം കിണറുകളുണ്ടായിരുന്നത് പലരും നികത്തുകയോ, സീവേജ് പിറ്റായി മാറ്റുകയോ ചെയ്തു. 'അണ്‍കണ്‍ഫൈന്‍ഡ് അക്വിഫര്‍' എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് മേല്‍ത്തട്ടിലെ ജലശേഖരമായ കിണര്‍വെള്ളം. അതിനെ തകര്‍ത്തുകൊണ്ട് ജലവിതരണസംവിധാനം വീടുവീടാന്തിരം പൈപ്പുകളിലൂടെ ഒഴുകിയെത്തി. ജപ്പാന്‍ കുടിവെള്ള പദ്ധതിപോലുള്ള വമ്പന്‍ പദ്ധതികള്‍ ജലവിതരണം ഏറ്റെടുത്തു. റോഡുകളിലും റയില്‍വ്വേസ്റ്റേഷനുകളിലും ലഭ്യമായിരുന്ന കുടിവെള്ള പൈപ്പുകല്‍ നീക്കംചെയ്യപ്പെട്ടു. കുടിവെള്ളം കുപ്പികളിലാക്കി പതിനഞ്ചുരൂപയ്ക്ക് വില്‍ക്കുന്ന സ്വകാര്യ കമ്പനികള്‍ വളര്‍ന്നു.
ഓരോ വ്യക്തിയും കിണര്‍വെള്ളം ഉപയോഗിച്ചിരുന്നതിന്റെ പതിന്മടങ്ങ് പൈപ്പ് വെള്ളമുപയോഗിച്ച് മലിനപ്പെടുത്തുവാന്‍ തുടങ്ങി. ഓരോ പ്രാവശ്യം ക്ലോസെറ്റുകളില്‍ ഫ്ലഷ് ചെയ്യുമ്പോഴും ഇരുപതോളം ലിറ്റര്‍ ജലമാണ് മലിനപ്പെടുന്നത്. മനുഷ്യവിസര്‍ജ്യവും, സോപ്പുവെള്ളവും മറ്റും കൂടിക്കലര്‍ന്ന് ഡ്രയിനേജ് സംവിധാനത്തിലൂടെ ജലാശയങ്ങളിലെത്തിച്ചേര്‍ന്ന് ഒഴുകുന്ന ജലം ഒഴുകുന്തോറും ശുദ്ധീകരിക്കപ്പെടുൂന്ന അവസ്ഥ മാറി ഒഴുകുന്തോറും മലിനപ്പെടുന്ന അവസ്ഥയിലേയ്ക്ക് കൂപ്പുകുത്തി. മനുഷ്യന്‍ നശിപ്പിച്ചത് ജലം മാത്രമല്ല അതിലൂടെ ഒഴുക്കിക്കളയുന്ന ജൈവാംശംകൂടിയാണ്. മണ്ണിലെ ചില ബാക്ടീരിയകള്‍ ജലം ശുദ്ദീകരിച്ചിരുന്നുവെങ്കില്‍ ഇന്ന് അത്തരം ബാക്ടീരിയകളുടെ ആവശ്യമെ ഇല്ല എന്ന നിലയില്‍ കൊണ്ടെത്തിച്ചു. ജലത്തിലൂടെ സസ്യലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും മനുഷ്യനും ലഭിക്കേണ്ട സൂഷ്മ അതിസൂഷ്മ മൂലകങ്ങള്‍ താളം തെറ്റുകയും ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയും ചെയ്യുന്നു. പലതരം ജല ശുദ്ധീകരണ ഉപകരണങ്ങള്‍ മനുഷ്യരെ കബളിപ്പിക്കുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയില്‍ തീരപ്രദേശങ്ങളില്‍ 4-5 മീറ്ററിലും വെട്ടുകല്ലും കളിമണ്ണും ഉള്ളിടങ്ങളില്‍ 10-15 മീറ്ററിലുംവയല്‍ഭാഗങ്ങളില്‍ 5-6 മീറ്ററിലും കുന്നിന്‍ പ്രദേശങ്ങളില്‍ 10-15 മീറ്ററിലും കുഴിച്ചാല്‍ കിണര്‍വെള്ളം ലഭിക്കേണ്ടതാണ്. എന്നാലിപ്പോള്‍ ഈ മാനദണ്ഡങ്ങളെല്ലാം മാറുകയാണ്. ജലനിരപ്പ് കുറയുന്നതോടെ വളരെ ആഴത്തിലുള്ള കിണറുകളില്‍പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്.
ഭൂഗര്‍ഭത്തിലുള്ള പാറകളില്‍ സംഭരിക്കപ്പെട്ട ജലനിരപ്പിനെയാണ് 'അണ്‍ കണ്‍ഫൈന്‍ഡ് അക്വിഫര്‍' വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്. പാറതുരന്ന് വെള്ളമെടുക്കുന്നതിന് ഏറെ ആഴത്തില്‍ കുഴിക്കേണ്ട സ്ഥിതിയാണ്. കൊല്ലം, ആലപ്പുഴ തീരപ്രദേശങ്ങളില്‍ 220 മീറ്ററിലേറെ കുഴിച്ചാണ് ഇത്തരത്തില്‍ വെള്ളം പമ്പുചെയ്യുന്നത്.
നഗരങ്ങളില്‍ ജലാശയങ്ങളില്‍ നിന്ന് പമ്പിങ് സ്റ്റേഷനുകള്‍ മുഖേന കുടിവെള്ള വിതരണം നടക്കുന്നതിനാല്‍ വരള്‍ച്ചയുടെ കെടുതി അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. എന്നാല്‍ ഗ്രാമങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ നഗരപ്രദേശങ്ങള്‍ക്ക് പുറത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണ്. കോട്ടയത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും അപകടകരമാംവണ്ണം ജലനിരപ്പ് താഴുകയാണ്.
നദികളിലൂടെ ഒഴുകുന്ന ജലം ശുദ്ധമാകണമെങ്കില്‍ ഓരോ വീട്ടില്‍നിന്നും പുറത്തേയ്ക്കൊഴുകുന്ന ജലം ശുദ്ധമായിരിക്കണം. ജലം വിറ്റുകിട്ടുന്ന വരുമാനം കൊണ്ട് വാട്ടര്‍ അതോറിറ്റിക്ക് ശമ്പളവും പെന്‍ഷനും കൊടുക്കുവാന്‍ ജലത്തിന്റെ വില ഉയര്‍ത്തേണ്ടതായും വരും. ജൈവ ജൈവേതര മാലിന്യങ്ങള്‍ ഉറവിടത്തില്‍ വേര്‍തിരിക്കുകയും, മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്യങ്ങള്‍ സംസ്കരിച്ച് മീഥൈന്‍ ഇന്ധനമായി മാറ്റിയും അവശേഷിക്കുന്ന മലിനജലം ശുദ്ധീകരിച്ച് കുഴികളില്‍ നിറച്ച് ഭൂമിയെ റീചാര്‍ജ് ചെയ്യാം. അത്തരം ശുദ്ധീകരണത്തില്‍ പങ്കാളിയാകുവാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ കുടിവെള്ളം ശുദ്ധമായിത്തന്നെ ലഭ്യമാക്കും. കിണര്‍വെള്ളം കുടിയ്ക്കുവാന്‍ ഇനിയെങ്കിലും നാം സ്വയം ശ്രമിക്കേണ്ടതായിട്ടുണ്ട്. വീടുപരിസരവും ശുചിത്വം പാലിക്കുകയും മഴവെള്ള സംഭരണികളുടെ സഹായത്താല്‍ ഭൂലം റീചാര്‍ജ് ചെയ്യുകയും ചെയ്താല്‍ ഏത് വരള്‍ച്ചയെയും ഭയപ്പെടേണ്ട ആവശ്യം തന്നെ ഇല്ല.
കടപ്പാട് മാതൃഭൂമിയോടും ഉണ്ട്.

വ്യാഴാഴ്‌ച, ഫെബ്രുവരി 14, 2013
കര്‍ഷകരുടെ പ്രശ്നങ്ങള്‍
ഒരു കാലത്ത് ലാഭകരമായി നടന്നിരുന്ന കാര്‍ഷിക വൃത്തി ഇന്ന് അപടകരമായ നിലയിലേയ്ക്ക് നീങ്ങുന്നു. ഉത്പാദന വര്‍ദ്ധനവിനായി സ്വീകരിച്ച ഗവേഷണങ്ങളും, കൃഷിരീതികളും, വളപ്രയോഗവും, ഹൈബ്രീഡ് വിത്തിനങ്ങളും മറ്റും കാര്‍ഷികമേഖലയെ തകര്‍ക്കുവാന്‍ സഹായിച്ചു. മണ്ണിലെ സൂഷ്മ അതിസൂഷ്മ മൂലകങ്ങളെ ഊറ്റിയെടുത്ത് ഉത്പാദന വര്‍ദ്ധനവ് സാധ്യമാക്കിയതിലൂടെ മണ്ണിന്റെ ഗുണനിലവാരം പാടെ നശിച്ചു. കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വിളവുകള്‍ ഗുണനിലവാരം കുറയുന്നതിലൂടെയും മനുഷ്യന്‍ അവ ഭക്ഷിക്കുന്നതിലൂടെയും അനാരോഗ്യവും നിത്യ രോഗങ്ങളും അവന് സമ്മാനിച്ചു. കര്‍ഷകരെ സഹായിക്കുവാന്‍ ലഭ്യമാക്കിയ ബാങ്ക് വായ്പകള്‍ ബാങ്കുകളെ വളര്‍ത്തി. റീയല്‍ എസ്റ്റേറ്റുകള്‍ ഭൂമിയുടെ ക്രമാതീതമായ വില വര്‍ദ്ധനവിന് കാരണമായി. ഇവര്‍ കള്ളപ്പണം വെള്ളയാക്കുന്നതിനായി കൂടിയ വിലയ്ക്ക് ഭൂമി വാങ്ങുമ്പോള്‍ താണ വില പ്രമാണങ്ങളില്‍ രേഖപ്പെടുത്തിയും ദരിദ്ര കര്‍ഷകരെ കരുവാക്കുകയും ചെയ്തു. വിവാഹ കമ്പോളത്തില്‍ ഒരുകാലത്ത് മുന്‍പിലായിരുന്ന കര്‍കഷകന്റെ സ്ഥാനം ഇന്ന് വളരെ താഴെയായി. വിപണിയിലെ ഇന്‍ഫ്ലേഷന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ടാകുന്ന ശമ്പള വര്‍ദ്ധന കര്‍ഷകന്റെ ഉത്പാദനച്ചെലവ് വര്‍ദ്ധിപ്പിക്കുകയും ലാഭകൃഷി എന്നത് നഷ്ടകൃഷിയിലേയ്ക്ക് കൂപ്പുകുത്തുകയും കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമാകുകയും ചെയ്തു. ഇന്‍ഫ്ലേഷന്റെ നേട്ടങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കാത്തതും കോട്ടങ്ങള്‍ അനുഭവിക്കേണ്ടിവന്നതും കര്‍ഷകര്‍ക്കുമാത്രമാണ്. ശമ്പള വര്‍ദ്ധനവിന് ആനുപാതികമായി തൊഴിലാളി വേതനത്തിലും വര്‍ദ്ധനവുണ്ടായി, അത് ഉത്പാദനചെലവിനേക്കാള്‍ താണ വരുമാനം കൃഷിയില്‍നിന്ന് ലഭിക്കുവാന്‍ കാരണമായി.
ഒരു കര്‍ഷക തൊഴിലാളിയ്ക്ക് ഒരുദിവസം അറുന്നൂറ് രൂപ കൂലി ലഭിക്കുന്നത് തന്റെ കായിക അധ്വാനത്തിന് കൂലിയാണ്. അത്രയും വരുമാനം പ്രതിദിനം ഒരു കര്‍ഷകന് ലഭിക്കണമെങ്കില്‍ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്, മൂന്നോ നാലോ പുരുഷ തൊഴിലാളികളുള്ള ഒരു കുടുംബത്തില്‍ പ്രതിമാസ വരുമാനം കണക്കാക്കാവുന്നതെ ഉള്ളു. കേരളത്തില്‍ ആളില്ലാഞ്ഞിട്ടല്ല തൊഴിലാളികള്‍ ബംഗാളില്‍നിന്നും ബീഹാറില്‍നിന്നും വന്നാല്‍ മാത്രമെ കേരളത്തിലെ പണി നടക്കൂ.
രാസവളപ്രയോഗവും, ശത്രുകീടങ്ങളെയും, കളകളെയും മറ്റും നശിപ്പിക്കുവാനായി ലഭ്യമാക്കിയ കള കുമിള്‍ കീടനാശിനികളും പ്രോയോഗിക്കുന്നതിലൂടെ പ്രകൃതിയില്‍ ലഭ്യമായിരുന്ന മിത്രകീടങ്ങളെയും ഇല്ലായ്മ ചെയ്തു. രാസവളങ്ങളുടെ ലഭ്യത കര്‍ഷകരെ ജൈവവള നിര്‍മ്മാണത്തില്‍ നിന്ന് അകറ്റുകയാണ് ചെയ്തത്. ജൈവവളനിര്‍മ്മാണച്ചെലവും, അവ കൃഷിയിടങ്ങളിലെത്തിക്കുവാനുള്ള ചെലവും ഭാരിച്ചതായതോടെ കര്‍ഷകരില്‍ പലരും ജൈവകൃഷി രീതിതന്നെ ഉപേക്ഷിച്ചു. കീടനാശിനികളില്‍ എക്സ്ടീമ്‌ലി ഹസാര്‍ഡസ് ഇനത്തില്‍പ്പെട്ടവ പലതും വര്‍ഷങ്ങളുടെ പ്രയോഗത്തിന് ശേഷം നിരോധിക്കപ്പെട്ടുവെങ്കില്‍ അതിന്റെ അംശം മണ്ണിലും, ജലത്തിലും, വായുവിലും പതിറ്റാണ്ടുകള്‍ തുടര്‍ന്നും ലഭ്യമാക്കുകയാണ് ചെയ്തത്. ഇവയുടെ പ്രചാരത്തിന് ചുക്കാന്‍ പിടിച്ച പല കൃഷിശാസ്ത്രജ്ഞരും, കൃഷിമന്ത്രിമാരും ഇവയുടെ ദോഷങ്ങളെപ്പറ്റി അജ്ഞരായിരുന്നു എന്ന് കാലം തെളിയിച്ചു. കാരണം ഇത്തരത്തിലുള്ള പലരും മാരകമായ ക്യാന്‍സര്‍ രോഗങ്ങള്‍ക്കിരയായി. നമ്മുടെ മെച്ചപ്പെട്ട പല നാടന്‍ വിത്തിനങ്ങളും നമുക്ക് നഷ്ടമായി. പകരം ലഭിച്ച ഹൈബ്രീഡ് ഇനങ്ങളെല്ലാം താല്കാലിക ലാഭം ലഭ്യമാക്കി നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി. ഹ്രസ്വകാല വിളകള്‍ പരാഗണത്തിലൂടെ സമ്മിശ്രകൃഷിയിലെ പരാഗണത്തിലൂടെ കര്‍ഷകര്‍ സ്വയം ഉത്പാദിപ്പിച്ച് സംഭരിച്ചിരുന്ന പലതിന്റെ ഗുണം നഷ്ടമായി.
മൃഗസംരക്ഷണവും കൃഷിയും ഒത്തുചേര്‍ന്ന് നടത്തിയിരുന്ന കര്‍ഷകര്‍ക്ക് ക്ഷീരോത്പാദന മേഖലയിലുണ്ടായ ധവളവിപ്ലവം എന്ന മാറ്റം ക്രോസ് ബ്രീഡ് ഇനങ്ങളും ഡയറിഫാമുകളുമായി മാറ്റി. നമ്മുടെ തനത് നാടന്‍ പശുക്കള്‍ ഇല്ലാതായതിലൂടെ ക്രോസ്ബ്രീഡ് ചെയ്യപ്പെട്ട പശുക്കളുടെ രോഗപ്രതിരോധശക്തി കുറയുകയും പലതരം രോഗങ്ങള്‍ക്ക് അവ അടിമയാകുകയും ചെയ്തു. ക്രോസ് ബ്രീഡ് ഇനങ്ങളില്‍ നിന്ന് ലഭിക്കുന്ന പാലില്‍ ബീറ്റാകേസിന്‍ A1 ആണ് എന്നും നമ്മുടെ നാടന്‍ ഇനങ്ങളില്‍ ബീറ്റാകേസിന്‍ A2 ആയിരുന്നു എന്നും വെറ്റിറനറി യൂണിവേഴ്സിറ്റിയുടെ ഗവേഷകര്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. ബീറ്റാകേസിന്‍ A1 ന്റെ ദോഷവശങ്ങള്‍ നാം മനസിലാക്കിയാല്‍ അവ പ്രോത്സാഹിപ്പിക്കപ്പെട്ടത് തെറ്റായിരുന്നു എന്ന് മനസിലാക്കാം. ക്ഷീര വിപണന സംഘങ്ങള്‍ വളരുകയും കര്‍ഷകരില്‍ നിന്ന് സംഭരിച്ച് ആദ്യകാലങ്ങളില്‍ വിതരണം ചെയ്തിരുന്നവര്‍ മായം കലര്‍ത്തിയും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുത്തിയും വിപണനം ആരംഭിച്ചു. നല്ല പാലിന് പകരം ഫാറ്റും എസ്എന്‍എഫും പാല്‍പ്പൊടിയും വെള്ളവും കലര്‍ത്തി പരിഹാരം കണ്ടെതി. കൃത്രിമ പാല്‍ വിപണനത്തിലൂടെ നാമിന്നും ക്ഷീരോത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുതന്നെയാണ്. ഇനിയെങ്കിലും ആരോഗ്യദായിനിയായ ബീറ്റാകേസിന്‍ A2 അടങ്ങിയ പാലുത്പാദിപ്പിക്കുന്ന നമ്മുടെ നാടന്‍ പശുക്കളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. വീടുവീടാന്തിരം നാടന്‍ പശുക്കള്‍ വളരുന്നതിലൂടെ അവയുടെ തീറ്റച്ചെലവ് കുറയുകയും, പച്ചപ്പുല്ലും ഭക്ഷ്യഅവശിഷ്ടങ്ങളും അവയ്ക്ക് തീറ്റയായി നല്‍കുകയും ചെയ്യാം.
അഞ്ച് പശുക്കളില്‍ക്കൂടുതല്‍ വളര്‍ത്തണമെങ്കില്‍ പോലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെ അനുവാദം വേണം. ഈ നാടുമുഴുവന്‍ മലിനപ്പെട്ടിട്ടും, ജലസ്രോതസ്സുകള്‍ മലിനപ്പെട്ടിട്ടും കുലുങ്ങാത്ത പ്രസ്തുതബോര്‍ഡ് അഞ്ചു പശുക്കളില്‍ക്കൂടുതല്‍ പശുവളര്‍ത്തുന്ന ക്ഷീര കര്‍ഷകരെ പശുവളര്‍ത്തല്‍ അവസാനിപ്പിക്കുവാന്‍ നിയമം കൊണ്ടു നടക്കുകയും നടപടി എടുക്കുകയും ചെയ്യും. അവര്‍ അറിയാതെ പോയത് പശുവിന്റെ മൂത്രം ഏറ്റവും മെച്ചപ്പെട്ട ജൈവ കീടനാശിനി ആണ് എന്നും, ചാണകത്തിന് ദിര്‍ഗന്ധമകറ്റുവാനും ജൈവാവശിഷ്ടങ്ങളെ ചാണകത്തിലെ ബാക്ടീരിയയുടെ സഹായത്താല്‍ വളരെവേഗം കമ്പോസ്റ്റാക്കി മാറ്റും എന്നതുമാണ്. ഇത്തരം അറിവുകള്‍ പ്രചരിപ്പിച്ച് ക്ഷീര കര്‍ഷകരെ പൊലൂഷന്‍ കണ്ടോള്‍ ബോര്‍ഡ് സഹായിച്ചിരുന്നു എങ്കില്‍ കൃഷി രക്ഷപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജൈവേതരമാലിങ്ങള്‍ ജൈവമാലിന്യത്തോടൊപ്പം സംസ്കരിച്ച് ജൈവവളമാക്കിയ കേന്ദ്രീകൃത മാലിന്യ സംസ്കരണം വളത്തിലൂടെ ഘനലോഹങ്ങള്‍ വര്‍ദ്ധിപ്പിച്ചും, വിശാംശം കലര്‍ത്തിയും കാര്‍ഷികമേഖലയെമാത്രമല്ല പരിസ്ഥിതിയും തകര്‍ക്കുകകൂടി ചെയ്തു. ക്രോസ്ബ്രീഡ് ഇനം പശുക്കള്‍ക്ക് വേണ്ട തീറ്റയുടെ അളവും വളരെകൂടുതലാണ്. അവയുടെ ആയുസ്സും കറവാകുന്നത് അമിതോത്പാദനത്തിലൂടെയാണ്. പച്ചപ്പുല്ലിന്റെ അളവ് ഇത്തരം പളുക്കള്‍ക്ക് കൂടിയാല്‍ വരുന്നത് നൈട്രേറ്റ് പോയിസണിംഗ് എന്ന അസുഖമാണ്. വെറ്റിറനറി യൂണിവേഴ്സിറ്റിയുടെ ഗവേഷണഫലങ്ങള്‍ മൃഗഡോക്ടര്‍മാരില്‍ ശരിയായ രീതിയില്‍ എത്താത്തതുകാരണം തൊഴുത്തിലെ പശുക്കള്‍ മുഴുവന്‍ ചത്തുവീണാലും രോഗചികിത്സ സാധ്യമാകില്ല. മുന്‍കാലങ്ങളില്‍ നാടന്‍ ചെക്കുകളില്‍ ആട്ടിയെടുത്തിരുന്ന പിണ്ണാക്ക് മെച്ചപ്പെട്ടതായിരുന്നു. എന്നാല്‍ ഇന്ന് പരിഷ്കരിച്ച മില്ലുകളില്‍ ആട്ടിയെടുത്ത് വീണ്ടും എക്സ്‌പെലന്റ് ചേര്‍ത്ത് ബാക്കിയുള്ള ഗുണവും ഊറ്റിയെടുത്തശേഷം വെറും ചണ്ടിയാണ് കാലിത്തീറ്റയായി ഉയര്‍ന്ന വിലയ്ക്ക് ലഭിക്കുന്നത്.
മികച്ച വിദ്യാഭ്യാസത്തിന് തങ്ങളുടെ മക്കളെയും ചെറുമക്കളെയും പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കള്‍ അവരെ ടെറസിലും വീട്ടുമുറ്റത്തും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും മറ്റും കൃഷി ചെയ്യുവാനും കൂടി പഠിപ്പിക്കുന്നത് നല്ലതാണ്. പ്രായോഗിക കൃഷി രീതികള്‍ കുട്ടികളില്‍ ജൈവ ജൈവേതരമാലിന്യങ്ങള്‍ തുടക്കത്തില്‍ത്തന്നെ വേര്‍തിരിച്ച് സംഭരിക്കേണ്ടതിന്റെയും, ശരിയായ ജൈവമാലിന്യ സംസ്കരണരീതിയുടെയും വിവിധ രീതികള്‍ പ്രാവര്‍ത്തികമാക്കുവാനുള്ള പരിശീലനവും സാധ്യമാക്കാം. കമ്പോസ്റ്റ് നിര്‍മ്മാണരംഗത്ത് നാം മറന്നുപോയ കക്കൂസ് മാലിന്യസംസ്കരണം ബയോഗ്യാസ് പ്ലാന്റുകളിലൂടെ മീഥൈന്‍ വാതകമായി മാറ്റിയും സ്ലറിയെ കട്ടിരൂപത്തിലാക്കി എയരോബിക് കമ്പോസ്റ്റാക്കിയും ബാക്കിയാവുന്ന മലിനജലത്തെ ലളിതമായ മാര്‍ഗങ്ങളിലൂടെ ശുദ്ധീകരിച്ച് മണ്ണിലേയ്ക്ക് ആഴ്ത്തിവിട്ട് ഭൂമിയെ റീചാര്‍ജ് ചെയ്യുന്നതിലും പങ്കാളിയാവാം.

വ്യാഴാഴ്‌ച, നവംബർ 08, 2012
ക്ഷീരോത്പാദകരെ സഹായിക്കാം
ക്ഷീര കര്‍ഷകരെ സഹായിക്കുവാനും അവര്‍ക്കുവേണ്ടി പ്രസിദ്ധീകരിക്കുവാനും വേണ്ടി മൃഗസംരക്ഷണ വാര്‍ത്തകള്‍ എന്ന പേരില്‍ ഒരു ബ്ലോഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകരെ കണ്ടെത്തുവാനായി ഒരു ഓണ്‍ലൈന്‍ ഡാറ്റാബാങ്ക് ലഭ്യമല്ല. അതിനാല്‍ ലഭ്യമാക്കുവാന്‍ കഴിയുന്ന വിവരങ്ങള്‍ ഇ-മെയില്‍ ഐഡിയോ, മൊബൈല്‍ നമ്പരോ അതല്ലയെങ്കില്‍ രണ്ടും കൂടെയോ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്നു. സര്‍ക്കാര്‍ തലത്തിലെടുക്കുന്ന തീരുമാനങ്ങള്‍ ക്ഷീരകര്‍ഷക്ക് പ്രയോജനപ്രദമാക്കുവാനും പ്രചരിപ്പിക്കുവാനും ഇത് സഹായകമാകും. കര്‍ഷകരെ സഹായിക്കാന്‍ കഴിയാത്തഏറ്റവും വലിയ ഒരു ഉദാഹരണമാണ് ഫാം ലൈസന്‍സിനു വേണ്ടിയുള്ള നടപടി ക്രമങ്ങള്‍. പൊലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെ പരമാധികാരം ക്ഷീര കര്‍ഷകര്‍ക്ക് നേരെ തിരിയുമ്പോള്‍ കര്‍ഷകരനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മറ്റുള്ളവര്‍ അറിയാതെ പോകുന്നു. പല അവസരങ്ങളിലും ക്ഷീര കര്‍ഷകര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടറുടെ സേവനം ആവശ്യമായി വന്നാല്‍ സൌകര്യമുള്ള ഒരു ഡോക്ടറെ ലഭിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി ഉല്‍പ്പെടെ ജില്ല തിരിച്ചുള്ള ഡോക്ടര്‍മാരുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുവാന്‍ ഇത് സഹായകമാകും എന്ന് പ്രതീക്ഷിക്കാം.
ആടുമാടുകള്‍
വളര്‍ത്തുന്ന കര്‍ഷകരെ
നിയമത്തിന്റെ നൂലാമാലകളില്‍
ശിക്ഷിക്കുന്ന അവസ്ഥയിലേക്ക്
പോകാതെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു് നടപടികള്‍ ഉണ്ടാകേണ്ടത് ക്ഷീരോത്പാദനമേഖലയെ പുഷ്ടിപ്പെടുത്താന്‍ സഹായകമാകും.
യഥാര്‍ത്ഥത്തില്‍
ജൈവേതരമാലിന്യങ്ങളാണ്
പരിസ്ഥിതിയെ മലിനപ്പെടുത്തുന്നത്.
അത്തരം മാലിന്യ
നിര്‍മ്മാതാക്കളെ ശിക്ഷിക്കുവാനോ
തടയുവാനോ കഴിയാതെ പോകുന്നത് ഖേദകരം തന്നെയാണ്.
ഗോമൂത്രം
ഏറ്റവും നല്ല ജൈവ കീടനാശിനി
ഉണ്ടാക്കുവാന്‍ പ്രയോജനപ്പെടുത്താം.
ചാണകം
ദുര്‍ഗന്ധമുണ്ടാകുന്ന ജൈവ
മാലിന്യങ്ങളിലെ ദുര്‍ഗന്ധമകറ്റുവാന്‍
കഴിയുന്ന ഒരൊറ്റമൂലിയാണ്.
ചാണകത്തിന്
എയറോബിക് രീതിയില്‍ ജൈവമാലിന്യങ്ങളെ
ദിവസങ്ങള്‍ക്കുള്ളില്‍
കമ്പോസ്റ്റാക്കി മാറ്റുവാനുള്ള
കഴിവുണ്ട്.
ഒരാഴ്ചക്കുള്ളിലുണ്ടാകുന്ന
താപം രോഗാണുക്കളെയും പരാദങ്ങളെയും
നശിപ്പിക്കുന്നു.
ചാണകം,
ഗോമൂത്രം
തുടങ്ങിയവയുടെ മഹത്വം അറിയാത്ത
ശാസ്ത്രജ്ഞരും,
പരിസ്ഥിതിസ്നേഹികളും,
ഭരണകൂടങ്ങളും
ഈ നാടിനൊരു ശാപമാണ്.
ഒരുകാലത്ത്
വീട്ടുറ്റങ്ങളില്‍ മനുഷ്യരുടെയും
പട്ടികളുടെയും മൂത്രത്തിന്റെ
ദുര്‍ഗന്ധമകറ്റുവാന്‍ നമ്മുടെ
മുത്തശ്ശിമാര്‍ ചാണകം കലക്കി
തളിക്കുന്നത് കണ്ടു വളര്‍ന്ന
നാമെങ്ങിനെ അതിനെ മാലിന്യമായി
കണ്ടു?
പക്ഷിമൃഗാദികളുടെയും,
മനുഷ്യന്റെയും
വിസര്‍ജ്യം കൊണ്ട് മണ്ണിനെ
പുഷ്ടിപ്പെടുത്തുന്നതിന്
പകരം അതിനെ മാലിന്യമായി
പരിഗണിക്കുന്നത് അപകടം
തന്നെയാണ്.
പൂജാമുറികളിലും
മറ്റും ഉണങ്ങിയ ചാണക ഉണ്ടകള്‍
വേകിച്ചെടുത്ത ഭസ്മം ഇന്നും
പലരും ഉപയോഗിക്കുന്നു.
ഉത്തരേന്ത്യയില്‍
ചാണകം പാളികളായി ഉണക്കി
അടുക്കിവെച്ച് അടുപ്പിലെ
തീ കത്തിക്കാനായി ഉപയോഗിക്കുന്നു. ചുട്ടു പൊടിച്ച
ചാണകം പല്‍പ്പൊടിയായും
പ്രയോജനപ്പെടുത്തുന്നു.
ഗോമൂത്രവും
ചാണകവും പ്രയോജനപ്പെടണമെങ്കില്‍
വീടുവീടാന്തിരം പശുക്കളെ
വളര്‍ത്തണം.
ഡയറിഫാമുകള്‍ക്ക്
അതിന് കഴിയില്ല.
മാത്രവുമല്ല
ക്ഷീരോത്പാദനത്തിന്റെ പേരും
പറഞ്ഞ് അടിച്ചേല്‍പ്പിച്ച
ക്രോസ് ബ്രീഡ് ഇനങ്ങളുടെ
പാലിലെ "ബീറ്റാകേസിന്‍
എഒണ്‍"
മനുഷ്യന്റെ
ആരോഗ്യത്തിന് ഹാനികരമാണെന്നിരിക്കെ
അത്തരം സങ്കര ഇനം പശുക്കളെ
നിരോധിക്കുകയാണ് വേണ്ടത്. വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ ഗവേഷണഫലങ്ങള്‍ മൃഗഡോക്ടര്‍മാരിലൂടെ കര്‍ഷകരിലെത്തുന്നില്ല. യൂണിവേവ്സിറ്റിയില്‍ നടക്കുന്ന സെമിനാറുകളും മറ്റും വിദേശ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന വെറും ചടങ്ങുകളായി മാറുന്നു. കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായതൊന്നും മലയാളഭാഷയില്‍ യൂണിവേഴ്സിറ്റിയുടെ സൈറ്റില്‍ ലഭ്യമല്ല.
പ്രീയ ക്ഷീര കര്‍ഷകരെ,
നിങ്ങളുടെ ഡയറിയെ സംബന്ധിച്ച വിവരങ്ങള്‍ നിങ്ങള്‍ക്ക് സ്വയം രേഖപ്പെടുത്താം. ഇപ്രകാരം ക്ഷീര കര്‍ഷകരെ സംബന്ധിച്ച കാലാകാലങ്ങളില്‍ പുതുക്കുവാന്‍ കഴിയുന്ന ഒരു ഡാറ്റാബാങ്കില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം.

വെള്ളിയാഴ്‌ച, നവംബർ 02, 2012
കാര്‍ഷികനയ രൂപീകരണം - ചര്‍ച്ച
2012 നവംബര്‍ ഒന്നിന് കേരള സ്റ്റേറ്റ് വെറ്റിറനറി കൌണ്‍സില്‍ ഹാളില്‍ ശ്രീ ആര്‍.ഹേലി, ശ്രീ ചിറ്റൂര്‍ കൃഷ്ണന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച എഡിറ്റു ചെയ്യാതെ അവതരിപ്പിക്കുന്നു. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഏറിയപങ്കും മൃഗ ഡോക്ടര്‍മാര്‍ ആയിരുന്നു. നാല് കര്‍ഷകരും ചര്‍ച്ചയില്‍ പങ്കെടുത്തു. അനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍ ഡോ. സുമ, കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീ അജിത് കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു. പരിപാടിയുടെ അവസാനം ചെലവുകുറഞ്ഞ എയറോബിക് കമ്പോസ്റ്റിഗ് വീഡിയോ പ്രദര്‍ഷിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തു.
വ്യാഴാഴ്‌ച, ഒക്‌ടോബർ 25, 2012
കേരള മുഖ്യമന്ത്രിയ്ക്ക് വായിക്കാന്‍
തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജിയുടെ സവിശേഷതകള്‍
കൊടുവള്ളി പഞ്ചായത്തിനെ നമുക്ക് മാതൃകയാക്കാം
- വെറ്റിറനറി യൂണിവേവ്സിറ്റിയിലെ ഡോ.ഫ്രാന്‍സിസ് സേവ്യറുടെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജി പരിഷ്കരിച്ചത്.
- ദുര്‍ഗന്ധമുള്ളതും, ദുര്‍ഗന്ധസാധ്യതയുള്ളതുമായ ജൈവമാലിന്യങ്ങളെ ദുര്‍ഗന്ധരഹിതമായി സംസ്കരിക്കാം.
- ലീച്ചേജ് പൂര്‍ണമായും ഒഴിവാക്കുവാന്‍ സാധിക്കും.
- മീഥൈന്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ് എമല്‍ഷന്‍ പരിമിതപ്പെടുത്തുകയും രാജ്യത്തിന്റെ കാര്‍ബണ്‍ ക്രഡിറ്റിനെ സഹായിക്കുകയും ചെയ്യുന്നു.
- എല്ലാത്തരം മത്സ്യ, മാംസ, കോഴി വേസ്റ്റുകളും ചത്ത പക്ഷിമൃഗാദികളും ദുര്‍ന്ധമില്ലാതെ സംസ്കരിക്കാം.
- ഒരാഴ്ചയ്ക്കുള്ളില്‍ 70 ഡിഗ്രി സെല്‍ഷ്യസ് താപം ഉണ്ടാകുന്നതിനാല്‍ അണുബാധ ഒഴിവാകുകയും, കളകളുടെയും മറ്റും വിത്തുകള്‍ നശിപ്പിക്കുകയും, പരാദകീടബാധ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
- രണ്ടായിരം രൂപ ചെലവില്‍ പരസഹായമില്ലാതെ സ്വയം ഇത്തരം പ്ലാന്റ് നിര്‍മ്മിക്കാം.
- ഉള്‍ഭാഗം നാലടി നീളം, വീതി, ഉയരം ആയതിനാല്‍ ടെറസിന് മുകളിലും, വീട്ടുമുറ്റത്തും സ്ഥാപിക്കാം.
- ലേബര്‍ ഷോര്‍ട്ടേജുള്ള കേരളത്തില്‍ ലേബറില്ലാതെ സംസ്കരണം സ്വയം നിര്‍വ്വഹിക്കാം.
- കുടുംബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക് കൈകാര്യം ചെയ്യുവാന്‍ സൌകര്യപ്രദം.
- ചാണകമോ, ചാണകത്തില്‍നിന്ന് വേര്‍തിരിച്ച ബാക്ടീരിയയോ ഉയോഗിച്ചുള്ള കമ്പോസ്റ്റിംഗ് നടത്തുന്നു.
കൊടുവള്ളി പഞ്ചായത്തിനെ നമുക്ക് മാതൃകയാക്കാം
ചെലവുകുറഞ്ഞ കമ്പോസ്റ്റ് നിര്‍മ്മാണം
Few Links related with it:-
DRFX | Facebook Page | IBN LIVE | Express Buzz | NDTV | SCRIBD | TOI | The Hindu | Timesofindia | Tilling the Earthwoman |
ബുധനാഴ്‌ച, ഒക്‌ടോബർ 24, 2012
നഗരവും ഗ്രാമവും മാലിന്യമുക്തമാക്കാം
നമ്മുടെ വീടുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ പ്രധാനമായും രണ്ടു തരമാണല്ലോ. അവയുടെ വിനിയോഗത്തിലും രണ്ടുതരം സമീപനമാണ് ആവശ്യമായി വരുന്നത്. ജൈവമാലിന്യം കൂടുന്തോറും അവ റീ-സൈക്ലിങ്ങിലൂടെ നമ്മുടെ ടെറസിലും പറമ്പിലും പച്ചക്കറികളും ഫലവര്‍ഗങ്ങളും തെങ്ങും മറ്റും കൃഷിചെയ്യുകയാണെങ്കില്‍ അവയ്ക്ക് വളമായി ഉപയോഗിക്കാം. അജൈവ മാലിന്യങ്ങള്‍ പലതരത്തിലുണ്ട്. അവയെ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കുവാന്‍ പാടില്ല. കഴിവതും അജൈവ മാലിന്യങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ ഉപയോഗം നിയന്ത്രിക്കുകയാണ് വേണ്ടത്. വീടുകളില്‍ത്തന്നെ അവയെ തരം തിരിച്ച് സംഭരിച്ചാല്‍ പുനരുപയോഗത്തിനോ റീ-സൈക്ലിങ്ങിന് എത്തിക്കുവാനോ കഴിയും. നഗരങ്ങളില്‍ അറവുശാലകളില്‍ നിന്നും, കോഴിയിറച്ചി വില്‍ക്കുന്ന ഷോപ്പുകളില്‍ നിന്നും, മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിച്ചെടുത്താല്‍ വളരെ ഗുണമുള്ള ജൈവവളമായി മാറ്റാം.
ചിത്രങ്ങള്‍ക്ക് കടപ്പാട് - ഡോ. ഫ്രാന്‍സിസ് സേവ്യര്‍. ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് രീതിയില്‍ ഈര്‍പ്പരഹിതമായും ദുര്‍ഗന്ധമില്ലാതെയും മൂന്നുമാസം കൊണ്ട് ചാക്കുകളില്‍ നിറയ്ക്കുവാന്‍ കഴിയുന്ന രീതിയില്‍ കമ്പോസ്റ്റ് നിര്‍മ്മിക്കാം. വീട്ടുമുറ്റത്ത് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കുവാന്‍ സിമന്റിട്ടതറയില്‍ ഹോളോബ്രിക്സോ ഹോളോ ഇല്ലാത്ത ബ്രിക്സോ ഇടയില്‍ വിടവിട്ട് ദീര്‍ഘചതുരാകൃതിയില്‍ ഭിത്തി നിര്‍മ്മിക്കാം. നാലടിയില്‍ കൂടുതല്‍ വീതി പാടില്ല. നീളം കൂട്ടുവാന്‍ കഴിയും. മാലിന്യത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഉയരം വര്‍ദ്ധിപ്പിക്കാം. മഴ നനയാതിരിക്കുവാന്‍ മേല്‍ക്കൂര അനിവാര്യമാണ്. ഇതില്‍ താഴെയറ്റത്ത് ആറിഞ്ച് കനത്തില്‍ ചാണകമോ ബയോഗ്യാസ് സ്ലറി ഈര്‍പ്പം കുറഞ്ഞതോ ഉപയോഗിക്കാം. അതിന് മുകളില്‍ ഏതുതരം ജൈവ മാലിന്യങ്ങളും ആറിഞ്ച് കനത്തില്‍ നിക്ഷേപിക്കുകയും അതിന് മുകളില്‍ മൃഗാവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുകയും ചെയ്യാം. വീണ്ടും മുകളില്‍ ആറിഞ്ച് കനത്തില്‍ ചാണകമോ ഈര്‍പ്പം കുറഞ്ഞ സ്ലറിയോ കൊണ്ട് മൂടണം. ഇത് അത്തരത്തിലൊരു പ്ലാന്റ് ആവശ്യത്തിന് നിറയുന്നതുവരെ തുടരാം.
സ്ഥലപരിമിതി പ്രശ്നം വലിയൊരളവുവരെ ശുചിത്വത്തിന് മുന്‍തൂക്കം കൊടുക്കേണ്ട വിഷയമാണ്. അസുഖങ്ങള്‍ വന്ന് മരിക്കുന്ന ആടുമാടുകളെ എയറോബിക് കമ്പോസ്റ്റ് പ്ലാന്റിലൂടെ മൂന്നുമാസം കൊണ്ട് രോഗാണുമുക്തമായും ദുര്‍ഗന്ധമില്ലാതെയും കമ്പോസ്റ്റായി മാറ്റാം. അതിനും ചെയ്യേണ്ടത് മേല്‍പ്പറഞ്ഞ രീതിയിലുള്ള എയറോബിക് കമ്പോസ്റ്റിങ്ങ് രീതി തന്നെയാണ്. എയറോബിക് കമ്പോസ്റ്റ് രീതിയെക്കുറിച്ച് തൃശൂര്‍ വെറ്ററനറി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ (ഡോ) ഫ്രാന്‍സിസ് സേവ്യറുടെ നേതൃത്വത്തില്‍ പരീക്ഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും കണ്ടെത്തിയ ചെലവു കുറഞ്ഞ സംസ്കരണ രീതിയാണ് ഇത്. ഇന്നത്തെ ചുറ്റുപാടില്‍ ലേബര്‍ എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഏറവും കുറഞ്ഞ ലേബറില്‍ സമ്പുഷ്ടമായ ജൈവവളം നിര്‍മ്മിക്കുന്നതിലൂടെ പരിസ്ഥിതി പരിപാലനത്തില്‍ വലിയൊരു സംഭാവനയാണ് നാം ചെയ്യുന്നത്. എലി മുതലായ ഷുദ്ര ജീവികളെ തടയാന്‍ ചുറ്റിനും നെറ്റ് കൊണ്ട് മറയ്ക്കാം. 70 ഡിഗ്രി താപം ഈ പ്ലാന്റില്‍ ഉണ്ടാകുന്നതിനാല്‍ അണുബാധ ഉണ്ടാകുകയില്ല. മാത്രവുമല്ല കളകളുടെ വിത്തുകള്‍ നശിക്കുകയും അവ കിളിര്‍ക്കാതാവുകയും ചെയ്യും. ചാണകത്തിലെയോ, സ്ലറിയിലേയോ അണുജീവികള്‍, നൈട്രജന്‍, ഫോസ്‌ഫറസ്, കാര്‍ബണ്‍, മറ്റ് അവശ്യ ഘടകങ്ങള്‍ എന്നിവ ഉപയോഗിച്ച് ഊര്‍ജ്ജം സമ്പാദിക്കുന്നു. കൂടുതല്‍ കാര്‍ബണ്‍ ഘടകമാണ് ആവശ്യം വരുക. കാര്‍ബണ്‍ സങ്കേതത്തെ ദ്രവിപ്പിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡും ചൂടും ഉണ്ടാവും. കാര്‍ബണ്‍ നൈട്രജന്‍ അനുപാതം ഏറെ പ്രധാന്യ മര്‍ഹിക്കുന്നു. ഈച്ച ശല്യം ഉണ്ടാകുന്നില്ല. ഊറല്‍ ഉണ്ടാകാത്തതിനാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്നില്ല. ഉയര്‍ന്ന താപനില ഏതാണ്ട് ഒരാഴ്ചയോളം നിലനില്‍ക്കുന്നു. മാലിന്യങ്ങള്‍ ദ്രവിക്കുന്നു ഉയര്‍ന്ന താപനിലയില്‍ രോഗാണുക്കള്‍ നശിക്കുന്നു പരാദങ്ങളുടെ വളര്‍ച്ച തീര്‍ത്തും ഉണ്ടാകുന്നില്ല മുതലായവ ഇതിന്റെ നേട്ടങ്ങളാണ്.
ഒരു കാലത്ത് തെങ്ങോലകള്‍ കൊണ്ട് മെടഞ്ഞെടുത്ത് മേല്‍ക്കൂര മേഞ്ഞിരുന്ന ധാരാളം വീടുകളും സ്കൂളുകളും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ വളരെക്കുറച്ചുമാത്രമേ ഇന്ന് തെങ്ങോലകള്‍ മെടയുവാനായി ഉപയോഗിക്കുന്നുള്ളു. മണ്ണിലെ മൂലകങ്ങളുടെ അഭാവം കാരണം തെങ്ങില്‍ നിന്ന് കിട്ടുന്ന ആദായവും നന്നെ കുറവാണ്. ദീര്‍ഘനാള്‍ കൃഷി ചെയ്ത വിള മണ്ണില്‍ നിന്ന് ന്യൂട്രിയന്റ് മൈനിങ്ങ് നടത്തുകയും തെങ്ങുകള്‍ക്ക് അനേകം രോഗങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. പാഴായിപ്പോകുന്ന തെങ്ങോലകളെ എയറോബിക് കമ്പോസ്റ്റാക്കി മാറ്റി തെങ്ങിന് വളമായി നല്‍കാം. അതോടൊപ്പം തന്നെ വീട്ടുമുറ്റം തൂത്തുവാരുന്ന ചപ്പുചവറുകളും നീക്കം ചെയ്യുന്ന കളകളും തൊണ്ടും (ചിരട്ട ഒഴികെ തെങ്ങില്‍നിന്ന് ലഭിക്കുന്നതെല്ലാം ഉപയോഗിക്കാം) മുട്ടത്തോടും മറ്റും ഈ പ്ലാന്റില്‍ നിക്ഷേപിക്കാം. ഇതിലൂടെ ലഭിക്കുന്ന പോഷക സമ്പുഷ്ടമായ ജൈവ വളം തെങ്ങിന്‍ ചുവട്ടില്‍ നിക്ഷേപിച്ച് തെങ്ങിനെ സംരക്ഷിക്കാം. തെങ്ങിന്‍ ചുവട്ടിലെ ന്യൂട്രിയന്റ്സ് തേങ്ങയുടെയും, കരിക്കിന്റെയും, തേങ്ങ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയുടെയും മറ്റും ഗുണനിലവാരം വര്‍ദ്ധിപ്പിക്കും.ബയോഗ്യാസ് പ്ലാന്റുകള്‍ പലരീതിയില്‍ നിര്‍മ്മിക്കപ്പെടുന്നു. ജലത്തിലലിയുന്ന ഏത് ജൈവാവശിഷ്ടവും പ്ലാന്റില്‍ നിക്ഷേപിക്കാം. പ്രധാനമായും കക്കൂസ് വിസര്‍ജ്യം ബയോഗ്യാസ് പ്ലാന്റിലേയ്ക്ക് കടത്തിവിടുന്നതിലൂടെ ഫെര്‍മെന്റേഷന്‍ പ്രൊസസ് നടക്കുമ്പോള്‍ മെത്രോജനിക് ബാക്ടീരിയ കോളിഫാം ബാക്ടീരിയയെ നിര്‍വീര്യമാക്കുന്നു. അതിലൂടെ കുടിവെള്ളം മലിനപ്പെടുത്തുന്ന ഇ-കോളി ബാക്ടീരിയയെ നമുക്ക് ഒഴിവാക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ടത് സോപ്പുകലര്‍ന്ന കുളിമുറിയിലെ ജലം ഈ പ്ലാന്റില്‍ എത്താന്‍ പാടില്ല എന്നതാണ്. ബയോഗ്യാസ് ഉപയോഗിച്ച് ആഹാരം പാകം ചെയ്യാനും, ജനറേറ്റര്‍ പ്രവര്‍ത്തിക്കുവാനും, വാഹനം ഓടിക്കുവാനും, മാന്റില്‍ വിളക്ക് കത്തിക്കുവാനും മറ്റും സാധിക്കുന്നു.
ചാണകത്തിന്റെ ഗന്ധം ഇഷ്ടപ്പെടാത്തവര്‍ക്കും, ചാണകം ലഭ്യമല്ലാത്തിടത്തും ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയ ബാക്ടീരിയ സ്പ്രേ ചെയ്തും എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കാം. ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയതാകയാല്‍ അതിന് ദോഷഫലങ്ങളൊട്ടുംതന്നെ ഇല്ല. നഗരങ്ങളില്‍ കുടുംബശ്രീ, ജനശ്രീ യൂണിറ്റിലെ അംഗങ്ങള്‍ക്ക് വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവമാലിന്യങ്ങള്‍ കൂട്ടായി ഓരോ പ്രദേശത്തും ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കുന്നതിലൂടെ 10,000 രൂപ മൂല്യമുള്ള ജൈവവളം ലഭിക്കുന്നതാണ്. ഒരു പ്ലാന്റ് നിറഞ്ഞുകഴിഞ്ഞാല്‍ അടുത്ത മറ്റൊരു പ്ലാന്റ് ഉപയോഗിക്കാം. ഭാരിച്ച ചെലവ് ഇല്ലാത്ത ഈ പ്ലാന്റില്‍നിന്ന് ദുര്‍ഗന്ധമില്ലാത്തതാകയാള്‍ വഴിയോരങ്ങളില്‍ സ്ഥാപിക്കാന്‍ കഴിയുകയും ചെയ്യും. ഇപ്രകാരം ലഭിക്കുന്ന ജൈവവളം വരുമാനം മാത്രമല്ല ആ പ്രദേശത്തെ വീടുകള്‍ തോറും ഈ ജൈവവളം ഉപയോഗിച്ച് ടെറസിലും മുറ്റത്തും പച്ചക്കറികളും മറ്റും കൃഷിചെയ്യുവാനും കഴിയും. ഗ്രീന്‍ ഗാരിസണ്‍ എന്ന സംഘടന ഇതിന്റെ പരിശീലനം നല്‍കി സഹായിക്കുന്നു.
ബയോഗ്യാസ് സ്ലറി ഡ്രയറിന്റെ സഹായത്താല്‍ സ്ലറിയിലെ ജലാംശം നീക്കം ചെയ്ത് മേല്‍ക്കൂരയുള്ള പ്ലാന്റില്‍ എയറോബിക് കമ്പോസ്റ്റാക്കി ഗുണനിലവാരമുള്ള ജൈവവളം നമുക്ക് തന്നെ നിര്‍മ്മിക്കുവാന്‍ കഴിയുന്നത് ഈര്‍പ്പരഹിതമായി സംഭരിക്കുകയും ചെയ്യാം. ഒരു കിലോഗ്രാം കമ്പോസ്റ്റില്‍ 13-17 ഗ്രാം വരെ നൈട്രജന്‍, 75-80 ഗ്രാം വരെ കാല്‍ഷ്യം, 6-8 ഗ്രാം വരെ ഫോസ്‌ഫറസ് മുതലായവ അടങ്ങിയിരിക്കുന്നു. പ്രൈമറി ന്യൂട്രിയന്‍സും, സെക്കന്‍ഡറി ന്യൂട്രിയന്‍സും, ട്രയിസ് എലിമെന്‍സും ആവശ്യത്തിന് ലഭ്യമാകയാല്‍ മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകമാത്രമല്ല സുസ്ഥിര കൃഷിയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. സ്വയം ആവശ്യമില്ലാത്തവര്‍ക്ക് ഇത് വിപണനത്തിനും വഴിയൊരുക്കും. ഇത്തരത്തില്‍ ഉണങ്ങിപ്പൊടിഞ്ഞ ജൈവവളം തോട്ടങ്ങളിലെത്തിക്കാല്‍ കുറഞ്ഞ ലേബര്‍മതിയാകും. സ്ലറിയായി പമ്പ് ചെയ്താലും, ജൈവാവശിഷ്ടങ്ങള്‍ മണ്ണില്‍ നിക്ഷേപിച്ച് വളമാക്കി മാറ്റിയാലും ചെലവ് കൂടുകയും, പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യും. വീടു വീടാന്തരം ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടൊപ്പം നഗരങ്ങളില്‍ സീവേജ് മാലിന്യം കൂടി ഉള്‍പ്പെടുത്തി സമൂഹ ബയോഗ്യാസ് പ്ലാന്റുകളും, ബയോഗ്യാസ് സ്ലറി ഡ്രയറും പ്രവര്‍ത്തനക്ഷമമാകുന്നതോടെ നഗരത്തിലൂടെ ഒഴുകുന്ന നദികളും തോടുകളും മാലിന്യമുക്തമാകുകയും ദുര്‍ഗന്ധം പൂര്‍ണമായി മാറിക്കിട്ടുകയും ചെയ്യും.
വളരെ ചെലവ് കുറഞ്ഞ രീതിയില്‍ കോണ്‍ക്രീറ്റ് കട്ടകളുപയോഗിച്ചും പ്ലാന്റ് നിര്‍മ്മിക്കാം. 15" നീളമുള്ള 60 കട്ടകള്‍ കൊണ്ട് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കാന്‍ സാധിക്കും. മേല്‍ക്കൂര നഗരങ്ങളിലും മറ്റും നീക്കം ചെയ്യുന്ന ഫ്ലക്സ് ഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിക്കാം. ജി.ഐ ഷീറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ പതിനെട്ടടി നീളം വേണ്ടിവരും. കുടുബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക് ഇത്തരം പ്ലാന്റുകള്‍ നിര്‍മ്മിച്ച് അനേകം വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാം. കമ്പോസ്റ്റ് വില്‍ക്കുവാന്‍ വീടുകളില്‍ത്തന്നെ പച്ചക്കറി ധാരാളം കൃഷി ചെയ്യുന്നുണ്ട്. അവര്‍ക്ക് വില്‍ക്കുവാന്‍ സാധിക്കുകയും ചെയ്യും. ഇത്തരം കട്ടകള്‍ എടുത്തുമാറ്റാന്‍ കഴിയുന്നവയാകയാല്‍ ഒരു സ്ഥലത്തുനിന്ന് മാറ്റി മറ്റൊരു സ്ഥലത്തേക്ക് കേടുപാടുകളില്ലാതെ കൊണ്ടുപോകുവാനും സാധിക്കും. ചിരട്ടയും പച്ചിലയും ഇത്തരം പ്ലാന്റുകളില്‍ നിക്ഷേപിച്ചാല്‍ അത് കമ്പോസ്റ്റായി മാറുകയില്ല. പച്ചിലകള്‍ എയറോബിക് കമ്പോസ്റ്റ് പ്ലാന്റില്‍ നിക്ഷേപിക്കാന്‍ പാടില്ല.
ഉദാഹരണത്തിന് സദ്യഊണ് കഴിഞ്ഞ വാഴയില ഈ പ്ലാന്റില്‍ സംസ്കരിച്ചാല്‍
മൂന്നുമാസത്തിനുശേഷവും വാഴയിലയായിത്തന്നെ ലഭിക്കും. അതിനാല്‍ പച്ചിലകള്‍
ഉണക്കിയിടുന്നതാണ് ഉത്തമം.
Few Links related with it:-
DRFX | Facebook Page | IBN LIVE | Express Buzz | NDTV | SCRIBD | TOI | The Hindu | Timesofindia | Tilling the Earthwoman |
ബുധനാഴ്‌ച, ഒക്‌ടോബർ 03, 2012
ഭരണകൂടങ്ങള്‍ പരിസ്ഥിതി വിരുദ്ധമാകുന്നത് എന്തുകൊണ്ട്?
പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ക്ലോഡ് അല്‍വാരിസ് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ എന്‍.നരേന്ദ്രന്‍ സ്മാരക പ്രഭാഷണത്തിന്റെ പരിഭാഷ.
ബുധനാഴ്‌ച, സെപ്റ്റംബർ 05, 2012
എമെര്‍ജിംഗ് കേരള കര്‍ഷകന്റെ കാഴ്ചപ്പാടില്‍
ആദ്യം നാം പരിഗണിക്കേണ്ടത് നമുക്ക് നാളിതുവരെ എന്തൊക്കെ പാളിച്ചകള്‍ പറ്റി,
അവയെ എങ്ങിനെയൊക്കെത്തിരുത്താം, എന്നിട്ടാവട്ടെ പുതിയ പദ്ധതികള്‍
കൊണ്ടുവരുന്നതിനെപ്പറ്റി പഠനം നടത്താന്‍. ചുരുക്കിപ്പറഞ്ഞാല്‍ പഠനം
നടത്താതെ നടപ്പിലാക്കിയ പല പദ്ധതികളും നമുക്ക് ദോഷമെ
വരുത്തിവെച്ചിട്ടുള്ളു. ഒരുദാഹരണം ഞാനിവിടെ പറയാം.
തിരുവനന്തപുരം നഗരത്തിന് കുടിവെള്ളം കരമന നദിയില്‍ അരുവിക്കരയില്‍ അണ കെട്ടി ആ ജലം വെള്ളയമ്പലത്തെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്തിരുന്നു. ഡാം വരെ ഒഴുകിയെത്തിയിരുന്ന ജലം മണ്ണിലെ ബാക്ടീരിയകളാല്‍ ശുദ്ധീകരിക്കപ്പെട്ടിരുന്നു എന്നുവേണം മനസിലാക്കാന്‍. റോഡുകളില്‍ പൊതു ടാപ്പുകളിലൂടെ സൌജന്യമായി കുടിവെള്ളം ലഭ്യമാക്കിയിരുന്നു. ഈ നാടിനെ രക്ഷിക്കാന്‍ കുപ്പിവെള്ള കച്ചവടം പ്രോത്സാഹിപ്പിക്കരുതായിരുന്നു. ഇന്നത്തെ അവസ്ഥയെക്കുറിച്ചാണെങ്കില്‍ പറയാന്‍ ഒത്തിരി ഉണ്ട്. വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ലാന്റില്‍ നിന്ന് കരമനയാറ്റില്‍ ഒലിച്ചിറങ്ങുന്ന മലിനജലം (ജൈവേതര മാലിന്യങ്ങള്‍) മത്സ്യങ്ങളെ കൊന്നുകൊണ്ട് താഴേയ്ക്കൊഴുകുന്നു. ജനസംഖ്യാനുപാതികമായി ഡ്രയിനേജ് സിസ്റ്റം മെച്ചപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ധാരാളം കക്കൂസ് വിസര്‍ജ്യം കിള്ളിയാറ്റിലും കരമനയാറ്റിലും എത്തിച്ചേരുന്നു. ഇവയെല്ലാം കൂടി താഴേയ്ക്ക് ഒഴുകുമ്പോള്‍ തിരുവല്ലത്തെ പിതൃക്കള്‍ക്ക് നിത്യശാന്തിക്കായി ബലിതര്‍പ്പണം നടത്തി മുങ്ങിഉയരുന്ന നദിയിലെ കറുത്ത ജലം എന്താണെന്ന് നാം മനസിലാക്കുന്നില്ല. ജല മലിനീകരണം പാപമാണ്. ഈ ജലം പല പമ്പുകളുപയോഗിച്ച് വീടുകളില്‍ കുടിവെള്ളമായെത്തുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഏറെയാണ്. സമരം ചെയ്ത വിളപ്പില്‍ശാലക്കാരെ പ.റ്റി.പി നഗറിലെ വി.ഐ.പികള്‍ പ്രശംസിക്കണം ഒരല്പം മാലിന്യം ഒഴിവായിക്കിട്ടിയതില്‍. ഒരുകാലത്ത് പാര്‍വ്വതി പുത്തനാറിലൂടെ ഒഴുകിയിരുന്നത് ശുദ്ധ ജലമായിരുന്നു. മോടി പിടിപ്പിക്കലിന്റെ ഭാഗമായി ഇരുവശവും കോണ്‍ക്രീറ്റ് ചെയ്ത് കല്ലുകെട്ടിയപ്പോള്‍ ജൈവേതരമാലിന്യങ്ങള്‍ക്കൊപ്പം ഇന്ന് ആ ജലവും മലിനപ്പെട്ടുകഴിഞ്ഞു. ജൈവമാലിന്യങ്ങളെ വലിച്ചെടുത്ത് ഫലം നല്‍കിയിരുന്ന തെങ്ങുകള്‍ ഇരു കരകളിലും ഉണ്ടായിരുന്നു. അപ്രകാരം ജലവും ശുദ്ധീകരിക്കപ്പെട്ടിരുന്നു.
ചാല, പാളയം മാര്‍ക്കറ്റുകളിലെയും റോഡ് തൂത്തു വാരുന്ന ചപ്പുചവറുകളുടെയും ലേഡുകള്‍ വലിയതുറ സീവേജ് ഫാമിലെത്തിച്ച് കമ്പോസ്റ്റുണ്ടാക്കി വിറ്റിരുന്നു. ഡ്രയിനേജ് സൌകര്യമില്ലാതിരുന്ന സ്ഥലങ്ങളില്‍ നിന്ന് തൊഴിലാളികളുടെ സഹായത്താല്‍ വിസര്‍ജ്യം കാളവണ്ടികളില്‍ സീവേജ്ഫാമില്‍ എത്തിച്ചിരുന്നു. മരച്ചീനികൃഷിക്കായി പച്ചയായ വിസര്‍ജ്യം കാളവണ്ടികളില്‍ കഗൃഷിയിടങ്ങളിലും എത്തിച്ചിരുന്നു. അന്ന് തിരുവനന്തപുരം നഗരത്തിന് ഇന്ത്യയില്‍ ശുചിത്വത്തിന് ഒന്നാം സ്ഥാനവുമുണ്ടായിരുന്നു. വിമാനത്താവളവികസനം ചപ്പുചവറുകളെ വിളപ്പില്‍ശാലയിലെത്തിച്ചു ജൈവേതരമാലിന്യ കൂമ്പാരത്തോടെ. വലിയതുറയുടെ അവസ്ഥ പരിതാപകരമായി മാറി. ജൈവമാലിന്യങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ വലിയതുറ സീവേജ് ഫാമിലെ വിസര്‍ജ്യത്തെ കട്ടിരൂപത്തിലാക്കി കൂട്ടിക്കലര്‍ത്തി വിളപ്പില്‍ശാലയില്‍ മെച്ചപ്പെട്ട കമ്പോസ്റ്റ് ലാഭകരമായി നിര്‍മ്മിക്കാമായിരുന്നു പരിസ്ഥിതി മലിനപ്പെടുത്താതെ. നഗരവാസികള്‍ വലിച്ചെറിയുന്ന ജൈവേതരമാലിന്യങ്ങള്‍ക്കൊപ്പം ജൈവമാലിന്യവും പാഴാവുന്നു. ജൈവേതരമാലിന്യങ്ങള്‍ സംഭരിക്കാനൊരു സംവിധാനമാണ് കണ്ടെത്തേണ്ടിയിരുന്നത്. ആദ്യം വേണ്ടത് ഇത്തരം തിരുത്തേണ്ട വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വികസനമാണ്. പൊതുജന പങ്കാളിത്തം ഇക്കാര്യത്തില്‍ ഉറപ്പാക്കാന്‍ കഴിയുമെന്നിരിക്കെ അത് പരിഗണിക്കാതെ എന്ത് വികസനം?
ഉറവിടത്തില്‍ത്തന്നെ മാലിന്യ സംസ്കരണം നടത്തി വികേന്ദ്രീകൃത സംവിധാനത്തിലൂടെ ഒരു നാടിനെ രക്ഷിക്കാം. കമ്പോസ്റ്റ് ഉപയോഗിച്ച് ഗ്രീന്‍ കേരളയെ ഗ്രീനായി നിലനിറുത്താം. ഇല്ലെങ്കില്‍ ഇറാക്കിന്റെ അവസ്ഥ നമുക്കും വിദൂരത്തിലല്ല എന്നതാണ് സത്യം. പരിസര ശുചീകരണത്തിലൂടെ മണ്ണില്‍ ആഴ്ന്നിറങ്ങുന്ന ഓരോ തുള്ളി ജലവും കുടിക്കാന്‍ യോഗ്യമാക്കാം.

നാളിതുവരെ
മാറി മാറി കേരളം ഭരിച്ചവര്‍ പ്രകൃതിയെ മറന്നു. പഞ്ചഭൂതങ്ങളെ
നശിപ്പിക്കുവാനുതകുന്ന പലതരം വികസനങ്ങള്‍ പ്രാവര്‍ത്തികമാക്കി.
ഇരുപത്തിഒന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് ശമ്പളവും പെന്‍ഷനും
ഇരുപത്തിയഞ്ചിരട്ടിയായി. കൈക്കൂലി നില്‍കാതെ സാധാരണക്കാരന് മിക്കവാറും
ഓഫീസുകളില്‍നിന്നും നീതി ലഭിക്കാത്ത അവസ്ഥ. അന്നും ഇന്നും ഏറെ ശത്രുത
കര്‍ഷകരോട് തന്നെ. നെല്‍പ്പാടങ്ങള്‍ നികരുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച്
ആരും ശബ്ദിക്കുന്നില്ല. ഒരുകാലത്ത് സമ്പന്നമായിരുന്ന നെല്‍പ്പാടങ്ങള്‍
കര്‍ഷകന് നല്‍കിയിരുന്നത് നല്ലൊരു ലാഭമായിരുന്നു. വിവാഹ കമ്പോളത്തില്‍
നെല്‍ക്കര്‍ഷകന് നല്ല ഡിമാന്റായിരുന്നു. ഇന്ന് നെല്‍കൃഷി മാറ്റി മറ്റ്
മാര്‍ഗങ്ങള്‍ തേടുന്ന കര്‍ഷകരെ നിയമം മൂലം തടയിടുന്നു. എന്നാല്‍
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന എസ്സെന്‍ഷ്യല്‍ കമോഡിറ്റീസിന്റെ
വര്‍ദ്ധനവിനാനുപാതികമായി കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില
വര്‍ദ്ധിക്കുന്നില്ല എന്ന് ആരും പറയില്ല. അത്തരം ഒരു വര്‍ദ്ധന നെല്‍ക്കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ ഒരു നെല്‍പ്പാടവും നികരില്ലായിരുന്നു. കാര്‍ഷികോത്പന്ന വില കൂടി എന്ന്
പറഞ്ഞ് കര്‍കരെക്കൊണ്ടുപോലും സമരം ചെയ്യിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍
കര്‍ഷകര്‍ക്ക് കൃഷിയില്‍ നിന്നും ന്യായമായ വരുമാനം ലഭിച്ചാല്‍ മാത്രമെ അവര്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. അവരും ടിവിയും
ഫ്രിഡ്ജും, ബൈക്കും, കമ്പ്യൂട്ടറും ഉപയോഗിക്കാന്‍ പാടില്ലെന്നാണോ? ഇനി
ഭക്ഷ്യവിളകളെ ഇല്ലായ്മചെയ്ത് റബ്ബര്‍കൃഷിയിലേയ്ക്ക് മാറിയ കര്‍ഷകരെ
ശത്രുവായി കാണാം. ഭൂ പരിഷ്കരണം ഭക്ഷ്യവിളകള്‍ക്ക് വിസ്തൃതിയില്‍ നിയന്ത്രണം
കൊണ്ടുവന്നപ്പോള്‍ തോട്ടങ്ങളെ ഒഴിവാക്കി. അത്തരം തോട്ടങ്ങള്‍ ഏറിയ പങ്കും
സര്‍ക്കാര്‍ വനഭൂമിയാണെന്നാണ് എന്റെ അറിവ്.
റബ്ബറിന്റെ വില വര്‍ഷങ്ങളോളം
ഉയര്‍ന്നിരിക്കുകയും കര്‍ഷകര്‍ സ്വമേധയാ മറ്റുവിളകളെ മാറ്റി
റബ്ബര്‍കൃഷിയിലേയ്ക്ക് തിരിയുകയും ചെയ്തപ്പോള്‍ ഇതിനെ നിയന്ത്രിക്കുന്ന
റബ്ബര്‍ ബോര്‍ഡ് എന്താണ് ചെയ്തത്? മാധ്യമങ്ങളിലൂടെ കള്ളക്കണക്കുകള്‍
പ്രചരിപ്പിച്ചു. തെളിവ് ഇതാണ്. [ https://sites.google.com/ a/keralafarmeronline.com/ missing/ml
] റബ്ബറിന്
ഉയര്‍ന്ന വില ലഭിക്കുന്നതുകാരണം ആവര്‍ത്തനകൃഷിയില്‍ കുറവുണ്ടായി എന്ന്
കള്ളം പറഞ്ഞു. ഇനി നമുക്ക് കാണാന്‍ കഴിയുക റബ്ബറിന്റെ വിലയിടിവും ടാപ്പ്
ചെയ്യാത്ത തോട്ടങ്ങളുമാണ്. ദീര്‍ഘവീക്ഷണമില്ലാതെ മറ്റ് ഭക്ഷ്യവിളകളുടെ
വിലയിടിച്ച് റബ്ബര്‍വില ഉയര്‍ത്തി കേരള ജനതയെ വഞ്ചിച്ചു. ഇന്ന് കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില കൂടിപ്പോയി എന്നു പറയുന്നവര്‍
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വാങ്ങുന്ന ശമ്പളത്തിന് ആനുപാതികമായി
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ശമ്പളത്തന് ആനുപാതികമായി
തൊഴിലാളിവേതനവും വര്‍ദ്ധിച്ചു. കര്‍ഷക തൊഴിലാളികളുടെ തൊഴിലവസരങ്ങളും നഷ്ടമായി. ഇതിനെല്ലാറ്റിനും ഒരേ ഒരു പരിഹാരം
പഞ്ചഭൂതങ്ങളെ തിരിച്ചറിഞ്ഞ് പരിസ്ഥിതി മലിനീകരണം ഒഴിവാക്കണം.
പക്ഷിമൃഗാദികളും, സസ്യലതാദികളും കുറയുമ്പോള്‍ വര്‍ദ്ധിക്കുന്ന മനുഷ്യര്‍
പ്രതിദിനം ഭക്ഷിക്കുന്ന 1250 ഗ്രാം ഭക്ഷണം മലമൂത്ര വിസര്‍ജ്യമായി ജൈവ പുന
ചംക്രമണത്തിനായി മണ്ണിന് നല്‍കണം. ഇല്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ
മലിനീമസമായ നമ്മുടെ ജല സ്രോതസിലെ ജലം കുടിക്കുവാന്‍ യോഗ്യമായിരിക്കില്ല.
കോളിഫാം ബാക്ടീരിയയ്ക്ക് ഈര്‍പ്പത്തില്‍ പെറ്റ് പെരുകുവാനുള്ള ശേഷിയുണ്ട്.
അതിനാല്‍ ഓരോ മനുഷ്യനും അവര്‍ ഉത്പാദിപ്പിക്കുന്ന ജൈവ മാലിന്യങ്ങള്‍
സംസ്കരിച്ച് വിസര്‍ജ്യം ഉള്‍പ്പെടെ കമ്പോസ്റ്റാക്കി ടെറസ്, യാര്‍ഡ്, തോട്ട
കൃഷികള്‍ മെച്ചപ്പെടുത്താം. ആരോഗ്യ ദായകമായ ഭക്ഷണം കഴിക്കാം. മിച്ചം
വരുന്നവ ഉയര്‍ന്ന വിലയ്ക് മറ്റുള്ളവര്‍ക്ക് നല്‍കാം.
നാളികേരകര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത രോഗങ്ങള്‍ പടരുകയും തെങ്ങുകയറ്റക്കാരുടെ അഭാവവും ഉയര്‍ന്ന കൂലിയും അതിമൊരു നഷ്ടകൃഷിയാക്കി മാറ്റി. ഒരു കാലത്ത് പാംഓയിലിനേക്കാള്‍ ഇരട്ടിയില്‍ക്കൂടുതല്‍ വിലയുണ്ടായിരുന്ന വെളിച്ചെണ്ണ പല അവസരങ്ങളിലും പാംഓയിലിനേക്കാള്‍ താഴെയായ അവസ്ഥയാണു് ഉണ്ടായിട്ടുള്ളത്.
Related Sites: Emerging Kerala | KELIKOTTU | പടവന്റെ പുറപ്പാട് | തിരയും ചുഴിയും | കേരള ശാസ്ത്ര.... | People's Forum... | FB Notes |നാളികേരകര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത രോഗങ്ങള്‍ പടരുകയും തെങ്ങുകയറ്റക്കാരുടെ അഭാവവും ഉയര്‍ന്ന കൂലിയും അതിമൊരു നഷ്ടകൃഷിയാക്കി മാറ്റി. ഒരു കാലത്ത് പാംഓയിലിനേക്കാള്‍ ഇരട്ടിയില്‍ക്കൂടുതല്‍ വിലയുണ്ടായിരുന്ന വെളിച്ചെണ്ണ പല അവസരങ്ങളിലും പാംഓയിലിനേക്കാള്‍ താഴെയായ അവസ്ഥയാണു് ഉണ്ടായിട്ടുള്ളത്.
നമ്മുടെ വീടും പരിസരവും
ശുചിത്വമുള്ളതാക്കുവാന്‍ കളനാശിനികളും കീടനാശിനികളും മറ്റും
ഉപയോഗിക്കാതിരിക്കുക. സസ്യഭുക്കുകളായ കീടങ്ങളെ ഭക്ഷിക്കുവാന്‍ കഴിവുള്ള മാംസഭുക്കുകളായ
മിത്രകീടങ്ങളെ നശിപ്പിക്കാതിരിക്കുക. മണ്ണിരകള്‍ മണ്ണില്‍
ലഭ്യമാകണമെങ്കില്‍ അതിന് നാം വഴിയൊരുക്കണം.
സോപ്പു കലര്‍ന്ന കുളിമുറിയിലെ ജലം ഒഴിവാക്കി കക്കൂസ് വിസര്‍ജ്യവും കൂടി
ഉള്‍പ്പെടുത്തി ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മ്മിച്ച് അതിലൂടെ ലഭിക്കുന്ന
സ്ലറിയെ കട്ടിരൂപത്തിലാക്കി തുമ്പൂര്‍മൂഴി മോഡല്‍ എയറോബിക് ടെക്നിക്സിലൂടെ [
http:// entegraamam.blogspot.in/ 2012/05/ costeffective-aerobic-compo sting.html
] കമ്പോസ്റ്റാക്കി മാറ്റാം. അതിലൂടെ കോളിഫാം ബാക്ടീരിയ
നിര്‍വ്വീര്യമാക്കാം, മീഥൈന്‍ വാകതം കത്തിച്ച് പാചക വാതകം, വൈദ്യതി
ഉത്പാദനം, വാഹനം ഓടിക്കാനുള്ള ഇന്ധനം എന്നിവയായി മാറ്റാം. കിണറുകള്‍
കുഴിച്ച് ആ ജലം കുടിക്കുവാന്‍ യോഗ്യമാണെന്ന് ഉറപ്പു വരുത്തുകയും താഴ്ച
കുറഞ്ഞ മറ്റൊരു കിണറ്റില്‍ താഴെയറ്റത്ത് കരി, മണല്‍ മുതലായവ ഇട്ട് മഴവെള്ളം
സംഭരിച്ചാല്‍ കിണറ്റിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന ജലം ബാക്ടീരിയകളുടെ
സഹായത്താല്‍ പ്യൂരിഫൈ ചെയ്യപ്പെടും. ഇതിലൂടെ ജലവിതരണത്തിനായി റോഡുകള്‍ കുളം
തോണ്ടുന്നത് അവസാനിപ്പിക്കാം, ജലം പമ്പുചെയ്യുന്ന വൈദ്യുതിയുടെ അമിത
ഉപയോഗം കുറയ്കാകം, ആരോഗ്യ ദായകമായ വെള്ളം ലഭ്യമാക്കാം മുതലായവ വലിയ
നേട്ടങ്ങള്‍ തന്നെയാണ്.
ബുധനാഴ്‌ച, മേയ് 23, 2012
വയലും വീടും - ആകാശവാണി കണ്ണൂര്‍ നിലയം
ഏകദേശം നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള അവതരണം കേള്‍ക്കാം. റിക്കോര്‍ഡിംഗ് നിറുത്തേണ്ടി വന്നതിനാല്‍ ബാക്കി ലഭ്യമല്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)